Amalothbhavayam Mathave… Lyrics

അമലോത്ഭവയാം മാതാവേ – നിൻ

അമലോത്ഭവയാം മാതാവേ – നിൻ
പാവനപാദം തേടുന്നു
കനകാലയമേ, കന്യാംബേ,
പരലോകത്തിൻ വാതിൽ നീ. (2)

അമലോൽഭവയാം മാതാവേ…

കദനം തിങ്ങിയിതാ ഞങ്ങൾ – നിറ
കണ്ണുകളോടെ കേഴുന്നു. (2)
കരുണനിറഞ്ഞൊരു നാഥേ നീ
വിരവൊടു തൃക്കൺപാർക്കണമേ
വിരവൊടു തൃക്കൺപാർക്കണമേ

അമലോത്ഭവയാം മാതാവേ – നിൻ
അമലോത്ഭവയാം മാതാവേ…

നിത്യമനോഹര സൗഭാഗ്യം – നിൻ
സുതനുടെ കനിവാൽ നേടീടാൻ. (2)
സുതവത്സലയാം മാതാവേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി

അമലോത്ഭവയാം മാതാവേ…. (2)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment