ദിവ്യകാരുണ ആരാധനയുടെ ബട്ടർ ഫ്ലൈ ഇഫക്ട്

ഒരു വ്യക്തി ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിക്കുമ്പോൾ ആ വ്യക്തിയിലും അദ്ദേഹത്തിന്റെ ചുറ്റുപാടുകളിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു നിത്യാരാധന ചാപ്പൽ തുറക്കുമ്പോൾ അതിന്റെ സമീപ പ്രദേശങ്ങൾ രൂപാന്തരപ്പെടുന്നു ഇതിനെ ദിവ്യകാരുണ്യ ആരാധനയുടെ ബട്ടർ ഫ്ലൈ ഇഫക്ട് (butterfly effect) എന്നു വേണമെങ്കിൽ നമുക്കു വിളിക്കാം. ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരു ചിത്രശലഭത്തിന്റെ ചിറകിന്റെ ചെറിയ ചലനത്തിനു പോലും ലോകത്ത് എവിടെയെങ്കിലും ആയിരം പതിനായിരം മൈലുകൾക്കപ്പുറം കാലാവസ്ഥയിലോ കാറ്റിലോ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിയും.

വിശ്വാസികൾ ദിവ്യകാരുണ്യ ഈശോയുടെ മുമ്പിൽ ഇരിക്കുമ്പോൾ പ്രപഞ്ചം മുഴുവനിലും അതിൻ്റെ അലയടികൾ ഉണ്ടാകുന്നു. ആരാധകർ ജീവിതത്തിൽ വലിയ സമാധാനവും പ്രശാന്തതയും കണ്ടെത്തുന്നു. ഈശോയുടെ അടുക്കൽ പോകുന്നു വഴി അവരുടെ ഹൃദയങ്ങളുടെ മുറിവുകൾ സൗഖ്യപ്പെടുന്നു. ആരാധനയ്ക്കു വരുന്നവർ നല്ലവരാകുമ്പോൾ, ജീവിതത്തിൽ പ്രശാന്തത അനുഭവിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ടവരിൽ മാറ്റങ്ങൾ വരുന്നു. അവരുടെ വീടുകളിൽ ദൈവത്തിനു അവർ പ്രാധാന്യം നൽകുമ്പോൾ അവരുടെയും അവരുടെ ചുറ്റമുള്ളവരുടെയും ജീവിതം മനോഹരമാകുന്നു. മാറ്റം സാവധാനമാണെങ്കിലും തീർച്ചയായും സംഭവിക്കും, കാരണം ദൈവസാന്നിധ്യം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സാന്നിധ്യമാണ്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്തിൽ കഴിയുന്നവർ, ഗുരുതരമായ കുടുംബ പ്രശ്നങ്ങളാൽ വലയുന്നവർ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ സമയം ചിലവഴിക്കുമ്പോൾ പ്രകടമായ മാറ്റങ്ങൾ വരുന്നു. ദാമ്പത്യ പ്രശ്നങ്ങളാൽ ഒത്തു പോകാൻ ബുദ്ധിമുട്ടുന്ന ദമ്പതിമാർക്കു ഉത്തമ ഔഷധമാണ് ദിവ്യകാരുണ്യം. ആത്മാവിന്റെ രോഗങ്ങളിൽ സൗഖ്യം നൽകുന്ന ഔഷധമാണ് ദിവ്യകാരുണ്യം.

ലാറ്റിൻ അമേരിക്കയിലുടനീളം ദിവ്യകാരുണ്യ ആരാധനാ ചാപ്പലുകൾ ആരംഭിക്കാൻ അക്ഷീണം പ്രയ്നിക്കുന്ന വ്യക്തിയായ ഫാ: പട്രീസിയോ ഹിലേമാൻ ദിവ്യകാരുണ്യത്തിന്റെ ബട്ടർഫ്ലൈ ഇഫക്ടിന്റെ ഒരു ഉദാഹരണം പങ്കുവയ്ക്കുന്നു. മെക്സിക്കോയിലുള്ള യുവാരെസ് സിറ്റി (Ciudad Juárez) യിൽ 2010 ൽ 3,766 കൊലപാതകങ്ങളാണ് നടന്നത് എന്നാൽ അവിടെ ഫാ: ഹിലേമൻ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു തൽഫലമായി കുറ്റകൃത്യങ്ങളിൽ കാര്യമായ വ്യത്യാസം വന്നു, 2015ൽ കൊലപാതകങ്ങളുടെ എണ്ണം 265 ആയി കുറഞ്ഞു. ഇതിന്റെ രഹസ്യയ മന്ത്രം ഫാ: പട്രീസിയോ ഹിലേ മാൻ പങ്കു വയ്ക്കുന്നു: “ഒരു ഇടവക രാവും പകലും ദൈവത്തെ ആരാധിക്കുമ്പോൾ നഗരം രൂപാന്തരപ്പെടുന്നു.”

ദിവ്യകാരുണ്യ ആരാധനയുടെ മഹത്വവും രൂപാന്തരീകരണ ശക്തിയും തിരിച്ചറിഞ്ഞ് വിശ്വാസത്തോടെ ജീവിക്കുന്ന ദൈവത്തിൻ്റെ സന്നിധിയിൽ വ്യാപരിക്കാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements
Fediverse reactions
July 2023
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading