• തിരുസഭയിലെ ഉത്തരീയ ഭക്തികൾ

    തിരുസഭയിലെ ഉത്തരീയ ഭക്തികൾ   നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം.   പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു…

  • ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും ദർശിച്ചവൻ

    ജോസഫ് ചിന്തകൾ 219 ജോസഫ് ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും വ്യക്തമായി ദർശിച്ചവൻ   ജൂലൈ പതിനഞ്ചാം തീയതി തിരുസഭ വി. ബൊനവെന്തൂരായുടെ (1221-1274) തിരുനാൾ ആഘോഷിക്കുന്നു. ദൈവദൂതനെപ്പോലയുള്ള അധ്യാപകൻ (Searaphic Teacher) എന്നു വിളിപ്പേരുണ്ടായിരുന്ന ബൊനവെന്തൂരായിൽ വിശുദ്ധിയും വിജ്ഞാനവും ഒരുപോലെ വിളങ്ങി ശോഭിച്ചിരുന്നു. 1257 ൽ മുപ്പത്തിയാറാം വയസ്സിൽ മുപ്പതിനായിരം അംഗങ്ങളുണ്ടായിരുന്ന ഫ്രാൻസിസ്ക്കൻ സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മിനിസ്റ്റർ ജനറലായിരുന്നു ബൊനവെന്തുരാ. ഇന്നത്തെ ജോസഫ് ചിന്തയിൽ വിശുദ്ധൻ്റെ ഒരു ചിന്താശലകമാണ് ആധാരം. അത് ഇപ്രകാരമാണ്: ” ദൈവത്തോടു…

  • ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 218 ഒരേ സമയം ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്   ദൈവത്തെ ഇസ്രായേലിന്‍റെ ഇടയനായ ദൈവത്തോടുള്ള യാചനയോടെയാണ് എൺപതാം സങ്കീർത്തനം ആരംഭിക്കുന്നത്. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രഘട്ടങ്ങളിലെ പ്രതിസന്ധികളില്‍നിന്നും പ്രശ്നങ്ങളില്‍നിന്നും അവരെ നയിച്ചു പരിപാലിക്കുന്ന ഇടയനായ കര്‍ത്താവിനെയാണ് സങ്കീര്‍ത്തകന്‍   “ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ,പ്രകാശിക്കണമേ! (സങ്കീ: 80 : 1)   എന്നു വിളിച്ചപേക്ഷിക്കുന്നത്.   പുതിയ നിയമത്തിലെ ജോസഫിനു തന്നെ നയിക്കുന്ന ഇടയനായ ദൈവത്തിൽ ആതിരറ്റ വിശ്വാസവും പ്രതീക്ഷയും…

  • കപടതയില്ലാത്ത മനുഷ്യൻ

    ജോസഫ് ചിന്തകൾ 217 ജോസഫ് കപടതയില്ലാത്ത മനുഷ്യൻ   ഇരട്ട മുഖമുള്ളവരും ഇരട്ട വ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിൻ്റെ ശാപമാണ്. കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിനെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയംകപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിനു യഥാർത്ഥ വെളിച്ചം പകരാൻ കഴിയു. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധികം കാലം നീണ്ടു നിൽക്കുകയില്ല. ഇത്തരക്കാരുടെ കാഴ്ചപ്പാടുകളിലും വിലയിരുത്തുകളിലും ആത്മാർത്ഥത…

  • കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ

    ജോസഫ് ചിന്തകൾ 216 ജോസഫ് കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ   പതിനഞ്ചാം സങ്കീർത്തനത്തിൻ്റെ ആരംഭത്തിൽ സങ്കീർത്തകൻ കർത്താവിനോട് രണ്ട് ചോദ്യങ്ങൾ ആരായുന്നു:  കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആരു വാസമുറപ്പിക്കും ? അതിനുള്ള ഉത്തരമായി സങ്കീർത്തകൻ പതിനൊന്നു ഗുണങ്ങൾ രേഖപ്പെടുത്തുന്നു നിഷ്‌കളങ്കനായി ജീവിക്കുന്നവൻ നീതിമാത്രം പ്രവര്‍ത്തിക്കുന്നവൻ ഹൃദയം തുറന്നു സത്യം പറയുന്നവൻ പരദൂഷണം പറയാത്തവൻ സ്‌നേഹിതനെ ദ്രോഹിക്കാത്തവൻ അയല്‍ക്കാരനെതിരേ അപവാദംപരത്താത്തവൻ ദുഷ്‌ടനെ പരിഹാസ്യനായി കരുതുന്നവൻ ദൈവഭക്‌തനോട്‌ ആദരം കാണിക്കുന്നവൻ നഷ്‌ടം സഹിച്ചും…

  • ജോസഫ് ഹൃദയത്തിൻ്റെ സവിശേഷതകൾ

    ജോസഫ് ചിന്തകൾ 213 സ്വർഗ്ഗം നേടാൻ ജോസഫ് ഹൃദയത്തിൻ്റെ ഈ സവിശേഷതകൾ സ്വന്തമാക്കുക   മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണല്ലോ ഹൃദയം. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്‍റെ പ്രധാന ധര്‍മ്മം. ജീവനുള്ള ചലനാത്മകമായ ,കഠിനാധ്വാനം ചെയ്യുന്ന ദശ ലക്ഷ കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം . കേവലം 300 ഗ്രാം മാത്രമാണ് ഭാരമെങ്കിലും ഹൃദയം ചെയ്യുന്ന ജോലി അവിശ്വസനീയമാണ്. ഒരു ജീവിതകാലം മുതൽ ഹൃദയം ചെയ്യുന്ന ജോലിയിൽ നിന്ന് ഉണ്ടാകുന്ന…

  • ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ

    ജോസഫ് ചിന്തകൾ 212 ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ…   വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ St. Alphonsus Liguori (1696-1787) ഒരു ദിവ്യ ആഹ്വാനമാണ് ഇന്നത്തെ ജോസഫ് ചിന്ത.   ജോസഫിൻ്റെ പക്കൽ പോവുക അവൻ നിങ്ങളോടു പറയുന്നതു ചെയ്യുക   ജോസഫിൻ്റെ പക്കൽ പോവുക ഈശോയും മാതാവും അവനെ അനുസരിച്ചതു പോലെ നീയും അനുസരിക്കുക   ജോസഫിൻ്റെ പക്കൽ പോവുക, അവനോടു സംസാരിക്കുക ഈശോയും മാതാവും അവനോട് സംസാരിച്ചതു പോലെ   ജോസഫിൻ്റെ പക്കൽ പോവുക,…

  • ചെറിയ – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ

    ജോസഫ് ചിന്തകൾ 211 ജോസഫ് ചെറിയ  – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ   നിഴലുപോലെ ദൈവഹിതത്തെ അനുയാത്ര ചെയ്ത യൗസേപ്പിതാവിനു ചേർന്ന ഏറ്റവും നല്ല സംബോധന വിശ്വസ്തൻ എന്നതായിരിക്കും. ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തനായവൻ സ്വർഗ്ഗത്തിൻ്റെ വിശ്വസ്തനായതിൽ തെല്ലും അതിശോക്തിയുടെ കാര്യമില്ല.   ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും.   (ലൂക്കാ 16 : 10) എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിൻ്റെ കടമകളിൽ ചെറുതും വലുതുമായ കാര്യങ്ങൾ അടങ്ങിയിരുന്നു അവയോടെല്ലാം വിശ്വസ്തമായ നിലപാടായിരുന്നു…

  • നിസംഗത അറിയാത്ത മനുഷ്യൻ

    ജോസഫ് ചിന്തകൾ 210 ജോസഫ്: നിസംഗത അറിയാത്ത മനുഷ്യൻ   നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ എഴുത്തുകാരനായിരുന്നു നോബൽ സമ്മാനാർഹനായ ഏലീ വീസൽ. അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഇപ്രകാരം എഴുതി:   “സ്നേഹത്തിൻ്റെ എതിരാളി വെറുപ്പല്ല, നിസംഗതയാണ്.   കലയുടെ എതിരാളി വൈരൂപ്യമല്ല, നിസംഗതയാണ്.   വിശ്വാസത്തിൻ്റെ എതിരാളി പാഷണ്ഡതതയല്ല, നിസംഗതയാണ്.   ജിവൻ്റെ എതിരാളി മരണമല്ല, നിസംഗതയാണ്.”   ജീവിതത്തിൻ്റെ ഒരു അവസരത്തിലും നിസംഗത പുലർത്താൻ അറിയാത്ത മനുഷ്യനായിരുന്നു യൗസേപ്പിതാവ്. ദൈവപുത്രൻ്റെ…

  • ജോസഫ് അരികിൽ ഇരിക്കാൻ മടികാണിക്കാത്തവൻ

    ജോസഫ് ചിന്തകൾ 209 ജോസഫ് അരികിൽ ഇരിക്കാൻ മടികാണിക്കാത്തവൻ   “അരികിൽ ‍ നീ ഉണ്ടായിരുന്നെങ്കിൽ.‍… അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി ഒരു മാത്ര വെറുതെ നിനച്ചുപോയി “ ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്കു ജി. ദേവരാജൻ മാഷിൻ്റെ സംഗീതത്തിൻ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് സ്വരം നൽകിയ മനോഹരമായ ഒരു ഗാനമാണ് ഈ സിനിമാ ഗാനത്തിൽ നിന്നാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. പ്രണയ ഭംഗത്തിൻ്റെ നഷ്ടബോധങ്ങൾ സിനിമയിലെ ഈ വരികളിൽ നിറയുന്നുണ്ടെങ്കിലും തിരുകുടുംബത്തിൽ…

  • ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ

    ജോസഫ് ചിന്തകൾ 208 ജോസഫ്: ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ   ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടം പതിനാലാം ഞായറാഴ്ചയിലെ സുവിശേഷ ഭാഗം മർക്കോസിൻ്റെ സുവിശേഷം ആറാം അധ്യായം 1 മുതൽ 6 വരെയുള്ള തിരുവചനഭാഗമാണ്. ഈശോയെ സ്വദേശവാസികൾ അവഗണിക്കുന്നതാണ് ഇതിലെ പ്രമേയ വിഷയം . സ്വജനത്തിൻ്റെ വിശ്വാസരഹിത്യത്തെക്കുറിച്ച് ഈശോ വിസ്മയിച്ചു (മർേക്കാസ് 6 :6) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. മർക്കോസിൻ്റെ സുവിശേഷത്തിൽ ഈശോയുടെ പ്രബോധനങ്ങൾ കേട്ടും അവൻ്റെ അത്ഭുത പ്രവർത്തികൾ കണ്ടും പലരും വിസ്മയിച്ചട്ടുണ്ട് (മർക്കോ…

  • ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധ കഥ

    ജൂലൈ 3 നു മരണമടഞ്ഞ ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധ കഥ “ഈശോയെ എന്റെ ഒരു കുഞ്ഞുകാൽ നിനക്കു തന്നതാണേ… “അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്…. ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ.” അന്തോനിയെത്ത മെയൊ എന്ന ഈ കൊച്ചു പെൺകുട്ടി ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധ ആകാനുള്ള പ്രയാണത്തിലാണ്. ധന്യയായ അന്തോനിയെത്ത മെയൊ (Antonietta Meo) എന്ന കൊച്ചു പെൺകുട്ടി അവളുടെ കാൻസർ…

  • ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത

    ജോസഫ് ചിന്തകൾ 207 ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത   ഈശോ പിതാവിലേക്കുള്ള വഴി എന്നു കാണിച്ചു തന്ന അപ്പസ്തോലനാണ് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനത്തിൽ തോമാശ്ലീഹായ്ക്കൊപ്പമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത.   ഈശോ തന്‍റെ സ്നേഹിതൻ ലാസർ രോഗിയായപ്പോൾ കാണാന്‍ പോകുന്ന അവസരത്തിൽ തീരുമാനിച്ച വേളയിലാണ്, തോമാശ്ലീഹായുടെ വിശ്വസ്തത വെളിവാകുക. അവർ ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുമ്പോൾ . ഈശോയുടെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ അവനെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്തോലന്മാര്‍ അവനെ വിലക്കുമ്പോൾ…

  • ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ

    ജോസഫ് ചിന്തകൾ 206 ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ   ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യൻ്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായി ഗണിക്കുന്നു.   നമ്മുടെ സന്തോഷം, ദൈവത്തിൻ്റെ സന്തോവും അവൻ്റെ പരിധിയില്ലാത്ത സാതന്ത്ര്യത്തിൻ്റെ പൂർണ്ണതയും അവൻ്റെ സ്നേഹത്തിൻ്റെ പൂർണ്ണതയും പങ്കുവയ്ക്കുന്നതിലടങ്ങിയിരിക്കുന്നു.…

  • ജോസഫ് വിശ്വാസമുള്ള അനുസരണക്കാരൻ

    ജോസഫ് ചിന്തകൾ 205 ജോസഫ് വിശ്വാസമുള്ള അനുസരണക്കാരൻ   ലൂഥറൻ പാസ്റ്ററും ജർമ്മൻ ദൈവശാസ്ത്രജനുമായിരുന്ന ഡിട്രിച്ച് ബോൺഹോഫറിൻ്റെ ( 1906-1945) പ്രസിദ്ധമായ ഗ്രന്ഥമാണ് The Cost of Discipleship (ശിഷ്യത്വത്തിൻ്റെ വില ). സെക്കുലർ സമുഹത്തിൽ ക്രൈസ്തവൻ്റെ റോൾ എന്തായിരിക്കണമെന്നു വിവരിക്കുന്ന ഈ ഗ്രന്ഥം ക്രൈസ്തവ ചിന്താധാരയ്ക്കു പുതിയ വീക്ഷണം നൽകിയ ഒരു ആധുനിക ക്രിസ്തീയ ക്ലാസ്സിക്കാണ് .   ഈ ഗ്രന്ഥത്തിൽ വിശ്വസിക്കുന്ന ഒരുവൻ മാത്രമേ അനുസരിക്കാൻ കഴിയു എന്നും അനുസരിക്കുന്നവനുമാത്രമേ വിശ്വസിക്കാൻ കഴിയു എന്നും…

  • 70 Years in Priesthood, Pope Benedict XVI

    ബനഡിക്ട് പിതാവിൻ്റെ പൗരോഹിത്യ സ്വീകരണത്തിൻ്റെ എഴുപതാം വാർഷിക ദിനം ജൂൺ 29, 2021 ബനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ പൗരോഹിത്യ സ്വീകരണത്തിൻ്റെ എഴുപതാം വർഷം ആഘോഷിക്കുന്നു   1951 ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനത്തിലാണ് ബനഡിക്ട് പതിനാറാമൻ പാപ്പ ( ജോസഫ് റാറ്റ്സിങ്കർ ) തൻ്റെ ജ്യേഷ്ഠസഹോദരനായ ജോർജ് റാറ്റ്സിങ്കറും മറ്റു ഡീക്കന്മാരും മ്യൂണിക് ഫ്രൈസിങ്ങ് മെത്രാപ്പോലീത്താ കർദ്ദിനാൾ മൈക്കൾ ഫൗൾഹാബറുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്…

  • ജോസഫ് മറിയത്തിൻ്റെ യോഗ്യനായ ജീവിത പങ്കാളി

    ജോസഫ് ചിന്തകൾ 204 ജോസഫ് മറിയത്തിൻ്റെ യോഗ്യനായ ജീവിത പങ്കാളി   ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികനാണ് വിശുദ്ധ ഹെൻട്രി ന്യൂമാൻ.   1801 ൽ ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി ന്യൂമാൻ കണ്ടെത്തി . രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു. 44 ലാമത്തെ വയസ്സിൽ ന്യൂമാൻ…

  • ജോസഫ് തിരുകുടുംബ വീട്ടിലെ തിരിവെട്ടം

    ജോസഫ് ചിന്തകൾ 203 ജോസഫ് തിരുകുടുംബ വീട്ടിലെ തിരിവെട്ടം   ട്രിനിറ്റേറിയൻ സഭാംഗമായ റവ. ഡോ. ബിനോജ് മാത്യു പുത്തൻപുരയ്ക്കലച്ചൻ എഴുതിയ മനോഹരമായ ഒരു ഇംഗ്ലീഷ് കവിതയാണ് Be a Candle in Someone’s Life. ആരുടെയെങ്കിലും ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാകുക എന്നതാണ് ഈ കവിതയുടെ കേന്ദ്ര ആശയം. മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകർത്തുന്ന ജീവിതം ക്രൈസ്തവ സാക്ഷ്യത്തിൻ്റെ വിലയുള്ള സാക്ഷിപത്രമാണ്. കോവിഡ് മഹാവ്യാധിയുടെ കാലഘട്ടത്തിൽ ലോകം സന്ദിഗ്‌ദ്ധാവസ്ഥയിൽ തട്ടി തടയുമ്പോൾ വെളിച്ചമാകാനുള്ള വിളി ഒത്തിരി…

  • ജോസഫ് ദൈവ പിതാവ് എന്ന കലാകാരൻ്റെ പ്രിയപ്പെട്ട സൃഷ്ടി

    ജോസഫ് ചിന്തകൾ 202 ജോസഫ് ദൈവ പിതാവ് എന്ന കലാകാരൻ്റെ പ്രിയപ്പെട്ട സൃഷ്ടി   ജൂൺ 28 സഭാപിതാവായ വിശുദ്ധ ഇരണേ വൂസിൻ്റെ തിരുനാൾ ആണ്. യോഹന്നാൻ അപ്പസ്തോലൻ്റെ ശിഷ്യനായിരുന്ന സ്മിർനയിലെ പോളികാർപ്പിന്റെ വിദ്യാർത്ഥിയായിരുന്നു ഇരണേവൂസ്. പിന്നീട് റോമാ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന ഗാളിലെ മെത്രാനായി തീർന്നു. വിശുദ്ധ ഇരണേവൂസിൻ്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. : മനുഷ്യാ, നീ ദൈവത്തിന്റെ കര വേലയാണ്. അതിനാൽ ഏതു സമയത്തും നിൻ്റെ കലാകാരന്റെ കൈ പ്രതീക്ഷിക്കുക… മൃദുവും…

  • ഉറങ്ങുന്ന 7 ക്രൈസ്തവ വിശുദ്ധർ

    ഇസ്ലാമതത്തിലും ബഹുമാനിക്കപ്പെടുന്ന ഉറങ്ങുന്ന 7 ക്രൈസ്തവ വിശുദ്ധർ യുറോപ്പിൽ പ്രത്യേകിച്ചു ജർമ്മനയിൽ ജൂൺ 27 ഉറങ്ങുന്ന ഏഴു വിശുദ്ധരുടെ (Siebenschläfer- Seven Sleepers) ഓർമ്മദിനം ആഘോഷിക്കുന്നു. ആ വിശുദ്ധരെക്കുറിച്ചുള്ള ഒരു കുറിപ്പ്. ഡേസിയൂസ് (Decius) എന്ന റോമൻ ചക്രവർത്തിയുടെ മതപീഡനം സഹിക്കാനാവാതെ ക്രൈസ്തവർ ഉന്നടങ്കം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം (എകദേശം(AD 250.) എഴു ക്രൈസ്തവ യുവാക്കൾ എഫേസൂസ് നഗരത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാന്നും വിജാതിയ ദൈവങ്ങളെ അംഗികാരിക്കാനും തയ്യാറാകാത്ത അവർ അവിടെ…

  • ജോസഫിൻ്റെ പ്രവാചകദൗത്യം

    ജോസഫ് ചിന്തകൾ 201 ജോസഫിൻ്റെ പ്രവാചകദൗത്യം   ബൈസെൻ്റയിൻ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പിതാവിനെ ഒരു പ്രവാചകനായാണ് മനസ്സിലാക്കുന്നത്. അതിനാൽ യൗസേപ്പിതാവിൻ്റെ തിരുനാൾ ക്രിസ്തുമസ് കഴിഞ്ഞു വരുന്ന ഞായറാഴ്ച പൂർവ്വ പിതാക്കന്മാരായ ജെസ്സെ, ദാവീദ് എന്നിവർക്കൊപ്പം ആഘോഷിക്കുന്നു. യൗസേപ്പിതാവിനെ ജെസ്സെയ്ക്കും ദാവീദിനുമൊപ്പം ഒരു പ്രവാചകനായി ചേർത്തുവയ്ക്കുന്നത് ഒരു വിചിത്രമാണ്. ജെസ്സെയുടെ പേരിൽ സ്വന്തമായി ഒരു പ്രവചനവുമില്ല. ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽ “ജസ്‌സെയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.” (ഏശയ്യാ 11 :…

  • നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും

    നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും കത്തോലിക്കരുടെ ഇടയിൽ ഏറ്റവും അറിയപ്പെടുന്നതും പ്രിയപ്പെട്ടതുമായ മരിയൻ ചിത്രങ്ങളിൽ ഒന്നാണ് നിത്യസഹായ മാതാവിൻ്റെ ചിത്രം നിരവധി വർഷങ്ങളായി, ലോകമെമ്പാടുമുള്ള പല ദേവാലയങ്ങളിലും നിത്യ സഹായ മാതാവിന്റെ മധ്യസ്ഥം യാചിച്ചു കൊണ്ടുള്ള നോവേന പ്രാർത്ഥന സർവ്വസാധാരണമാണ്. നിത്യസഹായ മാതാവിൻ്റെ ചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്ക വരച്ചതാണെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ ബൈസ്സ്ൻ്റയിൻ പാരമ്പര്യത്തിലുള്ള നിത്യസഹായ മാതാവിൻ്റെ ഒരു ഐക്കണെക്കുറിച്ചാണ് ഈ കുറിപ്പ്. ചരിത്രം ഗ്രീസിലെ ക്രീറ്റ് ദ്വീപിലെ ( Crete )…

  • ഇസ്ലാമതത്തിലും ബഹുമാനിക്കപ്പെടുന്ന ഉറങ്ങുന്ന 7 ക്രൈസ്തവ വിശുദ്ധർ

    Originally posted on Jaison Kunnel MCBS: യുറോപ്പിൽ പ്രത്യേകിച്ചു ജർമ്മനയിൽ ജൂൺ 27 ഉറങ്ങുന്ന ഏഴു വിശുദ്ധരുടെ (Siebenschläfer- Seven Sleepers ) ഓർമ്മദിനം ആഘോഷിക്കുന്നു. ആ വിശുദ്ധരെക്കുറിച്ചുള്ള ഒരു കുറിപ്പ്. ഡേസിയൂസ് (Decius) എന്ന റോമൻ ചക്രവർത്തിയുടെ മതപീഡനം സഹിക്കാനാവാതെ ക്രൈസ്തവർ ഉന്നടങ്കം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം (എകദേശം(AD 250.) എഴു ക്രൈസ്തവ യുവാക്കൾ എഫേസൂസ് നഗരത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാന്നും വിജാതിയ ദൈവങ്ങളെ അംഗികാരിക്കാനും തയ്യാറാകാത്ത അവർ…

  • വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക

    ജോസഫ് ചിന്തകൾ 200 വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക ജൂൺ 26 തീയതി ഒപ്പൂസ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ എസ്ക്രീവയുടെ തിരുനാൾ ദിനമാണ് . 1902 സെപ് യിനിലെ ബാർബാസ്ട്രോയിൽ ജനിച്ച ജോസ് മരിയ 1925ൽ പുരോഹിതനായി അഭിഷിക്തനായി. സാധാരണ ജീവിതത്തിൽ വിശുദ്ധി പടർത്തുവാനുള്ള സാർവ്വത്രിക ആഹ്വാനവുമായി 1928 ലാണ് ഒപ്പൂസ് ദേയി സ്ഥാപിതമായത്. 1975 ൽ എഴുപത്തിമൂന്നാമത്തെ വയസ്സിൽ നിര്യാതനായി. 2002 ഒക്ടോബർ ആറാം തിയതി ജോൺ പോൾ രണ്ടാമൻ പാപ്പ എസ്ക്രീവയെ…