അമ്മേ മരിയേ, വിണ്ണിൻ പ്രഭയേ…
അമ്മേ മരിയേ, വിണ്ണിൻ പ്രഭയേ
എന്റെ മനസ്സിൻ താളം നീയമ്മേ… (2)
ഉള്ളിൽ നിറയും, നിൻ സാമീപ്യം
എൻ ആത്മാവിൽ എന്നുമാശ്വാസം
അമ്മേ മരിയേ, വിണ്ണിൻ…
….എന്നുമാശ്വാസം. (2)
ഉരുകുന്ന മനമൊടെ തേടി
ഞാനാ ജപമാല മണിമുത്തുമായി
ഇടറുന്ന സ്വരമോടെ പാടി
ഞാനാ പിടയുന്ന ഓർമയുമായി
അഴലുകളേറും ആ വഴിത്താരയിൽ
തേടി ഞാൻ നിന്നെയെന്നമ്മേ
ആരാരും കാണാതെ കേഴും
അമ്മേ നിൻ മുൻപിലെന്നെന്നും ഞാൻ
അമ്മേ മരിയേ, വിണ്ണിൻ…
…എന്നുമാശ്വാസം. (2)
നനയുന്ന നിനവെല്ലാം മാറ്റി
അമ്മ പിടയുന്ന മനമങ്ങു നീക്കി
തെളിയുന്ന കനവായി വന്നു – അമ്മ
ഒഴുകുന്ന കണ്ണീർ തുടച്ചു
ആനന്ദമായെൻ ആത്മാവിനുള്ളിൽ
ഓടി വന്നു എന്നമ്മ
തോരാത്ത സ്നേഹമായ് അമ്മ
എന്നും തീരാത്ത ദാഹമായ് നീ
അമ്മേ മരിയേ, വിണ്ണിൻ…
…എന്നുമാശ്വാസം. (2)


Leave a comment