Eesho Mariyam Yauseppe… Ee Kudumbathe… Lyrics

ഈശോ മറിയം യൗസേപ്പേ
ഈ കുടുംബത്തെ കാക്കേണമേ
എപ്പോഴും ദൈവത്തിൻ തിരുഹിതം തേടാൻ
അനുഗ്രഹം ചൊരിയേണമേ. (2)

ഈശോയെ നിൻ, തിരു ഹൃദയത്തിൽ
ഈ കുടുംബത്തെ നൽകീടുന്നു. (2)
നിൻ തിരു രക്തത്തിൽ, കഴുകി നീ എന്നും
ഈ കുടുംബത്തെ കാക്കേണമേ
ഈ കുടുംബത്തെ കാക്കേണമേ

ഈശോ മറിയം യൗസേപ്പേ
ഈ കുടുംബത്തെ കാക്കേണമേ
എപ്പോഴും ദൈവത്തിൻ തിരുഹിതം തേടാൻ
അനുഗ്രഹം ചൊരിയേണമേ

മാതാവേ നിൻ, വിമല ഹൃദയത്തിൽ
ഈ കുടുംബത്തെ നൽകീടുന്നു. (2)
വിശുദ്ധിയോടെന്നും, ജീവിക്കാനമ്മേ
ഞങ്ങൾക്ക് നീ തുണയേകണമേ
ഞങ്ങൾക്ക് നീ തുണയേകണമേ

ഈശോ മറിയം യൗസേപ്പേ
ഈ കുടുംബത്തെ കാക്കേണമേ
എപ്പോഴും ദൈവത്തിൻ തിരുഹിതം തേടാൻ
അനുഗ്രഹം ചൊരിയേണമേ

യൗസേപ്പിതാവേ, നിൻ തിരു കൈകളിൽ
ഈ കുടുംബത്തെ നൽകീടുന്നു. (2)
ശത്രുവിൻ കൈകളിൽ ഉൾപ്പെടാതെന്നും
ഈ കുടുംബത്തെ കാക്കേണമേ
ഈ കുടുംബത്തെ കാക്കേണമേ

ഈശോ മറിയം യൗസേപ്പേ
ഈ കുടുംബത്തെ കാക്കേണമേ
എപ്പോഴും ദൈവത്തിൻ തിരുഹിതം തേടാൻ
അനുഗ്രഹം ചൊരിയേണമേ
അനുഗ്രഹം ചൊരിയേണമേ
അനുഗ്രഹം ചൊരിയേണമേ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment