യോഹന്നാൻ മാംദാനയുടെ തിരുനാൾ

ദനഹാ കാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ആണ് സിറോ മലബാർ സഭ യോഹന്നാൻ മാംദാനയുടെ തിരുനാൾ ആഘോഷിക്കുന്നത്.🙏🙏🙏🙏🙏🙏

സ്നാപക യോഹന്നാനെക്കുറിച്ചു രണ്ടു പ്രാവശ്യം പരോക്ഷമായി സിറോ മലബാർ കുർബാനയിൽ പ്രതിപാദിക്കുന്നുണ്ട്.

🌟🌟🌟🌟🌟🌟🌟🌟

👉 ഒന്ന്: പ്രദക്ഷിണങ്ങളുടെ സമയത്തു.

കുർബാനയുടെ പ്രാരംഭ പ്രദക്ഷിണത്തിന്റെ സമയത്തും സുവിശേഷ പ്രദക്ഷിണസമയത്തും സ്നാപക യോഹന്നാനെ ഓർക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഒരു പ്രദക്ഷിണത്തിൽ ഏറ്റവും പ്രധാനപ്പെട്ട അടയാളം സ്ലീവാ ആണല്ലോ. അതുകൊണ്ടാണല്ലോ സ്ലീവായുടെ ഇരുവശങ്ങളിലുമായി തിരികൾ പിടിക്കുന്നത്. സ്ലീവയാണ് പ്രധാനപ്പെട്ട അടയാളമെങ്കിലും ഒരു പ്രദക്ഷിണത്തിൽ ആദ്യം പോകുന്നത് ധൂപക്കുറ്റിയാണ്. ഇവിടെ ധൂപക്കുറ്റി സ്നാപക യോഹന്നാന്റെ പ്രതീകമാണ്. ഈശോയ്ക്ക് വഴി ഒരുക്കാൻ വന്നവനാണല്ലോ യോഹന്നാൻ. അങ്ങനെയെങ്കിൽ സ്ലീവയാകുന്ന ഈശോയ്ക്ക് പ്രദക്ഷിണത്തിൽ വഴി ഒരുക്കുകയാണ് ധൂപക്കുറ്റിയാകുന്ന സ്നാപക യോഹന്നാൻ.

🌟🌟🌟🌟🌟🌟🌟🌟🌟
👉 രണ്ട്: ലേഖനവായന.

ലേഖന വായനയെ സ്നാപക യോഹന്നാന്റെ പ്രബോധനത്തിന്റെ പ്രതീകമായാണ് പിതാക്കന്മാർ കാണുന്നത്. ഈശോ പരസ്യ ജീവതം ആരംഭിക്കുന്നതിനു മുമ്പ് യോഹന്നാൻ ആരുന്നല്ലോ പ്രബോധനം നൽകി കൊണ്ട് ഇരുന്നത്. സുവിശേഷവായന ഈശോയുടെ പരസ്യജീവിതത്തിലെ ദൈവരാജ്യ പ്രഘോഷണത്തിന്റെ പ്രതീകമാണ്. അതുകൊണ്ട്, സുവിശേഷത്തിനു മുമ്പുള്ള ലേഖനവായന, ഈശോയുടെ പ്രബോധനത്തിന് മുമ്പ് ഉള്ള യോഹന്നാന്റെ പ്രബോധനത്തിന്റെ പ്രതീകമാണ്.

✍ AJK


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment