മാലാഖമാർ പാടിയ മധുമയഗാനം
മന്നിടത്തിലലയായി
മാനവരിലൊളീയായി നിറഞ്ഞൊരാ ഗാനം
മാനസത്തിൽ ഉല്ലാസമായി (2)
മാനവരോടൊത്തു വാഴാൻ
മാനവർക്കാനന്ദമേകാൻ
രാജാധി രാജൻ ശ്രീയേശുരാജൻ
മന്നിടത്തിൽ പിറന്നു. (2)
ഗ്ലോറിയാ ഗ്ലോറിയാ ഗ്ലോറിയാ (2)
ബേദ്ലഹേമിലെ കാലിത്തൊഴുത്തിലെ
പുൽക്കുട്ടിൽ ഉണ്ണി പിറന്നു
മന്നിടത്തിൽ മനുജൻറ പാപങ്ങൾ പോക്കിടുവാൻ
ദൈവസുതൻ പിറന്നു (2)
മാലാഖമാരൊത്തു പാടാം ഇന്ന്
ഉണ്ണീശോ പിറന്ന ദിനം.
ഭൂസ്വർഗ്ഗവാസികളേ പാടാം
ഉണ്ണീശോ പിറന്ന ദിനം (2)
ഗ്ലോറിയാ ഗ്ലോറിയാ ഗ്ലോറിയാ (2)
ആട്ടിടയൻമാരോടൊത്തു ബേദലഹേം താഴ് വാരത്തിൽ
പോകാം ദിവ്യ ഉണ്ണിയെ കാണാം
പൂജരാജാക്കൻ മാരൊത്തു പൊന്നു മീറ കുന്തിരിക്കം
കാഴ്ചവെച്ച് വണങ്ങാം
മാലാഖമാരൊത്തു പാടാം ഇന്ന്
ഉണ്ണീശോ പിറന്ന ദിനം.
ഭൂസ്വർഗ്ഗവാസികളെ പാടാം
ഉണ്ണീശോ പിറന്ന ദിനം. (2)
ഗ്ലോറിയാ ഗ്ലോറിയാ ഗ്ലോറിയാ (2)


Leave a comment