അമ്മേ, അഭയം നീയേ…
അമ്മേ, അഭയം നീയേ
അമ്മേ, ശരണം നീയേ (2)
കണ്ണീർ തുടച്ച്, മാറോടു ചേർത്ത്
രാരീരം പാടുമെന്നമ്മ. (2)
അമ്മേ, അഭയം….
സ്വർഗ്ഗ പിതാവെനിക്കായ് തന്നെ
സ്നേഹ നിധിയാണെന്നമ്മ. (2)
ജീവിതകാലം, മുഴുവനുമേ
ജപമാല ചൊല്ലി സ്തുതിക്കാം. (2)
അമ്മേ, അഭയം….
കനിവിൻ കണ്ണുകളോടിയെന്റെ
കുറവു നികത്തീടും എന്നമ്മ. (2)
കാൽവരി കുന്നിൻ കദന പുഷ്പം
കാത്തു പാലിക്കും മകളല്ലോ ഞാൻ. (2)
അമ്മേ, അഭയം…. (2)
കണ്ണീർ തുടച്ച്… (2)
അമ്മേ, അഭയം നീയേ


Leave a comment