രണ്ട് വ്യക്തികൾ, ഒരു ദൗത്യം, ഒരു സഭ

രണ്ട് വ്യക്തികൾ, ഒരു ദൗത്യം, ഒരു സഭ

പത്രോസ് അവനെ തള്ളിപ്പറഞ്ഞു

പൗലോസ് അവനെ പീഡീപ്പിച്ചു

പക്ഷേ ദൈവകൃപ അവരുടെ കഥ തിരുത്തിയെഴുതി പിന്നീട് അവർ സഭയുടെ നെടും തൂണുകളായി

പാറയായ പത്രോസ് ഒരിക്കൽ ഭയത്താൽ താണുപോയവൻ ഇപ്പോൾ അജഗഞങ്ങളുടെ വലിയ ഇടയനായി

പീഢകനായിരുന്ന പൗലോസ് ഇന്നു വിജാതിയരുടെ അപ്പസ്തോലനായി

യോഗ്യരായവരെയല്ലാ ദൈവം വിളിക്കുന്നത് എന്നും ദൈവം വിളിച്ചവരെയാണ് യോഗ്യരാക്കുന്നതെന്നും ഇതു നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഞാന്‍ നന്നായി പൊരുതി; എന്‍റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.

(2 തിമോ‌ 4 : 7)

അവരുടെ ധീരത നമുക്ക് ധൈര്യമാകട്ടെ

അവരുടെ വിശ്വാസം നമുക്കു അഗ്നിയാകട്ടെ

അവരുടെ ദൗത്യം നമ്മുടെ ആവേശമാകട്ടെ

പത്രോസ് പൗലോസ് ശ്ലീഹന്മാരെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment