സ്നേഹം മുറിവേറ്റ ദിനം

“കാൽവരിയുടെ നിശബ്ദതയിൽ ക്രിസ്തു നിന്നോട് പറയാൻ ആഗ്രഹിച്ചത് ഒന്ന് മാത്രം… ഞാൻ നിന്നെ സ്നേഹിക്കുന്നു…”

പെസഹായുടെ മുറിയപ്പെടൽ കഴിഞ്ഞു… ഇനി കാൽവരിയുടെ സഹനത്തിന്റെയും വേദനകളുടെയും നിമിഷങ്ങളികേക് നമ്മൾ പ്രവേശിക്കുക്കുന്നു…
മുറിയെപെടുന്ന ക്രിസ്തുവിനെ നമുക്ക് ഈ കാൽവരിയുടെ ഉയരത്തിൽ കാണുവാൻ കഴിയും… ഇതെല്ലാം ക്രിസ്തു ചെയ്തത് നമ്മളോടുള്ള സ്നേഹം മാത്രം… അത്രമേൽ സ്നേഹം ആയി ഈ ഭൂമിയിൽ ദാസന്റെ രൂപം സ്വീകരിച്ച ഈശോ നമ്മിൽ ഒരുവൻ ആയി ജീവിച്ചു… നമുക്കായി എല്ലാം ഏറ്റ്ടുത്തു… എന്നിട്ടും നാം ഓരോരുത്തരും തിരിച്ചറിയാൻ വൈകിയതും ഈ സ്നേഹം തന്നെ ആണ്…

വചനം പറയുന്നത് പോലെ അവന്‍ മനുഷ്യരാല്‍ നിന്‌ദിക്കപ്പെടുകയും ഉപേക്‌ഷിക്കപ്പെടുകയും ചെയ്‌തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.
അവന്‍ നിന്‌ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്‌. നമ്മുടെ ദുഃഖങ്ങളാണ്‌ അവന്‍ ചുമന്നത്‌. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്‌ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി.
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. (ഏശയ്യാ 53 : 3-5)

കാൽവരിയുടെ ഓർമ്മകൾ നമ്മെ നയിക്കുന്നതും ഈ ചിന്തകളിലേക്കാണ്…
ഒറ്റികൊടുക്കലിന്റെയും… ഒറ്റപെടലിന്റെയും.. തള്ളിപ്പറയലിന്റെയും… നൊമ്പരങ്ങൾ അവശേഷിപ്പിക്കുന്ന ദിവസം…
എന്നിട്ടും ക്രിസ്തു ഒന്നിനും മറുത്ത് പറഞ്ഞില്ല… പകരം നിശബ്ധനായി എല്ലാം ഏറ്റ് എടുത്തു നിനക്കും എനിക്കും വേണ്ടി.. നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി… നീ ഒഴിവാക്കിയ നിന്റെ സഹനങ്ങൾ അവൻ കുരിശിൽ ചുമന്നു…. കാരണം അവന്റെ ജീവൻ അവിടുന്ന് നമുക്കായി നൽകി… ഒരു മോചന ദ്രവ്യം പോലെ… സ്വന്തം ശരീരം തന്നെ അവൻ നമുക്കായി നൽകി… സ്നേഹം മാത്രം ആയി ക്രിസ്തു ഇതാ കാൽവരിയുടെ നെറുകയിൽ വെറും മൂന്നാണികളിൽ സ്നേഹം എന്താന്ന് കാണിച്ചിരിക്കുന്നു…

ഇന്ന് ഈ കാൽവരി നമ്മെയും വിളിക്കുന്നുണ്ട് നിന്റ ജീവിതത്തിലെ നൊമ്പരങ്ങളുടെ ഗത്സെമെൻ തോട്ടത്തിൽ ഒരു കല്ലേറ് ദൂരെ മാറി പിതാവിനോട് ചേർന്ന് ഇരിക്കാൻ… പ്രിയപെട്ടവരാൽ തള്ളിപ്പറയുമ്പോൾ നിഷ്കളങ്കമായി ഒന്ന് നോക്കുവാൻ…
കൂടെ ഉണ്ടാകും എന്ന് കരുതിയവർ ഓടി ഒളിക്കുമ്പോൾ നിന്റെ തനിച്ചാകലിൽ നിന്നോടൊപ്പം അവൻ ഉണ്ടാവും മുറിവേറ്റ ക്രിസ്തു… കാരണം നിനക്ക് മുൻപേ അവൻ ഈ വേദനകളിലൂടെ കടന്ന് പോയവൻ ആണ്…

കാൽവരിയിൽ മുറിവേറ്റ ക്രിസ്തുവിന്റെ സ്നേഹം നമ്മെയും നയിക്കട്ടെ… ഓരോ ദുഃഖവെള്ളിയും നമ്മെ ഓർമിപ്പിക്കുന്ന ഒന്നുണ്ട് ഈശോ സ്വന്തം ജീവൻ നൽകി നിന്നെ സ്വന്തമാക്കിയ ദിനം ആണ്…

എന്റെ ഈശോയെ അങ്ങേ തിരു മുറിവുകളുടെ ആഴമുള്ള മുദ്ര എന്നിലും പതിപ്പിച്ചു ഉറപ്പിക്കണമേ… ❤‍🔥❤‍🔥❤‍🔥✝


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment