- Homepage
-
ദിവ്യകാരുണ്യ വിചാരങ്ങൾ 13
ദിവ്യകാരുണ ആരാധനയുടെ ബട്ടർ ഫ്ലൈ ഇഫക്ട് ഒരു വ്യക്തി ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിക്കുമ്പോൾ ആ വ്യക്തിയിലും അദ്ദേഹത്തിന്റെ ചുറ്റുപാടുകളിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു നിത്യാരാധന ചാപ്പൽ തുറക്കുമ്പോൾ അതിന്റെ സമീപ പ്രദേശങ്ങൾ രൂപാന്തരപ്പെടുന്നു ഇതിനെ ദിവ്യകാരുണ്യ ആരാധനയുടെ ബട്ടർ ഫ്ലൈ ഇഫക്ട് (butterfly effect) എന്നു വേണമെങ്കിൽ നമുക്കു വിളിക്കാം. ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ് ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 12
ദിവ്യകാരുണ്യം കൊണ്ടു മാത്രം അരനൂറ്റാണ്ടു ജീവിച്ച വനിത “എന്നോടു ഭക്ഷണം കഴിക്കുമോ എന്നു ചോദിക്കുന്നവരോടു ഇപ്രകാരം വിളിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരെക്കാൾ ഭക്ഷിക്കുന്നു കാരണം ദിവ്യകാരുണ്യത്തിലൂടെ ഈശോയുടെ ശരീരവും രക്തവുമാണ് ഞാൻ ഭക്ഷിക്കുന്നത്. ഈ ഭക്ഷണമാണ് നിങ്ങൾ സ്വീകരിക്കേണ്ടതും ഫലം അനുഭവിക്കേണ്ടതും” മർത്താ റോബിൻ. ജോസഫ് അമേലിയേ സെലസ്റ്റീൻ എന്ന കർഷക ദമ്പതികളുടെ ആറു മക്കളിൽ ഇളയവളായി ഫ്രാൻസിലെ ദ്രോമോയിൽ 1902 മാർച്ചുമാസം പതിമൂന്നാം തീയതി മർത്താ റോബിൻ ഭൂജാതനായി. ഉപജീവനത്തിനായി അവർ കൃഷിയിടങ്ങളിൽ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 11
എൻ്റെ ആത്മാവ് അങ്ങേയ്ക്കായി വിശക്കട്ടെ. വിശുദ്ധ കുർബാനയുടെ ഭക്തനായിരുന്ന വിശുദ്ധ ബൊനവെന്തൂരാ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ഈശോ വിശുദ്ധ കുർബാനയിൽ സന്നിഹിതനാണന്നു ഉറച്ചു വിശ്വസിച്ചിരുന്നു. ഈശോയോട് തനിക്കുണ്ടായിരുന്ന തീക്ഷ്ണമായ സ്നേഹം പ്രകടിപ്പിക്കുന്ന “മാലാഖമാരുടെ അപ്പം” എന്ന മനോഹരമായ ഒരു പ്രാർത്ഥന കാവ്യാത്മകമായി അദ്ദേഹം രചിച്ചു. ഈശോയോട് ഒരു ആരാധകൻ നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് ഈ പ്രാർത്ഥനയുടെ ഘടന. ഓ, ഏറ്റവും മധുരമുള്ള കർത്താവായ ഈശോമിശിഹായെ, എൻ്റെ അന്തരാത്മാവിൽ നിൻ്റെ സ്നേഹത്തിന്റെ ഏറ്റവും സന്തോഷകരവും ആരോഗ്യകരവുമായ മുറിവുകൾ തുളച്ചുകയറട്ടെ.…
-
വിശുദ്ധ ജീവിതത്തിനു വിശുദ്ധ ബൊനവന്തൂരായുടെ നാലു നിർദേശങ്ങൾ
വിശുദ്ധ ജീവിതത്തിനു വിശുദ്ധ ബൊനവന്തൂരായുടെ നാലു നിർദേശങ്ങൾ “ദൈവദൂതനെപോലെയുള്ള വേദപാരംഗൻ” (Seraphic Doctor) എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൻ്റെ മുൻ മിനിസ്റ്റർ ജനറലും തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ വിശുദ്ധ ബൊനവന്തൂരായുടെ തിരുനാൾ ദിനമാണ് ജൂലൈ 15. നമ്മൾ വിശുദ്ധരുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഈശോയെ അനുഗമിക്കാൻ അവരുടെ ജീവിതത്തിൽ നിന്നു നമുക്കു എന്തു പഠിക്കാൻ കഴിയുമെന്നാണ് നാം ചിന്തിക്കേണ്ടത്. ബൊനവന്തൂരാ കുട്ടിയായിരിക്കുമ്പോൾ തന്നെ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെ കണ്ടിരുന്നു. ബൊനവന്തൂരായെ അലട്ടിയിരുന്ന മാരകമായ അസുഖത്തെ അത്ഭുഭുതകരമായി സുഖപ്പെടുത്തിയത് ഫ്രാൻസീസാണന്നു…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 10
ഈശോയെ ഈ ഭവനം വിട്ടു പോകാൻ ഞാൻ നിന്നെ അനവദിക്കില്ല ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളിൽ ഒരാളായ വിശുദ്ധ ഫൗസ്റ്റീനാ ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകയായിരുന്നു. 1920 കളുടെ അവസാനം അവൾ എഴുതിയ ഡയറിക്കുറിപ്പുകളിൽ, ഈശോയുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചകളെക്കുറിച്ചു ദിവ്യകാരുണ്യത്തിൽ ഈശോയെ ദർശിച്ചതിനെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്. മoത്തിന്റെ ചാപ്പലിൽ തനിയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. “ഒരു ദിവസം ഈശോ എന്നോടു പറഞ്ഞു, ഞാൻ ഈ ഭവത്തിൽ നിന്നു പോവുകയാണ് കാരണം എനിക്ക് അനിഷ്ടം വരുത്തുന്ന കാര്യങ്ങൾ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 9
വി. ജോൺ പോൾ രണ്ടാമൻ: വിശുദ്ധ കുർബാനയെ സ്നേഹിച്ച ബലിവസ്തു 1920 മെയ് മാസം പതിനെട്ടാം തീയതി പോളണ്ടിലെ വാദോവീസയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ ജനിച്ചു. നാസി പട്ടാളം പോളണ്ട് കീഴടക്കിയപ്പോൾ രഹസ്യമായി വൈദിക പരിശീലനം പൂർത്തിയാക്കി വൈദികനായി അഭിഷിക്തനായി. നാടക നടനായും ഖനി തൊഴിലാളിയായും ജോലി നോക്കിയ കരോൾ വോയ്റ്റില യഹൂദരെ നാസി പടയാളികളിൽ നിന്നു രക്ഷിക്കുവാനും അഭയം നൽകുവാനും രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. 1978 ഒക്ടോബറിൽ കരോൾ വോയ്റ്റില മാർപാപ്പയായി…
-
വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കളിൽ നൽകുന്ന അഞ്ചു പാഠങ്ങൾ
വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കളിൽ നൽകുന്ന അഞ്ചു പാഠങ്ങൾ ജൂലൈ 12 വിശുദ്ധ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി മാർട്ടിൻ്റെയും തിരുനാൾ ദിനം. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിൻ്റെയും തുന്നൽക്കാരിയായിരുന്ന സെലി ഗ്വെരിൻ്റെയും ദാമ്പത്യ വല്ലരിയിൽ ദൈവം ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി.…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 8
വി. ലൂയി മാർട്ടിൻ്റെ ദിവ്യകാരുണ്യ പതിവുകൾ ജൂലൈ 12, അസാധാരണമായ ഒരു തിരുനാളാഘോഷദിനമാണ്. ഒരു വേദപാരംഗതയുടെ വിശുദ്ധരായ മാതാപിതാക്കളുടെ തിരുനാൾ ദിനം. ദൈവസ്നേഹത്തിൻ്റെ കുറുക്കുവഴി വെട്ടിത്തുറന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായാണ് ഈ വേദപാരംഗതയെങ്കിൽ വിശുദ്ധ ലൂയി മാർട്ടിനും വിശുദ്ധ സെലി ഗ്വെരിനുമാണ് മാതാപിതാക്കൾ. സാധാരണ ഗതിയിൽ വിശുദ്ധരുടെ മരണ ദിനമാണ് അവരുടെ തിരുനാളായി ആഘോഷിക്കുന്നത്. എന്നാൽ മാർട്ടിൻ ദമ്പതികളുടെ കാര്യത്തിൽ അവരുടെ വിവാഹം ദിനമായ ജൂലൈ 12 ആണ് തിരുനാളായി തിരുസഭയിൽ ആഘോഷിക്കുന്നത്. 1858 ജൂലൈ 12നായിരുന്നു…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 7
ദിവ്യകാരുണ്യ മുഖത്തിൻ്റെ ആരാധകരാവുക അയർലണ്ടിലെ മീത്ത് രൂപതയിലുള്ള സിൽവർ സ്ട്രീം ബനഡിക്ടൻ ആബിയുടെ അധിപനായ ഫാ. മാർക്ക് ഡാനിയേൽ കിർബി എഴുതിയ ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോടു സംസാരിക്കുമ്പോൾ ഒരു വൈദീകൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിലെ 2009 ജനുവരി 8, വ്യാഴഴ്ചയിലെ കുറിപ്പിൽ രണ്ടായിരം വർഷമായിട്ടും ദിവ്യകാരുണ്യ സാന്നിധ്യത്തെ അറിയപ്പെടാത്തതിനാൽ ഈശോയ്ക്കുള്ള പരിത്യക്താവസ്ഥ വ്യക്തമാണ്: “എന്റെ സഭയിലെ രണ്ടായിരം വർഷത്തെ ദിവ്യകാരുണ്യസാന്നിധ്യ ത്തിനുശേഷവും ഞാൻ അറിയപ്പെടാത്തവനാണ്, വിസ്മൃതനാണ്, പരിത്യക്തനാണ്. ദൃശ്യമായ വിധത്തിൽ എന്റെ ജനങ്ങൾക്ക്…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 6
ആരാധനയുടെ നിശബ്ദതയിൽ ഈശോയെ കണ്ടെത്തുക വളരെ ആഴത്തിലുള്ളതും ഒരേ സമയം തന്നെ വ്യക്തിപരവും സമൂഹപരവുമായ ഒരു പ്രാർത്ഥനാ രീതിയാണ് ദിവ്യകാരുണ്യ ആരാധന. വിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നള്ളിയിരിക്കുന്ന ഈശോയെ ദൈവാലയത്തിലോ ചെറിയ ചാപ്പലുകളിലോ സന്ദർശിച്ച് അവിടുത്തെ ആരാധിക്കുന്നതിൽ ഇതടങ്ങിയിരിക്കുന്നു. കത്തോലിക്കാ മതബോധ ഗ്രന്ഥമനുസരിച്ചു “ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം കൂദാശാകർമ്മത്തിൻ്റെ നിമിഷം മുതൽ തുടങ്ങുകയും ദിവ്യകാരുണ്യ സാദൃശ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അതു തുടരുകയും ചെയ്യുന്നു. (CCC: 1377) വിശുദ്ധ കുർബാനയുടെ രഹസ്യാത്മകതയും ആരാധനയുടെ മാഹാത്മ്യവും മനസ്സിലാക്കി ജോൺ പോൾ…
-
വചന വിചിന്തനം | ലൂക്കാ: 13:22-30 | ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക
ഗലീലിയയിൽ നിന്നു ജറുസലേമിലേക്കുള്ള യേശുവിന്റെ യാത്രാ മധ്യേ നടക്കുന്ന ഒരു വിവരണമാണ് ഇന്നത്തെ സുവിശേഷ വിചിന്തനത്തിനായി സഭ നൽകിയിരിക്കുന്നത്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലെമിലേക്കുയാത്രചെയ്യുകയായിരുന്നു.(ലൂക്കാ 13 : 22 ). പത്ത് അധ്യായങ്ങളിലായാണ് ലുക്കാ യേശുവിന്റെ ജറുസലേമിലേക്കുള്ള യാത്രയെപ്പറ്റി വിവരിക്കുന്നത്. (ലൂക്കാ 9:51 to 19:28). യേശു ജറുസലേമിലേക്കുള്ള യാത്രയിലാണന്ന് ലൂക്കാ നിരന്തരം ഓർമ്മിപ്പിക്കുന്നു. (ലൂക്കാ: 9:51,53,57; 10:1,38; 11:1; 13:22,33; 14:25; 17:11; 18:31; 18:37; 19: 1,11,28). യേശുവിന്റെ യാത്രയ്ക്കു ഒരു ലക്ഷ്യമേ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 5
ദിവ്യകാരുണ്യത്തെ അന്വേഷിക്കുക കണ്ടെത്തുക സ്നേഹിക്കുക ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ തൻ്റെ അനുയായികളോട് “നിങ്ങൾ ക്രിസ്തുവിനെ അന്വോഷിക്കുക, നിങ്ങൾ ക്രിസ്തുവിനെ കണ്ടെത്തുക, നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുക” എന്ന് നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു. ഈശോയെ നിരന്തരം ദിവ്യകാരുണ്യത്തിൽ കണ്ടെത്തെണമെന്നും ധൈര്യപൂർവ്വം അവനെ സമീപിക്കണമെന്നും വിശുദ്ധൻ കൂടെക്കൂടെ തന്റെ അടുക്കൽ വരുന്ന വിശ്വാസികളെ ഓർമ്മപ്പെടുത്തിയിരുന്നു: “നാം ഈശോയെ സമീപിക്കാൻ ധൈര്യപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നതിനാൽ ഈശോ അൾത്താരയിലെ ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്നു. ഈശോ നമ്മെ പോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 4
ദിവ്യകാരുണ്യം : എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം ഇംഗ്ലീഷ് സാഹിത്യകാരനും തത്വചിന്തകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റുമായ ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജി. കെ. ചെസ്റ്റർട്ടൺ) ചർച്ച് ഓഫ് ഇംഗ്ലണ്ടിലാണ് മാമ്മോദീസാ സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ തത്വസംഹിതകളിൽ ആകൃഷ്ടനായ ചെസ്റ്റർട്ടൺ 1922 ൽ കത്തോലിക്കാ സഭയിൽ അംഗമായി. കത്തോലിക്കാ സാഹിത്യ പുനര്‍ജ്ജീവനത്തിൻ്റെ (The Catholic literary Revival) ഭാഗമായിരുന്നു അദ്ദേഹം. 1860 മുതൽ 1960 വരെ ഒരു നൂറ്റാണ്ടോളം ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും പ്രമുഖ സാഹിത്യകാരന്മാർക്കിടയിൽ കത്തോലിക്കാ വിഷയങ്ങളോടും തത്വസംഹിതകളോടും വ്യക്തമായ…
-
വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ
ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നു. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്. ലൂയിജിയും അസൂന്തമുമായിരുന്നു മാതാപിതാക്കൾ. മരിയക്കു അഞ്ചു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം കൂടുതൽ ദരിദ്രമായി തീരുകയും സ്വന്തം കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. 1899 ൽ നെറ്റൂണോക്ക് സമീപമുള്ള സെറെനല്ലി കുടുംബത്തിലാണ് അവർ താമസിച്ചിരുന്നത്.…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 3
ദിവ്യകാരുണ്യം എൻ്റെ ഏക ശക്തി വിയറ്റ്നാമിലെ കത്തോലിക്കാ മെത്രാനും കർദ്ദിനാളുമായിരുന്ന ഫ്രാൻസിസ് സേവ്യർ ങുയെൻ വാൻ ത്വാനെ 1975 ൽ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അറസ്റ്റു ചെയ്യുകയും പതിമൂന്ന് വർഷം തടവിലാക്കപ്പെടുകയും ചെയ്തു അതിൽ ഒമ്പതു വർഷവും ഏകാന്ത തടവായിരുന്നു ശിക്ഷ. 1991-ൽ അദ്ദേഹത്തെ വിയറ്റ്നാമിൽ നിന്ന് നാടുകടത്തി. തടവറയിലെ ഏകാന്ത അനുഭവങ്ങളെ Five Loaves and Two Fish അഞ്ച് അപ്പവും രണ്ട് മത്സ്യവും എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥത്തിലെ നാല് അധ്യായം The…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 2
എല്ലാം തിരിച്ചു തരുന്ന ദിവ്യകാരുണ്യം 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട കാൽഡിയൻ കത്താലിക്കാ സഭയിലെ വൈദീകൻ ഫാ. റഘീദ് അസീസ് ഗാനി, 2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിൽ താൻ ജീവിതത്തിൽ അനുഭവിച്ച ചില ദിവ്യകാരുണ്യ സത്യങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു: “ഞങ്ങളുടെ ശരീരം കൊല്ലാമെന്നും മനസ്സിനെ ഭയപ്പെടുത്താമെന്നും തീവ്രവാദികൾ ചിന്തിച്ചേക്കാം പക്ഷേ ഞായറാഴ്ചകളിൽ ഞങ്ങളുടെ പള്ളികളിൽ വിശ്വസികളുടെ തിരക്കാണ്. അവർ ഒരു പക്ഷേ ഞങ്ങളുടെ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 1
ഈ അതുല്യ അവസരം പാഴാക്കരുത്… കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ നിധിയായ വിശുദ്ധ കുർബാനയിൽ ഈശോ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ മറഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1374 നമ്പറിൽ “ഏറ്റവും പരിശുദ്ധ കൂദാശയായ വിശുദ്ധ കുർബാനയിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ശരീരവും രക്തവും, ആത്മമാവോടും ദൈവീകതയോടും കൂടി സത്യമായും യഥാർത്ഥമായും സത്താപരമായും അങ്ങനെ ക്രിസ്തു മുഴുവനിലും അടങ്ങിയിരിക്കുന്നു.” വിശുദ്ധ കുർബാന സ്വീകരണ വേളയിൽ നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യം ഉടനടി അവസാനിക്കുന്നില്ല എന്നും…
-
ചില ദുക്റാന ചിന്തകൾ
ചില ദുക്റാന ചിന്തകൾ ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ. മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ കഴിഞ വർഷം അവളുടെ പിതാവ് മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950 വാർഷികം ആഘോഷിച്ചു. പുതിയ നിയമത്തിൽ തോമാശ്ലീഹായെക്കുറിച്ച് എട്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്നു, അതിൽ നാലുവണ അപ്പസ്തോലന്മാരുടെ പട്ടികയിലാണ് (cf. മത്താ: 10: 3, മർക്കോ: 3:18, ലൂക്കാ: 6:15, അപ്പ…
-
Mons. Victor Manuel Fernandez | വിശ്വാസ തിരുസംഘത്തിന്റെ പുതിയ തലവൻ
വിശ്വാസ തിരുസംഘത്തിനു പുതിയ തലവൻ അർജന്റീനിയൻ ദൈവശാസ്ത്രജ്ഞനും ആർച്ച് ബിഷപ്പുമായ വിക്ടർ മാനുവൽ ഫെർണാണ്ടസിനെ വിശ്വാസ തിരുസംഘം ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിൽ അർജന്റീനയിലെ ലാ പ്ലാറ്റാ അതിരൂപതയിലെ ആർച്ച് ബിഷപ്പാണ് അറുപതുകാരനായ വിക്ടർ മാനുവൽ ഫെർണാണ്ടസ്. സ്പാനിഷ് ജെസ്യൂട്ട് ദൈവശാസ്ത്രജ്ഞനായ കർദ്ദിനാൾ ലൂയിസ് ലഡാരിയ ഫെറർ ആയിരുന്നു 2017 മുതൽ ഈ പദവി വഹിച്ചിരുന്നത് തന്റെ പത്തുവർഷത്തെ പൊന്തിഫിക്കേറ്റിൽ കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണമായ റോമൻ കൂരിയയിൽ ഒരു മുതിർന്ന തസ്തികയിലേക്ക്…
-
സ്നാപകൻ്റെ അഞ്ചു പാഠങ്ങൾ
സ്നാപകൻ്റെ അഞ്ചു പാഠങ്ങൾ കത്തോലിക്കാ സഭ മൂന്നുവ്യക്തികളൂടെ ജന്മദിനമേ ഓദ്യോഗികമായി ആഘോഷിക്കാറുള്ളു. ഒന്ന് രക്ഷകനായ ഈശോയുടെത്, മറ്റൊന്നു രക്ഷകന്റെ അമ്മയായ മറിയത്തിന്റെ, അവസാനമായി രക്ഷകനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റേത് .ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു. സ്നേഹത്തിൻ്റെ യഥാർത്ഥ രഹസ്യം സ്നാപക യോഹന്നാനെപ്പോലെ സ്വയം മറക്കുന്നതിലും രക്ഷകനായ ഈശോയെ മഹത്വപ്പെടുത്തുന്നതിലും സ്തുതിക്കുന്നതിലും അടങ്ങിയിരിക്കുന്നുവെന്ന് വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് പറയുന്നു. “വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍; ” (യോഹ 1 : 7) വന്ന സ്‌നാപക…
-
ഒരു ഇരുപത്തിമൂന്നുകാരൻ്റെ കൊച്ചു മാതൃകകൾ
ഒരു ഇരുപത്തിമൂന്നുകാരൻ്റെ കൊച്ചു മാതൃകകൾ ഇന്ന് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെ തിരുനാൾ ദിനം . 1568-ൽ ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിലാണ് അലോഷ്യസ് ജനിച്ചത്. ജീവിതകാലത്തു തന്നെ നിരവധി വിശുദ്ധരെ കണ്ടുമുട്ടാൻ അവനു ഭാഗ്യം സിദ്ധിച്ചിരുന്നു. വിശുദ്ധ ചാൾസ് ബോറോമിയോയിൽ നിന്നാണ് അലോഷ്യസ് ആദ്യ കുർബാന സ്വീകരിച്ചത്, വിശുദ്ധ റോബർട്ട് ബെല്ലാർമിൻ അവൻ്റെ അധ്യാപകനായിരുന്നു. 1585-ൽ 18-ാം വയസ്സിൽ സഹോദരൻ റുഡോൾഫോയ്‌ക്ക് തന്റെ ജന്മാവകാശം നൽകി അലോഷ്യസ് ഈശോ…
-
യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയ തിരുനാൾ
യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയ തിരുനാൾ സഭയുടെ ആരാധനക്രമത്തിൽ ഈശോയുടെ തിരുഹൃദയ തിരുനാളും മറിയത്തിൻ്റെ വിമല ഹൃദയ തിരുനാളും പോലെ പരസ്യമായി ആചരിക്കുന്നില്ലെങ്കിലും ഈ തിരുനാളുകൾ കഴിഞ്ഞു വരുന്ന ബുധനാഴ്ച വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയ തിരുനാളായി ആചരിക്കുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്. ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കവും മാതാവിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തിയും സ്വകാര്യ ഭക്തഭ്യാസമായാണ് സഭയിൽ ആരംഭിച്ചത്. 1856 ൽ ഒൻപതാം പീയൂസ് മാർപാപ്പയാണ് ഈശോയുടെ തിരുഹൃദയ തിരുനാൾ ആഗോള സഭയിൽ പൊതുവായി സ്ഥാപിച്ചത്. 1944ൽ പന്ത്രണ്ടാം പീയൂസ്…
-
തിരുഹൃദയ ചിന്തകൾ
തിരുഹൃദയ ചിന്തകൾ മനുഷ്യവംശത്തോടുള്ള ദൈവസ്നേഹത്തിൻ്റെ പ്രണയകാവ്യമാണ് ഈശോയുടെ തിരുഹൃദയം. ഈശോയുടെ ദൈവത്വവും മനുഷ്യത്വവും ഒരിമിച്ചു വെളിപ്പെടുത്തപ്പെട്ട ഈ ഹൃദയം ലോകത്തിനു മുഴുവൻ സൗഖ്യവും വിശുദ്ധിയും പകരുന്ന കൃപയുടെ അനശ്വര കേദാരമാണ്. മാനവരാശിയോടു ക്ഷമിക്കുന്നതിൽ ദൈവം മടിക്കുന്നില്ലെങ്കിൽ അതിനു കാരണം അവൻ്റെ ഹൃദയം പാപികളായ നമ്മെ സ്നേഹിക്കുന്നതിൽ ഒരിക്കലും തളരാത്തതുകൊണ്ടാണ്. ഈശോയുടെ ഹൃദയത്തിലുള്ള അക്ഷയമായ ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് അവൻ പകർന്നു നൽകുന്നു. “ഈശോയുടെ തിരുഹൃദയത്തിൽ ജ്ഞാനത്തിൻ്റെയും അറിവിൻ്റെയും എല്ലാ നിധികളും മറഞ്ഞിരിക്കുന്നു. ആ ദിവ്യ ഹൃദയത്തിൽ എല്ലാവരോടുമുള്ള…
-
പാദുവായിലെ വിശുദ്ധ അന്തോനീസ് | ജൂൺ 13
പാദുവായിലെ വിശുദ്ധ അന്തോനീസ് “ലോകത്തിൻ്റെ വിശുദ്ധൻ ” എന്നു പന്ത്രണ്ടാം ലിയോൺ മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ദിനമാണ് ജൂൺ 13. 827 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച വിശുദ്ധ അന്തോനീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ പരിഗണിക്കുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനാണ് വി. അന്തോനീസ് വിശുദ്ധനെക്കുറിച്ചുള്ള ചില നുറുങ്ങ് അറിവുകൾ കുറിക്കട്ടെ. 1) ഫെർണാണ്ടോ മാർട്ടിനസ് പോർച്ചുഗലിലെ ലിസ്ബണിൽ 1195 ഒരു കുലീന കുടുംബത്തിലാണ് അന്തോണീസ്…
