അംബികേ നാഥേ കന്യകേ…
അംബികേ നാഥേ കന്യകേ
ത്രിലോക രാജ്ഞിയായ് മേവുന്നോളെ
പാടുന്നു ഞങ്ങൾ തൻ മാനസ വീണയിൽ
നിൻ സ്തുതി ഗീതകങ്ങൾ
അമ്മേ നിൻ സ്തുതി ഗീതകങ്ങൾ (2)
ക്രോവേന്മാർ പേറും രഥമേ
സ്വർഗ്ഗീയ മന്നതൻ പൊൻപാത്രമേ (2)
കാൽകുഴയുമ്പോളോരാശ്രയം നീ
അംബികേ ഞങ്ങൾക്കേകിടണേ
അംബികേ നാഥേ….
ദൈവജനനീയാം നാഥേ
എരിതീയിൽ നീറാത്ത മുൾപടർപ്പേ (2)
കാവലായ് തീരണേ എന്നാത്മാവിൻ
കണ്മഷമെല്ലാം കഴുകിടണേ
അംബികേ നാഥേ….


Leave a comment