Annoru Nalil Minnana Ravil… Lyrics

അന്നൊരു നാളിൽ മിന്നണ രാവിൽ

അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിന്റെ നായകനുണ്ണീ പിറന്നേ

വിണ്ണിലോ താരകം മണ്ണിലോ ആരവം
നെഞ്ചിലോ ബാന്റടിയോ

പാരാകെ പകലിരവൊരു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്
ഊരാകെ പലവഴികളിടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ
ചെറുപടയുടെ വരവിത്
രാവാണേ… നേരാണേ…

വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ

വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ

കാത്തിടുന്നവർക്കാലംബമാകും
കാൽവരിയിലെ കണ്ണീര് മായ്ക്കും
കണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരി
താരകങ്ങളോ പൂക്കളോ
പാരാകെ പകലിരവൊരു മെഴുതിരിയുടെ
തിരയലകളിലൊഴുകണ്

ഊരാകെ പലവഴികളിടവകകളിലൊരു
ചിരിയത് പടരണ്
ഉള്ളാകെ പുതുകനവതിലൊളി ചിതറണ
ചെറുപടയുടെ വരവിത്
രാവാണേ … നേരാണേ …

വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ
വട്ടേപ്പം വെന്തെങ്കിൽ താട്ടേ
ഇല്ലെങ്കി ഞങ്ങള് പോട്ടേ

അന്നൊരു നാളിൽ മിന്നണ രാവിൽ
കന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേ
മഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾ
മണ്ണിന്റെ നായകനുണ്ണീ പിറന്നേ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment