World Day of Prayer for Consecrated Life | February 2

World Day of Prayer for Consecrated Life – February 2

1997ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ് സമർപ്പിതജീവിതം നയിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഒരു ദിവസം നിശ്ചയിച്ചത്. ഈശോയെ ദേവാലയത്തിൽ സമർപ്പിക്കുന്ന ദിവസവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ക്യാൻഡിൽമാസ്സ് ഡേ എന്നും ഇതറിയപ്പെടുന്നുണ്ട്. യേശു ലോകത്തിന്റെ പ്രകാശമാണെന്ന പോലെ സമർപ്പിതജീവിതം തിരഞ്ഞെടുത്തവരും യേശുവിന്റെ പ്രകാശം ലോകത്തിൽ പരത്തേണ്ടവർ ആണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

യൗസേപ്പുപിതാവും മാതാവും ഈശോയെ ദേവാലയത്തിൽ സമർപ്പിച്ച വേളയിൽ സകലജനങ്ങൾക്കും വേണ്ടി ദൈവപിതാവൊരുക്കിയ രക്ഷയെ തൻറെ കണ്ണുകൾ കണ്ടുകഴിഞ്ഞ സന്തോഷം പങ്കുവെക്കുന്നുണ്ട് ശിമയോൻ. പോപ്പ് ഫ്രാൻസിസിന്റെ വാക്കുകളിൽ “ശിമയോനെപ്പോലെ ലോകത്തിലുള്ള നന്മയെക്കാൾ കൂടുതൽ വിലമതിക്കുന്ന നന്മയെ കണ്ടെത്തി ലളിതമായി ജീവിക്കുന്ന സ്ത്രീകളും പുരുഷന്മാരുമാണ് സമർപ്പിതർ”. യേശുവിനെ തിരിച്ചറിയാനുള്ള കഴിവും ജീവിതത്തിൽ പ്രധാനപ്പെട്ടതെന്തെന്ന് കാണാനുള്ള കഴിവുമാണ് സമർപ്പിതജീവിതത്തിന്റെ ഹൃദയമെന്ന് പാപ്പ പറഞ്ഞു.

ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ വാക്കുകളിൽ ഒരു പുരോഹിതൻ എപ്പോഴും ക്രിസ്തുവിന്റെ പ്രതിനിധിയാണ്. അത് നാണയത്തിന്റെ ഒരു പുറം മാത്രം. അപ്പോഴും വൈദികൻ വെറും മനുഷ്യൻ തന്നെയെന്ന മറുപുറവുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥക്ക് ‘മൺപാത്രത്തിലെ നിധി’ എന്ന് പേരിട്ടത്. സമർപ്പിതരുടെ വിളിയുടെ വിശുദ്ധിയും അവർ നിർമ്മിതമായിരിക്കുന്ന മണ്ണിന്റെ അധപതനസാധ്യതകളും തമ്മിൽ ഭയാനകമായ സംഘർഷമാണുള്ളത്. ഈ പിരിമുറുക്കത്തിന്റെ ചുട്ടുപഴുത്ത ചൂളയിലേക്ക് കോരിച്ചൊരിയുന്ന ക്രിസ്തുവിന്റെ സ്നേഹം അതിനെ സന്തുലിതമാക്കുന്നു.നിധിയുടെ ശുദ്ധി കാക്കാൻ അവർ ജ്വലിക്കുന്ന കുരിശിന്റെ ചൂളയിൽ തറക്കപെടേണ്ടിയിരിക്കുന്നു. ഈശോക്ക് ഏറ്റവുമടുത്തായിരിക്കാൻ വിളിക്കപ്പെട്ടവരാണ്അവർ . അവന്റെ ഹൃദയമറിഞ്ഞു സ്നേഹിക്കാൻ.

കന്യാത്വം ( ബ്രഹ്മചര്യം ) , ദാരിദ്ര്യം , അനുസരണം എന്നീ വ്രതങ്ങൾക്ക് അർത്ഥം ലഭിക്കുന്നത് ദൈവഹിതത്തോട്‌ ചേർന്നു നില്കുമ്പോഴാണെന്നു വിശുദ്ധർ കാണിച്ചുതന്നു. യേശുക്രിസ്തുവിന്റെ സ്നേഹത്തിന് തങ്ങളെ തന്നെ പ്രതിഷ്ഠിക്കുന്ന കന്യകകളും ബ്രഹ്മചാരികളുമായ സമർപ്പിതർ അവരുടെ വിശുദ്ധമായ വ്രതങ്ങളാൽ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട പങ്കാളികളായിതീരുന്നു.

കന്യാവ്രതമുള്ള ( ബ്രഹ്മചര്യമുള്ള) ആത്‌മാക്കള്‍ ദൈവദൃഷ്ടിയിൽ സവിശേഷമാം വിധം പ്രിയപ്പെട്ടവരാണ് . വിശുദ്ധ ജെറോം പറയുന്നത് നമ്മുടെ കർത്താവ് മറ്റു ശിഷ്യരേക്കാൾ കൂടുതലായി വിശുദ്ധ യോഹന്നാനെ സ്നേഹിക്കാൻ കാരണം ഈ പുണ്യമാണെന്നാണ്. തൻറെ അമ്മയാകുവാൻ ഒരു കന്യകയെ തിരഞ്ഞെടുത്തു . വളർത്തുപിതാവാകുവാൻ കന്യാവ്രതക്കാരനായ വിശുദ്ധ യൗസേപ്പിനെയും. അമലോത്ഭവയായ തൻറെ അമ്മയെ ശിഷ്യനായ യോഹന്നാനെയാണ് ഭരമേല്പിച്ചത്. ഇപ്പോൾ അവിടുത്തെ തിരുസഭയെയും വിശുദ്ധ കുർബ്ബാനയിലെ സാന്നിധ്യത്തേയും ബ്രഹ്മചാരിയായ വൈദികന്റെ സംരക്ഷണയിൽ വിശ്വസിച്ചേൽപിച്ചിരിക്കുന്നതു പോലെ. ( വിശുദ്ധ അൽഫോൻസ് ലിഗോരി ).

സമർപ്പിതർ കൂട്ടായ്മകളിൽ തങ്ങൾക്കുള്ളതും തങ്ങളെത്തന്നെയും പങ്കുവെച്ചു ജീവിക്കുന്നിടത്ത് സ്വർഗ്ഗരാജ്യത്തിലെ താളലയങ്ങളും വർണ്ണങ്ങളും സന്തോഷവുമുണ്ട്. അവർ വിശുദ്ധിയാകുന്ന ദീപവും രക്തസാക്ഷിത്വമാകുന്ന പുഷ്പവും പ്രാർത്ഥനയാകുന്ന സൗരഭ്യവും സ്വർഗ്ഗത്തിലേക്കും ലോകത്തിലേക്കും എത്തിക്കുന്നു. ദൈവകൃപയോട് അവർ തങ്ങളുടെ വ്രതങ്ങളിലൂടെ വിശ്വസ്തത പുലർത്തുന്നു. ക്രിസ്തുവിന്റെ പരിമളമായവർ നശ്വരമായതു വലിച്ചെറിഞ്ഞു അനശ്വരമായത് വാരിക്കൂട്ടുന്നു. കുഞ്ഞാടുകളെ മേയ്ക്കുക എന്ന കർത്തൃശബ്ദത്തിനു ചെവിയോർത്ത് എല്ലാർക്കും സുവിശേഷമേകാനും സുവിശേഷമാകാനുമായി അവർ ദൈവത്തിനു വേണ്ടിയും മനുഷ്യർക്ക് വേണ്ടിയും സമർപ്പിതരാവുന്നു. ദൈവരാജ്യം പടുത്തുയർത്തപ്പെടുന്നത് വിശുദ്ധജീവിതങ്ങളിലാണ് . കണ്ണീരും പ്രാർത്ഥനയും വഴിയാണ്. സമ്പത്തും നിർമാണപ്രവർത്തനങ്ങളും സംഖ്യാബലവും കൊണ്ടല്ല.

സമർപ്പിതർക്കുവേണ്ടി നമ്മൾ പ്രാര്ഥിക്കേണ്ടത് ഇന്ന് മാത്രമല്ല, ഓരോ ദിവസത്തെയും പ്രാർത്ഥനയുടെ ഭാഗമാകണം അവർ. ഫ്രാൻസിസ് പിതാവ് ക്ലാരയോട് പറഞ്ഞു, ‘ഞങ്ങൾ സന്യാസികൾ സുവിശേഷപ്രവർത്തനത്തിന് പോകുമ്പോൾ നിങ്ങൾ മധ്യസ്ഥപ്രാർത്ഥനയിലായിരിക്കുക’ . സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്ബലമാണ് പ്രാർത്ഥന. സഭയെ തകർത്താൽ സാത്താന് ലോകത്തെ എളുപ്പം കീഴടക്കാൻ കഴിഞ്ഞേക്കുമെന്ന വ്യാമോഹത്താൽ അവൻ സഭയെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നു. സമർപ്പിതാത്മാക്കളെ അവൻ കൂടുതലായി ലക്ഷ്യമിടും. അതുകൊണ്ട് വിമർശനത്തിന്റെ മുൾമുനയും പരിഹാസങ്ങളും കുറ്റം വിധിക്കലുകളും മാറ്റിവെച്ച് അല്മായരുടേ മധ്യസ്‌ഥപ്രാർത്ഥനകളിൽ എപ്പോഴും അവരെ ഓർമ്മിക്കണം. അത് സമർപ്പിതാത്മാക്കൾക്ക് ശക്തി നൽകുന്നതിനൊപ്പം നമ്മെയും വിശുദ്ധീകരിക്കും. സഭയെ ശുദ്ധീകരിക്കും . ഏറ്റം നിസ്സാരമെന്നു നമുക്ക് തോന്നുന്ന പരിശ്രമങ്ങൾ പോലും ദൈവം വീക്ഷിക്കുകയും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും.

എല്ലാ സമർപ്പിതർക്കും ഈ ദിവസത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും .

May you continue to be a light shining brightly through your generous witness of love and may your fidelity to Christ in your community and through your vows of poverty, chastity, and obedience, continue to be the clear witness that is so needed in our world today. Thank you for your generous service.

“അവരാണ് കുഞ്ഞാടിനെ അത് പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവർ. അവർ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരിൽ നിന്ന് വിലക്ക് വാങ്ങപ്പെട്ടവരാണ്” (വെളി :14.4)

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s