• January 4 | വിശുദ്ധ എലിസബത്ത് ആൻ സീറ്റൻ / St Elizabeth Ann Seton

    “അവസാനം ദൈവം എന്റേതും ഞാൻ അവന്റേതുമായി. ഭൂമിയുടേതായതെല്ലാം ഇനി പൊയ്ക്കോട്ടെ അല്ലെങ്കിലും അതെല്ലാം കടന്നുപോവാനുള്ളതല്ലേ. ഞാൻ അവനെ സ്വീകരിച്ചു. എന്റെ ദൈവമേ! എന്റെ ജീവിതത്തിലെ അവസാനശ്വാസം വരെ എനിക്ക് മറക്കാൻ പറ്റുമോ നേരം പുലരാനായി കഴിഞ്ഞ രാത്രി ഞാൻ നോക്കി നോക്കി ഇരുന്നത്? “, അഞ്ചു മക്കളുണ്ടായിരുന്ന വിധവ, എലിസബത്ത് ആൻ സീറ്റൻ, മുപ്പത്തൊന്നാം വയസ്സിൽ കത്തോലിക്കാസഭയെ ആശ്ലേഷിച്ചതിനും തന്റെ ആദ്യകുർബ്ബാന സ്വീകരണത്തിനും ശേഷം അന്റോണിയോ ഫിലിച്ചിയുടെ ഭാര്യക്കെഴുതി. അന്നത്തെ അതേ ആവേശം, നാൽപ്പത്തി ആറാം വയസ്സിൽ…

  • January 3 | വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ്

    1986 ജനുവരി 8ന് കോട്ടയത്ത്‌ വെച്ച്, അൽഫോൻസമ്മയോടൊപ്പം ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, “സഭയുടെ ഐക്യവും ഒത്തൊരുമയും എന്നതിനപ്പുറം ഒരു അപ്പസ്തോലികവിഷയവും ഈ വിശ്വാസത്തിന്റെ മനുഷ്യന് അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടില്ല…. അനൈക്യത്തിന്റെ ഭീഷണികളെ ചെറുക്കാനും പത്രോസിന്റെ സിംഹാസനത്തോടും ആഗോള സഭയോടും ഐക്യത്തിലായിരിക്കാനും വൈദികരെയും വിശ്വാസികളെയും ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ന്, സ്നേഹത്തോടെയും നന്ദിയോടെയും സഭ സാഘോഷമായി ഓർക്കുന്നു. മറ്റനേകം സംരംഭങ്ങളിൽ എന്ന പോലെ ഇതിലെല്ലാമുള്ള…

  • December 28 | കുഞ്ഞിപ്പൈതങ്ങൾ

    “ഓ, എന്തൊരു തണുപ്പ് !” ചിലമ്പിച്ച അയാളുടെ സ്വരം കരയുന്ന കുഞ്ഞിന്റെ ഒച്ചക്ക് മേലേക്കൂടി കേട്ട് അവൾ തിരിഞ്ഞു നോക്കി. വാതിലടച്ച്, കുപ്പായത്തിനടിയിൽ അടക്കിപ്പിടിച്ച പൊതി പുറത്തെടുത്ത് രണ്ടുമൂന്ന് അത്തിപ്പഴങ്ങൾ അയാൾ കൂടയിലേക്കിട്ടു. “ഇതേ കിട്ട്യുള്ളൂ.തീ പിടിച്ച വിലയാണ് എല്ലാറ്റിനും കുറച്ചു ദിവസായിട്ട്. സീസറിന്റെ കൽപ്പന എത്ര ആളുകളെയാ ബുദ്ധിമുട്ടിച്ചത്. നമുക്ക് തല ചായ്ക്കാനൊരു കൂരയെങ്കിലുമുണ്ട്. പ്രസവമടുത്ത പെണ്ണുങ്ങൾക്കു പോലും ഈ ബെത്ലഹേമിൽ ഒന്ന് നടുനിവർത്താൻ സ്ഥലം കിട്ടുന്നില്ല”. “പ്രസവിക്കാറായ ഭാര്യയെയും കൊണ്ട് സത്രത്തിൽ സ്ഥലം അന്വേഷിച്ചു…

  • കരുണയുടെ അപ്പസ്‌തോലൻ

    ഈശോയാൽ സ്നേഹിക്കപ്പെടുന്നു,… താൻ ഈശോയുടെ വാത്സല്യഭാജനമാണ് എന്ന ചിന്ത.. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം… ഇതൊക്കെ ചേർന്ന് എങ്ങനെയാണ് മനുഷ്യരെ മാറ്റി മറിക്കുക! തങ്ങളെയും ഗുരുവിനെയും സ്വീകരിക്കാതിരുന്ന സമരിയക്കാരെ സ്വർഗ്ഗത്തിൽ നിന്ന് അഗ്നിയിറങ്ങി നശിപ്പിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചോട്ടെ, എന്ന് ചോദിച്ച ശിഷ്യൻ പിൽക്കാലത്ത് അറിയപ്പെട്ടത് കരുണയുടെ അപ്പസ്‌തോലൻ എന്നാണ്. “കുഞ്ഞുമക്കളേ, വാക്കിലും പ്രവൃത്തിയിലുമല്ല നാം സ്നേഹിക്കേണ്ടത് ; പ്രവൃത്തിയിലും സത്യത്തിലുമാണ് “… “ കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല ‘… “സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം…

  • December 26 | വിശുദ്ധ സ്റ്റീഫൻ

    നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വിശുദ്ധ സ്റ്റീഫന്റെ തിരുന്നാൾ കത്തോലിക്കാ സഭ ആഘോഷിച്ചിരുന്നത് നമ്മുടെ കർത്താവീശോമിശിഹായുടെ പിറവിതിരുന്നാൾ കഴിഞ്ഞു തൊട്ടടുത്ത ദിവസമാണ്. അതുകൊണ്ട് റുസ്പെയിലെ വിശുദ്ധ ഫുൾജെൻഷ്യസ് ഇങ്ങനെ പറഞ്ഞു, “ ഇന്നലെ നമ്മുടെ നിത്യരാജാവിന്റെ ജനനം നമ്മൾ ആഘോഷിച്ചു. ഇന്ന് ഒരു പടയാളിയുടെ വിജയകരമായ മരണം നമ്മൾ ആഘോഷിക്കുന്നു. ഇന്നലെ നമ്മുടെ രാജാവ് മാംസ അങ്കി അണിഞ്ഞ് കന്യകയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്ന് ഭൂമി സന്ദർശിക്കാൻ തിരുവുള്ളമായി. ഇന്ന് ഒരു പട്ടാളക്കാരൻ തന്റെ ശരീരമാകുന്ന ഭൗമികകൂടാരം…

  • മാലാഖമാരുടെ തിരി

    ആഗമനകാല (അഡ്വൻറ്) റീത്തിലെ നാലാമത്തെ ഞായറാഴ്ച കത്തിക്കുന്ന തിരി ‘മാലാഖമാരുടെ തിരി’ (angels’ candle) എന്നാണു അറിയപ്പെടുന്നത്. മാലാഖമാരിലൂടെ Good news അഥവാ സദ്വാർത്ത അറിഞ്ഞ നമ്മൾ, അവർക്കൊപ്പം, ആരാധനക്ക് യോഗ്യനായവന് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്നു. ഒരിക്കൽ അവർക്കൊപ്പം സ്വർഗ്ഗരാജ്യത്തിൽ ദൈവത്തെ നിത്യമായി കണ്ട് ആരാധിക്കേണ്ടവരാണല്ലോ നമ്മൾ. മാലാഖമാരുടെ തിരി, ‘സ്നേഹത്തിന്റെ തിരി’ എന്നുകൂടെ അറിയപ്പെടുന്നു. കാരണം ഈ ആഴ്ചയിൽ വിഷയമാകുന്ന ആത്മീയ പുണ്യം സ്നേഹമാണ്. മനുഷ്യന്റെ വേദനയിലേക്കും ദാരിദ്യത്തിലേക്കും വന്നിറങ്ങിയ ദൈവത്തിന്റെ സ്നേഹം. ‘ഇതാ ദൈവത്തിന്റെ…

  • താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും

    കുറച്ചു വർഷങ്ങൾക്ക് മുൻപ്, നല്ല തിരക്കുള്ള ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഞാനൊരു ബസ്സിനുള്ളിൽ പെട്ടുപോയി. ട്രാഫിക്ക് ബ്ലോക്കിനുള്ളിൽ പെട്ട് വാഹനങ്ങൾ അനങ്ങാൻ പറ്റാതെ കിടക്കുന്നു. തണുത്തു വിറച്ചും ക്ഷീണിച്ചും കുറേ ആളുകൾ ദേഷ്യമുഖഭാവത്തോടെ, ലോകത്തോട് തന്നെ അരിശമാണെന്ന പോലെ അക്ഷമരായി ഇരിക്കുന്നു. മനപ്പൂർവമല്ലാത്ത ഒരു തള്ളിന്റെ പേരിൽ രണ്ട്‌ പേർ ഒരു ബഹളം ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഗർഭിണിയായ ഒരു യുവതി ബസ്സിൽ കയറി. ഒന്ന് എണീറ്റ് സീറ്റ് കൊടുക്കാൻ പോലും ആർക്കും തോന്നുന്നില്ല. വായുവിൽ പോലും…

  • December 22 | ഫ്രാൻസെസ് സേവ്യർ കബ്രിനി

    ഡിസംബർ 22ന്, കുടിയേറ്റക്കാരുടെ മധ്യസ്ഥ ആയ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനിയെ സഭ ഓർക്കുന്നു. സമാധാനം തിരഞ്ഞ് സ്വന്തം വീട് വിട്ടിറങ്ങേണ്ടി വരുന്ന മനുഷ്യർ ഏറെപ്പേരുണ്ടാകും ആധുനിക ലോകത്ത് എന്ന് തിരിച്ചറിയുകയും അവരെ പരിപാലിക്കാൻ ആഗ്രഹിക്കുകയും ചെയ്ത വിശുദ്ധ എന്നാണ് പോപ്പ് ഫ്രാൻസിസ് അവളെപ്പറ്റി പറഞ്ഞത്. “ആരാണ് മിഷണറി ? എനിക്ക്, മിഷണറിയെന്നു വെച്ചാൽ തിരുഹൃദയത്തെ വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്ന ആളാണ്. അദ്ധ്വാനം, സന്തോഷദുഖങ്ങൾ… അങ്ങനെ എല്ലാറ്റിനെയും, മറ്റുള്ളവരുടെ രക്ഷക്കായി, അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് സ്വീകരിക്കുമ്പോഴും പ്രകാശം…

  • ആട്ടിടയരുടെ തിരി | Shepherd Candle

    Rejoice In The Lord Always; And Again I Say, Rejoice… ആഗമനകാലത്തിലെ മൂന്നാമത്തെ ഞായറിന് Gaudette Sunday എന്ന പേര് വന്നത് തന്നെ ഈ സന്തോഷത്തിൽ നിന്നാണ്. വെറും വൈകാരിക സന്തോഷമല്ല, ആഴത്തിൽ, ആത്മവിശ്വാസത്തോടെ, പ്രശാന്തതയിൽ, സുസ്ഥിരമായ, പരിശുദ്ധാത്മാവിലുള്ള സന്തോഷം. ഈ ആഴ്ചയിൽ കത്തിക്കുന്ന പിങ്ക് നിറത്തിലുള്ള മെഴുതിരി സന്തോഷത്തെ സൂചിപ്പിക്കുന്നു. ആട്ടിടയരുടെ തിരി (Shepherd Candle) എന്നാണ് ഇതറിയപ്പെടുന്നത്. ഈ ഗൗദെത്തെ ഞായറിൽ, രണ്ടാഴ്ച്ചക്ക് ശേഷം ആഗമനകാലത്തിലെ ഫോക്കസ് തെല്ല് മാറുന്നു. കഴിഞ്ഞ…

  • ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു

    ‘സ്നാപകയോഹന്നാന്‍റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു’ (മത്തായി 11 : 12) ബൈബിളിലെ ഏറ്റവും നിഗൂഡാത്മകവും ചിന്തോദ്ദീപകവുമായ വാക്യങ്ങളിലൊന്നാണ് ഇത്. ഇംഗ്ലീഷ് ബൈബിളിൽ വയലൻസ് എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്ന വയലൻസ്? ഇതിനുള്ള ഗ്രീക്ക് വാക്ക് biazo എന്നാണ്. ബലം പ്രയോഗിച്ചു പിടിച്ചടക്കുക എന്ന അർത്ഥത്തിൽ. ദൈവരാജ്യത്തിന്റെ പശ്ചാത്തലത്തിൽ പറയുമ്പോൾ, അതിനുള്ള ഭാഗഭാഗിത്വത്തിനായി നമുക്ക് വേണ്ട തീക്ഷ്‌ണമായ അഭിവാഞ്ജയും സർവ്വാത്മനാ വേണ്ട പ്രയത്നത്തെയും ആണ് സൂചിപ്പിക്കുന്നത്. ചരിത്രപരമായി ആണെങ്കിൽ…

  • ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ

    താൻ ആർക്കുവേണ്ടി എഴുതുന്നുവോ അവർ ആധ്യാത്മിക ഉണർവ്വോ മാനസാന്തരമോ അനുഭവിച്ചവരാണെന്ന് കരുതിയിട്ടുള്ളത് പോലാണ് കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ രചനകൾ. ആത്മീയ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപടികളെ കുറിച്ച് പറഞ്ഞ് അധികം സമയം കളയുന്നില്ല. ആത്മീയയാത്ര തുടങ്ങുമ്പോൾ നമ്മൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുന്നതെല്ലാം ആത്മീയ ഗീതം അല്ലെങ്കിൽ ആത്മാവിന്റെ സ്നേഹഗീതത്തിൽ (Spiritual Canticle) അദ്ദേഹം പറയുന്നുണ്ട്. “… ആത്മാവ് തന്റെ കടമകളെക്കുറിച്ചുള്ള അവബോധത്തിൽ വളർന്നു. ജീവിതം ഹ്രസ്വമാണെന്ന് ഗ്രഹിക്കുകയും ചെയ്തു. നിത്യജീവനിലേക്ക് നയിക്കുന്ന പാത ഇടുങ്ങിയതാണെന്നും നീതിമാൻ കഷ്ടിച്ചാണ് രക്ഷപ്പെടുന്നതെന്നും ലോകവസ്തുക്കൾ…

  • December 14 | കുരിശിന്റെ വിശുദ്ധ യോഹന്നാൻ

    “ഞാനായിരിക്കുമോ തെറ്റുകാരൻ? അവരായിരിക്കും ശരി. ഞാൻ നരകത്തിൽ പോകേണ്ടി വരുമോ… ഞാൻ സത്യസഭയിൽ നിന്നും അകറ്റപ്പെട്ടു പിശാചിനെയാണോ സേവിക്കുന്നത് ?” ജോൺ ചിന്തിച്ചു. ആത്മാവിന്റെ ഇരുണ്ട രാത്രി അതിന്റെ പാരമ്യത്തിലെത്തി.എല്ലാ ശാരീരിക വേദനകളെയും അതിലംഘിക്കുന്ന ആത്മീയ വേദന. “അടുത്ത ദിവസം സ്വർഗ്ഗാരോപണതിരുനാളിൽ ബലിയർപ്പിക്കാൻ അനുവാദം നൽകണേ”ജോൺ അധികാരികളോട് യാചിച്ചു.കിട്ടിയ മറുപടി “എന്റെ ജീവിതകാലത്ത് അത് ഉണ്ടാവില്ല” എന്നായിരുന്നു !! തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും,…

  • ബേദ്ലഹേം തിരി

    ആഗമനകാലറീത്തിലെ രണ്ടാമത്തെ ആഴ്ചയിലെ തിരി, ബേദ്ലഹേം തിരി അല്ലെങ്കിൽ ഒരുക്കത്തിന്റെ തിരി ആണ്. “കർത്താവിന്റെ വഴി ഒരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ..” ( മാർക്കോസ്.1:3) ആദ്യ ആഴ്ചയിലെ പ്രവാചകതിരി പ്രത്യാശ എന്ന ആത്മീയപുണ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ, ബെദ്ലഹേം തിരി സമാധാനം എന്ന പുണ്യമാണ് സൂചിപ്പിക്കുന്നത്. ഈശോയ്ക്ക് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റെ സ്ഥാനത്ത്, സഭ പറയുന്നു , നമ്മുടെ പാതകൾ നേരെയാക്കുവാൻ. ആന്തരിക സമാധാനമുണ്ടാവണമെങ്കിൽ ‘സാധിക്കുന്നേടത്തോളം എല്ലാവരോടും സമാധാനത്തിൽ വർത്തിക്കണമല്ലോ’. നമ്മുടെ ന്യായങ്ങൾ, ഇഷ്ടങ്ങൾ എന്ത് തന്നെ ആയിക്കോട്ടെ,…

  • വിശുദ്ധ അംബ്രോസ് മെത്രാൻ | December 7

    വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ, ഒരു ശിശുവായിരിക്കെ തൊട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോൾ തേനീച്ചകളുടെ ഒരു കൂട്ടം വന്ന് വായിലേക്കും കണ്ണിലേക്കുമൊക്കെ കടക്കാൻ നോക്കുന്നത് കണ്ട് പരിചാരിക നിലവിളിച്ചു. ഓടിയെത്തിയ പിതാവും മാതാവും മറ്റുള്ളവരുമൊക്കെ കണ്ടത് കുഞ്ഞിനെ ഉണർത്താതെ തന്നെ അതിന്റെ വായിലേക്ക് കടക്കുകയും തിരിച്ചിറങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന തേനീച്ചകളെയാണ്. എന്നിട്ട് എല്ലാം ഒന്നിച്ചു പറന്നകന്നു. നിർനിമേഷനായി മറ്റുള്ളവർക്കൊപ്പം അത് കണ്ടുനിന്ന അവന്റെ പിതാവ് നിശബ്ദതയെ ഭേദിച്ചുകൊണ്ട് പറഞ്ഞു, ” ഈ കുഞ്ഞ് വലിയ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവനാണ് “. തേൻ പോലെ…

  • വിശുദ്ധ നിക്കോളാസ് | December 6

    ക്രിസ്മസ് ഇങ്ങടുത്തെത്തുമ്പോഴേക്ക്, നമ്മൾ വായിക്കുന്നതിലും കാണുന്ന ഇടങ്ങളിലുമൊക്കെ സാന്താക്ളോസ് രൂപങ്ങളെക്കൊണ്ട്, ജിംഗിൾ ബെൽസ് പാട്ടുകളെക്കൊണ്ട് നിറയും. സമ്മാനങ്ങൾ നിറഞ്ഞ സഞ്ചി തോളത്തിട്ട് വരുന്ന സാന്താക്ളോസ് അപ്പൂപ്പൻ ഇല്ലാതെ എന്ത് ക്രിസ്മസ്. അല്ലേ? നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, കാരുണ്യത്തിനും മനസ്സലിവിനും പ്രസിദ്ധനായിരുന്ന, വിശുദ്ധ നിക്കോളാസ് എന്ന ബിഷപ്പിൽ നിന്നാണ് ഈ സാന്താക്ളോസിന്റെ ആശയവും പേരുമൊക്കെ ഉണ്ടായി വന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ട് ഒൻപതാം നൂറ്റാണ്ടായപ്പോൾ കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ മെത്തോഡിയസ് എന്ന് പേരുള്ള ഒരു സന്യാസി…

  • ഒരുക്കമുള്ള ഹൃദയം തരണമേ

    നമ്മുടെ ആരാധനക്രമവർഷം ആരംഭിക്കുന്നത് യേശുവിന്റെ തിരുപ്പിറവിക്ക് ഒരുക്കകാലമായി ആചരിക്കുന്ന ആഗമനകാലം ( Advent season ) മുതലാണല്ലോ. ക്രിസ്മസ് കാർഡുകളിലും ക്രിസ്മസിനോടനുബന്ധിച്ചുള്ള അലങ്കാരങ്ങളിലും നമുക്ക് ഏറെ കണ്ടുപരിചയമുള്ള ഒന്നാണ് ആഗമനറീത്തുകൾ ( അഡ്വന്റ് റീത്തുകൾ). അതിന്റെ ഉത്ഭവം ജർമനിയിലാണ്. കഴിഞ്ഞ ചില നൂറ്റാണ്ടുകളായി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് അത് കത്തോലിക്കപാരമ്പര്യത്തിന്റെ ഭാഗമായി. മഞ്ഞുകാലത്ത് പോലും ഇലപൊഴിക്കാത്ത വിവിധ എവർഗ്രീൻ മരങ്ങളുടെ ഇലകളും ഹോളി ഓക്കും റെഡ് ബെറീസ് ബുഷും ഒക്കെ ചേർത്താണ് റീത്ത് ഉണ്ടാക്കുന്നത്. ഇതിന്…

  • അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും തരണമേ…

    ‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ? പാപി ഈ ദാസിക്ക്‌ പാഥേയമാകാൻ തിരുവോസ്തിയായതിൻ രഹസ്യമെന്തേ ? അറിയില്ല നാഥാ… ഒന്നെനിക്കറിയാം, സ്നേഹം സ്നേഹം സ്നേഹമെന്ന്…’ നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട പാട്ടിലെ വരികളാണ്. ഈ രഹസ്യം ആർക്കെങ്കിലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുമോ? മനുഷ്യർ എന്തിലെയും ലോജിക് ആലോചിക്കുന്നവരാണ്. യുക്തിക്ക് നിരക്കാത്തതിനെ അവർ കളിയാക്കും. ഒട്ടും ക്ഷമയും വിനയവും ഇല്ലാത്ത മനുഷ്യർ ഹല്ലേലൂയ വിളികൾ ഉയർത്തുമ്പോഴും എന്നും അടി കൂടുന്ന അമ്മായിയമ്മയും മരുമകളും കൊന്ത എത്തിക്കുമ്പോഴും അത് ശ്രവിക്കാനും…

  • നമ്മുടെ പ്രാർത്ഥനക്ക് ഫലമില്ലേ?

    നമ്മുടെ പ്രാർത്ഥനക്ക് ഫലമില്ലേ? ദൈവം കേൾക്കുന്നില്ലേ നമ്മുടെ (ദൈവഹിതപ്രകാരമുള്ള) പ്രാർത്ഥനകൾ? പൗലോസ് ശ്ലീഹ പറയും പോലെ, നമ്മുടെ മുഷ്ടി പ്രയോഗങ്ങൾ വെറുതെ വായുവിൽ പ്രഹരിക്കുന്നത് പോലെയാണോ? എത്ര പ്രാർത്ഥിച്ചിട്ടും ഫലം കിട്ടുന്നില്ലല്ലോ എന്നതിൽ നമ്മൾ നിരാശരാകേണ്ട കാര്യമുണ്ടോ? വിശുദ്ധ ജെർത്രൂദ് ഈശോയോട് തന്റെ ചില പ്രാർത്ഥനകൾക്ക് ഒരിക്കലും ഉത്തരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ഈശോ പറഞ്ഞത് ഇതാണ്, “മാനുഷികമായ ചാപല്യത്താൽ നിനക്ക് ഏറ്റവും നല്ലതെന്താണെന്ന് പറയാൻ നിനക്ക് കഴിയുകയില്ല. അതിനാൽ അനന്തജ്ഞാനമായ ഞാൻ നീ ചോദിക്കുന്ന അനുഗ്രഹങ്ങളെല്ലാം…

  • അത്ഭുതമെഡലിന്റെ മാതാവ്

    അത്ഭുതമെഡലിന്റെ മാതാവിന്റെ (Our Lady of Miraculous Medal) തിരുന്നാൾ ആണ് നവംബർ 27ന്. 1829ൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹത്തിൽ ചേർന്ന് നൊവിഷ്യേറ്റിൽ പ്രവേശിച്ച വിശുദ്ധ കാതറിൻ ലബോറെക്ക് 1830ൽ ആണ് ദർശനങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. 18 ജൂലൈ 1830 ൽ വിശുദ്ധ വിൻസെന്റ് ന്റെ തിരുനാളിന്റെ അന്ന് സാധാരണ പോലെ അവളുറങ്ങാൻ പോയി. രാത്രി 11.30 ആയപ്പോൾ മിന്നുന്ന വെളുത്ത വസ്ത്രം ധരിച്ച ഒരു ചെറിയ കുട്ടി അവളെ വന്നു വിളിച്ചുണർത്തി, “സിസ്റ്റർ,സിസ്റ്റർ, സിസ്റ്റർ,…

  • രാജാവായ ക്രിസ്തുവിന്റെ രാജത്വതിരുന്നാൾ

    തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് ; സ്നേഹിക്കണമോ, വെറുക്കണമോ അതോ നിസ്സംഗരായിരിക്കണമോ എന്നതിൽ. പക്ഷേ നമ്മുടെ തിരഞ്ഞെടുപ്പിനുള്ള മറുപടി ഒരിക്കൽ വിധിയാളന് കൊടുക്കേണ്ടിയും അതിന്റെ ഫലം അനുഭവിക്കേണ്ടി വരികയും ചെയ്യും എന്ന് മാത്രം. പാലസ്തീനിലെ അണ്ടർഗ്രൗണ്ട് ക്രിസ്ത്യൻ മിനിസ്ട്രിയിൽ നിന്നുള്ള ഒരു വാർത്ത കണ്ടിരുന്നു. മക്കളിൽ ചിലരെയടക്കം തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് അപ്പന്മാരെ അവർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി, അവർക്ക് ഭക്ഷണം കൊടുത്തു, അവരുടെ വസ്ത്രങ്ങൾ കഴുകി, സമാധാനരാജാവിനെ പ്രഘോഷിക്കുന്ന ബൈബിൾ അവരുടെ മുൻപിൽ വായിച്ചു. പിന്നീട് സംഭവിച്ചത് അത്ഭുതമായിരുന്നു.…

  • അത്ഭുതം തന്നെ… മാർനസ് ലബുഷെയിൻ

    2023 ഐസിസി ഫൈനൽ മാച്ചിൽ ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് 58 റൺസ് (not out) എടുത്ത് ഇന്ത്യക്കാരുടെ ചങ്കിടിപ്പ് കൂട്ടിയ ഓസ്ട്രേലിയൻ കളിക്കാരൻ മാർനസ് ലബുഷെയിനെ നമുക്കറിയാം. ലബുഷെയിന്റെ ബാറ്റിൽ ഒരു കഴുകന്റെ സ്റ്റിക്കർ ഒട്ടിച്ചുവെച്ചിട്ടുണ്ട് . അതെന്താണെന്നറിയാമോ? ഉറച്ച ക്രൈസ്തവവിശ്വാസിയായ മാർനസ് ലബുഷെയിൻ, ദൈവപരിപാലനയെ വിളംബരം ചെയ്യാൻ വേണ്ടി തനിക്കേറ്റവും ഇഷ്ടപ്പെട്ട ബൈബിൾ വാക്യത്തിന്റെ ചെറുപതിപ്പായാണ് അത് അവിടെ വരച്ചു വെപ്പിച്ചത്. ആ ബൈബിൾ വാക്യം ഇതാണ്. എശയ്യ 40, 31 “എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ…

  • November 16 | വിശുദ്ധ ജെർത്രൂദ്

    ശുദ്ധീകരണാത്മാക്കളുടെ സ്വർഗ്ഗപ്രാപ്തിക്കായി, വിശുദ്ധ ജെർത്രൂദിന് ഈശോ പറഞ്ഞുകൊടുത്ത ജപം ചൊല്ലാറുള്ളവരായിരിക്കും നമ്മൾ മിക്കവരും. ‘The Great’ എന്ന പദവി, വിശുദ്ധരായിട്ടുള്ള വനിതകളിൽ ഒരേയൊരാൾക്കെ സഭ നൽകിയിട്ടുള്ളൂ. അതാണ് മഹതിയായ വി. ജെർത്രൂദ് (St. Gertrude the Great). മധ്യകാലഘട്ടത്തിലെ പ്രമുഖയായ മിസ്റ്റിക്, ദൈവശാസ്ത്രജ്ഞ എന്നീ നിലകളിൽ അവളുടെ സ്ഥാനം എപ്പോഴും ഉയർന്നുനിൽക്കുന്നു. വിശുദ്ധിയും പാണ്ഡിത്യവും അത്യുന്നതിയിലെത്തിയ, വി. ഫ്രാൻസിസ് അസീസി, വി. ഡൊമിനിക്, വി. തോമസ് അക്വീനാസ്, വി. ബൊനവെഞ്ചർ തുടങ്ങിയവർ ജീവിച്ച പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു വി.…

  • അവൻ നിങ്ങളുടെ ശക്തിയായി മാറട്ടെ

    ദൈവം നമ്മുടെ ശക്തികേന്ദ്രമാണെന്ന് സങ്കീർത്തനങ്ങൾ 46:1-3 പോലുള്ള തിരുവചനങ്ങൾ ആവർത്തിച്ചു പറയുന്നു. ഒരു നൈറ്റ് വിജിൽ പ്രഭാഷണത്തിൽ ബെന്നി പുന്നത്തറ സർ ഇങ്ങനെ പറയുന്നത് ശ്രദ്ധിച്ചിരുന്നു… നമ്മൾ എപ്പോഴും കേൾക്കുന്ന ഏശയ്യാ വചനമാണ് ‘കർത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്ക് സമൃദ്ധി നൽകും’ എന്നത്. പക്ഷേ ഓർക്കേണ്ട കാര്യം നമ്മൾ കടന്നുപോകേണ്ട മരുഭൂമി അനുഭവങ്ങൾക്ക് മാറ്റമില്ല എന്നതാണ്. മരുഭൂമി അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും… അതെ. ദൈവം തരുന്ന ശക്തി നമ്മുടെ ദൈനംദിനജീവിതത്തിൽ കാണപ്പെടുന്നത് എങ്ങനെയാണ് ?…

  • November 4 | വി. ചാൾസ് ബൊറോമിയോ

    വേദപാഠാദ്ധ്യാപകരുടെ/വിശ്വാസ പരിശീലകരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയോ | നവംബർ 4 “എപ്പോഴെല്ലാം ഞാൻ ബന്ധുക്കളെ സന്ദർശിക്കാൻ പോയിട്ടുണ്ടോ അപ്പോഴെല്ലാം ദൈവമഹത്വത്തിനു വേണ്ടിയുള്ള ആവേശം കുറഞ്ഞിട്ടാണ് മടങ്ങിയെത്തിയിട്ടുള്ളത്”. ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിൽ എത്തിചെരുന്നതിന് സൃഷ്ടികളിൽ നിന്ന് , ബന്ധുക്കളുമായുള്ള ഉറ്റബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടണമെന്ന് വിശുദ്ധർക്കറിയാമായിരുന്നു. ചാൾസ് ബൊറോമിയോയുടെ ബന്ധുക്കൾ ആവട്ടെ എല്ലാവരും പ്രഭുകുടുംബത്തിൽ പെട്ടവരും. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചെന്ന് പറയാൻ പറ്റുന്ന തരത്തിൽ അത്രയും ഉയർന്ന കുടുംബത്തിലായിരുന്നു ഇറ്റലിയിൽ വിശുദ്ധന്റെ ജനനം. അമ്മയുടെ ഇളയ സഹോദരനായിരുന്നു…