കുറച്ചു നേരം ഹൃദയത്തിലെ സക്രാരിയിലേയ്ക്ക്, അവിടെ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സന്നിധിയിലേക്ക് ആന്തരികമായി തിരിയാം.
ഒരു നിമിഷം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാം.
പ്രത്യേകമായി നമ്മുടെ ജീവിതത്തിൽ നമ്മെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചവരിലേക്ക്, ഭയകാരണമായിരുന്നവരിലേക്ക്, ഹൃദയത്തിൽ മുറിവേല്പിച്ചവരിലേക്ക്, ശത്രുത പുലർത്തിയവരിലേക്ക് , ചുരുക്കി പറഞ്ഞാൽ നമ്മുടെ ഹൃദയത്തിന് പൂർണവും സ്വതന്ത്രവുമായ സ്നേഹം തോന്നാതിരുന്നവരിലേക്ക് ചിന്തകളെ കൊണ്ടുവരാം.
പലരും മരിച്ചു പോയിട്ടുണ്ടായിരിക്കും. പലരും ഇന്നുമിത്രങ്ങൾ ആയി മാറിയിരിക്കും. പലമുഖങ്ങളും നാം മറന്നു പോയി എന്നിരിക്കും. ചിലപ്പോൾ നമ്മുടെ മനസിലെ അകൽച്ച മറ്റുള്ളവർ അറിഞ്ഞിരിക്കണം എന്ന് പോലുമില്ലായിരുന്നിരിക്കും.
അവരോടു ഈശോയുടെ നാമത്തിൽ ക്ഷമിക്കാം.ഇത് പോലെ നാം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ അവരോടും ഈശോയോടും ഹൃദയത്തിൽ ക്ഷമ ചോദിക്കാം.
ഈ പ്രത്യേക വിഷയം ഇന്നു നല്ല പരിശുദ്ധ ത്രിത്വത്തിന്റെ മുൻപാകെ വയ്ക്കാം.
ഈശോയുടെ തിരുരക്തത്താൽ ഈ മുറിവുകളും അത് വരുത്തിയ കുറവുകളും ഈശോയുടെ നാമത്തിൽ നമ്മിലും അവരിലും സൗഖ്യമാകട്ടെ.
നമ്മിലും നമ്മുടെ ഹൃദയത്തിൽ ഈ വിഷയത്തിൽ കീഴിൽ വരുന്ന നാമിപ്പോൾ ഓർക്കുന്നതും മറന്നു പോയത് മൂലം ഓർക്കാത്തതുമായ സകലരിലും സാഹചര്യങ്ങളിലും പരിശുദ്ധാത്മാവിന്റെ നവമായ അഭിഷേകവും ദൈവപിതാവിന്റെ സ്നേഹവർഷവും പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യത്തിന്റെ മാധുര്യവും യോജിപ്പും ഹൃദയത്തിൽ രക്ഷാകരമായ അനുതാപവും ഉണ്ടാകുവാൻ പ്രാർത്ഥിക്കാം.
“നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്.”
(യാക്കോബ് 5 : 16)
ആമേൻ
നമ്മുടെ ഹൃദയത്തിൽ ആദ്യം പേര് വരുന്ന (നമ്മുടെ ഹൃദയത്തിന് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന/ ദുഃഖ കാരണം ആയേക്കാം എന്ന് നമ്മൾ കരുതുന്ന/ അടുത്തു ചെല്ലാൻ ഭയപ്പെടുന്ന) ഒരാൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിച്ചു നോക്കിക്കേ…..
പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ നിറയാൻ….
അത്ഭുതപ്പെട്ടു പോകും…
കാരണം നമ്മൾ പ്രാർത്ഥിക്കുന്നവരില് നാം ചോദിക്കുന്നതിന്റെ ഇരട്ടി നല്ല പരിശുദ്ധാത്മാവ് നിറയുന്നതിനോടൊപ്പം നമ്മിലും അതേ വരദാനഫലങ്ങളും സാഹചര്യങ്ങളിൽ ദൈവിക സമാധാനവും കുറവില്ലാതെ നിറയും.
അതോടൊപ്പം അലൗകികമായ വിധത്തിൽ നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദി കൊണ്ട് നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.


Leave a reply to Nelson MCBS Cancel reply