വിശുദ്ധ ഫൗസ്റ്റീനായും പറക്കും ദിവ്യകാരുണ്യവും
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളിൽ ഒരാളായ വിശുദ്ധ ഫൗസ്റ്റീനാ ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകയായിരുന്നു. 1920 കളുടെ അവസാനം അവൾ എഴുതിയ ഡയറിക്കുറിപ്പുകളിൽ, ഈശോയുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചകളെക്കുറിച്ചു ദിവ്യകാരുണ്യത്തിൽ ഈശോയെ ദർശിച്ചതിനെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്.
മoത്തിന്റെ ചാപ്പലിൽ തനിയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്.
“ഒരു ദിവസം ഈശോ എന്നോടു പറഞ്ഞു, ഞാൻ ഈ ഭവത്തിൽ നിന്നു പോവുകയാണ് കാരണം എനിക്ക് അനിഷ്ടം വരുത്തുന്ന കാര്യങ്ങൾ ഇവിടെയുണ്ട്.’” (ഡയറി, 44ff)
അതിനുശേഷം വിചിത്രമായ ഒരു കാര്യം നടന്നു ദിവ്യകാരുണ്യം തനിയെ സക്രാരിയിൽ നിന്നിറങ്ങി അവളുടെ അടുത്തേക്കു പറന്നു വന്നു! “ സക്രാരിയിൽ നിന്നു പറന്നു വന്ന തിരുവോസ്തി എന്റെ കൈകളിൽ വന്നിരുന്നു …”
ഈ സാഹചര്യത്തിൽ നമ്മൾ ആയിരുന്നെങ്കിൽ എങ്ങനെ പ്രതികരിച്ചേനേ? ദിവ്യകാരുണ്യം – ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും – അത്ഭുതകരമായി ഒരു മുറിയിൽ കറങ്ങി അവസാനം നമ്മുടെ കരങ്ങളിൽ വരുന്നു. നമ്മൾ ഭയപ്പെടുമോ? സംശയിക്കുമോ? അതയോ നമ്മൾ മരവിച്ചിരിക്കുമോ?
എന്നാൽ വിശുദ്ധ ഫൗസ്റ്റീനാ ഇപ്രകാരമാണ് പ്രതികരിച്ചത്:
“ ഞാൻ സ്നേഹത്തോടെ തിരുവോസ്തി സക്രാരിയിൽ തിരിച്ചു വച്ചു.” എന്നാലും തിരുവോസ്തി വീണ്ടും സക്രാരിക്കു വെളിയിലിറങ്ങി സഞ്ചരിച്ചു. “ഇതു രണ്ടാം തവണയും ആവർത്തിച്ചു, ഞാൻ തിരുവോസ്തി വീണ്ടും സക്രാരിയിൽ വച്ചു. പക്ഷേ ഈശോ മൂന്നാമതും പുറത്തിറങ്ങി …”
മൂന്നാമത്തെ പ്രാവശ്യം തിരുവോസ്തി പുറത്തു വന്നപ്പോൾ : “അതു ജിവിക്കുന്ന യേശുവായി അതു രൂപാന്തരപ്പെടുകയും എന്നോടു ഞാനിവിടെ വസിക്കുകയില്ല എന്ന് എന്നോടു പറഞ്ഞു!’”
രണ്ടു തവണ അവിടെ വിട്ടു പോകണമെന്നു ഈശോ പറഞ്ഞു ,രണ്ടു തവണയും സി. ഫൗസ്റ്റീനാ അതു നിഷേധിച്ചു. രണ്ട് തവണ പറഞ്ഞു കഴിഞ്ഞപ്പോൾ ഈശോയെ പോകാൻ വിശുദ്ധ അനുവദിക്കുമെന്നു നിങ്ങൾ കരുതുന്നുവോ?
ഈ വിശുദ്ധ അതിനു സമ്മതിക്കില്ല. അവൾ വിശ്വാസത്തോടെ നമ്മുടെ കർത്താവിനോടു പറഞ്ഞു , മഠം വിട്ടു പോകാൻ നിന്നെ ഞാൻ അനുവദിക്കില്ല:
“ ആ സമയത്ത് എന്റെ ആത്മാവിൽ ഈശോയോടുള്ള ശക്തമായ സ്നേഹം ഉദയം ചെയ്തു, ഞാൻ അവനോടു പറഞ്ഞു, ഈശോയെ ഈ ഭവനം വിട്ടു പോകാൻ ഞാൻ നിന്നെ അനവദിക്കില്ല. ഈശോ എന്റെ മുമ്പിൽ നിന്നു അപ്രക്ഷിക്തനായി തിരുവോസ്തി എന്റെ കരങ്ങളിൽത്തന്നെ ഇരുന്നു. ഒരിക്കൽ കൂടി തിരുവോസ്തി സക്രാരിയിൽ ഞാൻ തിരികെ വച്ചു. ” ഇപ്രാവശ്യം ഈശോയുടെ മനസ്സലിഞ്ഞു, ” അവൻ ഞങ്ങളോടൊത്തു വസിച്ചു. “
കാര്യങ്ങൾ അവിടെ കൊണ്ടു തീർന്നില്ല അനിഷ്ടമായ കാര്യങ്ങൾ ഇവിടെയുള്ളതുകൊണ്ടാണ്ട് പോകാൻ തീരുമാനിച്ചതെന്നു ഈശോ പറഞ്ഞിരുന്നു. അതിനു പരിഹാരമായി ” ഞാൻ മൂന്നു ദിവസം ദിവ്യകാരുണ്യ സന്നിധിയിൽ ആരാധന നടത്തി”. ഈശോയുടെ സാന്നിധ്യം ഞങ്ങളുടെ ഭവനത്തിൽ ഉറപ്പു വരുത്തി.
ദിവ്യകാരുണ്യ ഈശോയോടുള്ള വ്യക്തി ബന്ധം നമ്മുടെ ജീവിതയാത്രയിൽ ഒരിക്കലും കൈമോശം വരുത്തരുത്.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment