ധന്യേ വിമലേ മേരി മനോജ്ഞേ…
ധന്യേ വിമലേ മേരി മനോജ്ഞേ
പുണ്യവരം നിറയും മഹിളേ. (2)
അമ്മേ താവക ഗാനം മീട്ടാൻ
ചെമ്മേയണയാമീ സുതരും
ധന്യേ വിമലേ…
നരവംശത്തിൻ ത്രാണകനീശന്
ധരയിൽ സ്നേഹമെഴും ജനനീ. (2)
വരദായികയാം ശുഭദേ നിൻ തിരു
കരമാണാശ്രയമെന്നാളും
ധന്യേ വിമലേ…
വെൺമയെഴും മലരിന്നൊളി വെല്ലും
പൊൻമണി നിർമ്മല നായികയേ. (2)
തിന്മയെഴും ജനകോടികളിൽ നീ
പൊൻമുഖമൊന്നു തിരിച്ചിടണേ
ധന്യേ വിമലേ…
സുന്ദര മോഹന മരിയ നാമം
മന്ദതയേറും മാനവരിൽ. (2)
കുളിരണിയുന്നൊരു പുളകം ചാർത്തി
ഒളിവിതരട്ടെ എന്നാളും
ധന്യേ വിമലേ…


Leave a comment