തനിക്ക് ഇഷ്ടമുള്ളവരെ വിളിച്ച് സ്വന്തമാക്കകയും അവരെ പ്രത്യേക ദൗത്യത്തിനായി ഒരുക്കുകയും ചെയ്യുന്ന കർത്താവേ, പൗരോഹിത്യത്തിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിൽ ആയിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡീക്കൻ ……….. (പേര്) അങ്ങേക്ക് സമർപ്പിക്കുന്നു. നിത്യപുരോഹിതനായ ഈശോയെ, വിശുദ്ധിയും വിവേകവും വിജ്ഞാനവും നിറഞ്ഞ, അങ്ങയുടെ ഹൃദയത്തിന് ഇണങ്ങിയ പുരോഹിതനായിത്തീരാൻ, ഈ സഹോദരനെ നീ സഹായിക്കണമേ. തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ വിശുദ്ധ കൂദാശകൾ പരികർമ്മം ചെയ്ത് ദൈവജനത്തെ അങ്ങയിലേക്ക് ആനയിക്കാൻ ഈ സഹോദരനെ അഭിഷേകം ചെയ്യണമേ. മൺപാത്രത്തിലെ നിധി പോലെ അങ്ങ് നൽകിയ വിളിക്ക് നന്ദിയോടെ വിധേയപ്പെടാനും, വിശ്വസ്തനായി ജീവിക്കാനും ഞങ്ങളുടെ ഈ സഹോദരനെ പ്രാപ്തനാക്കണമേ. തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ കർത്താവിനെ ശുശ്രൂഷിക്കാനും കാലത്തിന്റെ നിയോഗമനുസരിച്ച് ദൈവജനത്തിന് സംലഭ്യനാകാനും ഞങ്ങളുടെ ഈ സഹോദരന് കൃപ നൽകണമേ. ദൈവസംപ്രീതിയോടെ ജീവിതാവസാനം വരെ നിലകൊള്ളാൻ ഞങ്ങളുടെ ഈ സഹോദരന് ശക്തിയും ധൈര്യവും നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ



Leave a comment