• November 4 | വി. ചാൾസ് ബൊറോമിയോ

    വേദപാഠാദ്ധ്യാപകരുടെ/വിശ്വാസ പരിശീലകരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയോ | നവംബർ 4 “എപ്പോഴെല്ലാം ഞാൻ ബന്ധുക്കളെ സന്ദർശിക്കാൻ പോയിട്ടുണ്ടോ അപ്പോഴെല്ലാം ദൈവമഹത്വത്തിനു വേണ്ടിയുള്ള ആവേശം കുറഞ്ഞിട്ടാണ് മടങ്ങിയെത്തിയിട്ടുള്ളത്”. ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിൽ എത്തിചെരുന്നതിന് സൃഷ്ടികളിൽ നിന്ന് , ബന്ധുക്കളുമായുള്ള ഉറ്റബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടണമെന്ന് വിശുദ്ധർക്കറിയാമായിരുന്നു. ചാൾസ് ബൊറോമിയോയുടെ ബന്ധുക്കൾ ആവട്ടെ എല്ലാവരും പ്രഭുകുടുംബത്തിൽ പെട്ടവരും. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചെന്ന് പറയാൻ പറ്റുന്ന തരത്തിൽ അത്രയും ഉയർന്ന കുടുംബത്തിലായിരുന്നു ഇറ്റലിയിൽ വിശുദ്ധന്റെ ജനനം. അമ്മയുടെ ഇളയ സഹോദരനായിരുന്നു…

  • November 3 | വിശുദ്ധ മാർട്ടിൻ ഡി പോറസ്‌

    വിശുദ്ധ മാർട്ടിൻ ഡി പോറസ്‌ | നവംബർ 3 വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ഡി പോറസ് . ഒരു കറുത്തവർഗ്ഗക്കാരനായതിനാലും ഉന്നതകുലജാതനായ പിതാവ് ഡോൺ ജുവാൻ ഡി പോറസ് നീഗ്രോക്കാരിയായ അവന്റെ അമ്മയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലാതിരുന്നതിനാലും അവൻ കേട്ട അധിക്ഷേപങ്ങൾക്കും അനുഭവിച്ച അപമാനത്തിനും കയ്യും കണക്കുമില്ലായിരുന്നു. പക്ഷെ അറുപതാം വയസ്സിൽ മരിക്കുമ്പോൾ വിശുദ്ധന്റെ ശവപ്പെട്ടി ചുമന്നത് ഒരു വൈസ്രോയിയും ഒരു…

  • സകല മരിച്ചവരുടെയും ഓർമ്മ | November 2

    പരിശുദ്ധ അമ്മ ഫാത്തിമയിൽ ലൂസി, ജസീന്ത, ഫ്രാൻസിസ്‌കോ എന്നീ കുട്ടികൾക്ക് 1917 മെയ് 13ന് പ്രത്യക്ഷപ്പെട്ടിരുന്നല്ലോ. അതിൽ ലൂസി പരിശുദ്ധ അമ്മയോട് ചോദിച്ചിരുന്നു അവളുടെ കൂട്ടുകാരി അമേലിയ സ്വർഗ്ഗത്തിലാണോ എന്ന്. പരിശുദ്ധ അമ്മയുടെ മറുപടി ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അവൾ ശുദ്ധീകരണസ്ഥലത്ത് ആണെന്നതല്ല അമ്പരപ്പിക്കുന്ന കാര്യം, ലോകാവസാനത്തോളം അവൾ അവിടെ ആയിരിക്കും എന്നുള്ള അമ്മയുടെ വെളിപ്പെടുത്തൽ കുറച്ച് ഞെട്ടിക്കുന്നത് തന്നെ ആണല്ലേ? മുൻപേ അറിയാമായിരുന്ന കാര്യമാണെങ്കിലും, ഈയടുത്ത് ഒരു യൂട്യൂബ് വീഡിയോയിൽ കേട്ട ഈ ഓർമ്മപ്പെടുത്തൽ എനിക്ക്…

  • സകല വിശുദ്ധരുടെയും തിരുന്നാൾ | November 1

    ‘നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് ‘ ( 1 തെസ 4:3).. ദൈവത്തിന്റെ വിളിയോട് yes പറഞ്ഞ് തങ്ങളുടെ ജീവിതത്താൽ സാക്ഷ്യം വഹിച്ച, നാമകരണം ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ എണ്ണമറ്റ വിശുദ്ധരെ നമ്മൾ സകല വിശുദ്ധരുടെയും ദിനത്തിൽ ഓർക്കുമ്പോൾ, സാഹചര്യങ്ങളും ജീവിതാവസ്ഥകളും വ്യത്യസ്തമാണെങ്കിലും നമുക്കെല്ലാവർക്കുമുള്ള വിളി ഒന്നേ ഒന്നാണെന്ന് കൂടി ഓർക്കാം അല്ലേ. “ജീവിതത്തിൽ അവസ്ഥകളും കടമകളും പലതാണ്. പക്ഷേ വിശുദ്ധി ഒന്നേ ഉള്ളു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ചലിപ്പിക്കപ്പെടുന്നവരും പിതാവിന്റെ ശബ്ദം അനുസരിക്കുന്നവരും ആത്മാവിലും സത്യത്തിലും പിതാവായ ദൈവത്തെ…

  • ഒരു സ്വിസ് ഗാർഡിന്റെ അനുഭവങ്ങൾ

    രണ്ട് വിശുദ്ധർ ജീവിച്ചിരുന്നപ്പോൾ അവരോട് ഇടപെട്ട, വത്തിക്കാനിലെ ഒരു സ്വിസ് ഗാർഡിന്റെ അനുഭവങ്ങൾ… സ്വിസ് ഗാർഡ് ആയി ജോലി തുടങ്ങി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ജോൺ പോൾ രണ്ടാമൻ പാപ്പയുമായി മാരിയോ ആദ്യമായി സംസാരിക്കുന്നത്. പാപ്പ അപ്പസ്തോലിക് പാലസിലെ മുറിയിലേക്ക് വരുന്നുണ്ടെന്ന് കേട്ട് മാരിയോ അറ്റൻഷൻ ആയി നിന്നു. നടന്നുവന്ന പാപ്പ മാരിയോയെ കണ്ട് നിന്നു, എന്നിട്ട് പറഞ്ഞു, “നീ പുതിയ ആളായിരിക്കണമല്ലോ” മാരിയോക്ക് അത്, അവന് സംസാരിക്കാനുള്ള അനുവാദം ആയി തോന്നി. ആരെങ്കിലും സംസാരം തുടങ്ങാതെ…

  • മിഷൻ ഞായർ സന്ദേശം 2023

    ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു.ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കുറേ സിസ്റ്റേഴ്സ്, മരിക്കാറായി കിടക്കുന്ന രോഗികൾക്ക് വെള്ളം കൊടുക്കുന്നു, ഭക്ഷണം വാരിക്കൊടുക്കുന്നു, തുടച്ചു വൃത്തിയാക്കുന്നു, മരുന്ന് കൊടുക്കുന്നു, നല്ലവാക്കുകൾ പറഞ്ഞ് ചിരിച്ച് ഓടി നടക്കുന്നു. പെട്ടെന്ന് തോളിൽ ഒരാൾ തൊട്ടു, തിരിഞ്ഞു നോക്കിയപ്പോൾ മദർ തെരേസ ചിരിച്ചു കൊണ്ട് നിൽക്കുന്നു. “സിസ്റ്റർ, എന്റെ…

  • October 22 | വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ

    രണ്ടായിരാമാണ്ടിലെ ജൂബിലിയാഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, “ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയരാകാൻ ഒരുക്കുകയെന്ന ഏകലക്ഷ്യത്തോടെ ഈ അവസരത്തിനായി ” സഭയുടെ പരമോന്നതപദവിയുടെ ആരംഭം മുതൽ താൻ കാത്തിരിക്കുകയായിരുന്നു എന്നതായിരുന്നു ആ പ്രസ്താവന. “ഇന്ന് ഇവിടെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സമ്മേളിച്ചിരിക്കുന്ന നിങ്ങളോടും എല്ലാ ക്രിസ്ത്യാനികളോടും ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി വിധേയത്വത്തോടെ നിങ്ങളെ തന്നെ തുറക്കുവിൻ ! പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ ഒരിക്കലും…

  • നീ ക്രിസ്ത്യാനി ആണോ?

    ആ സ്വപ്നം ഇങ്ങനെയായിരുന്നു. “സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഞാൻ നിത്യനായ വിധികർത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാർന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് ഞാൻ തലയുയർത്തി നോക്കാൻ ധൈര്യപ്പെട്ടില്ല. “ആരാണ് നീ?” ക്രിസ്തു ചോദിച്ചു “ജെറോം, ഒരു ക്രിസ്ത്യാനി ” ഞാൻ പറഞ്ഞു. “നീ നുണ പറയുന്നു”. മുഖമടച്ചു ഒരടി കിട്ടിയ പോലെ എനിക്ക് തോന്നി. “ഞാൻ ക്രിസ്ത്യാനിയാണ് ” ഞാൻ വിളിച്ചുപറഞ്ഞു. ” നീ സിസെറോയുടെ ആളാണ്‌. നീ ക്രിസ്ത്യാനിയല്ല”!

  • October 19 | വിശുദ്ധ ഐസക്ക് ജോഗ്സും ഏഴു പേരും

    മിഷനറിവേലക്കായി വേറൊരു രാജ്യത്തായിരിക്കുമ്പോൾ മുടിയും താടിയും വിരലിലെ നഖങ്ങളും പിഴുതെടുക്കപ്പെടുക, അതുകഴിഞ്ഞു വിരലുകൾ വെട്ടി മാറ്റപ്പെടുക, ഒപ്പം വടിയും കത്തികളും കൊണ്ട് ധാരാളം അടിയും വെട്ടുമേറ്റ് മരണത്തോളം എത്തുക.. ഇത്രയും അനുഭവിച്ചതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താൻ ഭാഗ്യം കിട്ടിയാൽ, വീണ്ടും ആ ഭീകരതയുടെ നാട്ടിലേക്ക് തിരിച്ചു പോകാൻ നിങ്ങൾ ആഗ്രഹിക്കുമോ? അതാണ്‌ യഥാർത്ഥത്തിൽ വിശുദ്ധ ഐസക്ക് ജോഗ്സ് ചെയ്തത്. ഈശോയോടുള്ള സ്നേഹത്തെ പ്രതി, പ്രേഷിത തീക്ഷ്‌ണതയെപ്രതി, വടക്കേ അമേരിക്കയിൽ രക്തസാക്ഷികളായ ആദ്യത്തെ എട്ടുപേരിൽ ഒരാൾ. 1607ൽ…

  • ഏറ്റവും നല്ല സംവിധായകൻ

    സംശയമില്ല, ഏറ്റവും നല്ല സംവിധായകൻ ദൈവം തന്നെ. സിസ്റ്റർ അന്റോണിയ ബ്രെണ്ണർ, മെക്സിക്കോ ബോർഡറിലെ ടിയുവാന എന്ന സ്ഥലത്തുള്ള ലാ മെസ്സ ജയിലിൽ കഴിയുന്നവർക്കിടയിൽ സേവനം ചെയ്യുന്ന സന്യാസിനിയാണ്. ദൈവം എത്രയധികമായി സമൃദ്ധിയിൽ പരിപാലിക്കുന്നു എന്ന് പറയാൻ വേണ്ടി തനിക്കുണ്ടായ ഈ സംഭവം വിവരിക്കുകയായിരുന്നു. “ഒരു സ്ത്രീ ജയിലിലുള്ള ഭർത്താവിനെ കണ്ടുകഴിഞ്ഞ് എന്നെ കാണാൻ വന്നു. ഞാൻ അപ്പോൾ ആകെ ക്ഷീണിതയായിരുന്നു, കയ്യിൽ ആകെ ഉണ്ടായിരുന്നത് 15 ഡോളറും. ആ പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോൾ ഞാൻ മനസ്സിൽ…

  • October 17 | അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

    ഫിലാഡൽഫിയക്കാർക്ക് വിശുദ്ധ ഇഗ്നേഷ്യസ് എഴുതി, “പൊതുവായ ഒരേ കുർബാന അർപ്പിക്കാൻ നിങ്ങൾ ഉറച്ചു നിൽക്കൂ… കാരണം അവിടെയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരേ ശരീരവും അവന്റെ രക്തത്തിലുള്ള ഒന്നാവലിന്റെ ഒരേ പാനപാത്രവും ഒരേയൊരു ബലിപീഠവുമുള്ളത് “. മാഗ്നീസിയക്കാർക്ക് എഴുതി : ” സഭകൾ വിശ്വാസത്തിലും എല്ലാ കൃപകളും കവിഞ്ഞൊഴുകുന്ന സ്നേഹത്തിലും ഒന്നായിതീരട്ടെ ; പക്ഷെ എല്ലാറ്റിലും മുഖ്യമായി യേശുവിലും അവന്റെ പിതാവിലും ഒന്നാവട്ടെ…ക്രിസ്ത്യാനികൾ എന്ന പേര് മാത്രം പോര, യഥാർത്ഥത്തിൽ അങ്ങനെയാവണം…പഴകിയ, പുളിച്ച, ഒന്നിനും കൊള്ളാത്ത പുളിമാവിനെ…

  • October 16 | വിശുദ്ധ ജെറാർഡ് മജെല്ല

    വിശുദ്ധനായിതീർന്ന ‘Useless brother’! ഒക്ടോബർ 16 ന് കത്തോലിക്കസഭ തിരുന്നാൾ ആഘോഷിക്കുന്ന ഒരു വിശുദ്ധൻ കൂടിയുണ്ട്, വിശുദ്ധ ജെറാർഡ് മജെല്ല. ‘അമ്മമാരുടെ വിശുദ്ധൻ’ എന്നുകൂടി ജെറാർഡ് അറിയപ്പെടുന്നു. ഗർഭിണികൾ സുഖപ്രസവത്തിനായും അമ്മമാർ അവരുടെയും മക്കളുടെയും നല്ല ആരോഗ്യത്തിനു വേണ്ടിയും ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. എന്തായിരിക്കും ഒരു സ്ത്രീ അല്ലാത്ത, റിഡംറ്ററിസ്റ്റ് സഭയിലെ ഒരു തുണസഹോദരനായിരുന്ന ജെറാർഡ് മജെല്ലയോട് ഇത്രയും അമ്മമാർ പ്രാർത്ഥിക്കാനുള്ള കാരണം? എണ്ണമില്ലാത്തത്ര അനുഗ്രഹങ്ങളും കൃപകളും ഈ വിശുദ്ധനോട് മാധ്യസ്ഥം…

  • October 15 | ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ

    “ഞാൻ നിനക്ക് എന്റെ മകനെയും പരിശുദ്ധാത്മാവിനെയും കന്യകയേയും നൽകുന്നു. നീ എനിക്ക് എന്ത് തരും?” പിതാവായ ദൈവത്തിന്റെ ഈ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായ അമ്മത്രേസ്സ്യ! ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യയെക്കുറിച്ച് ഈഡിത് ഡീൻ പറഞ്ഞതിങ്ങനെയാണ്‌, “പൂർവ്വപിതാക്കന്മാരെപ്പോലെ അവൾ ദൈവത്തോടും ദൈവം അവളോടും സംസാരിച്ചു. ജോബിനെപ്പോലെ അവൾക്ക് ധാരാളം കഷ്ടതകളുണ്ടായെങ്കിലും അതിലെല്ലാം ദൈവത്തിന്റെ കരം കാണാൻ പഠിച്ചു. പൗലോസ് അപ്പസ്തോലനെപ്പോലെ ദൈവരാജ്യത്തിനു വേണ്ടി ഉത്സാഹത്തോടെ പണിയെടുത്തുകൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തു. ബഥാനിയായിലെ മറിയത്തെപ്പോലെ ആത്മീയകാര്യങ്ങളിൽ മുഴുകി; മർത്തയെപ്പോലെ…

  • October 11 | വിശുദ്ധ ജോൺ ഇരുപത്തി മൂന്നാം പാപ്പ

    “Let the winds of change blow into the Church” പ്രതീകാത്മകമായി ഒരു ജനാല തുറന്നിട്ടുകൊണ്ട് 1962ൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമിട്ട് ജോൺ ഇരുപത്തിമൂന്നാം പാപ്പ പറഞ്ഞു. ഒക്ടോബർ 11, കത്തോലിക്കസഭ വിശുദ്ധനായ ആ പാപ്പയുടെ തിരുന്നാൾ ആയി കൊണ്ടാടുന്നു. മറ്റു വിശുദ്ധരെപ്പോലെ , പാപ്പയുടെ ജന്മദിനമോ ചരമദിനമോ നാമകരണദിവസമോ ആയതുകൊണ്ടല്ല ഒക്ടോബർ 11 ‘നല്ല പാപ്പ’എന്ന് വിളിപ്പേരുള്ള പിതാവിന്റെ തിരുന്നാൾ ദിവസമായത്,അന്നേദിവസമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമായത് എന്നതുകൊണ്ടാണ്. അത്രയും സുപ്രധാന പദവിയിൽ…

  • October 10 | വിശുദ്ധ ഡാനിയേൽ കൊമ്പോണി

    “ഞങ്ങൾ ഇനിയും കഠിനമായി അധ്വാനിക്കേണ്ടി വന്നേക്കാം , കൂടുതൽ വിയർപ്പൊഴുക്കേണ്ടി വന്നേക്കാം , മരിക്കേണ്ടി വന്നേക്കാം : എങ്കിലും ഈശോമിശിഹായുടെ സ്നേഹത്തെ പ്രതിയും ഏറ്റവും അവഗണിക്കപ്പെട്ട ആത്മാക്കളെ പ്രതിയും അധ്വാനിക്കുകയും മരിക്കുകയും വേണ്ടി വരുന്നത് അത്രത്തോളം മാധുര്യമുള്ളതായത് കൊണ്ട് ഞങ്ങൾക്കീ ഉദ്യമം ഉപേക്ഷിക്കാൻ വയ്യ”.

  • October 10 | വിശുദ്ധ ഫ്രാൻസിസ് ബോർജിയ

    ദീർഘയാത്ര ചെയ്തുകൊണ്ടിരുന്ന ഒരവസരത്തിൽ താമസസൗകര്യം ശരിയാക്കാനും എത്തുന്ന സ്ഥലത്ത് അസൗകര്യങ്ങൾ ഒഴിവാക്കാനും ഒരാളെ തനിക്കു മുൻപേ അയക്കാൻ അപ്പോൾ ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന ഫ്രാൻസിസ്‌ ബോർജിയയോട് ഒരാൾ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, “ഇക്കാര്യത്തിന് വേണ്ടി അതിനു നിയുക്തനായ ഒരാളെ മുൻപേ ഞാൻ അയക്കും. ഞാൻ അർഹിക്കുന്നത് നരകമാണെന്ന ചിന്തയെയാണ് ഞാൻ അയക്കുന്നത്. തത്ഫലമായി ഞാനർഹിക്കുന്ന സ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ എനിക്ക് ലഭിക്കുന്ന ഓരോ താമസസ്ഥലവും രാജകൊട്ടാരം പോലെയാണ് “. ഫ്രാൻസിസ്‌ ബോർജിയ ജനിച്ചത്…

  • വലിയൊരു മനസ്സ്!

    പതിവില്ലാത്ത ചൂടായിരുന്നു അന്ന് പകലിന്. വിയർത്തൊലിച്ച്, ഒരിത്തിരി തണലുള്ള സ്ഥലവും ദാഹജലവും തേടുന്ന മനുഷ്യർ… അപ്പോൾ പിന്നെ ഐസ്ക്രീം പാർലറിൽ നല്ല തിരക്കായിരിക്കുമല്ലോ. നാടോടിയെപ്പോലെ തോന്നുന്ന ഒരു കൊച്ചു പെൺകുട്ടി, തെല്ലു മുഷിഞ്ഞ വസ്ത്രങ്ങളോടെ, പാറിയ മുടിയോടെ, കയ്യിലുള്ള ചില്ലറപൈസകൾ മുറുക്കി പിടിച്ചു കൊണ്ട് ആ കടയിലേക്ക് വന്നു. അവൾ എന്തോ പറയാൻ വാ അനക്കും മുൻപേ കടയിലെ ഒരു സ്റ്റാഫ്‌ അവളോട് പൊട്ടിത്തെറിച്ചു. “ബോർഡിൽ എഴുതി വെച്ചിരിക്കുന്ന കണ്ടില്ലേ? പൊയ്ക്കോ പൊയ്ക്കോ. ഓരോ മാരണങ്ങൾ ഇങ്ങോട്ട്…

  • എന്റെ പേര് ഞാൻ ആകുന്നവൻ എന്നാണ്

    ആ സന്യാസി പറഞ്ഞു, “ഒന്ന്, നമ്മൾ പിശാചിനോട് ഒരു തരത്തിലുള്ള സംഭാഷണത്തിനും പോകേണ്ട കാര്യമില്ല. രണ്ട്, ഒരാൾക്കും ഭൂതകാലത്തിൽ കഴിഞ്ഞുപോയ കാര്യം മാറ്റി വേറൊന്നാക്കാനുള്ള കഴിവില്ല. മൂന്ന്, പിശാചിന്റെ ലക്ഷ്യം നമ്മുടെ നന്മ എത്രയുണ്ടെന്ന് തെളിയിക്കൽ ഒന്നും ആയിരുന്നില്ല, നമ്മെ ഭൂതകാലത്തിൽ തളച്ചിടാൻ ആയിരുന്നു അവന്റെ ശ്രമം. അങ്ങനെ നമ്മൾ, ദൈവം നമുക്ക് കൃപകൾ തരുന്ന, ദൈവത്തോടൊന്നു ചേർന്ന് അവന്റെ ഹിതം നിറവേറ്റേണ്ട, വർത്തമാനകാലം പാടെ അവഗണിക്കുമായിരുന്നു”.

  • സമാധാനത്തിന്റെ പരമോന്നത പുരസ്‌കാരം

    പിന്നെയും മൂന്നുതവണ കൂടി നർഗീസ് അറസ്റ്റിലായി. അവരുടെ നാലാം വയസ്സിലും അഞ്ചാം വയസ്സിലും എട്ടാം വയസ്സിലും. മക്കളിൽ നിന്നും വേർപെട്ടുപോകുമ്പോൾ അനുഭവിച്ച വേദനയെക്കുറിച്ചു ടെഹ്റാനിലെ എവിൻ ജയിലിലെ മലനിരകൾക്കു മുന്നിലേക്ക് തുറക്കുന്ന ഒറ്റ ജനാല മാത്രമുള്ള സെല്ലിലിരുന്നു നർഗീസ് എഴുതിയിട്ടുണ്ട്. അമ്മയെ പൊലീസിന് വിട്ടുകൊടുക്കാതെ കഴുത്തിനു കെട്ടിപ്പിടിച്ചു കിടന്ന അലിയും കിയാനയും. പോലീസിനൊപ്പം പോകുമ്പോഴൊക്കെയും പിന്നിൽ അലമുറയിട്ടു കരഞ്ഞ കുഞ്ഞുങ്ങൾ, പിന്നിലേക്ക് പിടിച്ചുവലിച്ച അവരുടെ നിലവിളികൾ.

  • October 7 | ജപമാലരാഞ്ജിയായ പരിശുദ്ധ കന്യകാമറിയം

    പിശാച് ഒരാത്മാവിന്റെ മേൽ അവകാശം സ്ഥാപിക്കാൻ ആഗ്രഹിക്കുമ്പോൾ പരിശുദ്ധ മറിയത്തോടുള്ള ഭക്തി കെടുത്താൻ ശ്രമിക്കും. ആത്മാവിനു കൃപയും പ്രകാശവും ലഭിക്കാനുള്ള വഴി അങ്ങനെ അടയുമെന്നു പിശാചിനറിയാം. പിശാചിനെതിരെ നമ്മുടെ ഏറ്റവും ഉറപ്പുള്ള ആയുധമാണ് ജപമാല.

  • ഒരു ചെറിയ ദൈവകാരുണ്യ അനുഭവം

    എനിക്ക് കാതുകളെ വിശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ ആ വൈദികൻ അൾത്താരയിൽ കയറി സക്രാരി തുറന്നു അപ്പമെടുത്തു കൊണ്ടു വന്നു. കണ്ണീരൊഴുകുന്ന മിഴികളോടെ ഞാൻ അത് സ്വീകരിച്ചു. ഈശോയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കള്ളച്ചിരി പോലെ…

  • കൈകൾ അവനിലേക്ക് നീട്ടുക മാത്രം ചെയ്യുക

    റോഡ്ലി പറഞ്ഞു, ” ഒരു ട്രപ്പീസ് കളിക്കാരൻ എന്ന നിലയിൽ, എന്നെ പിടിക്കാൻ വരുന്ന ആളെ ഞാൻ പൂർണ്ണമായി വിശ്വസിക്കേണ്ടതുണ്ട്. നിങ്ങൾ വിചാരിച്ചേക്കാം ട്രപ്പീസ് കളിയിൽ ഞാൻ വലിയ താരമാണെന്ന്. പക്ഷേ അല്ല. ഒരു ലോങ്ങ്‌ ജമ്പ് എടുത്ത് ഞാൻ വരുമ്പോൾ, അർദ്ധനിമിഷത്തിന്റെ പാളിപ്പോകാത്ത കൃത്യതയോടെ എന്നെ വായുവിൽ നിന്ന് ചാടിപ്പിടിക്കുന്ന ആളായ ജോ ആണ് താരം”.

  • സാത്താനിക പുരോഹിതനിൽ നിന്ന് വിശുദ്ധ വീഥിയിലേക്ക്

    മറിയത്തിന്റെ വാഴ്ത്തപ്പെട്ട ജപമാലയെ, ഞങ്ങളെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങലയെ, മാലാഖമാരോട് ഞങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹബന്ധനമേ, നരകത്തിന്റെ ആക്രമണങ്ങൾക്കെതിരെയുള്ള രക്ഷയുടെ ഗോപുരമേ, ഞങ്ങളുടെ സമുദ്രസഞ്ചാരത്തിൽ സുരക്ഷിതമായ തുറമുഖമേ, ഞങ്ങൾ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മരണത്തിന്റെ മണിക്കൂറിൽ നീ ഞങ്ങളുടെ ആശ്വാസമായിരിക്കും….

  • October 5 | വിശുദ്ധ ഫൗസ്റ്റീന

    പരിശുദ്ധ പിതാവ് തുടർന്നു: “ആഴത്തിൽ സ്നേഹിക്കാൻ നമുക്ക് എളുപ്പമല്ല. ആ സ്നേഹം പഠിച്ചെടുക്കണമെങ്കിൽ ദൈവസ്നേഹമെന്ന രഹസ്യത്തിലേക്ക് നമ്മൾ പ്രവേശിക്കണം. അവനെ നോക്കിക്കൊണ്ട്, പിതാവിന്റേതായ അവന്റെ ഹൃദയവുമായി ഒന്നായിക്കൊണ്ട് നമ്മുടെ സഹോദരന്മാരെയും സഹോദരികളെയും പുതിയൊരു കണ്ണുകൊണ്ട് കാണാൻ സാധിക്കും, നിസ്വാർത്ഥമായി, ഐക്യദാർഢ്യത്തോടെ,ദയയോടെ, ക്ഷമയോടെ. ഇതെല്ലാം കരുണയാണ് ! ദൈവകരുണയുടെ സന്ദേശം പരോക്ഷമായി ഓരോ മനുഷ്യനുമുള്ള മൂല്യത്തിന്റെ സന്ദേശമാണ്. ഓരോ വ്യക്തിയും ദൈവത്തിന്റെ കണ്ണിൽ വിലപ്പെട്ടവനാണ്… വിലപ്പെട്ടവളാണ്. ക്രിസ്തു അവന്റെ ജീവൻ നമുക്കൊരോരുത്തർക്കുമായി നൽകി. പിതാവ് എല്ലാവർക്കും അവന്റെ ആത്മാവിനെ…