Yeshu Mathave Janani… Lyrics

യേശു മാതാവേ, ജനനി
ആശ്രയം നീയേ
കദന ഭൂമിയിൽ നിൻ കരചരണം
കരുണതൻ കടലേ… കരുണതൻ കടലേ…
യേശു മാതാവേ, ജനനി
ആശ്രയം നീയേ

ദൈവപുത്രനു ജന്മം നൽകി
ജനി മരണങ്ങളെ ജയിച്ചു. (2)
തളരും ജീവനാ സ്നേഹം പകർന്നു
രാഗ മഹാകാവ്യം രചിച്ചു

ജനനി….ജനനി….
പ്രപഞ്ചജനനി…

യേശു മാതാവേ……

ഇടയകന്യകയ്ക്കഭയം നൽകൂ
ഇവിടെ നിൻ പൊന്നൊളി തൂകൂ. (2)
മനസ്സിൽ നന്മതൻ മെഴുതിരിയെരിയുവാൻ
മാതാവേ.. നീ അനുഗ്രഹിക്കു. (2)

ജനനി… ജനനി..
പ്രപഞ്ചജനനി…

യേശു മാതാവേ, ജനനി
ആശ്രയം നീയേ
കദന ഭൂമിയിൽ നിൻ കരചരണം
കരുണതൻ കടലേ… കരുണതൻ കടലേ…
യേശു മാതാവേ, ജനനി
ആശ്രയം നീയേ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment