തോമസ് വടക്കേൽ അച്ചന് അഭിനന്ദനങ്ങൾ

വത്തിക്കാനിലെ ‘ജോസഫ് റാറ്റ്സിംഗർ–ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ ഫൗണ്ടേഷൻ’ സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലെ അംഗമായി സിബിസിഐ ഡോക്ട്രിൻ ഓഫീസ് സെക്രട്ടറി റവ. ഫാ. ഡോ. തോമസ് വടക്കലിനെ നിയമിച്ചു.

സഭക്ക് അനേകം ദൈവശാസ്ത്ര സംഭാവനകൾ, പ്രത്യേകിച്ചും വിശുദ്ധ ഗ്രാന്ഥ പഠന, വ്യാഖ്യാനങ്ങളിൽ അര നൂറ്റാണ്ടോളം സംഭാവനകൾ നൽകിയ ദൈവ ശാത്രജ്ഞനാണ് ബെൻഡടിക്ട് പാപ്പ.

കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെയും (കെസിബിസി) ഡോക്ട്രിനൽ കമ്മീഷന്റെ സെക്രട്ടറിയായും റവ. ഡോ. തോമസ് വടക്കേൽ സേവനമനുഷ്ഠിക്കുന്നു, കൂടാതെ കോട്ടയത്തെ വടവാതൂരിലുള്ള പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിൽ പ്രൊഫസറുമാണ്.

Dr Thomas Vadakkel

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment