ഉണ്ണീ ഉറങ്ങ് മെല്ലേ…
ഉണ്ണീ ഉറങ്ങ് മെല്ലേ ഉറങ്ങ്
മിഴിപൂട്ടി നീ ഉറങ്ങ്
നിൻ അമ്മതൻ നെഞ്ചിലെ ചൂടേറ്റുറങ്ങ്
ശാന്തമായ് നീ ഉറങ്ങ്
ഉണ്ണീ ഉറങ്ങ് മെല്ലേ ഉറങ്ങ്
ഉണ്ണീശോ നീ ഉറങ്ങ്
നിൻ അമ്മതൻ നെഞ്ചിലെ താരാട്ടു കേട്ട്
എല്ലാം മറന്നുറങ്ങ്
പൂമെത്തയില്ലെന്നെനിക്കറിയാം
പൂമേട ഇല്ലെന്നെനിക്കറിയാം
പുണ്യങ്ങളാലമ്മ നെയ്തൊരാ ഹൃദയത്തിൻ
വാടാത്ത പൂക്കളെ മെത്തയാക്കി
ശാന്തമായ് നീ ഉറങ്ങ്
കൺചിമ്മി ഉണ്ണി നീ പുഞ്ചിരിക്കെ
കൺതുറന്നീലോകം കാണ്മു നിന്നെ
കണ്ണടയ്ക്കാതെ നിൻ കാവലായ് നിൽക്കുന്ന
മാലാഖമാരുടെ പാട്ടുകേട്ട്
ശാന്തമായ് നീ ഉറങ്ങ്
Advertisements
ഉണ്ണീ ഉറങ്ങ് Christmas Lullaby | Latest_Christmas Song | Catholic Congregation of the Blind | കാഴ്ചകളുടെ ലോകത്ത് നിന്ന്… മിഴി പൂട്ടി അവർ പാടി… “ഉണ്ണീ ഉറങ്ങ്”
Advertisements

Leave a comment