തപസ്സു ചിന്തകൾ 12

തപസ്സു ചിന്തകൾ 12

കുരിശിൽ പുനർജനിക്കുന്ന പ്രത്യാശ

കുരിശിലാണ് നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചത്. ഭൗമിക പ്രത്യാശകള്‍ കുരിശിനുമുന്നില്‍ തകരുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു, അവ ശാശ്വതങ്ങളാണ്. കുരിശില്‍ നിന്ന് പിറവിയെടുക്കുന്ന പ്രത്യാശ വ്യതിരിക്തമാണ്. ലോകത്തിന്‍റേതില്‍ നിന്ന്, തകര്‍ന്നടിയുന്ന പ്രത്യാശയില്‍ നിന്ന് വിഭിന്നമാണ് അത്. ഫ്രാൻസീസ് പാപ്പ

ക്രൈസ്തവർക്കു പ്രത്യാശ സമ്മാനിക്കുന്ന വിശുദ്ധ അടയാളമാണ് കുരിശ്. വിശുദ്ധ കുരിശിനാൽ ഈശോ നമ്മളെ രക്ഷിച്ചതു വഴി കുരിശ് പ്രത്യാശയുടെ പറുദീസയായി തീർന്നിരിക്കുന്നു. നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ച പ്രത്യാശകൾ സമ്മാനിക്കുന്ന ക്രൂശിതനിലേക്കു തിരിക്കാം. റോമാകാർക്ക് ശാപത്തിൻ്റെ അടയാളമായിരുന്ന കുരിശിൽ ദൈവപുത്രൻ ജിവൻ സമർപ്പിച്ചതു വഴി കുരിശ് കഴുമരത്തിൽ നിന്നു ജീവവൃക്ഷമായി പരിണമിച്ചു. അതു വഴി നാം അനുഭവിക്കുന്ന പരാജയങ്ങൾക്കും നിരാശകൾക്കും ദു:ഖങ്ങൾക്കുമപ്പുറം സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെ ഇരിപ്പിടമായി തീർന്നിരിക്കുന്നു.

കുരിശിലാണ് രക്ഷ

കുരിശിലാണ് പ്രത്യാശ

കുരിശിലാണ് ജീവൻ

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment