ഫ്രാൻസീസ് പാപ്പയുടെ മരിയൻ വിചാരങ്ങൾ 15

2013 ഒക്ടോബർ 23-ന് നടന്ന ജനറൽ ഓഡീയൻസിൽ ഫ്രാൻസിസ് പാപ്പാ മറിയം ഏത് അർത്ഥത്തിലാണ് സഭയുടെ വിശ്വാസത്തിന് ഒരു മാതൃകയായി നിലകൊള്ളുന്നത് എന്നു വ്യതമാക്കുന്നു. കന്യകാമറിയം ആരായിരുന്നുവെന്ന് നമുക്ക് ചിന്തിക്കാം: തന്റെ ജനത്തിന്റെ വീണ്ടെടുപ്പിനായി പൂർണ്ണഹൃദയത്തോടെ കാത്തിരുന്ന ഒരു യഹൂദ പെൺകുട്ടിയാണ് മറിയം . എന്നാൽ ഇസ്രായേലിന്റെ ഈ ചെറിയ മകളുടെ ഹൃദയത്തിൽ അവൾ പോലും അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമുണ്ടായിരുന്നു: ദൈവത്തിന്റെ സ്നേഹനിർഭരമായ പദ്ധതിയിൽ അവൾ വീണ്ടെടുപ്പുകാരന്റെ അമ്മയാകാൻ വിധിക്കപ്പെട്ടവളായിരുന്നു എന്നതായിരുന്നു ആ നിയോഗം. മംഗളവാർത്തയിൽ ദൈവത്തിന്റെ ദൂതൻ അവളെ “കൃപ നിറഞ്ഞവൾ” എന്ന് വിളിക്കുകയും ഈ പദ്ധതി അവൾക്ക് വെളിപ്പെടുത്തുകയും ചെയ്തു.

മറിയം ‘അതെ’ എന്ന് ഉത്തരം നൽകുന്നു ആ നിമിഷം മുതൽ മറിയം വിശ്വാസം പുതിയ വെളിച്ചമായി സ്വീകരിക്കുന്നു: അത് ദൈവപുത്രനായ യേശുവിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഈശോ അവളിൽ നിന്ന് മാംസം സ്വീകരിച്ചവനും അവനിൽ നിന്ന് രക്ഷയുടെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റപ്പെട്ടവനുമാണ്.

മറിയത്തിന്റെ വിശ്വാസം ഇസ്രായേലിന്റെ വിശ്വാസത്തിന്റെ പൂർത്തീകരണമാണ് വീണ്ടെടുപ്പിനായി കാത്തിരിക്കുന്ന ആളുകളുടെ മുഴുവൻ യാത്രയും പാതയും അവളിൽ അടങ്ങിയിരിക്കുന്നു. ഈ അർത്ഥത്തിലാണ് അവൾ സഭയുടെ വിശ്വാസത്തിന്റെ മാതൃകയാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment