• റോമിലെ വിശുദ്ധ ഫ്രാൻസെസ് | March 9

    മാർച്ച്‌ 9, റോമിലെ വിശുദ്ധ ഫ്രാൻസെസ് ന്റെ തിരുന്നാൾ ദിവസമാണ്. ഒരു സന്യാസിനി ആകാൻ ഏറെ ആഗ്രഹിച്ചിച്ചെങ്കിലും മാതാപിതാക്കളുടെ സമ്മതം കിട്ടാഞ്ഞത് കൊണ്ട് ഈ വിശുദ്ധക്ക് കുടുംബിനി ആകേണ്ടി വന്നു. ‘ഒരു വിവാഹിതയായ സ്ത്രീ ദൈവത്തെ തൻറെ വീട്ടുജോലികളിൽ കണ്ടുമുട്ടാനായി അൾത്താരയിൽ വിട്ടിട്ടു പോരണം’ എന്ന് പറഞ്ഞത് ഈ വിശുദ്ധയാണ്, അതായത് മർത്തായാകാനും മറിയമാകാനും ഒരേസമയം അവൾക്ക് സാധ്യമാണ് ജോലികൾ ഈശോയുടെ കൂടെ ചെയ്യുമ്പോൾ. അവൾ ദൈവസാന്നിധ്യത്തിലാണ് എപ്പോഴും ജീവിച്ചത്. അവൾക്ക് തുണയായി കിട്ടിയ കാവൽമാലാഖയെ ജീവിതത്തിലെ…

  • March 8 | St. John of God | ദൈവത്തിന്റെ വിശുദ്ധ ജോൺ

    ദൈവത്തിന്റെ വിശുദ്ധ ജോൺ (St. John of God) ജീവിതത്തിലെ കുറേയധികം വർഷങ്ങൾ ദൈവത്തോട് ചേർന്നുനിൽക്കാതെ, ഫലം ചൂടാതെ, പാഴാക്കിയതായി തോന്നിയിട്ടുണ്ടോ? ഇനിയുള്ള കൊല്ലങ്ങളിൽ പ്രാർത്ഥനയും പരിഹാരവുമെല്ലാം മെച്ചപ്പെടുത്തി ദൈവത്തെ ആഴത്തിൽ സ്നേഹിക്കും എന്ന് തീരുമാനിച്ചിട്ടും ഓരോ കൊല്ലങ്ങൾ കൊഴിഞ്ഞു പോവുമ്പോൾ നിരാശ തോന്നിയിട്ടുണ്ടോ? എങ്കിൽ നിരാശപ്പെടേണ്ട. ഈ സ്വീകാര്യമായ സമയത്തിൽ , രക്ഷയുടെ ദിവസത്തിൽ, നിങ്ങളുടെ പൂർണ്ണസമ്മതം മാത്രം മതി. വയസ്സൊരു പ്രശ്നമേയല്ല. ദൈവത്തിന്റെ വിശുദ്ധ ജോണിന് (St. John of God) ഇതുപോലെ ചിന്തകൾ…

  • എന്റെ സ്നേഹമുള്ള രാജ്ഞിയെ, വ്യാകുലമാതാവേ…

    എന്റെ സ്നേഹമുള്ള രാജ്ഞിയെ, വ്യാകുലമാതാവേ, ദൈവപുത്രൻ നിന്റെ ഉദരത്തിൽ മനുഷ്യാവതാരം ചെയ്തത് എനിക്ക് വേണ്ടി ആയിരുന്നല്ലോ. കുരിശിലെ പീഡകൾക്ക് അവനെ നീ വിട്ടുകൊടുത്തതും എനിക്ക് വേണ്ടിയായിരുന്നു… അവൻ പിറന്ന ഉടനെ അവന്റെ പാദങ്ങളെ നിന്റെ സൃഷ്ടാവിന്റെ പാദങ്ങളായും അവന്റെ കരങ്ങളെ നിന്റെ കർത്താവിന്റെ കരങ്ങളായും അവന്റെ മുഖം നിന്റെ പുത്രന്റെ മുഖമായും നീ ചുംബിച്ചു… ബെദ്ലഹേംമിലെ പുൽക്കൂട്ടിൽ വെച്ച് ‘എന്റെ മകനെ! എന്റെ ദൈവമേ! എന്റെ കർത്താവേ’ എന്ന് നീ ഈശോയെ വിളിച്ചു… ഇത്ര ഉന്നതനായ പുത്രന്റെ…

  • വിശുദ്ധ കാസിമിർ | St. Casimir | March 4

    രാജകുമാരനായിട്ടും ലാളിത്യത്തിൽ ജീവിച്ചവൻ, പടനായകനായിട്ടും യുദ്ധം ചെയ്യാൻ മടിച്ചവൻ, മരിച്ചു കഴിഞ്ഞു പോലും റഷ്യൻ പട്ടാള അധിനിവേശത്തിൽ നിന്ന് നിന്ന് ലിത്വേനിയയെ രക്ഷിച്ചവൻ… ഇതൊക്കെ വിശുദ്ധ കാസിമിർന്റെ സവിശേഷതകളിൽ ചിലതു മാത്രം. തന്റെ ജീവിതം മറ്റൊരാൾക്ക്‌ (ഈശോക്ക് ) വേണ്ടിയാണ് ജീവിക്കേണ്ടതെന്ന ബോധ്യം ചെറുപ്പം മുതലേ അവനുണ്ടായിരുന്നു. രാജാവായ തന്റെ പിതാവിനെക്കാൾ ഉന്നതനായ, ദൈവത്തെയാണ് താൻ സേവിക്കേണ്ടതെന്ന തിരിച്ചറിവും. പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തിൽ 1458 ഒക്ടോബർ 3 ന് ആണ് വിശുദ്ധ കാസിമിർ ജനിച്ചത്. പോളണ്ടിന്റെയും ലിത്വേനിയയുടെയും…

  • എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്‍ടം മാത്രം

    ‘നിങ്ങൾ അനുഭവിക്കുന്ന ആനന്ദം ശ്രേഷ്ഠമാണ്. അത് നിങ്ങളുടെ മാത്രം അവകാശമല്ല, മറ്റുള്ളവരോട് പങ്കുവെക്കപ്പെടേണ്ടതാണ് ‘ ആഗോള കത്തോലിക്കാ കരിസ്മാറ്റിക് ജൂബിലിയുടെ ഭാഗമായി 2017 ജൂണിൽ, 120 രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള കരിസ്മാറ്റിക് മൂവ്മെന്റ് പ്രതിനിധികൾ റോമിലെ ചീർക്കോ മാക്സിമോയിൽ സമ്മേളിച്ചപ്പോൾ നടന്ന ജാഗരണപ്രാർത്ഥനയെ അഡ്രസ്സ് ചെയ്ത് സംസാരിച്ച പോപ്പ് ഫ്രാൻസിസ് ഇങ്ങനെ പറഞ്ഞെന്ന്, ആ ചടങ്ങിൽ സംബന്ധിച്ചിരുന്ന, ഞങ്ങൾക്കിപ്പോൾ വാർഷിക ധ്യാനം നടത്തുന്ന Rev. Fr. വർഗീസ് മുണ്ടക്കൽ ofm. Cap. പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ…

  • St. Gabriel of our Lady of Sorrows | വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ

    “പ്രിയ യുവജനങ്ങളെ, വിശുദ്ധ ഗബ്രിയേലിന്റെ തിളക്കമുള്ള ഉദാഹരണം മുന്നിൽക്കണ്ട് ഈശോയുടെ വിശ്വസ്തശിഷ്യരായിത്തീരാൻ ധൈര്യം കാണിക്കൂ” കുട്ടികളുടെയും യുവജനങ്ങളുടെ മധ്യസ്ഥനായ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ ( St. Gabriel of our Lady of Sorrows) നെ പറ്റിയാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ യുവജനങ്ങളോട് പറഞ്ഞത്. യുവത്വം ആഘോഷിച്ച്, ആസ്വദിച്ച് നടന്ന ഫ്രാൻസിസ് പോസ്സെന്റിക്ക് ഒരു വിശുദ്ധനാകാൻ കഴിഞ്ഞെങ്കിൽ മനസ്സുവെച്ചാൽ ആർക്കും ഈശോയെ പിഞ്ചെല്ലാനും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാനും കഴിയും എന്നാണ് പാപ്പ ഉദ്ദേശിച്ചത്. എപ്പോഴും ചിരിച്ചു…

  • വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ | Blessed Rani Maria

    ധാർമ്മികമൂല്യങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ആധുനികയുഗത്തിൽ, മൂല്യബോധവും പ്രേഷിതചൈതന്യവും വിശുദ്ധിയുമുള്ള തലമുറകളെ വാർത്തെടുക്കാൻ വിശുദ്ധാത്മാക്കളുടെ വീരചരിതങ്ങൾ സഹായിച്ചേക്കാം. പ്രേഷിതതീക്ഷ്ണത ആളിക്കത്തിയപ്പോൾ സ്വജീവൻ പോലും തൃണവൽഗണിച്ച്, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടിൽ തപ്പിതടഞ്ഞിരുന്നവരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന് സിസ്റ്റർ റാണിമരിയക്ക് വിലയായി കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. എഫ്. സി. സി യിൽ വിരിഞ്ഞ ആ പുണ്യപുഷ്പം, ഈശോയുടെ മാർഗ്ഗത്തിൽ നടന്നതിന്റെ പേരിൽ രക്തം ചിന്തിയവൾ ഇന്ന് സഭയിലെ വാഴ്ത്തപ്പെട്ടവളാണ്. എറണാകുളം ജില്ലയിലെ…

  • വിശുദ്ധ പോളികാർപ്പ് | St Polycarp of Smyrna

    “ഇതല്ല ഞങ്ങൾക്ക് മുൻപേ പോയ മെത്രാന്മാരിൽ നിന്ന് നിങ്ങൾ പഠിച്ചത്. അനുഗ്രഹീതനായ പോളികാർപ്പ് ദൈവവചനം എവിടെയിരുന്നാണ് പങ്കുവെച്ചിരുന്നതെന്ന് നിങ്ങളോടെനിക്ക് പറയാൻ പറ്റും. എത്ര ആകർഷണീയതയോടെയാണ് അദ്ദേഹം എല്ലായിടത്തും വരികയും പോവുകയും ചെയ്തിരുന്നത്. എന്തായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ വിശുദ്ധി, മുഖഭാവത്തിലും ബാഹ്യരൂപത്തിലുമുള്ള ഗാംഭീര്യം, എന്തായിരുന്നു ജനങ്ങളോടുള്ള പ്രബോധനങ്ങൾ! യോഹന്നാനോടും യേശുക്രിസ്തുവിനെ കണ്ടിട്ടുള്ള മറ്റുള്ളവരോടും സംസാരിച്ച കാര്യങ്ങളും അവരുടെ വായിൽ നിന്നു അദ്ദേഹം നേരിട്ട് കേട്ട കാര്യങ്ങളും അദ്ദേഹം വിവരിക്കുന്നത് ഇപ്പോഴും കേൾക്കുന്ന പോലെ എനിക്ക് തോന്നുന്നു. നിങ്ങളുടേത് പോലുള്ള…

  • കൊർട്ടോണയിലെ വിശുദ്ധ മാർഗ്ഗരറ്റ്

    ‘പശ്ചാത്താപം’ എന്ന വാക്കിന്റെ ശരിയായ അർത്ഥം, നിർണ്ണായകമായ ഒരു തീരുമാനമെടുക്കൽ, പൂർണമായ മാറ്റം, സമ്പൂർണ സമർപ്പണം എന്നതൊക്കെ ആണെന്ന് കാണിച്ചു തരുന്ന ഒരു വിശുദ്ധയുടെ തിരുന്നാളാണ് ഫെബ്രുവരി 22ന് തിരുസഭ നിശ്ചയിച്ചിട്ടുള്ളത്. പ്രലോഭനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്കും പ്രലോഭനങ്ങളിൽ പെട്ടുഴലുന്ന മറ്റുള്ളവർക്കായി പ്രാർത്ഥിക്കാനും വേണ്ടി നമുക്ക് മാധ്യസ്ഥം യാചിക്കാൻ കഴിയുന്ന വിശുദ്ധയാണ് കൊർട്ടോണയിലെ വിശുദ്ധ മാർഗ്ഗരറ്റ്. ദൈവത്തിന് മാത്രമേ നമ്മുടെ ആഗ്രഹങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്താനും അവനിൽ മാത്രമേ ശരിയായ സന്തോഷവും സമാധാനവും മനുഷ്യർക്ക് കണ്ടെത്താനും കഴിയുകയുള്ളു എന്നവൾ…

  • വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

    വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ സൈമണി എന്ന് പറഞ്ഞാൽ എന്താണെന്നറിയാമോ? ക്രിസ്തീയസഭകളിലെ കൂദാശകളും സഭാധികാരശ്രേണിയിലെ വിശുദ്ധപദവികളും വിലയ്ക്കു വിൽക്കുന്ന തെറ്റാണ് സൈമണി എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയനിയമത്തിൽ അപ്പസ്തോലപ്രവർത്തനങ്ങളിൽ എട്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന സൈമൺ (ശിമയോൻ) എന്ന വ്യക്തിയുടെ പേരാണ് ഇതിന് ലഭിച്ചത്. ആദിമസഭയിൽ ശ്ലീഹന്മാരായ പത്രോസും യോഹന്നാന്നും വിശ്വാസികളുടെ മേൽ കൈവച്ച് അവർക്ക് പരിശുദ്ധാത്മാവിനെ പകർന്നു നൽകുന്നതു കണ്ട സൈമൺ, അവർക്കുണ്ടായിരുന്ന ഈ വരം തന്റെ പണം സ്വീകരിച്ചു കൊണ്ട് തനിക്ക് നൽകാൻ ആവശ്യപ്പെടുന്നു.അതിൽ നിന്നാണ്…

  • സ്വർഗ്ഗത്തെ നോക്കാനൊരു കാലം

    സ്വർഗ്ഗത്തെ നോക്കാനൊരു കാലം ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാതെ, ലൗകിക ക്രയ-വിക്രയങ്ങളിലും നശ്വരമായ സൗകര്യങ്ങളിലും മനസ്സുടക്കി, നിത്യജീവിതത്തിന് ഉപകരിക്കാത്ത എന്തൊക്കെയോ കാര്യങ്ങളെ പറ്റി ചിന്തിച്ചും സംസാരിച്ചും തിരക്കിട്ട് ഓടിനടന്നുമൊക്കെ ഓരോ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു. “അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു ” (ദാനി.13:9). അലക്ഷ്യപ്രകൃതത്തിനും ആത്മീയമാന്ദ്യത്തിനും കാരണം അജ്ഞത മാത്രമല്ല ഇന്ദ്രിയസുഖങ്ങൾക്കുള്ള അതിരു കടന്ന ദാഹവും ജീവിതവ്യഗ്രതയും നിത്യതയെ കുറിച്ചുള്ള ചിന്തകളുടെ അഭാവവും കൂടിയാണ്, നമ്മളെ വേട്ടപ്പട്ടിയെ പോലെ പിന്തുടരുന്ന ദൈവത്തിന്റെ സങ്കടം തിരിച്ചറിയാത്തതും. അപ്പോൾ ഈലോക…

  • വിശുദ്ധ ഫ്രാൻസിസ്കോയും വിശുദ്ധ ജസീന്തയും

    “ഓ ഈശോയെ, അവിടത്തോടുള്ള സ്നേഹത്തെ പ്രതി, പാപികളുടെ മാനസാന്തരത്തിനായി, പരിശുദ്ധ പിതാവിനു വേണ്ടി, പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനെതിരായി ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരമായി, ഞാനീ സങ്കടം സമർപ്പിക്കുന്നു”…ഇങ്ങനെയാണ് ജസീന്തയും ഫ്രാൻസിസ്കോയും ലൂസിയും തങ്ങൾ ഏറ്റെടുക്കുന്ന വിഷമങ്ങളും നിരവധിയായ ത്യാഗങ്ങളും അവിടത്തെ സന്നിധിയിൽ സമർപ്പിച്ചിരുന്നത്. ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാൻസിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഫെബ്രുവരി 20ന്. യൂറോപ്പിൽ ആകമാനം പടർന്നുപിടിച്ചിരുന്ന ഇൻഫ്ലുവെൻസ (സ്പാനിഷ് ഫ്ലൂ ), ബ്രോങ്കോ ന്യൂമോണിയയിലേക്ക് വഴിമാറിയാണ് 1919…

  • Blessed Michael Sopocko | വാഴ്ത്തപ്പെട്ട മൈക്കിൾ സൊപൊക്കോ

    “എന്റെ ഹൃദയത്തിനിണങ്ങിയ ഒരു വൈദികനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ ഞാൻ സംപ്രീതനാണ്….ദൈവകരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ ലോകാവസാനം വരെ അവൻ സദാ പ്രവർത്തനനിരതനായിരിക്കും”.. വിശുദ്ധ ഫൗസ്റ്റീനയോട് അവളുടെ ആത്മീയപിതാവും കുമ്പസ്സാരക്കാരനുമായ ഫാദർ മൈക്കിൾ സൊപോക്കോ (സൊപോച്ച്കോ )യെ പറ്റി ഓഗസ്റ് 30, 1937ൽ ഈശോ പറഞ്ഞതാണീ വാക്കുകൾ. “ഈശോ നേരിട്ട് അദ്ദേഹത്തെ നാമകരണം ചെയ്യുന്നതായി തോന്നും ഇത് കേട്ടാൽ”!! സെപ്റ്റംബർ 28, 2008 ന് ഫാദർ മൈക്കിൾ സൊപോക്കോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന വേളയിൽ, വിശുദ്ധ ഫൗസ്റ്റീനയുടെ…

  • ക്രിസ്തു ചെളിയിലാണ്

    ഒരു ദിവസം അല്മായപ്രതിനിധികളുടെ ഒരു വലിയ സംഘം ബിഷപ്പ് ഹെൽഡർ കമറയെ കാണാൻ റെസീഫിയിലേക്ക് വന്നു. അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. അവർ വലിയ ദുഖത്തോടെയും നടുക്കത്തോടെയും പറഞ്ഞ കാര്യം ഇതായിരുന്നു. പള്ളികളിലൊന്നിൽ ഒരാൾ അതിക്രമിച്ചു കടന്ന് സക്രാരി തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന തിരുവോസ്തികൾ എടുത്ത് ചെളിയിലിട്ടു. ഇങ്ങനെ സംഭവിച്ചതിൽ തങ്ങൾക്കുണ്ടായ വിഷമവും നാണക്കേടുമൊക്കെ കണ്ണീരോടെ ബിഷപ്പിനോട് പങ്കുവെച്ചതിന് ശേഷം തിരുവോസ്തികൾ കണ്ടെടുത്ത് പള്ളിയിൽ തിരിച്ചുകൊണ്ടുപോയി വെച്ചെന്നും ഇതിന്റെ പേരിൽ അടുത്ത ദിവസം നഗരത്തിൽ മുഴുവൻ പ്രയശ്ചിത്ത- പരിഹാരനടപടികൾ…

  • ഒരമ്മയുടെ സ്നേഹം

    ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി. ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ് കുറച്ചു വിചിത്രമായ രീതിയിലായിരുന്നു, പ്രാർത്ഥിക്കാൻ വേണ്ടി മുട്ടുകുത്തി നിൽക്കുമ്പോൾ എല്ലാം കൂടെ അവളുടെ ദേഹത്തേക്ക് വീണത് പോലെയാണ് അവൾ മുട്ടുകുത്തി കുനിഞ്ഞു സാഷ്ടാംഗപ്രണാമം ചെയ്യുന്ന മട്ടിൽ കിടക്കുന്നത്. അവൾക്കു മീതെ തകർന്നു വീണ ഭവനം അവളുടെ നടുവും തലയും തകർത്തു. വളരെ ബുദ്ധിമുട്ടി രക്ഷാപ്രവർത്തനസംഘത്തിന്റെ ലീഡർ ചുവട്ടിലെ ചെറിയ…

  • Our Lady of Lourdes | ലൂർദ്ദ് മാതാവ്: ഞാൻ അമലോൽഭവയാകുന്നു

    ഫെബ്രുവരി 11, 1858. നല്ല തണുപ്പുള്ള ഒരു വ്യാഴാഴ്ച. ലൂർദ്ദിലെ അസ്വാഭാവികസംഭവങ്ങളുടെ നിര അന്നാണ് ആരംഭിച്ചത്. ബെർണ്ണദീത്ത (14 വയസ്സ് ), അവളുടെ സഹോദരി അന്റോനെറ്റ് (9), അവരുടെ കൂട്ടുകാരി മേരി അബദി (12) എന്നിവർക്കൊപ്പം മസാബിയേൽ പാറകളുടെ സമീപത്തേക്ക് വിറക് പെറുക്കാൻ വന്നിരിക്കുകയാണ്. ******* 1844, ജനുവരി 7ന്, തെക്കൻ ഫ്രാൻസിലെ ഒരു ചെറിയ ഗ്രാമമായിരുന്ന ലൂർദ്ദിൽ ഫ്രാൻസിസ് സുബിരുവിന്റെയും ലൂയിസ് കസ്റ്റെറോയുടെയും മൂത്ത മകളായി ബെർണ്ണദീത്ത ജനിച്ചു. അവളുടെ മാമോദീസപേര് മേരി ബെർണാർഡ് എന്നായിരുന്നു.…

  • St. Scholastica | വിശുദ്ധ സ്കോളാസ്റ്റിക്ക

    ഫെബ്രുവരി 10ന് വിശുദ്ധ സ്കോളാസ്റ്റിക്കയുടെ തിരുന്നാളാണ്. വിശുദ്ധ ബെനഡിക്റ്റിന്റെ ഇരട്ടസഹോദരി. ഇരട്ടസഹോദരങ്ങളായ രണ്ടു പേരും വിശുദ്ധരാവുക. എത്ര അപൂർവ്വമായ സൗഭാഗ്യം! എത്ര അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ എന്ന് തോന്നുമല്ലേ? പക്ഷേ വില കൊടുക്കാതെ അനുഗ്രഹമുണ്ടോ ? ഇവിടെയും, മക്കളെ ദൈവത്തിനായി വിട്ടുകൊടുത്ത് ഹൃദയത്തിൽ രക്തസാക്ഷിയായ ഒരു പിതാവുണ്ട്. പക്ഷേ കാലക്രമേണ ആ തീരുമാനം തനിക്കും അവർക്കും എത്രയധികം പേർക്കും അനുഗ്രഹമായി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കും, അദ്ദേഹത്തെ പോലെ, മക്കളെ ദൈവത്തിനായി വിട്ടുകൊടുത്ത ആയിരങ്ങളും പതിനായിരങ്ങളും വരുന്ന അനേകം മാതാപിതാക്കളും.…

  • വാഴ്ത്തപ്പെട്ട യൂസേബിയ | Blessed Eusebia Palomino Yenes

    ഡിസംബർ 15, 1899ന് സ്പെയിനിലെ കാന്റൽപിനോയിൽ ഒരു കുഞ്ഞു പെൺകുട്ടി ജനിച്ചു. ഡോൺ പെഡ്രോ സാഞ്ചസ് ആണ് സെന്റ് പീറ്റർ ദ് അപ്പോസ്ൽ പള്ളിയിൽ വെച്ച് അവൾക്ക് മാമോദീസ നൽകിയത്. മാമോദീസ രജിസ്റ്ററിൽ 62 എന്ന നമ്പറിട്ട് അദ്ദേഹം എഴുതി, ” അഗസ്റ്റിൻ പാലോമിനോയുടെയും ജോവാന യെനെസിന്റെയും മകളായ യൂസേബിയ എന്ന പെൺകുഞ്ഞിന് ഞാൻ മാമോദീസ നൽകി ” ആ രജിസ്റ്ററിൽ അത് ആ കൊല്ലത്തെ അവസാന രേഖപ്പെടുത്തൽ ആയിരുന്നു. ആ നൂറ്റാണ്ടിലേയും! മുപ്പത്തിയാറ് വർഷങ്ങൾക്കു ശേഷം…

  • വിശുദ്ധ ജോസഫൈൻ ബക്കിത | St Josephine Bakhita

    ക്ഷമയുടെ ഉത്തമമാതൃകയായി തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ജോസഫൈൻ ബക്കിത. ഒരടിമപ്പെണ്ണായിരുന്നപ്പോൾ ഉഴവുചാൽ കീറുന്ന പോലെ ക്രൂരമർദ്ദനത്താൽ തൻറെ ദേഹമെങ്ങും ചോര വരുത്തിയിരുന്നവരോട് അവൾക്കു ക്ഷമിക്കാൻ കഴിഞ്ഞു .അവൾ പറഞ്ഞതിങ്ങനെയായിരുന്നു, “എന്നെ കടത്തിക്കൊണ്ടുപോയ അടിമച്ചവടക്കാരെ, പീഡിപ്പിച്ചവരെപോലും ഞാൻ കണ്ടുമുട്ടിയാൽ, ഞാൻ മുട്ടുകുത്തി അവരുടെ കൈകൾ ചുംബിക്കും. കാരണം, അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞാനൊരു ക്രിസ്ത്യാനിയോ വിശ്വാസിയോ ആയിട്ടുണ്ടാവില്ലായിരുന്നു”. ഒരു സാധാരണമനുഷ്യന് താങ്ങാൻ കഴിയുന്നതിലും എത്രയോ അപ്പുറത്താണ് ചെറുപ്രായത്തിൽ തന്നെ ഈ വിശുദ്ധക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ!…

  • വിശുദ്ധ ഗോൺസാലോ ഗാർസിയ: വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ

    1862, ജൂൺ 7ന് പീയൂസ് ഒൻപതാം പാപ്പ ജപ്പാനിലെ ആദ്യ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചു .ആ 26 പേരിൽ 6 ഫ്രാൻസിസ്കൻ മിഷനറിമാരും 3 ജാപ്പനീസ് ജെസ്യൂട്ടുകളും 17 ജാപ്പനീസ് അൽമായരുമുണ്ടായിരുന്നു. കത്തോലിക്കസഭയിൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധനും രക്തസാക്ഷിയുമായ വിശുദ്ധ ഗോൺസാലോ ഗാർസിയ എന്ന ഫ്രാൻസിസ്കൻ തുണസഹോദരനും, ജെസ്യൂട്ട് വൈദികൻ വിശുദ്ധ പോൾ മിക്കിക്കൊപ്പം അവരിൽ ഉൾപ്പെട്ടിരുന്നു. 1556ൽ മഹാരാഷ്ട്രയിലെ വാസായ്‌ ൽ ഗോൺസാലോ ഗാർസിയ ജനിച്ചു. വാസായ് ഫോർട്ടിലുള്ള, ഈശോയുടെ തിരുനാമത്തിന്റെ പള്ളിയോടു…

  • വിശുദ്ധ ജോൺ ഡി ബ്രിട്ടോ | St. John De Britto

    ബൽത്താസർ ഡികോസ്റ്റ എന്ന പോർച്ചുഗീസുകാരനായ ഒരു ജെസ്യൂട്ട് വൈദികൻ 1671ൽ, പോർച്ചുഗലിലെ കോയിമ്പ്ര എന്ന സ്ഥലത്തുവെച്ച് ഒരു കൂട്ടം ദൈവശാസ്ത്രവിദ്യാർത്ഥികളോട് പ്രസംഗിക്കുകയായിരുന്നു. കഴിഞ്ഞ 32 കൊല്ലങ്ങളായി മധുര മിഷനിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹം റോമിൽ വെച്ചു നടന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ തെക്കേ ഇന്ത്യയിൽ നിന്ന് വന്നതായിരുന്നു. മിഷന്റെ ആവശ്യകതയെകുറിച്ച് നന്നായി തന്നെ വിവരിച്ചതിന് ശേഷം മിഷനറിജീവിതത്തിലെ ചില സംഭവങ്ങൾ വിവരിച്ച് അദ്ദേഹം അവരെ കോൾമയിൽ കൊള്ളിച്ചു. പോയാൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയും അപകടങ്ങളെ പറ്റിയും തുറന്നുപറഞ്ഞതിനൊപ്പം…

  • World Day of Prayer for Consecrated Life | February 2

    World Day of Prayer for Consecrated Life – February 2 1997ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ് സമർപ്പിതജീവിതം നയിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഒരു ദിവസം നിശ്ചയിച്ചത്. ഈശോയെ ദേവാലയത്തിൽ സമർപ്പിക്കുന്ന ദിവസവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ക്യാൻഡിൽമാസ്സ് ഡേ എന്നും ഇതറിയപ്പെടുന്നുണ്ട്. യേശു ലോകത്തിന്റെ പ്രകാശമാണെന്ന പോലെ സമർപ്പിതജീവിതം തിരഞ്ഞെടുത്തവരും യേശുവിന്റെ പ്രകാശം ലോകത്തിൽ പരത്തേണ്ടവർ ആണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. യൗസേപ്പുപിതാവും മാതാവും ഈശോയെ ദേവാലയത്തിൽ സമർപ്പിച്ച വേളയിൽ സകലജനങ്ങൾക്കും വേണ്ടി…

  • മതസ്വാതന്ത്ര്യം ഇന്നത്തെ ഭാരതത്തിൽ

    മതസ്വാതന്ത്ര്യം ഇന്നത്തെ ഭാരതത്തിൽ ഫാ. മൈക്കിൾ പുളിക്കൽ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഇന്ത്യയിൽ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് ചിലർ ലക്ഷ്യമിടുന്നുണ്ടോ എന്ന സംശയം അടിസ്ഥാനമില്ലാത്തതല്ല. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുത, അന്യമത വിദ്വേഷം, ആൾക്കൂട്ട ആക്രമണങ്ങൾ, വ്യാജ പ്രചരണങ്ങൾ എന്നിവയ്ക്ക് മുന്നിൽ ഭരണകൂടങ്ങളും നിയമപാലകരും നീതിപീഠവും നിഗൂഢമായ നിശബ്ദത പുലർത്തുന്നു. നിർബ്ബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ…

  • വിശുദ്ധ ഡോൺ ബോസ്കോ | St. John Bosco

    “ദൈവം അദ്ദേഹത്തിന് ബുദ്ധിയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിനുമൊപ്പം കടൽത്തീരത്തെ മണലിനോളം വിസ്തൃതിയുള്ള ഒരു ഹൃദയവും കൊടുത്തു” ഈ വാക്കുകളുടെ അകമ്പടിയോടെയാണ് സഭ വിശുദ്ധ ജോൺ ബോസ്‌കോയുടെ തിരുന്നാൾ ആഘോഷിക്കാൻ നമ്മെ ക്ഷണിക്കുന്നത്, തൻറെ ആത്മീയ പുത്രന്മാരും പുത്രിമാരും വഴിയായി ഡോൺ ബോസ്‌കോ എന്നാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്. സൂക്ഷ്മബുദ്ധിയും വിസ്മയിപ്പിക്കുന്ന ഓർമ്മയും നല്ല കൈക്കരുത്തും പോലുള്ള അനേക കഴിവുകൾ കൊണ്ട് ശരിക്കും അനുഗ്രഹിക്കപ്പെട്ടവനായിരുന്നു ഡോൺബോസ്‌കോ. സ്കൂൾദിനങ്ങളിൽ, തന്റെ കൂട്ടുകാരെ, വലിച്ചു കെട്ടിയ കയറിലൂടെ നടന്നും വടി കയ്യിൽ…