സഹോദര്യം – “എല്ലാ സഹോദരന്മാരും ഒരേ കുടുംബമായിരിക്കണം”
ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിലാണ് സഹോദര്യത്തിൻ്റെ സ്ഥാനം. ദൈവം നമ്മുടെ പിതാവായതിനാൽ, നമ്മൾ എല്ലാവരും സഹോദരങ്ങളും സഹോദരിമാരുമാണ്. “നിങ്ങളെല്ലാം സഹോദരന്‍മാരാണ്.”(മത്തായി 23 : ![]()
ആദിമ സഭയെക്കുറിച്ച് വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 44) എന്നു നാം വായിക്കുന്നു
അസീസിമിലെ ഫ്രാൻസിസ് തന്റെ കൂട്ടായ്മയെ “Order” എന്നതിലുപരി “സഹോദരസംഘം” എന്നാണ് വിളിച്ചിരുന്നത്. “എല്ലാ സഹോദരന്മാരും ഒരേ കുടുംബമായിരിക്കണം.” എന്നദേഹം ഉപദേശിച്ചിരുന്നു. തന്റെ അനുയായികളെ പുരോഹിതന്മാരോ സന്യാസിമാരോ എന്നതിലുപരി ഫ്രയേഴ്‌സ് മൈനർ(Friars Minor) – ചെറിയ സഹോദരന്മാർ – എന്ന് വിളിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്, ഓരോ മനുഷ്യനും ഒരു സഹോദരനോ സഹോദരിയോ ആയിരുന്നു.
ഈ സാഹോദര്യം സാർവത്രികമായി അദ്ദേഹം വ്യാപിപ്പിച്ചു. ഉദാഹരണത്തിന് കുരിശുയുദ്ധകാലത്ത് (1219) ഡാമിയേറ്റയിലെ സുൽത്താൻ അൽ-കാമിലിനെ കാണാൻ ഫ്രാൻസിസ് പോയി. തന്റെ ജീവനുള്ള ഭീഷണി വകവയ്ക്കാതെ സംഭാഷണവും സമാധാനവും അക്രമത്തേക്കാൾ ശക്തമാണെന്ന് കാണിക്കാനായിരുന്നു ഈ ശ്രമം. എല്ലാവരും സോദരിൽ (2020) ഫ്രാൻസിസ് മാർപാപ്പ ഈ പൈതൃകത്തിൽ നിന്ന് സാരാംശം ഉൾക്കൊണ്ടു എഴുതുന്നു : “ഫ്രാൻസിസ് സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്കുകളുടെ ഒരു യുദ്ധം നടത്തിയില്ല; അദ്ദേഹം ദൈവസ്നേഹം പ്രചരിപ്പിച്ചു” (No ‘: 4).
ഫ്രാൻസിസ് തൻ്റെ ആദ്യ സഭാ നിയമത്തിൽ ഇപ്രകാരം എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ എളിമയും ദാരിദ്ര്യവും പിന്തുടരാൻ എല്ലാ സഹോദരന്മാരും പരിശ്രമിക്കട്ടെ, ലോകത്തിൽ നാം ആരെയും നമ്മുടെ ശത്രുക്കളാക്കരുത്, മറിച്ച് എല്ലാവരും നമ്മുടെ സഹോദരന്മാരായിരിക്കണം”
സഹോദര്യം ഒരുമിച്ച് താമസിക്കുന്നത് മാത്രമല്ല; പരസ്പരം ഭാരങ്ങൾ ചുമക്കുന്നതും, ക്ഷമിക്കുന്നതും, മനസ്സിലാക്കുന്നതും, പിന്തുണയ്ക്കുന്നതുമാണ്. വിശുദ്ധ പൗലോസ് വാക്കുകൾ ഇവിടെ പ്രസക്തമാണ് :” നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍.”(റോമാ 12 : 16)“
ഇന്നത്തെ ലോകം വിഭജനങ്ങളാലും മത്സരങ്ങളാലും നിറഞ്ഞിരിക്കുന്നു. വർഗ്ഗം, ജാതി, ഭാഷ, പദവി എന്നിവ മനുഷ്യരെ വേർതിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ നാം ഒരേ ശരീരത്തിന്റെ അംഗങ്ങളാണ്.
നമ്മുടെ സമൂഹങ്ങളിലും സഭകളിലും കുടുംബങ്ങളിലും സഹോദരത്വത്തിന്റെ ആത്മാവ് വളരുമ്പോൾ, ലോകം ദൈവരാജ്യത്തിന്റെ ഒരു ചെറിയ പ്രതിബിംബം കാണും. അതിനാൽ, ഫ്രാൻസിസിനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം: “കർത്താവേ, ഞങ്ങളെ യഥാർത്ഥ സഹോദരന്മാരായി, ഒരേ കുടുംബമായി ജീവിക്കാൻ പഠിപ്പിക്കണമേ.”
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment