• ദേഹം ശ്രീകോവിലാക്കിയ യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 273 ദേഹം ശ്രീകോവിലാക്കിയ യൗസേപ്പിതാവ്   വളരെയേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ജയരാജിൻ്റെ സിനിമയയാണ് 1997 -ൽ പുറത്തിറങ്ങിയ ദേശാടനം എന്ന മലയാള ചലച്ചിത്രം. അതിലെ യാത്രയായി എന്നു തുടങ്ങുന്ന ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിലും സംഗീതത്തിലും ഗാന ഗന്ധർവൻ യേശുദാസിൻ്റെ സ്വരമാധുരിയിലും കേട്ടപ്പോൾ മലയാളികളുടെ ഹൃദയത്തിൽ അതു തീർത്ത ചലനം നിസ്സാരമല്ല.   അതിലെ എട്ടു വരികൾ ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയമാക്കാം.   പദചലനങ്ങള്‍ പ്രദക്ഷിണമാകണേ ദേഹം ശ്രീകോവിലാകേണമേ…

  • ദൈവാനുഗ്രഹത്തിൻ്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ

    ജോസഫ് ചിന്തകൾ 272 ജോസഫ്: ദൈവാനുഗ്രഹത്തിൻ്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ   52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ അഞ്ചാം തീയതി തിരിതെളിഞ്ഞു. 87- സങ്കീർത്തനത്തെ ആസ്പദമാക്കിയുള്ള “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ആപ്തവാക്യം.   വിശുദ്ധ യൗസേപ്പിതാവിൻ്റെ ജിവിത നിയമം ഈ സങ്കീർത്തനവാക്യത്തിൽ നമുക്കു കണ്ടെത്താൻ കഴിയും.   ജീവിതത്തിലെ സർവ്വ ഐശ്വരങ്ങളുടെയും ഉറവിടം ദൈവമാണന്നുള്ള ഒരു ഭക്തൻ്റെ ആത്മസംതൃപ്തിയാണ് ഈ വാക്യം.   ഉറവകൾ പ്രതീക്ഷയുടെ അടയാളമാണ്.…

  • മദർ തേരേസായുടെ ഫ്ലൈയിംങ്ങ് നോവേന

    മദർ തേരേസായുടെ ഫ്ലൈയിംങ്ങ് നോവേന (Flying Novena)   മദർ തേരേസായുടെ സുഹൃത്തും ആത്മീയ ഉപദേശകനുമായിരുന്ന മോൺസിഞ്ഞോർ ലിയോ മാസ്ബുർഗ് (Msgr. Leo Maasbug) Mother Teresa of Calcutta: A Personal Portrait എന്ന ഗ്രന്ഥത്തിൽ മദർ തേരേസയുടെ ദ്രുതഗതിയിലുള്ള ആത്മീയ ആയുധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.   എത്രയും ദയയുള്ള മാതാവേ എന്ന ജപമാണ് മദറിന്റെ പറക്കും നോവേന. 9 ദിവസം നീണ്ടു നിൽക്കുന്ന നോവേനകൾ മിഷനറീസ് ഓഫ് ചാരിറ്റിയിൽ സാധാരണമാണ്. എന്നാൽ മദർ തേരേസാ എത്രയും…

  • ജോസഫ് ചൈതന്യത്തിൽ വിരിഞ്ഞ എളിമ

    ജോസഫ് ചിന്തകൾ 271 ജോസഫ് ചൈതന്യത്തിൽ വിരിഞ്ഞ മദർ തേരാസായുടെ എളിമ   കാരുണ്യത്തിൻ്റെ മാലാഖയായ കൽക്കത്തയിലെ വിശുദ്ധ മദർ തേരാസായുടെ തിരുനാൾ ദിനത്തിൽ ജോസഫ് ചിന്തയ്ക്ക് വിഷയം അമ്മ തന്നെയാകട്ടെ.   ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ് .മദർ തേരേസാ എളിമയെ എല്ലാ പുണ്യങ്ങളുടെയും മാതാവായാണ് കണ്ടത്. മദർ ഒരിക്കൽ പറഞ്ഞു: ” നിങ്ങൾ എളിമയുള്ളവരാണങ്കിൽ ഒന്നിനും സ്തുതികൾക്കോ, അപമാനത്തിനോ നിങ്ങളെ സ്പർശിക്കാനാവില്ല,…

  • നസറത്തിലെ വിശുദ്ധ ജോസഫിൻ്റെ ദൈവാലയം

    ജോസഫ് ചിന്തകൾ 270 നസറത്തിലെ വിശുദ്ധ ജോസഫിൻ്റെ ദൈവാലയം   ആരംഭകാല പാരമ്പര്യം നസറത്തിലെ യൗസേപ്പിതാവിൻ്റെ മരപ്പണിശാലയുടെ മുകളിലാണ് വിശുദ്ധ ജോസഫിൻ്റെ ദൈവാലയം സ്ഥിതി ചെയ്യുന്നത് എന്നായിരുന്നു. പിന്നീടുള്ള പാരമ്പര്യമനുസരിച്ച് തിരു കുടുംബത്തിൻ്റെ വീടിരുന്ന സ്ഥലമാണ് ഈ ദൈവാലയം എന്നായിരുന്നു.   നസറത്തിലെ മംഗല വാർത്തയുടെ ബസിലിക്കയോടു ചേർന്നാണ് ഈ ദൈവാലയം സ്ഥിതി ചെയ്തിരുന്നത്.   പാരമ്പര്യമനുസരിച്ച്, യേശുവിന്റെ പിതാവായിരുന്ന ജോസഫിന്റെ മരപ്പണി ശില്പശാലയാണ് സെന്റ് ജോസഫ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ചില പാരമ്പര്യങ്ങൾ ഇത് ജോസഫിന്റെ വീടായിരുന്നുവെന്നും…

  • മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ

    മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ   24 വയസ്സുള്ളഒരു യുവ എൻഞ്ചിനിയറായി ജംഷഡ്പൂറിലുള്ള Tata Steel ൽ ജോലി ചെയ്യുന്ന കാലം. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ത്രീവമായ ആഗ്രഹത്താൽ കമ്പനിയുടെ തന്നെ സാമൂഹ്യ ക്ഷേമ വകുപ്പിലേക്ക് ഒരു സ്ഥലം മാറ്റത്തിന് അരവിന്ദ് കെജ്രിവാൾ അപേക്ഷിച്ചു. അപേക്ഷ നിരസിച്ചതിനാൽ കെജ്രിവാൾ ജോലി രാജി വെച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്ന ഒരു ചിന്ത അരവിന്ദിനുണ്ടായിരുന്നു.   ജംഷഡ്പൂറിൽ നിന്ന് അദ്ദേഹം…

  • അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ

    ഡോ. എ. പി. ജെ അബ്ദുൾ കലാം അധ്യാപകർക്കു നൽകിയ പ്രതിജ്ഞ   ഭാരതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു മുൻ രാഷ്ട്രപതിയും ‘ഇന്ത്യയുടെ മിസൈൽ മനുഷ്യൻമായ ‘ ഡോ. APJ അബ്ദുൾ കലാം. ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വഴിവിളക്കായ ഡോ. കലാമിന്റെ അധ്യാപകർക്കുള്ള പ്രതിജ്ഞ.   1. പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കും. അധ്യാപനം എന്റെ ആത്മാവായിരിക്കും. അധ്യാപനം എന്റെ ജീവിതത്തിന്റെ ദൗത്യമായിരിക്കും.   2. ഒരു അധ്യാപകൻ അല്ലങ്കിൽ അധ്യാപിക എന്ന…

  • സുകൃതങ്ങളെ നട്ടുപിടിച്ചിച്ചവൻ

    ജോസഫ് ചിന്തകൾ 269 ജോസഫ് അനുസരണയാൽ ഹൃദയത്തിൽ മറ്റു സുകൃതങ്ങളെ നട്ടുപിടിച്ചിച്ചവൻ   റോമൻകത്തോലിക്കാ സഭയിലും പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും വിശുദ്ധനായി അംഗീകരിക്കപ്പെടുന്ന വേദപാരംഗതനായ മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ (540 – 604 ) തിരുനാൾ ദിനമാണ് സെപ്തംബർ മൂന്നാം തീയതി. AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. ദൈവസേവകന്മാരുടെ സേവകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.   അനുസരണത്തെക്കുറിച്ചുള്ള ഗ്രിഗറി മാർപാപ്പയുടെ ബോധ്യം ഇന്നത്തെ ജോസഫ്…

  • ജോസഫ് പരോന്മുഖതയുടെ പര്യായം

    ജോസഫ് ചിന്തകൾ 268 ജോസഫ് പരോന്മുഖതയുടെ പര്യായം   അപരൻ്റെ നന്മ മാത്രം മുന്നിൽ കണ്ട് ജീവിതം ക്രമീകരിക്കുമ്പോഴാണല്ലോ ജീവിതം പരോന്മുഖമാകുന്നത്. ആത്മീയ ജീവിതത്തിൻ്റെ സൗന്ദര്യവും ശക്തിയും പരോന്മുഖതയാണ്. നസറത്തിലെ എളിയ മരപ്പണിക്കാരൻ പരോന്മുഖതയുടെ വസന്തം ജീവിതത്തിൽ തീർത്ത വ്യക്തിയാണ്. അപരൻ്റെ നന്മയും സുഖവും സംതൃപ്തിയുമായിരുന്നു ആ നല്ല മനുഷ്യൻ്റെ ജീവിതാദർശം. എവിടെ പരോന്മുഖതയുണ്ടോ അവിടെ ജീവനും സുരക്ഷിതത്വവുണ്ട്. പരോന്മുഖതയില്ലാത്ത മനുഷ്യർക്കു കൂടെ ജീവിക്കുന്നവർക്കു സുരക്ഷിതത്വമോ സന്തോഷമോ നൽകാൻ കഴിയുകയില്ല. മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ജിവിതം സമർപ്പിക്കുന്ന പരോന്മുഖതരായ…

  • തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും

    തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 – 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസം നീയമാണ് അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” “നല്ല…

  • എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2

    പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന രണ്ടാം ദിനം (സെപ്റ്റംബർ 01)➖➖➖➖➖➖➖➖➖ നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ. പുരോ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. രണ്ടാം ദിനം ആദാമിന്റെ പുത്രിമാരിൽ തിരഞ്ഞെടുക്കപ്പെവൾ മറിയം, ദൈവപുത്രനു വാസമേകിയ ശ്രേഷ്ഠയായ മറിയം. ദൈവസുതൻ നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു. കാരണം തന്റെ മാതാവാകാൻ പിതാവു തിരഞ്ഞെടുത്തവളെ അവൻ ശ്രദ്ധയോടെ നോക്കി കാണുന്നു, ഓ എത്ര…

  • ആദ്യബുധനാഴ്ച ആചരണം

    ജോസഫ് ചിന്തകൾ 267 യൗസേപ്പിതാവിൻ്റെ ബഹുമാനത്തിനായുള്ള ആദ്യ ബുധനാഴ്ച ആചരണം   നമ്മുടെ സ്വർഗ്ഗീയ പിതാവ് ഈശോയുടേയും മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും ഹൃദയങ്ങൾ ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ആദ്യ വെള്ളിയാഴ്ചകൾ ഈശോയുടെ തിരുഹൃദയത്തിനും മാസത്തിലെ ആദ്യ ശനിയാഴ്ച പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിനുമായി സമർപ്പിക്കപ്പെട്ടതാണങ്കിൽ മാസത്തിലെ ആദ്യ ബുധനാഴ്ച യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തോടുള്ള ഭക്തിയിൽ വളരാൻ പിതാവായ ദൈവം ആഗ്രഹിക്കുന്നു.   ലോകത്തിനു സമാധാനം കൊണ്ടു വരാനായി പരിശുദ്ധ ത്രിത്വം തിരഞ്ഞെടുത്തിരിക്കുന്ന മൂന്നു തിരുഹൃദയങ്ങളാണ് ഈശോയുടെയും മറിയത്തിൻ്റെയും യൗസേപ്പിതാവിൻ്റെയും ഹൃദയങ്ങൾ  …

  • എട്ടുനോമ്പ് നൊവേന ഒന്നാം ദിനം | Ettunombu Novena, Day 1

    പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന ഒന്നാം ദിനം (ഓഗസ്റ്റ് 31)➖➖➖➖➖➖➖➖➖ നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. സ്വർഗീയ പുത്രി, സ്നേഹമുള്ള മറിയം, നിത്യ പിതാവു നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു കാരണം അവന്റെ പ്രിയ പുത്രനു മനുഷ്യവതാരം ഒരുക്കുവാൻ പൂർണ്ണതയുള്ള ഒരു ഗേഹം നിന്നിൽ മെനയുകയായിരുന്നു. മറിയമേ നിന്റെ ജനനം എന്റെ ആത്മാവിലും…

  • വിമാന അപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 266 വിമാന അപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്   ഗോൺസാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ൽ നടന്ന സംഭവം പങ്കുവയ്ക്കുന്നത്.   അക്കാലയളവിൽ ഗോൺസാലോ റോമിൽ വൈദീക വിദ്യാർത്ഥിയായിരുന്നു. “അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ” 30 ദിവസത്തെ പ്രാർത്ഥന പൂർത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോൺസാലോയുടെ പൈലറ്റായ സഹോദരൻ ജെയിം പറത്തിയ വിമാനം ഗ്രാനഡയിൽ ലാൻഡിങ്ങിനിടയിൽ അപകടത്തിൽ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകർന്നെങ്കിലും…

  • ഒന്നും മാറ്റിവയ്ക്കാതെ

    ജോസഫ് ചിന്തകൾ 265 “ഒന്നും മാറ്റിവയ്ക്കാതെ എൻ്റെ ജീവിതം നിനക്കു ഞാൻ നൽകുന്നു.”   അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14). ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചപ്പോൾ ആർദ്രമായ ഹൃദയത്തോടെ യൗസേപ്പിതാവും മാലാഖമാരുടെ ഈ കീർത്തനം ഏറ്റു പാടിയിട്ടുണ്ടാവും ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ സഹകാരിയിരുന്നുകൊണ്ട് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ആഘോഷത്തിൽ അവൻ പൂർണ്ണ സംതൃപ്തിയോടെ പങ്കുചേർന്നു. പുൽകൂട്ടിലെ ഉണ്ണീശോയെകണ്ട് അവൻ്റെ മുമ്പു മുട്ടുകുത്തി സന്തോഷാശ്രുക്കളോടെ നിന്ന യൗസേപ്പിതാവിൻ്റെ ആത്മഗതം വിശുദ്ധ അൽഫോൻസ് ലിഗോരി…

  • ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ

    ജോസഫ് ചിന്തകൾ 264 ജോസഫ് ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ   സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെട്ടിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം 29. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യയാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. ”ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.”   ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനു നസറത്തിൽ പാർപ്പിടമൊരിക്കിയവനാണ് യൗസേപ്പിതാവ്. അതു ഭൗതീക പാർപ്പിടമായിരുന്നെങ്കിൽ യൗസേപ്പിതാവിൻ്റെ ഹൃദയത്തിൽ സ്നേഹപൂമെത്തയാൽ അലങ്കരിച്ച ഒരു…

  • ദൈവവുമായി സ്നേഹത്തിലായ യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 263 ദൈവവുമായി സ്നേഹത്തിലായ യൗസേപ്പിതാവ്.   ആഗസ്റ്റ് ഇരുപത്തിയെട്ടാം തീയതി സഭാപിതാവും മെത്രാനുമായിരുന്ന വിശുദ്ധ ആഗസ്തിനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു.   തിരുസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ ദൈവശാസ്ത്രജ്ഞനായ വി. ആഗസ്തിനോസ് ദൈവത്തിനായി അലഞ്ഞു അവസാനം തൻ്റെ ഉള്ളിൽ അവനെ കണ്ടെത്തിയപ്പോൾ ഇപ്രകാരം എഴുതി: “ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ഏറ്റവും വലിയ പ്രേമം. അവനെ അന്വോഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത. അവനെ കണ്ടെത്തുകയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ നേട്ടം.”   ആഗസ്തിനോസിനു നാലു നൂറ്റാണ്ടുകൾക്കു…

  • സ്ഥിരതയുള്ള മനുഷ്യന്‍

    ജോസഫ് ചിന്തകൾ 262 സ്ഥിരതയോടെ സഹായിക്കും യൗസേപ്പിതാവിനെ തിരിച്ചറിയുക   മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ മോനിക്കാ പുണ്യവതിയുടെ തിരുനാൾ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി കത്തോലിക്കാ സഭ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് കണ്ണീരിൻ്റെ ഈ അമ്മ. അഗസ്തീനോസിൻ്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. സ്ഥിരത അവളുടെ സ്വഭാവത്തിൻ്റെ സവിശേഷതയായിരുന്നു. താൻ അനുഭവിച്ചറിഞ്ഞ ഈശോയെ ഭർത്താവിനും മക്കൾക്കു പകർന്നു നൽകാൻ എത്തു ത്യാഗം സഹിക്കുവാനും അവൾ സന്നദ്ധയായി ദൈവത്തെയും സഹോദരങ്ങളെയും…

  • വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ

    വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ   കത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം .   1) മൂന്നു മക്കളുടെ അമ്മ   വി. മോനിക്കായ്ക്കു മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ് പെർപേത്വാ അഗസ്റ്റിൻ. അഗസ്റ്റിനൊഴികെ മറ്റു രണ്ടു പേരും നേരത്തെ മാമ്മോദീസാ…

  • മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്

    മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്   ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ.   അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധ കൂടിയായിരുന്നു. മദറിനു കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി എഴുതിയ ഒരു കത്ത്.   സംഭവം നടക്കുന്നത് 1987 ൽ. ഒൻപതു വയസ്സുകാരി ലിസ്…

  • ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ

    ജോസഫ് ചിന്തകൾ 261 ജോസഫ് ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ   ആഗസ്റ്റു ഇരുപത്തിയാറാം തീയതി കൽക്കത്തയിലെ വിശുദ്ധ മദർ തേരാസായുടെ 111-ാം ജന്മദിനമാണ്. ഈ പുണ്യദിനത്തിൽ മദർ തേരേസാ ആയിരിക്കട്ടെ ജോസഫ് ചിന്തയുടെ വിഷയം   മത്തായിയുടെ സുവിശേഷത്തിൽ (മത്താ 6 : 25-34) ഈശോ ദൈവാശ്രയ ബോധത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനെ ആശ്രയിക്കുന്നതിന്റെ ഒരു തുടർച്ചയായിരുന്നു മദർ തേരേസയുടെ ജീവിതവും. തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് 38 മുപ്പത്തിയെട്ടാം വയസ്സിൽ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക്…

  • ജോസഫിൻ്റെ ആത്മ സൗന്ദര്യം

    ജോസഫ് ചിന്തകൾ 260 ജോസഫിൻ്റെ ആത്മ സൗന്ദര്യം   ഓരോ പുഞ്ചിരിയും ദയനിറഞ്ഞ വാക്കും സ്നേഹം നിറഞ്ഞ പ്രവർത്തിയും ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമാണ്. ഈശോയെ മാത്രം മനസ്സിൽ ധ്യാനിച്ചു നടന്ന യൗസേപ്പിതാവിൻ്റെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയും ദയനിറഞ്ഞ വാക്കുകളും അ വത്സല പിതാവിൻ്റെ ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമായിരുന്നു.   ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയ ഈശോ സ്നേഹം സ്നേഹപ്രവർത്തികളായി പെയ്തിറങ്ങിയപ്പോൾ ജന്മമേകാതെ തന്നെ കർമ്മത്തിലൂടെ ലോകത്തിലെ ഏറ്റവും നല്ല പിതാവായി യൗസേപ്പിതാവു മാറി . ജന്മം നൽകിയതുകൊണ്ടു മാത്രം…

  • നിഷ്കപടനായ ഇസ്രായേൽക്കാരൻ

    ജോസഫ് ചിന്തകൾ 259 ജോസഫ് ദൈവപിതാവു കണ്ട നിഷ്കപടനായ ഇസ്രായേൽക്കാരൻ   ആഗസ്റ്റു മാസം ഇരുപത്തി നാലാം തീയതി തിരുസഭ വിശുദ്ധ ബര്‍ത്തലോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു .ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പരാമർശിക്കപ്പെടുന്ന നഥാനിയേല്‍ വിശുദ്ധ ബര്‍ത്തലോമിയോ ആണ്. ഈശോയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഈശോ അവനെ വിശേഷിപ്പിക്കുക “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍” എന്നാണ്.   “നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ…

  • ദൈവപിതാവിൻ്റെ ഭൂമിയിലെ പങ്കാളി

    ജോസഫ് ചിന്തകൾ 258 ജോസഫ് ദൈവപിതാവിൻ്റെ ഭൂമിയിലെ പങ്കാളി   ആഗസ്റ്റു മാസം ഇരുപത്തിമൂന്നാം തീയതി അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ ആണ് ഡൊമിനിക്കൽ മൂന്നാം സഭയിലെ അംഗമായിരുന്നു റോസാ ഒരിക്കൽ ഈശോ അവളോടു , “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക.” ഈശോയുമായി പതിവായി സംസാരിച്ചിരുന്ന അവൾ ഒരിക്കൽ ഇപ്രകാരം എഴുതി: “കഷ്ടതകൾക്കു ശേഷമാണ് കൃപ വരുന്നതെന്ന് എല്ലാ മനുഷ്യരും അറിയട്ടെ… … വേദകളും…