ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ

ജോസഫ് ചിന്തകൾ 208

ജോസഫ്: ദൈവ പിതാവ് വിസ്മയിച്ച

വിശ്വാസത്തിൻ്റെ ഉടമ

 
ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടം പതിനാലാം ഞായറാഴ്ചയിലെ സുവിശേഷ ഭാഗം മർക്കോസിൻ്റെ സുവിശേഷം ആറാം അധ്യായം 1 മുതൽ 6 വരെയുള്ള തിരുവചനഭാഗമാണ്. ഈശോയെ സ്വദേശവാസികൾ അവഗണിക്കുന്നതാണ് ഇതിലെ പ്രമേയ വിഷയം . സ്വജനത്തിൻ്റെ വിശ്വാസരഹിത്യത്തെക്കുറിച്ച് ഈശോ വിസ്മയിച്ചു (മർേക്കാസ് 6 :6) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. മർക്കോസിൻ്റെ സുവിശേഷത്തിൽ ഈശോയുടെ പ്രബോധനങ്ങൾ കേട്ടും അവൻ്റെ അത്ഭുത പ്രവർത്തികൾ കണ്ടും പലരും വിസ്മയിച്ചട്ടുണ്ട് (മർക്കോ 2:12, 5: 42, 10: 24, 12: 17, 15: 5, 15: 44, 16:6) . ഈശോ വിസ്മയിച്ചത് സ്വജനത്തിൻ്റെ വിശ്വാസരഹിത്യം കണ്ടാണ്.
 
ജോസഫ് വർഷത്തിൽ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെ മറ്റുള്ളവര വിസ്മയിപ്പിച്ച വിശ്വാസമായി മനസ്സിലാക്കാനാണ് എനിക്കിഷ്ടം. ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമയായിരുന്നു യൗസേപ്പിതാവ്. പരാതികളൊ പരിഭവങ്ങളോ ഇല്ലാതെ ദൈവഹിതത്തെ ഇടമുറിയാതെ പിൻചെന്നെങ്കിൽ അതിൽ വിസ്മയിക്കാനുള്ള കാരണങ്ങൾ ഉണ്ട്. വിശുദ്ധ അഗസ്തിനോസ് വിശ്വാസത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: “നിനക്കു കാണാൻ കഴിയാത്തതു വിശ്വസിക്കുന്നതാണ് വിശ്വാസം, അതിൻ്റെ പ്രതിഫലം നി വിശ്വസിക്കുന്നത് കാണാൻ കഴിയും എന്നതാണ്.”
 
കാണാൻ കഴിയാത്തവ വിശ്വസിച്ച യൗസേപ്പിതാവിനു ദൈവ പിതാവു സ്വർഗ്ഗത്തിലും സവിശേഷ സ്ഥാനം നൽകി അനുഗ്രഹിച്ചു.
 
വിശ്വാസ ജീവിതം കൊണ്ടു ദൈവത്തെയും മറ്റുള്ളവരെയും വിസ്മയിപ്പിക്കുന്നവരായി നമുക്കു വളരാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Leave a comment