ഫ്രാൻസീസ് പാപ്പയുടെ മരിയ വിചാരങ്ങൾ 8
മറിയം പ്രത്യാശിക്കാൻ നമ്മെ പഠിപ്പിക്കുന്നു
2016 ഡിസംബർ പന്ത്രണ്ടാം തീയതി ഗ്വാഡലൂപേ മാതാവിന്റെ തിരുനാൾ ദിനത്തിൽ വിശ്വാസികൾക്ക് ഫ്രാൻസീസ് പാപ്പ നൽികിയ സന്ദേശമാണ് ഇന്നത്തെ മരിയ വിചാരം.
നമുക്കു ഒരു അമ്മയുണ്ട് അവൾ ഇമവെട്ടാതെ എപ്പോഴും നമ്മളെ നോക്കുന്നു, ആ അമ്മയുടെ വിശ്വാസമാണ് നമ്മൾ അനുകരിക്കേണ്ടത്….. ഏതു ജീവിത സാഹചര്യത്തിലും പ്രത്യാശിക്കാൻ അവൾ നമ്മളെ പഠിപ്പിക്കുന്നു. ഗാഡലൂപേ മാതാവിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകുകയായിരുന്നു പാപ്പ.
മറിയം ശിഷ്യത്വത്തിന്റെ ഐക്കൺ
വചന സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പ മറിയത്തെ ശിഷ്യത്വത്തിന്റെ ഐക്കൺ ആയി ആണ് വിശേഷിപ്പിച്ചത്. പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്ത സ്ത്രീ എന്ന നിലയിൽ നമ്മുടെ വിശ്വാസത്തെയും പ്രത്യാശയെയും എങ്ങനെ അനുഗമിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും അവൾക്കറിയാം. മറിയത്തിൽ കാവ്യാത്മകമായ മാധുര്യമുള്ള വിശ്വാസമല്ല നമ്മൾ കാണുന്നത് ,മറിച്ച് ജീവിതത്തിന്റെ മാധുര്യമുള്ള ആഭിലാഷങ്ങൾ തകർന്നടിയുമ്പോൾ എല്ലായിടത്തും വൈരുധ്യങ്ങളുടെ കലഹങ്ങൾ പെരുമുറ മുഴക്കുമ്പോഴും വിശ്വസ്തതയുടെ ബലമുള്ള കോട്ടയായ വർത്തിച്ച വിശ്വാസമാണ് മറിയത്തിന്റേത്. .
അ ബലമുള്ള , സഹായകമായ വിശ്വാസമാണ് മറിയത്തിന്റെ സവിശേഷതയും മറിയത്തെ സവിശേഷമാക്കുന്നതും. നമ്മൾ മറയത്തിൽ നിന്നു അതുവഴി എങ്ങനെ നമ്മുടെ ജീവിതങ്ങളിലും സമൂഹങ്ങളിലും ഉപ്പും പ്രകാശവും ആകാമെന്നും പഠിക്കുന്നു.
മറിയത്തെ അനുകരിക്കുക
ഭാവി സമൂഹം വിഭാഗീയതയാലും നിരാശയാലും നിർവികാരതയാലും നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ മറിയത്തെ അനുകരിക്കേണ്ടതും അവളുടെ ജീവിത മാതൃകകൾ ആഘോഷിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്
എന്താണ് മറിയത്തിൽ നാം ആഘോഷിക്കേണ്ടത്? അതു ഒന്നാമതായി മറിയത്തെ ഓർമിക്കുമ്പോഴും അനുസ്മരിക്കുമ്പോഴും നമ്മൾ ഒരിക്കലും അനാഥരല്ല എന്ന വസ്തുതയാണ്. നമുക്കു ഒരു അമ്മയുണ്ട്! എവിടെ അമ്മയുണ്ടോ അവിടെ എപ്പോഴും ഒരു വീടിന്റെ അനുഭവമുണ്ട്. സഹോദരങ്ങൾ വഴക്കടിച്ചാലും എവിടെ അമ്മയുണ്ടോ എങ്കിൽ അവിടെ എപ്പോഴും ഐക്യം നിലനിൽക്കും. എവിടെ അമ്മയുണ്ടോ അവിടെ സാഹോദര്യം നഷ്ടമാവുകയില്ല.
എല്ലാത്തിനുമപ്പുറം പ്രത്യാശിക്കുക
മറിയത്തിന്റെ ഓർമ്മയാചരിക്കുക എന്നാൽ ലോകത്തിലുള്ള എല്ലാ അസമത്വങ്ങൾക്കും എതിരായി ജനങ്ങളടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും ശക്തമായ ഒരു പ്രത്യാശബോധം വളർത്തുക എന്നതാണ്. മറിയത്തെ ആഘോഷിക്കുക എന്നാൽ മറ്റുള്ളവരിലേക്കു പോകാനും അവരെ മറിയം കണ്ടുമുട്ടിയതുപോലെ അവരെ കാണാനും അതേ കാരുണ്യത്തോടും പെരുമാറ്റത്തോടും കൂടെ ജീവിക്കാനുള്ള ക്ഷണമാണ്.
മറിയത്തിന്റെ ജീവിതത്തെ ധ്യാനിക്കുകയെന്നാൽ അവിടെ വിശ്വാസത്തെ ശക്തമായി അനുഗമിക്കാനുള്ള ആഹ്വാനമാണ്.
ജീവിതത്തോടു Yes ഉദാസീനതകളോടു No
മറിയത്തിന്റെ സാന്നിധ്യം അനുരജ്ഞനത്തിലേക്കും ജീവിതത്തോടു അതേ എന്നു പറയാനും എല്ലാ തരത്തിലുമുള്ള ഉദാസീനതകളോടും വ്യക്തികളെയും സമൂഹങ്ങളെയും ബഹിഷ്കരിക്കുകയും പുറംന്തള്ളുകയും ചെയ്യുന്ന പ്രവണതകളോടും അരുതെന്നു പറയുവാനും നമ്മെ ശക്തരാക്കുന്നു. ജുവാൻ ഡിയോഗെയെപ്പോലെ നമ്മുടെ അമ്മ നമുക്കൊപ്പം ഉണ്ടെന്നു നമ്മൾ അറിയണം അപ്പോൾ നമ്മൾ സുരക്ഷിതരും സന്തോഷവാന്മാരും ഉറപ്പുള്ളവരുമായിരിക്കും.
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment