കൃപാസനത്തിൽ വാണിടുന്ന… Lyrics
കൃപാസനത്തിൽ വാണിടുന്ന ദൈവമാതാവേ
ഞങ്ങൾക്കായ് പ്രാർത്ഥിക്ക തായേ
കൂടെന്നും വസിക്കണെ മാതേ
യേശുവോട് ചേർന്നിരിക്കാൻ ഒരുക്കണേ അമ്മേ
ഞങ്ങളെ, യേശുവോട് ചേർന്നിരിക്കാൻ ഒരുക്കണേ അമ്മേ. ()
അമ്മയെ തേടിവരും തനയരെ നീ കാക്കണേ
ചെയ്തുപോയ തെറ്റുകൾക്ക് മാപ്പു വാങ്ങി തരണമേ. ()
പാപികൾക്ക് മാനസാന്തരം വേഗം നടന്നീടുവാൻ,
തിന്മയിൽ നിന്നകന്നു ദൈവസ്നേഹം നുകരുവാൻ,
പരിശുദ്ധാത്മാവ് ഞങ്ങളിൽ നിറയാൻ നീ പ്രാർത്ഥിക്ക. ()
കൃപാസനത്തിൽ വാണിടുന്ന…
യേശുവിൻ വചനം ഞങ്ങളിൽ നിറഞ്ഞു കവിഞ്ഞൊഴുകുവാൻ
വചനം ജീവിതമായ് അനേകർക്ക് പകരുവാൻ ()
ലോകത്തിൻ അതിർത്തിയോളം വചനം എത്തിച്ചേരുവാൻ
ദൈവസ്നേഹം നിറഞ്ഞെല്ലാരും സ്വർഗ്ഗരാജ്യം പുൽകുവാൻ
പരിശുദ്ധാത്മാവ് ഞങ്ങളിൽ നിറയാൻ നീ പ്രാർത്ഥിക്ക. ()
കൃപാസനത്തിൽ വാണിടുന്ന…
Krupasanathil vaanidunna Dheiva Mathave | കൃപാസനത്തിൽ വാണിടുന്ന ദൈവമാതാവേ


Leave a comment