SD, St. Joseph Province ൻ്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. കർമലത എസ് ഡി (65) നിര്യാതയായി.
സംസ്കാരകർമങ്ങൾ ബുധനാഴ്ച (21/08/ 2024) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചെത്തിപ്പുഴ എസ് ഡി പ്രൊവിൻഷ്യൽ ഹൗസിൽ. 20/08/2024 ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് മൃതദേഹം ചെത്തിപ്പുഴ പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്.
പാലാ രൂപതയിലെ വലവൂർ ഇടവകയിൽ മറ്റത്തിൽ പരേതനായ കെ എം ജോസഫിന്റെയും ത്രസ്യാമ്മയുടെയും 8 മക്കളിൽ രണ്ടാമത്തെ മകളായിരുന്നു. 1980 ല്‍ ആദ്യവ്രത വാഗ്ദാനവും 1986 ൽ നിത്യവ്രത വാഗ്ദാനവും ചെയ്തു. 1986 ൽ പഴങ്ങനാട് സമരിറ്റൻ College of Nursing ൽ നിന്ന് നഴ്സിംഗ് പഠനം പൂർത്തിയാക്കി. 1990 ൽ റോമിലെ Gregorian Univercity യിൽ നിന്നും തിയോളജി പഠനം പൂർത്തിയാക്കി. തുടർന്ന് MOC യിൽ ഒരു വർഷത്തെ ഫോർമേറ്റേഴ്സ് കോഴ്സും പൂർത്തിയാക്കി.
1991 മുതൽ 2000 വരെ പോസ്റ്റുലൻ്റ്സ് മിസ്ട്രസ്, നോവിസ് മിസ്ട്രസ് എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു.
2000 മുതൽ 2006 വരെയും 2015 മുതൽ 2021 വരെയും എസ് ഡി സെൻറ് ജോസഫ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയിരുന്നു. 2009 മുതൽ 2015 വരെ സന്യാസ സമൂഹത്തിന്റെ ജനറൽ മെഡിക്കൽ കൗൺസിലറായി ശുശ്രൂഷ ചെയ്തു. 2021 മുതൽ 2024 ജൂലൈ വരെയും നോവിസ് മിസ്ട്രസായും ജൂനിയർ മിസ്ട്രസായും ശുശ്രൂഷചെയ്തു വരികയായിരുന്നു. 1991 മുതൽ ദീർഘകാലം പാറേൽ അമല തിയോളജിക്കൽ കോളേജിൽ അർത്ഥിനികൾക്ക് Prayer Life ൻ്റെ ക്ലാസ് നൽകിയിരുന്നു.
3 വർഷമായി Cancer രോഗത്തിന് ചികിത്സ സ്വീകരിച്ചു വരികയായിരുന്നു. ഇതിനിടയിലും സന്യാസ സമൂഹത്തിൻ്റെ എല്ലാ നവീകരണ പരിപാടികളിലും സജീവമായിരുന്നു. ഈ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം



Leave a comment