വി. കുർബാന | സീറോ മലബാർ ക്രമം | സാധാരണ ദിവസങ്ങളിൽ
(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)
കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.
സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം
അല്ലെങ്കിൽ
കാർമി. നമുക്കു ലഭിച്ചിരിക്കുന്ന കല്പനയനുസരിച്ച്
ഈ കുര്‍ബാന ആരംഭിക്കാം.
സമൂ. മിശിഹായുടെ കല്പനയനുസരിച്ചാണല്ലോ
നാം ഇത് അര്‍പ്പിക്കുന്നത്.
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
സമൂഹം: ആമ്മേൻ.
കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ സമ്പൂജ്യമായ നാമത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
കാർമ്മി: കർത്താവേ മമ രാജാവേ
പാടും നിൻ പുകൾ എന്നും ഞാൻ
സകലേശാ നിൻ തിരുനാമം
വാഴ്ത്തിടും ഞാൻ അനവരതം
സമൂഹം: കർത്താവേ നിൻ സ്തുതി പാടും
അനുദിനമങ്ങയെ വാഴ്ത്തും ഞാൻ
നാഥൻ മഹിമ നിറഞ്ഞവനും
പാരം സ്തുത്യനും എന്നെന്നും
എന്നാത്മാവേ പാടുക നീ
കർത്താവിൻ സ്തുതി ഗീതങ്ങൾ
ജീവിതകാലം മുഴുവൻ ഞാൻ
നാഥനു ഗീതികൾ പാടീടും
ഞാനീ മണ്ണിൽ കഴിവോളം
ദൈവസ്‌തുതികൾ പാടീടും
അരചനിലോ നാരനൊരുവനിലോ
ശരണം തേടാൻ തുണിയരുതേ
നല്ലതുമുചിതവുമല്ലോ നാം
പാടുക ദൈവ സ്തുതിഗീതം
വാഴ്ത്താമവനുടെ തിരുനാമം
ദൈവം നിത്യം സ്തുത്യർഹൻ
ചിതറിയൊരിസ്രേൽ ജനതതിയെ
നാഥാൻ വീണ്ടും ചേർക്കുന്നു
പണിയുന്നോര്ശ്ലേം നാഗരിയവൻ
കരുണാവാരിധിയവനല്ലോ
ജനരാശികളുടെ മദ്ധ്യേ ഞാൻ
നിൻസ്തുതിഗീതം പാടീടും
വളരെ ജനത്തിന് മുൻപിൽ ഞാൻ
നിൻ സ്തുതി പാടി വണങ്ങീടും
താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
അല്ലെങ്കിൽ
കാർമ്മി: കർത്താവേ, നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
സമൂഹം: പരിശുദ്ധമായ ചിന്തകളോടെ നിന്റെ ബലിപീഠത്തിനു മുന്പാകെ നിൽക്കുവാൻ കർത്താവേ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
കാറകൂടാതെ ജീവിക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും.
ഹൃദയത്തിൽ സത്യമുള്ളവനും നാവുകൊണ്ട് വഞ്ചിക്കാത്തവനും.
സഹോദരനോട് തിന്മ ചെയ്യാത്തവനും അയൽക്കാരനെതിരായ പ്രേരണക്കു വഴങ്ങാത്തവനും.
ദുഷ്ടനോട് കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും.
സത്യപ്രതിജ്ഞ ലംഘിക്കാത്തവനും അന്യായപലിശ വാങ്ങാത്തവനും.
നിർദോഷിക്കെതിരായി കൈക്കൂലി വാങ്ങാത്തവനും; ഇങ്ങനെ ജീവിക്കുന്നവൻ നീതിമാനാകുന്നു; അവൻ ഒരിക്കലും ഇളകുകയില്ല.
ജനപദങ്ങളെ കർത്താവിനെ സ്തുതിക്കുവിൻ
ഭൂവാസികളെ കർത്താവിനെ പുകഴ്ത്തുവിൻ
അവിടുത്തെ സ്നേഹം അനന്തമാകുന്നു;
തന്റെ വാഗ്ദാനം അവിടുന്ന് പൂർത്തിയാക്കുന്നു.
പതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേക്കും, ആമ്മേൻ
പരിശുദ്ധമായ ചിന്തകളോടെ നിന്റെ ബലിപീഠത്തിനു മുന്പാകെ നിൽക്കുവാൻ കർത്താവേ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
കാർമ്മി: എല്ലാറ്റിനെയും വിശുദ്ധീകരിക്കുന്ന ദൈവവമേ
നിന്റെ ബലിപീഠം എത്ര മഹനീയവും മനോഹരവുമാകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ അങ്ങ് നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്ക് കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങ് സകലത്തെയും നാഥനും സൃഷ്ടാവും ആകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
കാർമ്മികൻ | സമൂഹം
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
അല്ലെങ്കിൽ
കാർമ്മികൻ | സമൂഹം: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ഈശോമിശിഹായെ നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ആകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു; സകലത്തെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ
അല്ലെങ്കിൽ
ശുശ്രൂഷി: നമ്മുക്ക് സ്വരമുയർത്തി സജീവനായ ദൈവത്തെ പ്രകീർത്തിക്കാം.
സമൂഹം: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം; സമാധാനം നമ്മോടു കൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ലേഖനം
ശുശ്രൂഷി: സഹോദരരേ…… ശ്ലീഹാ എഴുതിയ ലേഖനം
(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു)
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ.
(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
കാര്‍മികന്‍ താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു
പിതാവിന്റെ മഹത്ത്വത്തിന്റെ തേജസ്സും അവിടത്തെ പ്രതിരൂപവുമായ മിശിഹായേ, മനുഷ്യശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരുളടഞ്ഞ ബുദ്ധിയെ സുവിശേഷവെളിച്ചത്താല്‍ പ്രകാശിപ്പിക്കുകയും ചെയ്ത നിനക്ക് ഞങ്ങള്‍ എപ്പോഴും ആരാധനയും സ്തുതിയും കൃതജ്ഞതയും സമര്‍പ്പിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും, ആമ്മേന്‍.
താഴെവരുന്ന പ്രാര്‍ഥന ചൊല്ലിക്കൊണ്ട്,
സുവിശേഷഗ്രന്ഥമെടുക്കുന്നു.
ലോകത്തിന്റെ പ്രകാശവും
സകലത്തിന്റെയും ജീവനുമായ മിശിഹായേ,
നിന്നെ ഞങ്ങളുടെ പക്കലേക്കയച്ച
അനന്തകാരുണ്യത്തിന്
എന്നേക്കും സ്തുതി. ആമ്മേന്‍.
ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
ഹല്ലേലൂയ്യാ ഗീതം
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു
രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ
ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ
താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിന്നും സ്തുതിയുയരട്ടെ.
ആദി മുതൽക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
സുവിശേഷ വായന
ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മികൻ: സമാധാനം നിങ്ങളോടുകൂടെ
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ
കാർമ്മികൻ: വിശുദ്ധ മത്തായി / മർക്കോസ് / ലൂക്കാ / യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
താഴെവരുന്ന പ്രാര്‍ഥന ചൊല്ലിക്കൊണ്ട്, കാസയില്‍ കുരിശാകൃതിയില്‍ വീഞ്ഞ് ഒഴിക്കുന്നു.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കാസയില്‍
അവിടത്തെ അമൂല്യമായ രക്തം ഒഴിക്കപ്പെടുന്നു.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട്, കാസയില്‍ കുരിശാകൃതിയില്‍ അല്പം വെള്ളം ഒഴിക്കുന്നു.
പടയാളികളില്‍ ഒരുവന് വന്ന് നമ്മുടെ കര്‍ത്താവിന്റെ തിരുവിലാവില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. അതുകണ്ട ആള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം
സത്യവുമാകുന്നു. പിതാവിന്റെയും പുത്രന്റെയും ✝ പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട്, കാസയില്‍ കുരിശാകൃതിയില്‍ വീഞ്ഞ് ഒഴിക്കുന്നു.
വീഞ്ഞു വെള്ളത്തോടും വെള്ളം വീഞ്ഞിനോടും കലര്‍ത്തപ്പെടുന്നു. പിതാവിന്റെയും പുത്രന്റെയും ✝ പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട്, അപ്പം എടുത്ത് പീലാസയില്‍ വയ്ക്കുന്നു.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുശരീരംകൊണ്ട് ഈ പീലാസ റൂശ്മ ചെയ്യപ്പെടുന്നു. പിതാവിന്റെയും പുത്രന്റെയും ✝
പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
കാറോസൂസ
ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും ശ്രദ്ധയോടും കൂടെ നിന്ന്, കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കാം.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: കാരുണ്യവാനായ പിതാവേ ആശ്വാസദായകനായ ദൈവമേ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: ഞങ്ങളുടെ സംരക്ഷകനും പരിപാലകനും സകലത്തെയും ദാതാവുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: സമസ്ത ലോകത്തിന്റെയും സകല സഭകളുടെയും സമാധാനത്തിനും ഐക്യത്തിനും നിലനിൽപ്പിനും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: ഞങ്ങളുടെ രാജ്യത്തിനും മറ്റെല്ലാ രാജ്യങ്ങൾക്കും അവയിൽ വസിക്കുന്ന വിശ്വാസികൾക്കും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: അനുകൂലമായ കാലാവസ്ഥക്കും സമൃദ്ധമായ വിളവകൾക്കും സുഭിക്ഷമായ വത്സരത്തിനും ലോകം മുഴുവന്റെയും ഐശ്വര്യത്തിനും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ ……… (പേര്) പാപ്പായുടെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ …….. (പേര്) മെത്രാപ്പോലീത്തായുടെയും, ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ …….. (പേര്) മെത്രാപ്പോലീത്തയുടെയും, ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാർ …….. (പേര്) മെത്രാന്റെയും അവരുടെ സഹ ശുശ്രൂഷകരുടെയും ക്ഷേമത്തിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: അനുഗ്രഹസമ്പന്നനും കരുണാവാരിധിയുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
ശുശ്രൂഷി: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .
സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.
കാര്‍മികന്‍ വചനപീഠത്തിങ്കല്‍ നിന്നുകൊണ്ട്
കൈകള്‍ വിരിച്ചുപിടിച്ച് ഉയര്‍ന്നസ്വരത്തില്‍ ചൊല്ലുന്നു.
കാർമ്മി: കർത്താവേ, ബലവാനായ ദൈവമേ അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കണമേ. അങ്ങയുടെ കൃപയും അനുഗ്രഹവും അങ്ങ് കാരുണ്യാതിരേകത്താൽ തെരഞ്ഞെടുത്ത അങ്ങയുടെ അജഗണമായ ജനം മുഴുവന്റെയും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്‌പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.
എല്ലാവരും തല കുനിക്കുന്നു. കാര്‍മികന്‍ കുനിഞ്ഞുനിന്ന് താഴെവരുന്ന കൈവയ്പുപ്രാര്‍ഥന താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണനിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുന്പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെല്ലാവരെയും ദയാപൂർവം യോഗ്യരാക്കണമേ.
കാര്‍മികന്‍ നിവര്‍ന്നുനിന്ന് ഉയര്‍ന്നസ്വരത്തില്‍ ചൊല്ലുന്നു
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ
താഴെവരുന്ന പ്രാര്‍ഥനകള്‍ കാര്‍മികന്‍ താഴ്ന്നസ്വരത്തില്‍ ചൊല്ലി കൈകള്‍ കഴുകുമ്പോള്‍ ദിവ്യരഹസ്യഗീതം ആരംഭിക്കുന്നു.
കാര്‍മി. സകലത്തിന്റെയും നാഥനായ ദൈവം തന്റെ കൃപാസമുദ്രത്തില്‍ നമ്മുടെ കടങ്ങളുടെയും പാപങ്ങളുടെയും കറ കഴുകിക്കളയട്ടെ.
കൈകള്‍ തുടയ്ക്കുമ്പോള്‍ ചൊല്ലുന്നു.
കര്‍ത്താവു തന്റെ കൃപയാലും അനുഗ്രഹത്താലും നമ്മുടെ പാപങ്ങളുടെ മാലിന്യം തുടച്ചുനീക്കുകയും ചെയ്യട്ടെ.
കാര്‍മികന്‍: (താഴ്ന്നസ്വരത്തില്‍) അങ്ങയുടെ ആരാധ്യമായ ത്രിത്വത്തെ എപ്പോഴും എന്നേക്കും ഞങ്ങള്‍ സ്തുതിക്കും.
ശുശ്രൂ. ആമ്മേന്‍.
കാര്‍മികന്‍: നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്മ ആചരിക്കാന്‍ കല്പിക്കുകയുംചെയ്ത മിശിഹാ തന്റെ കൃപയാലും അനുഗ്രഹത്താലും ഈ കുര്‍ബാന നമ്മുടെ കരങ്ങളില്‍നിന്നു സ്വീകരിക്കുമാറാകട്ടെ. ആമ്മേന്‍.
ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങയുടെ കല്പനയനുസരിച്ച്, (പീലാസകൊണ്ടു കാസയില്‍ മൂന്നുപ്രാവശ്യം മുട്ടുന്നു) മിശിഹായുടെ സ്വര്‍ഗത്തില്‍നിന്നുള്ള മഹത്ത്വപൂര്‍ണമായ രണ്ടാമത്തെ ആഗമനംവരെ അവിടത്തെ വിശുദ്ധ പീഠത്തിന്മേല് സ്തുത്യര്‍ഹവും പരിശുദ്ധവും
ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങള്‍ സജ്ജീകരിക്കപ്പെടുന്നു. അവിടത്തേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
ശുശ്രൂ. ആമ്മേന്‍.
കാര്‍മികന്‍ പീലാസ തന്റെ വലത്തു വശത്തും കാസ ഇടത്തുവശത്തുമായി ബലിപീഠത്തിന്മേല്‍ വയ്ക്കുകയും ശോശപ്പകൊണ്ടു മൂടുകയും ചെയ്യുന്നു.
ദിവ്യരഹസ്യഗീതം
സമൂഹം: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.
മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ
സമൂഹം: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.
മിശിഹാ കർത്താവിൻ…
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതനെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.
കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിനെ ദൈവം നമ്മുടെ സഹായിയും.
കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.
സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.
കാര്‍മികന്‍ നന്നായികുനിഞ്ഞ് താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു.
കാര്‍മി. കര്‍ത്താവായ ദൈവമേ, കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടുംകൂടെ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ച് ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നില്ക്കാന് ഞങ്ങളെ അനുഗ്രഹിക്കണമേ.
ആധ്യാത്മികവും മാനുഷികവുമായ ബലികള്‍
യഥാര്ഥവിശ്വാസത്തോടെ അങ്ങേക്കര്പ്പിക്കാന്
ഞങ്ങളെ യോഗ്യരാക്കണമേ.
കാര്‍മികന്‍ നിവര്‍ന്നുനിന്ന് കൈകള്‍ വിരിച്ചുപിടിച്ച്
ഉയര്‍ന്നസ്വരത്തില്‍ ആലപിക്കുന്നു / ചൊല്ലുന്നു.
വിശ്വാസപ്രമാണം
കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നേള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം, തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ ശക്തനാക്കട്ടെ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതനും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.
ഈ സമയത്ത് കാര്‍മികന്‍ മൂന്നു പ്രാവശ്യം നന്നായി
കുനിഞ്ഞ് ആചാരംചെയ്യുന്നു. ഓരോ ആചാരത്തിനും ശേഷം അല്പാല്പം മുമ്പോട്ടു കയറി ബലിപീഠത്തെ സമീപിക്കുന്നു. തദവസരത്തില്‍ താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അങ്ങേക്ക് ഞാൻ നന്ദി പറയുന്നു.
അങ്ങയുടെ അഭിഷിക്തന്റെ ശരീര രക്തങ്ങളുടെ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവീകവുമായ രഹസ്യങ്ങളെ അങ്ങേയ്ക്ക് അർപ്പിക്കാൻ പാപിയായിരുന്നിട്ടും എന്നെ അങ്ങ് കാരുണ്യപൂർവ്വം യോഗ്യനാക്കി.
അങ്ങയുടെ അജഗണമായ ജനത്തിന്റെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ലോകം മുഴുവന്റെയും അനുരഞ്ജനത്തിനും എല്ലാ സഭകളുടെയും സമാധാനത്തിനും ശാന്തിക്കും വേണ്ടി ഞാൻ ഇവ അനുഷ്ഠിക്കുന്നു.
കാര്‍മികന്‍ ബലിപീഠത്തെ സമീപിച്ച്, ആരാധനാസമൂഹം നില്ക്കുന്ന അതേദിശയില്‍ത്തന്നെ ബലിപീഠത്തിന് അഭിമുഖമായി നിലകൊള്ളുകയും ബലിപീഠത്തില്‍ മധ്യത്തിലും ഇടത്തേയറ്റത്തും വലത്തേയറ്റത്തും ആചാരംചെയ്തു ചുംബിക്കുകയും ചെയ്യുന്നു. അനന്തരം മധ്യത്തില്‍വന്ന് കാര്‍മികന്‍ സമൂഹത്തോടു പ്രാര്‍ഥന യാചിക്കുന്നു.
കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.
(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )
എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
സമൂഹം: സകലത്തിന്റെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.
അനന്തരം താഴ്ന്നസ്വരത്തില്‍ യാചനാപ്രാര്‍ഥന (കൂശാപ്പ) ചൊല്ലുന്നു.
കാര്‍മി. കര്‍ത്താവും ദൈവവുമായ മിശിഹായേ, ഞങ്ങളുടെ നിരവധിയായ പാപങ്ങള്‍ പരിഗണിക്കരുതേ. ഞങ്ങളുടെ ദുഷ്ടതയുടെ ആധിക്യംനിമിത്തം നീ കോപിക്കരുതേ. നീ സ്വീകരിച്ച ഞങ്ങളുടെ മനുഷ്യത്വത്തോടെ സമയത്തിന്റെ സമാപ്തിയില്‍ നീ പ്രത്യക്ഷനാകുമ്പോള്‍, തിരുസന്നിധിയില്‍ കൃപയും അനുഗ്രഹവും കണ്ടെത്തുന്നതിനും സ്വര്ഗീയഗണങ്ങളോടുചേര്ന്നു നിന്നെ സ്തുതിക്കുന്നതിനും ഞങ്ങള്‍ യോഗ്യരാകാന്‍ വേണ്ടി ഈ ബലി നിന്റെ അവര്ണനീയകൃപയാല് പവിത്രീകരിക്കണമേ. ഞങ്ങളുടെ പാപങ്ങള്‍ തുടച്ചുനീക്കാന്‍ ഇതിനു ശക്തി നല്‍കുകയും ചെയ്യണമേ.
കാര്‍മികന്‍ കുനിഞ്ഞുനിന്ന് കരങ്ങള്‍കൂപ്പി
ഒന്നാം പ്രണാമജപം (ഗ്ഹാന്ത) ചൊല്ലുന്നു.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
കാര്‍മികന്‍ ബലിപീഠം ചുംബിച്ചതിനുശേഷം കൈകള്‍ കുരിശാകൃതിയില്‍ നെഞ്ചിന്മേല്‍ ചേര്‍ത്തുവച്ചുകൊണ്ട് ചൊല്ലുന്നു.
കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. (തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു) ഇപ്പോഴും ✝ എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സമാധാനം ✝ നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
ശുശ്രൂഷി: സഹോദരരേ, മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.
(എല്ലാവരും സമാധാനം നൽകുന്നു)
ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
ശുശ്രൂഷി ‘നമുക്കെല്ലാവര്‍ക്കും’ എന്ന് ആരംഭിക്കുമ്പോള്‍ കാര്‍മികന്‍ താഴെവരുന്ന പ്രാര്‍ഥനകള്‍ താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു.
കാര്‍മി. കര്‍ത്താവേ, ശക്തനായ ദൈവമേ, ബലഹീനനായ എന്നെ ദയാപൂര്‍വം സഹായിക്കണമേ. അങ്ങയുടെ ത്രിത്വത്തിന്റെ ബഹുമാനത്തിനും ഈ സമൂഹത്തിന്റെ നന്മയ്ക്കുമായി സജീവവും വിശുദ്ധവുമായ ഈ ബലി തിരുസന്നിധിയില്‍ അര്‍പ്പിക്കാന്‍ അങ്ങയുടെ അനുഗ്രഹത്താല്‍ എന്നെ യോഗ്യനാക്കുകയും ചെയ്യണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
കാര്‍മികന്‍ ദിവ്യരഹസ്യങ്ങളെ മൂടിയിരിക്കുന്ന ശോശപ്പ എടുത്ത് അവയ്ക്കുചുറ്റും വച്ചുകൊണ്ടു ചൊല്ലുന്നു.
കാര്‍മി. കര്‍ത്താവേ, നിന്റെ ശരീരത്തിനും രക്തത്തിനും കൃപാപൂര്‍വം നീ എന്നെ യോഗ്യനാക്കി. അപ്രകാരംതന്നെ, വിധിദിവസത്തില്‍, നിന്റെ സംപ്രീതിക്കും എന്നെ യോഗ്യനാക്കണമേ.
ഉയര്‍ന്നസ്വരത്തില്‍ ആലപിക്കുന്നു / ചൊല്ലുന്നു.
കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ ✝ (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.
സമൂഹം: ആമ്മേൻ.
കാര്‍മികന്‍ കൈകള്‍ ഉയര്‍ത്തിക്കൊണ്ട്
കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ
കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.
സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.
(അല്ലെങ്കിൽ)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.) ഇപ്പോഴും ✝ എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാര്‍മികന്‍ കൈകള്‍ ഉയര്‍ത്തിക്കൊണ്ട്
കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ.
സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.
സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.
ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.
കാര്‍മികന്‍ താഴ്ന്നസ്വരത്തില്‍ യാചനാപ്രാര്‍ഥന (കൂശാപ്പ) ചൊല്ലുന്നു.
കര്‍ത്താവേ, ഞങ്ങളുടെ മനസ്സിനെ എല്ലാ അശുദ്ധതയിലും ദുഷ്ടതയിലും അസൂയയിലും വഞ്ചനയിലും വിദ്വേഷത്തിലുംനിന്നു വിമുക്തമാക്കണമേ. അങ്ങയുടെ കരുണയാല്‍, തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടും സ്നേഹവും ഐക്യവും ഞങ്ങളില്‍ ഉളവാക്കണമേ. വിശുദ്ധവും സജീവവുമായ ഈ തിരുക്കര്‍മം പ്രത്യാശാപൂര്‍വം അനുഷ്ഠിക്കാന്‍ ഞങ്ങള്‍ക്ക് ആത്മധൈര്യം നല്‍കുകയും ചെയ്യണമേ.
കാര്‍മികന്‍ കുനിഞ്ഞുനിന്നു താഴ്ന്നസ്വരത്തില്‍ രണ്ടാം പ്രണാമജപം ചൊല്ലുന്നു. (പ്രണാമജപങ്ങള്‍ ചൊല്ലുമ്പോള്‍ കരങ്ങള്‍ കൂപ്പിപ്പിടിച്ചുകൊണ്ടോ ഇരുകരങ്ങളും മുകളിലേക്കു തുറന്നു പിടിച്ചുകൊണ്ടോ ചൊല്ലാവുന്നതാണ്).
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, അങ്ങയുടെ മഹത്ത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിലുംനിന്നു സ്തുതിയും എല്ലാ നാവുകളിലുംനിന്നു കൃതജ്ഞതയും എല്ലാ സൃഷ്ടികളിലുംനിന്നു പുകഴ്ചയും അര്‍ഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അങ്ങു ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷ്ടിക്കുകയും മനുഷ്യവംശത്തോട് അളവറ്റ കൃപ കാണിക്കുകയുംചെയ്തു. സ്വര്‍ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അഗ്നിമയന്മാരും അരൂപികളുമായ സ്വര്‍ഗീയസൈന്യങ്ങള്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേമാരോടും സ്രാപ്പേമാരോടുംചേര്‍ന്ന് നാഥനായ അങ്ങേക്ക് അവര്‍ ആരാധന സമര്‍പ്പിക്കുന്നു.
കാര്‍മികന്‍ ബലിപീഠം ചുംബിക്കുന്നു. അനന്തരം കൈകള്‍ ഉയര്‍ത്തി ആലപിക്കുന്നു / ചൊല്ലുന്നു.
കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.
സമൂഹം: ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.
മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന
കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.
(അല്ലെങ്കിൽ)
കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു.
സമൂഹം: ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.
കാര്‍മികന്‍ ഈ സമയം ബലിപീഠം ചുംബിച്ചതിനുശേഷം താഴ്ന്നസ്വരത്തില്‍ യാചനാപ്രാര്‍ഥന (കൂശാപ്പ) ചൊല്ലുന്നു.
ദൈവമേ, അങ്ങു പരിശുദ്ധനാകുന്നു. അങ്ങു മാത്രമാകുന്നു യഥാര്‍ഥ പിതാവ്. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല പിതൃത്വവും അങ്ങില്നിന്നാകുന്നു. നിത്യനായ പുത്രാ, അങ്ങു പരിശുദ്ധനാകുന്നു. സമസ്തവും അങ്ങുവഴി സൃഷ്ടിക്കപ്പെട്ടു. റൂഹാദ്ക്കുദ്ശായേ, അങ്ങു പരിശുദ്ധനാകുന്നു. എല്ലാം അങ്ങുവഴി പവിത്രീകരിക്കപ്പെടുന്നു.
കാര്‍മികന്‍ തുടരുന്നു
ഹാ, എനിക്കു ദുരിതം! ഞാന്‍ അസ്വസ്ഥനായിരിക്കുന്നു. കാരണം, എന്റെ അധരങ്ങള്‍ അശുദ്ധമാകുന്നു. അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ ഞാന്‍ വസിക്കുകയും ചെയ്യുന്നു. ബലവാനും കര്‍ത്താവുമായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചു. കര്‍ത്താവിനെ ഇന്നു ഞാന്‍ അഭിമുഖം കണ്ട ഈ സ്ഥലം എത്ര ഭീതിജനകം! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. കര്‍ത്താവേ, അങ്ങയുടെ കൃപ ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ. അശുദ്ധരായ ഞങ്ങളെ ശുദ്ധീകരിക്കുകയും ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ. എന്റെ കര്‍ത്താവേ, നിസ്സാരരായ ഞങ്ങളുടെ കീര്‍ത്തനങ്ങള്‍
സ്രാപ്പേമാരുടെയും മുഖ്യദൂതരുടെയും സ്തോത്രങ്ങളോടു ചേര്‍ക്കണമേ. ഭൂവാസികളെ സ്വര്ഗവാസികളോടൊന്നിപ്പിച്ച അങ്ങയുടെ കാരുണ്യത്തിനു സ്തുതി.
കാര്‍മികന്‍ മൂന്നാം പ്രണാമജപം ചൊല്ലുന്നു.
കാർമ്മി: കർത്താവായ ദൈവമേ, ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത് (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി ✝ വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി ✝ അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.
(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)
കാര്‍മികന്‍ മൂന്നാം പ്രണാമജപം തുടരുന്നു.
കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.
കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും ✝ (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവേ ശക്തനായ ദൈവമേ, സാർവത്രിക സഭയുടെ പിതാവും തലവനുമായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ ……… (പേര്) പാപ്പാക്കും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ …….. (പേര്) മെത്രാപ്പോലീത്താക്കും, ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ …….. (പേര്) മെത്രാപ്പോലീത്തക്കും, ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാർ …….. (പേര്) മെത്രാനും, പുരോഹിതന്മാർ, മ്ശംശാനാമാർ – സമർപ്പിതർ അല്മായ പ്രേക്ഷിതർ – ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദകരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും അങ്ങയുടെ കാരുണ്യത്തെ പ്രത്യാശ പൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ; സമാധാനം നമ്മോടുകൂടെ.
കാര്‍മികന്‍ ദിവ്യരഹസ്യങ്ങള്‍ക്കു മുകളില്‍ കൈകളുയര്‍ത്തി, ഇടത്തുകൈ അടിയിലും വലത്തുകൈ മുകളിലുമായി കുരിശാകൃതിയില്‍ കമഴ്ത്തിപ്പിടിക്കുന്നു.
കാർമ്മി: കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.
നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.
(തുടരുന്നു)
കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.
(ബലിപീഠം ചുംബിക്കുന്നു)
കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അങ്ങയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും ✝ (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
അല്പം കുനിഞ്ഞ് താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു.
കാര്‍മി. സ്വര്‍ഗവാസികളുടെ സമാധാനവും
ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹായേ,
ലോകത്തിന്റെ നാനാഭാഗങ്ങളിലും
വിശിഷ്യാ, പരിശുദ്ധ കത്തോലിക്കാസഭയിലും
നിന്റെ ശാന്തിയും സമാധാനവും പുലര്‍ത്തണമേ.
സഭയെയും രാഷ്ട്രത്തെയും
ഐക്യത്തില്‍ സംരക്ഷിക്കണമേ.
യുദ്ധങ്ങള്‍ ഒഴിവാക്കണമേ.
യുദ്ധപ്രിയരായി ഭിന്നിച്ചു നില്ക്കുന്ന
ജനതകളെ ചിതറിക്കണമേ.
വിനയത്തിലും ദൈവഭയത്തിലും
സമാധാനപൂര്‍വകവും ശാന്തവുമായ
ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാകട്ടെ.
ഞങ്ങള്‍ക്കല്ല കര്‍ത്താവേ, ഞങ്ങള്‍ക്കല്ല
നിന്റെ നാമത്തിനു മഹത്ത്വമുണ്ടാകട്ടെ.
നിവര്ന്നുനിന്നുകൊണ്ടു ചൊല്ലുന്നു.
കാർമ്മി: ദൈവമേ, അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയ തോന്നണമേ.
സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.
(അല്ലെങ്കിൽ)
കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ, അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.
സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും, ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.
കൈകള്‍ ഉയര്‍ത്തിക്കൊണ്ട്
കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.
കാര്‍മികന്‍ കൈകള്‍ കുരിശാകൃതിയില്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് ബലിപീഠം ചുംബിക്കുന്നു. തുടര്‍ന്ന്, ആചാരം ചെയ്തതിനുശേഷം കാസയുടെ മൂടി (മ്ഖബ്‌ലാന) മാറ്റുന്നു. പീലാസയില്‍നിന്നു തിരുവോസ്തി കരങ്ങളിലെടുത്തുയര്‍ത്തി അതിന്മേല്‍ നോക്കിക്കൊണ്ടു ചൊല്ലുന്നു.
കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.
സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.
ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.
സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.
(അല്ലെങ്കിൽ)
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.
സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.
അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.
നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.
ഈ സമയം കാര്‍മികന്‍ തിരുവോസ്തി (ബുക്‌റ) ആംഗ്യ രൂപേണ കുരിശാകൃതിയില്‍ ചുംബിച്ചുകൊണ്ടു ചൊല്ലുന്നു.
കാര്‍മി. അവര്‍ണനീയമായ ദാനത്തെക്കുറിച്ച്
കര്‍ത്താവേ, അങ്ങേക്കു സ്തുതി.
കാര്‍മി. കര്‍ത്താവായ ദൈവമേ, അങ്ങയുടെ നാമത്തില്‍ യഥാര്‍ഥമായി വിശ്വസിച്ചുകൊണ്ട് ഈ വിശുദ്ധരഹസ്യങ്ങളെ ഞങ്ങള്‍ സമീപിക്കുന്നു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ തിരുശരീരരക്തങ്ങളെ അങ്ങയുടെ അനുഗ്രഹത്താലും കാരുണ്യത്താലും ഞങ്ങള്‍ വിഭജിച്ചു റൂശ്മ ചെയ്യുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, എന്നേക്കും.
തിരുവോസ്തി രണ്ടായി മുറിക്കുന്നു. മുറിച്ച വശം കാസയ്ക്കു നേരേ വരത്തക്കവിധം ഇടത്തുകൈയിലുള്ള ഭാഗം പീലാസയില്‍ വയ്ക്കുന്നു. അനന്തരം വലത്തുകൈയിലുള്ള ഭാഗം കൊണ്ടു തിരുരക്തം കുരിശാകൃതിയില്‍ റൂശ്മ ചെയ്യുന്നു.
കാര്‍മി. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ അമൂല്യമായ രക്തം അവിടത്തെ ജീവദായകമായ ശരീരംകൊണ്ട് റൂശ്മ ചെയ്യപ്പെടുന്നു. പിതാവിന്റെയും പുത്രന്റെയും ✝
പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
പീലാസയിലിരിക്കുന്ന ഭാഗം കൈയിലിരിക്കുന്ന ഭാഗംകൊണ്ടു
കുരിശാകൃതിയില്‍ റൂശ്മ ചെയ്യുന്നു (ഇരുസാദൃശ്യങ്ങളില്‍
കുര്‍ബാന നല്കുന്നില്ലെങ്കില് കൂദാശ ചെയ്ത മറ്റു
തിരുവോസ്തികളുടെമേലും ഇപ്രകാരം റൂശ്മ ചെയ്യുന്നു).
ആ സമയത്തു ചൊല്ലുന്നു.
കാര്‍മി. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുശരീരം അവിടത്തെ പാപമോചകമായ രക്തംകൊണ്ടു റൂശ്മ ചെയ്യപ്പെടുന്നു. പിതാവിന്റെയും പുത്രന്റെയും ✝ പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
രണ്ടുഭാഗങ്ങളും കൂട്ടിച്ചേര്‍ത്തു കാസയുടെ മുകളില്‍ പിടിച്ചു
കൊണ്ടു ചൊല്ലുന്നു.
കാര്‍മി. സ്തുത്യര്‍ഹവും പരിശുദ്ധവും ജീവദായകവും
ദൈവികവുമായ ഈ രഹസ്യങ്ങള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്ത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തില്‍ വേര്‍തിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂര്‍ത്തീകരിക്കപ്പെടുകയും കലര്‍ത്തപ്പെടുകയും പരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
കര്‍ത്താവായ ദൈവമേ, ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള വിശുദ്ധ സഭയ്ക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ രഹസ്യങ്ങള്‍വഴി കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും ഉയിര്‍പ്പിലുള്ള പ്രത്യാശയും സ്വര്‍ഗരാജ്യത്തില്‍ നവമായ ജീവിതവും ലഭിക്കുമാറാകട്ടെ.
ഇപ്പോഴും എപ്പോഴും എന്നേക്കും.
തിരുവോസ്തിയുടെ ഭാഗങ്ങള്‍ ഒന്നിനുമീതേ ഒന്നായി
കുരിശാകൃതിയില്‍ വയ്ക്കുന്നു. അടിയിലത്തെ ഭാഗം
കാസയ്ക്കു നേരേയും മുകളിലത്തെ ഭാഗം കാര്‍മികനു
നേരേയും തിരിഞ്ഞിരിക്കണം. ആചാരം ചെയ്തതിനുശേഷം
കാര്‍മികന്‍ നെറ്റിയില്‍ കുരിശടയാളം വരയ്ക്കുന്നു.
കാര്‍മികന്‍ താഴെവരുന്ന പ്രാര്‍ഥന ഉയര്‍ന്നസ്വരത്തില്‍
ചൊല്ലിക്കൊണ്ടു തന്റെമേല്‍ കുരിശടയാളം വരയ്ക്കുന്നു.
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും ✝ എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.
അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.
സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.
സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.
ശുശ്രൂഷി കാറോസൂസ ചൊല്ലുമ്പോള്‍, കാര്‍മികന്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു.
കാര്‍മി. ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെട്ടവനാകുന്നു. അങ്ങയുടെ നാമം എന്നും സ്തുത്യര്‍ഹമാകുന്നു. ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് അങ്ങു ഞങ്ങളോടു പ്രവര്‍ത്തിച്ചില്ല; പ്രത്യുത, അങ്ങയുടെ ദയാധിക്യത്താല്‍ അന്ധകാരശക്തികളില്നിന്ന് അങ്ങു ഞങ്ങളെ രക്ഷിച്ചു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ രാജ്യത്തിലേക്കു ഞങ്ങളെ ക്ഷണിച്ചു. മിശിഹാവഴി അങ്ങു മരണത്തിന്റെ ശക്തി നശിപ്പിക്കുകയും അക്ഷയമായ ജീവന് ഞങ്ങള്‍ക്കു നല്‍കുകയും ചെയ്തു.
കര്‍ത്താവായ ദൈവമേ, അങ്ങയുടെ നിര്‍മലവും പരിശുദ്ധവുമായ ബലിപീഠത്തിങ്കല്‍ നിന്നുകൊണ്ട് ജീവദായകവും പരിശുദ്ധവുമായ ഈ കുര്‍ബാന അങ്ങേക്കര്പ്പിക്കാന് ഞങ്ങളെ യോഗ്യരാക്കിയല്ലോ. പരിപൂര്ണവിശുദ്ധിയോടെ ഈ ദാനം സ്വീകരിക്കാന്‍ അങ്ങയുടെ കൃപയാല്‍ ഞങ്ങളെ അര്‍ഹരാക്കണമേ. ഇതു ഞങ്ങള്‍ക്കു ശിക്ഷാവിധിക്കു കാരണമാകാതെ അങ്ങയുടെ കാരുണ്യത്തിനും ഞങ്ങളുടെ പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിര്‍പ്പിനും നിത്യജീവിതത്തിനും നിദാനമാകട്ടെ. ഞങ്ങളെല്ലാവരും അങ്ങയുടെ മഹത്ത്വത്തിനു പൂര്ണസാക്ഷികളും അങ്ങയുടെ വാസത്തിനു യോജിച്ച ആലയങ്ങളുമാകട്ടെ. മിശിഹായുടെ ശരീരരക്തങ്ങളോട് ഐക്യപ്പെടുന്ന ഞങ്ങള്‍ അവിടത്തെ മഹത്ത്വപൂര്‍ണമായ പ്രത്യാഗമനത്തില്‍ സകലവിശുദ്ധരോടുംകൂടെ പ്രശോഭിക്കട്ടെ.
അങ്ങേക്കും അങ്ങയുടെ ഏകജാതനും
പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും
കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ.
ഇപ്പോഴും എപ്പോഴും എന്നേക്കും.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാര്‍മികന്‍ കുനിഞ്ഞുനിന്ന് താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധരോടുമൊന്നിച്ച് സ്തുതിക്കാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.
കാര്‍മികന്‍ നിവര്‍ന്നുനിന്ന് കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് താഴെവരുന്ന പ്രാര്‍ത്ഥന ഉയര്‍ന്നസ്വരത്തില്‍ ചൊല്ലുന്നു.
കാർമ്മി: കർത്താവായ ദൈവമേ കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപരിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.
സമൂഹം: ആമ്മേൻ
‘ഇപ്പോഴും’ എന്നു പറയുമ്പോള്‍ കാര്‍മികന്‍ തന്റെമേല്‍ ത്തന്നെ കുരിശടയാളം വരയ്ക്കുന്നു. അനന്തരം ജനങ്ങള്‍ക്കു നേരേ തിരിഞ്ഞുനിന്നുകൊണ്ട് ആശീര്‍വദിക്കുന്നു.
കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാര്‍മികന്‍ ബലിപീഠത്തിനുനേരേ തിരിയുമ്പോള്‍ വലത്തുകരം ദിവ്യരഹസ്യങ്ങള്‍ക്കുനേരേ നീട്ടിക്കൊണ്ടു പറയുന്നു.
കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.
സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.
ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.
സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.
കാര്‍മികന്‍ കുനിഞ്ഞ് ആചാരംചെയ്തു തിരുശരീരം
കരങ്ങളില്‍ എടുത്തു താഴ്ന്നസ്വരത്തില്‍ ചൊല്ലുന്നു
കാര്‍മി. കര്‍ത്താവേ, നിന്റെ തിരുശരീരം എനിക്കു ശിക്ഷാവിധിക്കു ഹേതുവാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ.
കാര്‍മി. മനുഷ്യവംശത്തിന്റെ പ്രത്യാശയും സകലത്തിന്റെയും നാഥനുമായ മിശിഹായേ, നിന്റെ ദിവ്യശരീരത്താല്‍ ഞങ്ങളുടെ ശരീരങ്ങളെ പവിത്രീകരിക്കണമേ. നിന്റെ അമൂല്യരക്തത്താല്‍ ഞങ്ങളുടെ കടങ്ങള്‍ മോചിക്കണമേ. നിന്റെ കൃപാതിരേകത്താല്‍ ഞങ്ങളുടെ മനസ്സാക്ഷിയെ നിര്‍മലമാക്കുകയും ചെയ്യണമേ.
കാര്‍മി. കര്‍ത്താവായ മിശിഹായേ, ഞാന്‍ അയോഗ്യനെങ്കിലും നിന്റെ അനുഗ്രഹങ്ങളുടെ നിക്ഷേപം ഇതാ, എന്റെ കരങ്ങളില്‍. നിന്റെ കാരുണ്യത്താല്‍ ദാനമായി ഞാന്‍ സ്വീകരിക്കുന്ന ഭയഭക്തിജനകമായ ഈ രഹസ്യത്തിന്റെ ശക്തിവിശേഷം എന്നില്‍ പ്രകടമാക്കണമേ.
കാര്‍മികന്‍ തിരുശരീരം ഉള്‍ക്കൊള്ളുന്നു. അനന്തരം കുനിഞ്ഞ് ആചാരംചെയ്തശേഷം കാസ കരങ്ങളില്‍ എടുത്തുകൊണ്ടു ചൊല്ലുന്നു.
കാര്‍മി. സ്വര്ഗീയമണവാളാ, നിന്റെ വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ക്ക് നിന്റെ അമൂല്യരക്തത്തിന്റെ കാസ നീ സജ്ജമാക്കി.
തിരുരക്തം ഉള്‍ക്കൊള്ളുന്നു. തുടര്‍ന്നു ചൊല്ലുന്നു.
അതില്‍നിന്നു പാനം ചെയ്യാന്‍ പാപിയായ എന്നെയും അനുവദിച്ചു. നിന്റെ അവര്‍ണനീയമായ സ്നേഹത്തിന് എന്നേക്കും സ്തുതി. ആമ്മേന്‍.
കാര്‍മികന്‍ ജനങ്ങള്‍ക്കുനേരേ തിരിഞ്ഞ് ആശീര്‍വദിച്ചുകൊണ്ടു ചൊല്ലുന്നു.
കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും ✝ സമ്പൂർണ്ണമാകട്ടെ.
സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.
ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.
വിശുദ്ധ കുര്‍ബാന നല്കുമ്പോള്‍ ചൊല്ലുന്നു.
കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.
(വിശുദ്ധ കുർബാന സ്വീകരണം കഴിയുമ്പോൾ)
കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിയും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ എന്നേക്കും. ആമ്മേൻ.
സമൂഹം: ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്ക് കാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിന്റെ ശരീരരക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ നിന്നെ എതിരേൽക്കാനും സ്വർഗീയ ഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.
ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.
സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ കടങ്ങളുടെ മോചനത്തിനായി അങ്ങ് കാരുണ്യപൂർവം ഞങ്ങൾക്ക് നൽകി. ഈ ദാനത്തെക്കുറിച്ച് അങ്ങയുടെ മഹനീയ ത്രിത്വത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ ഞങ്ങൾ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ കുർബാന വഴി നീ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കുകയും അപരാധങ്ങൾ ക്ഷമിക്കുകയും ചെയ്തു. ഉന്നതങ്ങളിൽ നിന്നുള്ള ആരാധ്യനായ ഈ ദാനം വാഴ്ത്തപ്പെട്ടതാകട്ടെ. സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേൻ.
സമാപനാശീർവാദം
കാർമ്മി: സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങൾ വഴി നമ്മുടെ കർത്താവീശോമിശിഹായെ നാം ശുശ്രൂഷിക്കുകയും സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്തു. തന്റെ രാജ്യത്തിൻറെ മഹത്വത്തിനും പരിശുദ്ധ മാലാഖമാരോടോന്നിച്ചുള്ള നിത്യാനന്ദത്തിനും തിരുസന്നിധിയിലുള്ള സംപ്രീതിക്കും സ്വർഗ്ഗീയ ഓർശ്ലേമിൽ തന്റെ വലതുഭാഗത്തുള്ള സ്ഥാനത്തിനും അവിടുന്ന് നമ്മെ യോഗ്യരാക്കട്ടെ. നമ്മുടെയും ലോകം മുഴുവന്റെയും തിരുസഭയുടെയും അവളുടെ സന്താനങ്ങളുടെയും മേൽ അവിടുന്ന് അവിടുന്ന് കൃപയും അനുഗ്രഹവും വർഷിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: തന്റെ ശരീരത്തിൽ നമ്മുടെ കടങ്ങൾ പൊറുക്കുകയും രക്തത്താൽ നമ്മുടെ പാപങ്ങളുടെ കറ മായ്ച്ചുകളയുകയും ചെയ്ത നമ്മുടെ കർത്താവ് സഭയിൽ വാഴ്ത്തപ്പെട്ടവനാകട്ടെ. ദൈവത്തിന്റെ അനുഗ്രഹീത ജനമേ, കർത്താവിന്റെ മേച്ചിൽ സ്ഥലത്തെ അജഗണമേ, നിങ്ങളുടെ മേൽ അവിടുന്ന് കൃപാവരം ചൊരിയട്ടെ. അവിടുന്ന് തന്റെ കാരുണ്യവും അനുഗ്രഹവും നിങ്ങളിൽ വർഷിക്കട്ടെ. അവിടുത്തെ പരിപാലനയുടെ വലംകൈ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: ജീവൻ നൽകും ദൈവികമാം
പരിപാവനമീ ബലി വഴിയായ്
നാഥനു സ്തുതിയും ബഹുമതിയും
നമ്മൾ കാഴ്ചയാണച്ചല്ലോ.
പ്രീതി കലർന്നു യുഗാന്ത്യത്തിൽ
സ്വർഗ്ഗീയോർശ്ലം നഗരത്തിൽ
മാലാഖാമാരൊത്തു വലം
ഭാഗം നമ്മൾക്കരുളട്ടെ.
നമ്മിൽ ലോകം മുഴുവനിലും
സഭയിലുമവൾ തൻ തനയരിയിലും
നാഥൻ വരനിര ചൊരിയട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.
സമൂഹം: ആമ്മേൻ
വിടവാങ്ങൽ പ്രാർത്ഥന
കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.


Leave a comment