1. Question: ലദീഞ്ഞ് എന്ന വാക്കിന്റെ അർത്ഥം എന്ത്?
Answer: പോർച്ചുഗീസ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് സ്വീകരിച്ച ഒരു വാക്കാണ് ലദീഞ്. ‘സ്തുതി’ അഥവാ ‘വണക്കം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം.
2. Q. എന്തിന് വേണ്ടി ആണ് നമ്മൾ തിരുന്നാളുകളിൽ ലദീഞ്ഞ് ചൊല്ലി പ്രാർത്ഥിക്കുന്നത് ?
A. ഏതെങ്കിലും ഒരു വിശുദ്ധനോട് അല്ലെങ്കിൽ വിശുദ്ധയോടുള്ള പ്രത്യേക വണക്കവും ബഹുമാനവും കാണിക്കാൻ ആണ് ഈ പ്രാർത്ഥന സാധാരണയായി ഉപയോഗിക്കുന്നത്. പ്രാർത്ഥനയും ഗീതങ്ങളും ചേർന്ന് വരുന്ന ഈ തിരുക്കർമ്മത്തിൽ ധൂപാർപ്പണവും തിരുശേഷിപ്പിന്റെ അല്ലെങ്കിൽ വിശുദ്ധ കുർബാനയുടെ ആശീർവാദവും പ്രധാന ഘടകങ്ങൾ ആണ്. പ്രത്യേക ലുത്തിനിയ ഗീതവും സാധാരണയായി ആലപിക്കാറുണ്ട്.
3. Q. തിരുനാളുകളിൽ ലദീഞ്ഞ് നിർബന്ധമുള്ള പ്രാർത്ഥന ആണോ?
A. തിരുനാളുകൾക്ക് ലദീഞ്ഞ് നിർബന്ധമുള്ള ഒരു പ്രാർത്ഥന അല്ലെങ്കിലും സാധാരണയായി അവ ഉൾച്ചേർക്കാറുണ്ട്. വിശുദ്ധ കുർബാനക്ക് പുറമേ പ്രദിക്ഷണത്തിന്റെ സമാപനത്തിലോ നൊവേന പ്രാർത്ഥന ആഘോഷമാക്കുന്നതിനോ ഒക്കെ ഈ തിരുകർമ്മം ഉപയോഗിച്ച് വരുന്നു.
4. Q. ആണെങ്കിൽ എല്ലാ തിരുന്നാൾ ദിവസങ്ങളിലും ഇത് ചൊല്ലി പ്രാർത്ഥിക്കേണ്ടതാണോ?
A. എല്ലാ തിരുനാൾ ദിനങ്ങളിലും സാധാരണയായി ലദീഞ് ചൊല്ലാറില്ല. ആഘോഷദിവസങ്ങളിൽ ആണ് ഇത് കൂടുതൽ അഭികാമ്യം.
5. Q. അതോ എല്ലാ ദിവസവും വേണ്ട എന്ന് വച്ച് പ്രധാന പെട്ട തിരുന്നാൾ ദിവസം ആയ ഞായറാഴ്ച മാത്രം ചൊല്ലി പ്രാർഥിച്ചാൽ മതിയോ?
A. ലദീഞ്ഞു ഒരിക്കലും ഞായറാഴ്ച ആചരണത്തിന്റെ ഭാഗമല്ല. വിശുദ്ധരുടെ തിരുനാളുകളിലും പ്രത്യേക അവസരങ്ങളിലും മാത്രമാണ് അവ ഉപയോഗിക്കുകയുള്ളു.


Leave a comment