- Homepage
-
മറക്കരുത് ഈ ദിനം !
ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം മറക്കരുത് ഈ ദിനം ! ഇന്നു മാർച്ചുമാസം നാലാം തീയതി , എഴു വർഷങ്ങൾക്കു മുമ്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. മർഗുരേറ്റി എന്നിവരെയാണ് ക്രൂരമായി വധിച്ചത്. സി. ആൽസലം റാഞ്ചി…
-
തപസ്സു ചിന്തകൾ 12
തപസ്സു ചിന്തകൾ 12 കുരിശിൽ പുനർജനിക്കുന്ന പ്രത്യാശ കുരിശിലാണ് നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചത്. ഭൗമിക പ്രത്യാശകള്‍ കുരിശിനുമുന്നില്‍ തകരുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു, അവ ശാശ്വതങ്ങളാണ്. കുരിശില്‍ നിന്ന് പിറവിയെടുക്കുന്ന പ്രത്യാശ വ്യതിരിക്തമാണ്. ലോകത്തിന്‍റേതില്‍ നിന്ന്, തകര്‍ന്നടിയുന്ന പ്രത്യാശയില്‍ നിന്ന് വിഭിന്നമാണ് അത്. ഫ്രാൻസീസ് പാപ്പ ക്രൈസ്തവർക്കു പ്രത്യാശ സമ്മാനിക്കുന്ന വിശുദ്ധ അടയാളമാണ് കുരിശ്. വിശുദ്ധ കുരിശിനാൽ ഈശോ നമ്മളെ രക്ഷിച്ചതു വഴി കുരിശ് പ്രത്യാശയുടെ പറുദീസയായി തീർന്നിരിക്കുന്നു. നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ച പ്രത്യാശകൾ സമ്മാനിക്കുന്ന ക്രൂശിതനിലേക്കു…
-
തപസ്സു ചിന്തകൾ 11
തപസ്സു ചിന്തകൾ 11 ആത്മീയ ജീവിതത്തെ ആഴപ്പെടുത്തുന്ന കാലം “നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തെ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ആഴപ്പെടുത്തുവാനുള്ള ഏറ്റവും അനുയോജ്യമായ കാലമാണ് നോമ്പുകാലം.” ഫ്രാൻസീസ് പാപ്പ ആത്മീയ ജീവിതത്തിനൊരു വസന്തകാലമുണ്ടെങ്കിൽ അതു നോമ്പുകാലമാണ്. ഈശോമിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ഓർമ്മ സവിശേഷമായികൊണ്ടാടുന്ന സമയം. സ്‌നേഹത്തില്‍ പ്രകാശിതമാകുന്ന പ്രവര്‍ത്തനനിരതമായ വിശ്വാസ ജീവിതത്തിൽ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ദാനധർമ്മത്തിൻ്റെയും വഴികൾ നാം ഒരിക്കലും വിസ്മരിക്കരുത്. ആത്മീയതയില്‍ ആഴപ്പെടുവാനും വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനില്‍ക്കുവാനും നോമ്പിലെ ഈ മൂന്നു ഇതളുകൾ നമ്മെ സഹായിക്കും. അപ്രകാരം…
-
തപസ്സു ചിന്തകൾ 10
തപസ്സു ചിന്തകൾ 10 തിന്മയെ നന്മകൊണ്ടു കീഴടക്കുവിൽ “മതിലുകൾ നിർമ്മിക്കാനല്ല പാലങ്ങൾ പണിയാൻ തിന്മയെ നന്മകൊണ്ടും തെറ്റുകളെ ക്ഷമ കൊണ്ടും കീഴടക്കാനും എല്ലാവരോടും സമാധാനത്തിൽ ജീവിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.” ഫ്രാൻസീസ് പാപ്പ നന്മ പ്രവർത്തിക്കാൻ മടിപ്പു കാണിക്കാത്ത കാലമായിരിക്കണം നോമ്പുകാലം. തിന്‍മയെ നന്മ കൊണ്ട് നേരിട്ടാൽ മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന ഒട്ടേറെ സംഘര്‍ഷങ്ങള്‍ പിഴുതെറിയാൻ സാധിക്കും. തിന്‍മയെ നന്മ കൊണ്ട് നേരിടുവാൻ മനുഷ്യനെ പരിശീലിപ്പിക്കുന്ന സമ്പൂർണ്ണ പാഠപുസ്തകമാണ് കാൽവരിയിലെ ക്രൂശി തൻ. നന്മയിൽ പിറവിയെടുക്കുന്ന നമ്മുടെ…
-
തപസ്സു ചിന്തകൾ 9
തപസ്സു ചിന്തകൾ 9 മാനസാന്തരത്തിൻ്റെ വഴികളിലൂടെ നയിക്കുന്ന പരിശുദ്ധാത്മാവ് മാനസാന്തരത്തിന്റെ യാർത്ഥ വഴികളിലൂടെ പരിശുദ്ധാത്മാവു നമ്മെ നയിക്കട്ടെ, അതു വഴി ദൈവവചനം എന്ന ദാനം വീണ്ടും കണ്ടെത്തുന്നതിനു നമുക്കു കഴിയും. ഫ്രാൻസീസ് പാപ്പ നോമ്പുകാലം മാനസാന്തരത്തിൻ്റെയും അനുതാപത്തിൻ്റെയും സമയമാണ്. അതിനു നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ് . ആത്മാവിൻ്റെ നിമന്ത്രണങ്ങൾക്കനുസരിച്ച് ജീവിതം വിധേയപ്പെടുത്തുന്നതാണ് അത്. പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസിൽ രൂപപ്പെടുത്തിയാലേ നോമ്പു യാത്ര അർത്ഥവത്താവുകയുള്ളു.. പരിശുദ്ധാരൂപിയുടെ ഒരനുഗ്രഹമോ നല്ല വിചാരമോ നഷ്ടപ്പെടുത്തി കളയുന്നത് ആദ്ധ്യാത്മിക സൗധത്തിൻ്റെ…
-
തപസ്സു ചിന്തകൾ 8
തപസ്സു ചിന്തകൾ 8 വെറുപ്പിൻ്റെ പാതയിൽ നിന്നു സ്നേഹത്തിൻ്റെ പാതയിലേക്കു ചരിക്കാം ‘സ്നേഹത്തിൽ നിന്നു വെറുപ്പിലേക്കുള്ള പാത എളുപ്പമാണ്. വെറുപ്പിൽ നിന്നു സ്നേഹത്തിലേക്കുള്ള പാത വളരെ ബുദ്ധിമുട്ടുള്ളതും എന്നാൽ അവ സമാധാനം കൊണ്ടുവരുന്നു.’ ഫ്രാൻസീസ് പാപ്പ വെറുപ്പിൻ്റെ പാതയിൽ നിന്നു സ്നേഹത്തിൻ്റെ പാതയിലേക്കു നമ്മുടെ ചുവടുകൾ മാറ്റി പതിപ്പിക്കേണ്ട സമയമാണ് നോമ്പുകാലം. ഇതു വെല്ലുവിളികളും ക്ലേശം നിറഞ്ഞതുമായ പാതയാണങ്കിലും അവ സമാധാനം കൊണ്ടുവരും. പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനും തുടങ്ങുമ്പോഴേ വെറുപ്പിൻ്റെ പാതകൾ ഇല്ലാതാക്കാൻ നമുക്കു കഴിയു.…
-
തപസ്സു ചിന്തകൾ 7
തപസ്സു ചിന്തകൾ 7 ക്രൂശിതൻ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്ത് “നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് ഈശോ. നമ്മൾ പാപം ചെയ്യുമ്പോൾ നമ്മുടെ മടങ്ങി വരവിനു വേണ്ടി അവൻ ക്ഷമയോടെ കാത്തിരിക്കുന്നു.” ഫ്രാൻസീസ് പാപ്പ നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്തായ ഈശോയെ തിരിച്ചറിയുവാനും അവനെ സ്നേഹിക്കുവാനുമുള്ള സമയമാണ് നോമ്പുകാലം. “വിശ്വസ്‌ത സ്‌നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്റെ മാഹാത്‌മ്യം അളവറ്റതാണ്. വിശ്വസ്‌തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്” (പ്രഭാഷകന്‍ 6 : 15-16) എന്നു പ്രഭാഷക ഗ്രന്ഥം നമ്മളെ…
-
തപസ്സു ചിന്തകൾ 6
തപസ്സു ചിന്തകൾ 6 നോമ്പുകാലം: അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലം “ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമം നവീകരിക്കാൻ, അവിടത്തെ വചനത്തിലും കൂദാശകളിലും ജീവിക്കാൻ, നമ്മുടെ അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം.”ഫ്രാൻസീസ് പാപ്പ വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും വലിയ രണ്ട് കൽപ്പനകൾ ഈശാ നമ്മോട് പറയുന്നു, : “നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന.രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ…
-
തപസ്സു ചിന്തകൾ 5
തപസ്സു ചിന്തകൾ 5 പുഞ്ചിരിച്ചുകൊണ്ട് ഉപവസിക്കുക “നോമ്പുകാലത്തു മ്ലാനവദനമാകാതെ പുഞ്ചിരിച്ചുകൊണ്ടു ഉപവസിക്കാൻ നമുക്കു പരിശ്രമിക്കാം.” ഫ്രാൻസീസ് പാപ്പ 2023 ലെ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയാണിന്ന്. നോമ്പും ഉപവാസവും അതിൻ്റെ തീക്ഷ്ണതയിൽ ആചരിക്കേണ്ട ദിനം. ദൈവവുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനുള്ള ഒരു മാർഗ്ഗമാണ് ഉപവാസമെന്നു വിശുദ്ധ ബേസിൽ പഠിപ്പിക്കുന്നു. ഉപവസിക്കുക എന്നാൽ കൂടെ വസിക്കുക എന്നാണർത്ഥം, ഉപവസിക്കുമ്പോൾ ഈശോയോടു ഒരുവൻ ചേർന്നിരിക്കുന്നു അപ്പോൾ ഭക്തൻ്റെ മുഖത്തിൻ്റെ മ്ലാനത നീങ്ങി പുഞ്ചിരി വിടരുന്നു. ദൈവം കൂടെയുള്ളവർക്കു മ്ലാനവദനരാകാൻ കഴിയുകയില്ല. വിഷാദ ഭാവത്തോടെ…
-
തപസ്സു ചിന്തകൾ 4
തപസ്സു ചിന്തകൾ 4 സാക്ഷ്യ ജീവിതത്തിൽ വളരുക “സത്യത്തെ സ്വീകരിക്കുവാനും, ദൈവത്തിനു മുന്നിലും നമ്മുടെ സഹോദരങ്ങൾക്കു മുന്നിലും അതിന്‍റെ സാക്ഷ്യംവഹിക്കുവാനും വിശ്വാസം നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പുകാലം.” ഫ്രാൻസീസ് പാപ്പ ഈശോയ്ക്കു സാക്ഷ്യം വഹിക്കാൻ വിശ്വാസിക്കു ലഭിക്കുന്ന അസുലഭമായ അവസരമാണ് നോമ്പുകാലം .ഈശോയിലൂടെ വെളിവാക്കപ്പെട്ട നിത്യസത്യങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരുടെ മുമ്പിൽ ജീവിതം വഴി പ്രഘോഷിക്കുകയും ചെയ്യുമ്പോൾ സാക്ഷ്യ ജീവിതം പൂർണ്ണത കൈവരിക്കും. ദൈവവചനത്തിൽ ഇതൾ വിരിയുന്ന സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശം ജീവിത…
-
തപസ്സു ചിന്തകൾ 3
തപസ്സു ചിന്തകൾ 3 നോമ്പുകാലം പ്രത്യാശ പകരേണ്ട കാലം “സ്വന്തം ഉത്ക്കണ്ഠകളും അടിയന്തരാവശ്യങ്ങളും അവഗണിച്ചുകൊണ്ട് അപരൻ്റെ ആവശ്യങ്ങൾ നിറവേറ്റാനും അപരന് ഒരു പുഞ്ചിരി സമ്മാനിക്കാനും ശ്രമിക്കുന്ന ഒരു പ്രവർത്തികൊണ്ടു മാത്രം ചിലപ്പോൾ അവർക്കു പ്രത്യാശ പകരാൻ നമുക്കു കഴിയും.” ഫ്രാൻസീസ് പാപ്പ ക്രൈസ്തവർ പ്രത്യാശ നിറഞ്ഞവർ മാത്രമല്ല പ്രത്യാശയും ആശ്വാസവും മറ്റുള്ളവർക്കു വിതയ്ക്കുന്നവരുമാകണം എന്നാണ് ഫ്രാൻസീസ് പാപ്പ അർത്ഥമാക്കുന്നത്. അപരനെ പരിഗണിക്കുവാനും അവർക്കായി ഹൃദയ വാതിലുകൾ തുറന്നിടാനും ക്രിസ്തീയ പ്രത്യാശയുള്ളവർക്കേ സാധിക്കു, അതിൽ പരിശീലനം നേടാൻ ക്രൈസ്തവർ…
-
തപസ്സു ചിന്തകൾ 2
തപസ്സു ചിന്തകൾ 2 തിരിച്ചറിവുകളുടെയും തിരിച്ചു നടക്കലുകളുടെയും കാലം “നോമ്പുകാലം അടിയന്തരമായി നമ്മെ മാനസാന്തരത്തിനു വിളിക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു മടങ്ങാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. ” ഫ്രാൻസീസ് പാപ്പ നോമ്പുകാലം തിരിച്ചറിവുകളുടെയും തിരികെ നടക്കലുകളുടെയും കാലമാണ്. ചില തിരിച്ചറിവുകൾ നമ്മെ സന്തോഷിപ്പിക്കുകയും മറ്റു ചിലതു നമ്മെ വേദനിപ്പിക്കുകയും ചെയ്യും. സന്തോഷമാണങ്കിലും സങ്കടമാണങ്കിലും തിരിച്ചറിവുകൾ തിരികെയുള്ള നടത്തിലേക്കു പരിണമിക്കുമ്പോഴേ നോമ്പുകാലം ഫലദായകമാവുകയുള്ളു. നാം ദൈവത്തിൻ്റെ സ്നേഹഭാജനമാണ്, ദൈവഹിതം അറിഞ്ഞ് യാത്ര ചെയ്യേണ്ടവരാണ് എന്ന അവബോധമാണ് പാപത്തെയും പാപമാർഗ്ഗങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക്…
-
തപസ്സു ചിന്തകൾ 1
തപസ്സു ചിന്തകൾ 1 ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം “നമ്മളോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവൻ്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത് ” ഫ്രാൻസീസ് മാർപാപ്പ. ദൈവത്തിൻ്റെ സ്നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും അതിൽ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നത്. നമ്മൾ എത്ര തെറ്റുകൾ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു കാരണത്താലാണ്; അവൻ നമ്മെ സ്നേഹിക്കുന്നു. നമ്മുടെ പാപങ്ങൾക്കപ്പുറം അവൻ നമ്മെ സ്നേഹിക്കുന്നു. “എനിക്കു നിന്നോടുള്ള…
-
കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ
കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ ദൈവസന്നിധിയിലേക്ക് യാത്രയായി 2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം ഒൻപതു മണിക്കൂ കർദ്ദിനാൾ ജോർജ് പെൽ റോമിൽ നിര്യാതനായി. 81 വയസ്സായിരുന്നു. 2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു 404 ദിവസത്തെ ജയിൽ വാസത്തിനു ശേഷം അവരുടെ മുൻ ആത്മീയ ആചാര്യൻ കർദ്ദിനാൾ ജോർജ് പെൽ കുറ്റവിമുക്തനായ ദിവസം.ലൈംഗീക ആരോപണത്തെ തുടര്‍ന്നു പതിമൂന്നുമാസത്തിലേറേ ജയിലില്‍അടക്കപ്പെട്ടിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്…
-
വിശുദ്ധ ദേവസഹായം പിള്ള
ജനുവരി 14 വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്. ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട വിശുദ്ധൻ്റെ ജീവിതത്തിലൂടെ നമുക്കൊന്നു യാത്ര ചെയ്യാം. 1712 ഏപ്രിൽ 22 ന് പഴയ…
-
മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ…
മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, അവന്റെ ശബ്ദം കേൾക്കുമ്പോൾ നിൻ്റെ സന്തോഷം ഇന്നും എന്നേക്കും പൂർണമാകട്ടെ! പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ലൂക്കാ 23 : 46) കർത്താവ് ക്രൂശിൽ പറഞ്ഞ അവസാന വാക്കുകൾ, ഇതായിരുന്നു; അവന്റെ അവസാന ശ്വാസം, അത് അവന്റെ ജീവിതം മുഴുവൻ ഉൾകൊള്ളുന്നതായിരുന്നു: അവന്റെ പിതാവിന്റെ കൈകളിലേക്കുള്ള അവിരാമമായ സ്വയം ഭരമേൽപ്പിക്കലായിരുന്നു. ക്ഷമയുടെയും അനുകമ്പയുടെയും സൗഖ്യമാക്കലിൻ്റെയും കാരുണ്യത്തിൻ്റെയും അഭിഷേകത്തിൻ്റെയും അനുഗ്രഹത്തിൻ്റേതുമായ അവൻ്റെ കരങ്ങൾ, അതു തന്നെയാണ് അവൻ്റെ സഹോദരി…
-
ഡോക്ടർ അങ്കിളേ, എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ?
ഡോക്ടർ അങ്കിളേ എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ? ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. WhatsApp ൽ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല. അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു പോലും നി മിസ്സാക്കരുത്. ആകാംഷയോടെ ഞാനും അതു ശ്രദ്ധിച്ചു. എന്റെ മിഴികളും ഹൃദയവും വിടർന്നു. ഹൃദയഹാരിയായ അതിന്റെ ഉള്ളടക്കം എന്റെ ജീവിതത്തെ സ്പർശിച്ചു, നിങ്ങളുടേതു സ്പർശിക്കും എനിക്ക് ഉറപ്പാണ്. ഇതു ഒരു…
-
ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച പാപ്പ
ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം. ഒക്ടോബർ 11 വി. ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്. “1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തി എഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്……
-
ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്
ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്. ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു. ചെറുപുഷ്പത്തിനു ദിവ്യകാരുണ്യത്തോട് അതിശയകരമായ ഭക്തിയാണ് ഉണ്ടായിരുന്നത്. ഈ വിശുദ്ധ ദിനത്തിൽ വിശുദ്ധ കുർബാനയോട് ചെറുപുഷ്പത്തിനുണ്ടായിരുന്ന അത്യധികമായ സ്നേഹത്തിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം 1873 ഫ്രാൻസിലെ അലെന്‍ കോണില്‍ ജനിച്ചു. ലൂയി മാര്‍ട്ടിനും സെലിയുമായിരുന്നു മാതാപിതാക്കൾ. ചെറുപുഷ്പത്തിൻ്റെ പതിനഞ്ചാം വയസ്സിൽ അവൾ ലിസ്യുവിലെ കർമ്മല മഠത്തിൽ ചേർന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ 1897 ൽ ക്ഷയരോഗം ബാധിച്ച് മരിച്ചു. മരണശേഷം…
-
Rev. Fr Mathew Moothedam MCBS
Date of Birth: 27-01-1935 Joining the MCBS: 15-06-1955 Religious Profession: 23-05-1957 Priestly Ordination: 10-03-1967 Death: 25-09-2009 Mathew, very dearly called also as Pappachen, was born on 27th January 1935 at Narianganam in the Diocese of Pala. His parents were Mani and Rosa Moothedom. He was baptised on 31st January 1935. He started his primary education…
-
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ നിന്നു ഈ…
-
പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ് കുൾത്തുസ് (മരിയ ഭക്തി) എന്ന തിരുവെഴുത്തിൽ മറിയത്തിന്റെ ജനനത്തെ നമ്മുടെ “രക്ഷയുടെ പ്രഭാതം “എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ അവളുടെ ജനനത്തിൽ അവരുടെ മക്കൾ വലിയ തോതിൽ സന്തോഷിക്കുന്നു.…
-
മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ
വിശുദ്ധ ബെന്നോ മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ ജൂൺ പതിനാലിനു മ്യൂണിക് നഗരം അവളുടെ 864 ജന്മദിനം ആലോഷിച്ചു. രണ്ടു ദിവസങ്ങൾ കഴിഞ്ഞു ജൂൺ മാസം പതിനാറാം തീയതി അവളുടെ സംരക്ഷകനായ വിശുദ്ധ ബെന്നോയുടെ തിരുനാൾ ആഘോഷിക്കുന്നു. ജർമ്മനിയിലെ മയിസ്സൻ (Meissen) രൂപതയുടെ മെത്രാനായിരുന്നു ബെന്നോ. ജർമ്മനിയിലെ നവോത്ഥാന പ്രസ്ഥാന സമയത്ത് (reformation) ബെന്നോയുടെ കബറിടം സ്ഥിതി ചെയ്തിരുന്ന സ്ഥലം പ്രോട്ടസ്റ്റൻ്റുകാർ ആക്രമിച്ചപ്പോൾ അന്നത്തെ മയിസ്സൻ ബിഷപ്പായിരുന്ന ജോഹാൻ ഒൻപതാമൻ വോൺ ഹൗഗ്വിറ്റ്സ് (Johann IX con…
-
ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്
ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്… രണ്ടാഴ്ച മുമ്പ് നടന്ന ഒരു സംഭവമാണ് കുറിക്കണമെന്നു പല തവണ വിചാരിച്ചതാണ്. സാധിച്ചില്ല… ഇപ്പോൾ ഒരു യാത്രക്കിടെ അല്പം സമയം കിട്ടിയപ്പോൾ ഒന്നു കുറിക്കാമെന്നു കരുതി. കൃത്യമായി പറഞ്ഞാൽ 2022 മെയ് മാസം മുപ്പതാം തീയതി തിങ്കളാഴ്ച സമയം: വൈകുന്നേരം ആറേമുക്കാൽ സ്ഥലം: ജർമ്മനി, ബവേറിയുടെ ഹൃദയം എന്നറിയപ്പെടുന്ന ആൾട്ടോട്ടിങ്ങ് മാതാവിൻ്റെ പുണ്യഭൂമി. വിശുദ്ധ കുർബാനയ്ക്കു തയ്യാറെടുക്കുമ്പോൾ മനോഹരമായ ഒരു കാഴ്ച കണ്ടു. രണ്ടു വൃദ്ധ ദമ്പതികൾ പരസ്പരം കരങ്ങൾ കോർത്തുപിടിച്ചു…
