റീഡ് കപ്പേള: മാർട്ടിൻ ലൂഥർ പോലും സന്ദർശിച്ച ദിവ്യകാരുണ്യ കപ്പേള | ബെന്നിങ്ങനിലെ “ഏറ്റവും വിലയേറിയ നന്മ”
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിലെ മെമ്മിങ്ങൻ നഗരത്തിനു സമീപമുള്ള ബെന്നിങ്ങിനുള്ള ഒരു അത്ഭുത കപ്പേളയെക്കുറിച്ചാണ് ഈ കുറിപ്പ്.
ഫെഡറിക് രണ്ടാമൻ ജർമ്മനിയുടെ രാജാവും ഹോളി റോമൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയുമായിരുന്ന സമയത്ത് (1212-1250) ബെന്നിങ്ങൻ എന്ന ഗ്രാമത്തിൽ ധ്യാനം പൊടിക്കുന്ന രണ്ട് മില്ലുകൾ ഉണ്ടായിരുന്നു. അപ്പർ മിൽ, ലോവർ മിൽ എന്നിവയായിരുന്നു അവ. അപ്പർ മില്ലിലെ ഉടമസ്ഥൻ ദൈവഭക്തനും സത്യസന്ധനു എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു. എന്നാൽ ലോവർ മില്ലിലെ ഉടമസ്ഥൻ ദൈവഭക്തിയിൽ കുറവുള്ളവനും അയൽക്കാരിൽ നിന്ന് അകന്നു കഴിയുന്നവനുമായിരുന്നു. തൽഫലമായി ധ്യാന്യം പൊടിപ്പിക്കാനായി കൂടുതൽ ആളുകൾ എത്തിയിരുന്നത് അപ്പർ മില്ലിലായിരുന്നു ഇക്കാരണത്താൽ ലോവർ മില്ലിലെ ഉടമസ്ഥൻ അസൂയാലുവുകയും അപ്പർ മില്ലിൻ്റെ സത് കീർത്തി നഷ്ടപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുകയും ചെയ്തിതിരുന്നു,. 1215 ലെ പെസഹാ വ്യാഴഴ്ച ലോവർ മില്ലിലെ ഉടമസ്ഥൻ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഇടവക പള്ളിയിൽ നിന്ന് വിശുദ്ധ കുർബാന സ്വീകരിച്ച ശേഷം അതു നാവിൽ നിന്ന് തിരികെ എടുത്ത് ഒരു തൂവാലയിൽ പൊതിഞ്ഞ് വീട്ടിൽ കൊണ്ടുപോയി. തിരുവോസ്തി ഒരു ചെപ്പിൽ ഒളിപ്പിച്ചുവെച്ചു. രാത്രിയായപ്പോൾ അയൽവാസിയായ അപ്പർ മില്ലറുടെ മില്ലിൽ നുഴഞ്ഞുകയറി വിശുദ്ധ കുർബാന അടങ്ങിയ കപ്പ് ധാന്യം പൊടിക്കുന്ന മില്ലിലെ റണ്ണറിന്റെ കീഴിൽ വച്ചു.
അപ്പർ മില്ലർക്ക് ഒരുപാട് അനർത്ഥങ്ങൾ സംഭവിക്കണം എന്നായിരുന്നു ലോവർ മില്ലറുടെ ആഗ്രഹം. പക്ഷേ തിരുവോസ്തി വച്ച നാൾ മുതൽ അപ്പർ മില്ലറുടെ കച്ചവടം കൂടുകയും ധാരാളം പേർ ധാന്യം പൊടിക്കാനായി വീണ്ടും അദ്ദേഹത്തിൻറെ അരികിൽ വന്നെത്തുകയും ചെയ്തുതു പോന്നു. ഈ കാര്യങ്ങൾ മനസ്സിലാക്കിയ ലോവർ മില്ലറിൻ്റെ ഉടമസ്ഥൻ്റെ അസൂയ വർദ്ധിക്കുകയും എങ്ങനെയും അവനെ തകർക്കാൻ അവസരം കാത്തിരിക്കുകയും ചെയ്തു.
നിരാശനായ ലോവർ മില്ലറിൻ്റെ ഉടമ 1216 മാർച്ച് മാസം 12ന് അപ്പർ മില്ലിൽ നുഴഞ്ഞുകയറി തിരുവോസ്തി അടങ്ങിയ കപ്പ് ധാന്യം പൊടിക്കുന്ന പ്രധാന കല്ലിൻറെ അടിയിൽ നിക്ഷേപിക്കുകയും ചെയ്തു. പൊടുന്നനെ മില്ലിൽ മുഴുവൻ ഒരു ശബ്ദം പലതവണ മുഴങ്ങി .അത് ഇപ്രകാരമായിരുന്നു “ഏറ്റവും വിലയേറിയ നന്മയായ എന്നെ ഇതാ മണ്ണിൽ താഴ്ത്തി വെച്ചിരിക്കുന്നു.” ആ നിമിഷം തന്നെ ലോവർ മിൽ വലിയ ശബ്ദത്തോടെ നിലം പതിക്കുകയും വൻ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.
അപ്പർ മില്ലറിൻ്റെ ഉടമയും ഈ ശബ്ദം കേട്ട് ഉണരുകയും തന്റെ മില്ലിലേക്ക് ഓടി വരികയും ചെയ്തു.ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടിയെത്തിയ അപ്പർ മില്ലിൻ്റെ ഉടമ ധാന്യം പൊടിക്കുന്ന കല്ല് പൊക്കി നോക്കിയപ്പോൾ അതിനടിയിൽ ഒരു ചെറിയ ചെപ്പു കണ്ടെത്തി. ചെപ്പു തുറന്നപ്പോൾ ഒരു തിരുവോസ്തി കണ്ട അദേഹം ഭക്തിയോടും വിറയലോടും കൂടി ഗ്രാമത്തിലെ തലവനെ അറിയിച്ചു. ഗ്രാമത്തലവൻ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയശേഷം ഇടവക വികാരിയുടെ അടുക്കൽ ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു.
പുരോഹിതൻ തിരുവസ്ത്രങ്ങൾ അണിഞ്ഞ് കുരിശും പതാകയുമേന്തി അൾത്താര ബാലന്മാരുടെ അകമ്പടിയോടെ ഗ്രാമവാസികളെ കൂട്ടി സംഭവം നടന്ന സ്ഥലത്തേക്ക് യാത്രയായി.പാതിവഴിയിൽ വച്ച് തിരുവോസ്തിയടങ്ങിയ ചെപ്പുമായി വരുന്ന അപ്പർ മില്ലിൻ്റെ ഉടമയെ കണ്ടു. പിന്നീട് ഉടമ തിരുവോസ്തി പുരോഹിതന് കൈമാറി.
പുരോഹിതൻ ചെപ്പിൽ നിന്നു തിരുവോസ്തിയെടുത്ത് ഒരു പേടകത്തിലാക്കി സൂക്ഷിച്ചു ആ സമയത്ത് തിരുവോസ്തിയിൽ നിന്ന് രക്തം ഒഴുകുന്നത് പുരോഹിതൻ കണ്ടു. ആ തിരുരക്തം പിന്നീട് പുരോഹിത കൈകളിലേക്കും വ്യാപിച്ചു. പുരോഹിതൻ തിരുവോസ്തി ഇടവക പള്ളിയിൽ കൊണ്ടുപോയി അൾത്താരയിൽ സൂക്ഷിച്ചു. ഇതിനിടയിൽ ബെന്നിങ്ങനിലെ അപ്പർ മില്ലറുടെ മില്ലിൽ നടന്ന സംഭവങ്ങൾ മെമ്മിങ്ങൻ നഗരത്തിലും എത്തി. സംഭവമറിഞ്ഞ പുരോഹിതന്മാരും വിശ്വാസികളും അത്ഭുത തിരുവോസ്തി കാണുവാനായി ബെന്നിങ്ങനിലെത്തി.
താമസിയാതെ, മെമ്മിങ്ങൻ പട്ടണത്തിലെ പുരോഹിതർ അവിടുത്തെ ആശ്രമ ശ്രേഷ്ഠൻ്റെ അനുമതിയോടെ, “രക്തമണിഞ്ഞ തിരുവോസ്തി” ഒരു ഘോഷയാത്രയായി മെമ്മിങ്ങനിലുള്ള വി. മാർട്ടിൻ്റെ ഇടവക പള്ളിയിലേക്ക് കൊണ്ടുവന്നു. നിരവധി രോഗികൾ ബധിരരും അന്ധരും ഉൾപ്പെടെ അത്ഭുത തിരുവോസ്തിതിയെ സ്പർശിച്ച് സുഖം പ്രാപിച്ചു.
ഔഗ്സ്ബർഗിലെ മെത്രാൻ സീഗ്ഫ്രഡ് മൂന്നാമൻ വോൺ റെഹ്ബെർഗും (1208-1227) തിരുവോസ്തി കാണാൻ കാണാൻ മെമ്മിങ്ങനിലെത്തി. മെത്രാൻ തിരുവോസ്തി അടങ്ങിയ അരുളിക്കാ കൈയ്യിലെടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കൈകളിലുടെ രക്തം ഒഴുകുന്നത് ധാരാളം വിശ്വാസികൾ കണ്ടു. 1446-ലെ “കിമ്പൽ ക്രോണിക്കിൾ ഓഫ് മെമ്മിക്കുൻ” എന്ന ഗ്രന്ഥത്തിൽ ഈ അത്ഭുത തിരുവോസ്തിയെക്കുറിച്ച് പരാമർശിച്ചട്ടുണ്ട്.
വിശുദ്ധ ഉർബാൻ്റെ തിരുനാൾ ദിനത്തിൽ ഒരു കൊല്ലപ്പണിക്കാരൻ്റെ കുട്ടി മെമ്മിങ്ങനിലെ അഗസ്തീനിയൻ ആശ്രമത്തിന് സമീപമുള്ള തോട്ടിൽ വീഴുകയും മൃതിയടയുകയും ചെയ്തു. . അവൻ്റെ മൃതദേഹവുമായി സെൻ്റ് മാർട്ടിൻസ് പള്ളിയിൽ കൊണ്ടുവരുകയും അവനെ അത്ഭുത തിരുവോസ്തി അടങ്ങിയ ദിവ്യ അരുളിക്കാ ഉപയോഗിച്ച് തടവിയപ്പോൾ കുട്ടി വീണ്ടും കരയാനും ശ്വസിക്കാനും തുടങ്ങി.
1356-ൽ തുടങ്ങി റിഫോർമേഷൻ്റെ കാലം വരെ മെമ്മിങ്ങനിലെ വിശുദ്ധ മാർട്ടിൻ്റെ പള്ളിയിൽ ഒരു അത്ഭുതകരമായ തിരുവോസ്തി അടങ്ങിയ ഒരു വിശുദ്ധ അഭയ കേന്ദ്രം ഉണ്ടായിരുന്നു എന്നതിന്ന ചരിത്ര രേഖകളുണ്ട്. നിർഭാഗ്യവശാൽ, ഇത് എവിടെ നിന്നാണ് വന്നതെന്നും ബെന്നിങ്ങനിൽ നിന്നുള്ള “രക്തമണിഞ്ഞ തിരുവോസ്തി ” ആയിരുന്നോ എന്നും അറിയില്ല. എല്ലാ വർഷവും മാർച്ച് 12 ന് “തിരുവോസ്തി” നഗരത്തിനകത്തും പുറത്തും ആഘോഷമായി കൊണ്ടുപോയിരുന്നു
ചരിത്രകാരനായ ഫാദർ മൗറസ് ഫെയറബെൻഡിൻ്റെ അഭിപ്രായത്തിൽ, നവീകരണത്തിനുശേഷം ഈ വിശുദ്ധ തിരുശേഷിപ്പ് അപ്രത്യക്ഷമായി.
തിരുവോസ്തി കണ്ടെത്തിയതിനെപ്പറ്റിയുള്ള മറ്റൊരു വിവരണത്തിൽ ഇപ്രകാരം വിവരിക്കുന്നു.
ലോവർ മില്ലിലെ ഉടമസ്ഥൻ കൗശലപൂർവ്വം പലരുടെയും അടുത്തേക്ക് പോയി, തൻ്റെ അയൽക്കാരന് എന്തോ കുഴപ്പമുണ്ടെന്നും ഒരുപക്ഷേ ഒരു ദുഷ്ട പ്രവൃത്തി ചെയ്തിരിക്കാമെന്നും അവകാശപ്പെട്ടു. സ്വയം അന്വേഷിക്കാൻ പോലും അദ്ദേഹം വാഗ്ദാനം ചെയ്തു. വിഡ്ഢികളായ ജനം അവനെ വിശ്വസിച്ച് അവനോടൊപ്പം അപ്പർ മില്ലിലേക്ക് പോയി. ഓസ്തി കണ്ടപ്പോൾ അവൻ ഉറക്കെ വിളിച്ചു: “കർത്താവ് കിടക്കുന്ന സ്ഥലം വന്നു കാണുക, ഈ വീടിൻ്റെ സൂക്ഷിപ്പുകാരൻ ആളുകൾ തൻ്റെ അടുക്കൽ വരേണ്ടതിന് കർത്താവിനെ ഒളിപ്പിച്ചു.” അപ്പോൾ വീട്ടിൽ നിന്നു ഇങ്ങനെ ഒരു ശബ്ദംദം കേട്ടു: “ഇതാ, ഏറ്റവും വിലപ്പെട്ട നന്മ.” ശബ്ദം കേട്ട് അപ്പർ മില്ലിൻ്റെ ഉടമസ്ഥൻ ഉടനെ ഓടി വീട്ടിൽ നിന്ന് പോയി. ചുറ്റുമുള്ള ഗ്രാമവാസികൾ ഭയത്താൽ നിറഞ്ഞു, ആദ്യം ഗ്രാമതല വനെ വിവരം അറിയിച്ചു, തുടർന്ന് അദ്ദേഹം പ്രാദേശിക പുരോഹിതനെ അറിയിച്ചു.
1218 ൽ അപ്പർ മില്ല് ഇരുന്ന സ്ഥലത്ത് ഓട്ടോ ബൊയ്റോൺ ആശ്രമത്തിൻ്റെ ആബട്ട് കോർണാഡ് ഒന്നാമൻ ഒരു തീർത്ഥാടന കപ്പേള സ്ഥാപിച്ചു. 1511 ൽ മാർട്ടിൻ ലൂഥർ റോമിലേക്കുള്ള യാത്രാമധ്യേ ഈ കപ്പേള സന്ദർശിച്ചിരുന്നു.പല തവണ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ റീഡ് കപ്പേളയിൽ 1984- 1987 കാലഘട്ടത്തിൽ പൂർണ്ണമായ രീതിയിൽ നവീകരണം നടന്നു. ഇന്നും അനേകായിരം ജനങ്ങൾ ഈ തീർത്ഥാടന കപ്പേളയിലേക്ക് തീർത്ഥ യാത്രയായി വരാറുണ്ട്.
ഫാ. ജയ്സൺ കുന്നേൽ mcbs




Leave a comment