• ജപമാല ആവർത്തന വിരസത ഉളവാക്കുന്നോ?

    “ഞാൻ ഒരിക്കലും ഒരു കത്തോലിക്കയാവില്ല. നിങ്ങൾ ജപമാലയിൽ, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു, ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് ആത്മാർത്ഥമായിട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നവരെ ഞാനെന്നല്ല, ദൈവം പോലും വിശ്വസിക്കില്ല”.

  • ഒരു ‘വിളി’ പച്ചമലയാളത്തില്‍

    ആ വാക്ക് കൊടുത്തുകഴിഞ്ഞപ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്ന പ്രതീതി ആയിരുന്നു. സന്തോഷംകൊണ്ട് ചങ്കുപൊട്ടിപ്പോവുന്നതുപോലെ തോന്നി…

  • Daily Saints | October 2 | Feast of Guardian Angels

    Daily Saints – 2 October. Feast of Guardian Angels. The term guardian angels refers to the belief that each person has an angel who is available to shepherd their soul through life, and help bring them to God. Angels are servants and messengers from God. “Angel” in Greek means messenger. In unseen ways the angels…

  • പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജപമാലയും

    “സ്വർഗ്ഗീയ അമ്മയുടെ അടുത്ത് എപ്പോഴും ആയിരിക്കുക, ആ അമ്മയെ സ്നേഹിക്കുക, ജപമാല ചൊല്ലി പ്രാർത്ഥിക്കുക, കാരണം ഈ കാലഘട്ടത്തിലെ ലോകത്തിന്റെ എല്ലാ തിന്മകൾക്കും എതിരായുള്ള ആയുധം ജപമാലയാണ്”. ദിവസവും 40നു അടുത്ത് ജപമാലകൾ ചൊല്ലി പ്രാർത്ഥിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ആണിത് പറഞ്ഞത്. വിശുദ്ധ ബ്രിജിറ്റിനു ലഭിച്ച ഒരു ദർശനത്തിൽ ഈശോ തൻറെ അമ്മയായ പരിശുദ്ധ മറിയത്തോടായി ഇങ്ങനെ പറയുന്നത് കേട്ടു. “ഓ എന്റെ അമ്മെ; ഞാൻ അങ്ങയെ എങ്ങനെയാണ് സ്നേഹിക്കുന്നതെന്ന് അങ്ങേക്കറിയാം… അപ്പോൾ പിന്നെ അങ്ങ്…

  • October 1 | വിശുദ്ധ കൊച്ചു ത്രേസ്സ്യ

    ‘എന്തൊരു മധുരമുള്ള ഓർമ്മയാണത്’ തൻറെ ആത്മകഥയിൽ വിശുദ്ധ കൊച്ചു ത്രേസ്സ്യ എഴുതിയ വാക്കുകളാണ്. എന്താണീ മധുരമുള്ള ഓർമ്മയെന്നോ? ക്ഷയരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്ന അവൾ , ഒരു ദുഃഖവെള്ളിയാഴ്ച തൻറെ വായിലൂടെ വന്ന രക്തം ഹാൻഡ് കർച്ചീഫിൽ നിറഞ്ഞിരിക്കുന്നത് കണ്ട് സന്തോഷിച്ചതിന്റെ ഓർമ്മ പങ്കുവെച്ചതാണ്. ഈശോയോടൊപ്പം നിത്യസൗഭാഗ്യത്തിൽ പെട്ടെന്ന് ചേരാമെന്നുള്ള സന്തോഷമാണ് കൊച്ചുത്രേസ്സ്യക്ക് അത് കണ്ടപ്പോൾ തോന്നിയത്. പ്രാണപ്രിയനായ ഈശോനാഥൻ തന്റെ മരണവാർഷികത്തിൽ ( ഗുഡ് friday), അവന്റെ രാജ്യത്തേക്ക് കൊച്ചുത്രേസ്സ്യയെ ക്ഷണിക്കുന്നതായി, തന്റെ മണവാട്ടിയെ കൊണ്ടുപോകാനുള്ള അവന്റെ രാജകീയ…

  • September 30 | വിശുദ്ധ ജെറോം

    വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ?അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളിൽ ഒരാളായി. ജീവിച്ച 80 കൊല്ലത്തിൽ നാൽപ്പതും ചിലവഴിച്ചത് ഏകാന്തതയിലും പ്രാർത്ഥനയിൽ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും. തന്റെ കുറവുകൾക്ക് ക്രൂശിതനായ കർത്താവിനോടും, സത്യത്തിനും നന്മക്കും വേണ്ടി നിൽക്കുന്നതിനിടയിൽ തന്റെ തീക്ഷ്‌ണതയാൽ…

  • കതകിൽ മുട്ടിക്കലുകൾ

    വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, “സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? “…

  • സ്വർഗ്ഗത്തിലെ സാധനങ്ങൾ

    ഒരു ജാപ്പനീസ് കർഷകൻ സ്വർഗ്ഗത്തിലെത്തി. അയാൾ ആദ്യം ശ്രദ്ധിച്ച കാര്യം, ഒരു നീണ്ട ഷെൽഫിൽ കുറേ വിചിത്രങ്ങളായ സാധനങ്ങൾ ഇരിക്കുന്നതായിരുന്നു. ‘എന്താണത്? “അയാൾ ചോദിച്ചു. “സൂപ്പുണ്ടാക്കാനുള്ള എന്തെങ്കിലും ആണോ?” “അല്ല ” മറുപടി വന്നു. ” അത് ചെവികളാണ്. ഭൂമിയിൽ മുൻപ് ജീവിച്ചുമരിച്ചുപോയ കുറെ ആളുകളുടേതാണ്. അവർ ജീവിച്ചിരുന്ന കാലത്ത്, നല്ലവരാകാൻ എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരാളം കേട്ടിരുന്നു. പക്ഷേ കാര്യമായ ശ്രദ്ധയൊന്നും അതിന് കൊടുത്തില്ല. അതുകൊണ്ട് അവർ മരിച്ചുകഴിഞ്ഞപ്പോൾ അവരുടെ ചെവികൾ മാത്രം സ്വർഗത്തിലേക്ക് പോന്നു,…

  • എന്തായാലും നല്ല തമാശയായി

    ഒരു ജൂതനായ തയ്യൽക്കാരൻ തന്റെ മകന്റെ ചില പ്രവൃത്തികളിൽ വിഷമിച്ച് റബ്ബിയെ കണ്ട് സങ്കടം പറയാൻ പോയി. അയാൾ പറഞ്ഞു, ” ഞാൻ അവനെ യഹൂദവിശ്വാസത്തിൽ തന്നെ വളർത്തി, ഒരു കുറവും വരുത്തിയിട്ടില്ല, ഉള്ളതെല്ലാം ചിലവഴിച്ചു ഉന്നതവിദ്യാഭ്യാസം കൊടുത്തു, ഇപ്പൊ അവൻ വന്നു പറയുന്നു അവന് ക്രിസ്ത്യാനി ആവണം ന്ന്. ഞാൻ എന്ത് ചെയ്യും റബ്ബി?, എന്നെ ഒന്ന് സഹായിക്കൂ “. “നീ ഇത് എന്റെ അടുത്തേക്ക് തന്നെ കൊണ്ടുവന്നത് എന്തായാലും നല്ല തമാശയായി “… റബ്ബി…

  • മുമ്പന്മാരും പിമ്പന്മാരും

    ‘There are no free lunches’ എന്നുള്ളതാണ് നമ്മൾ ഭൂരിഭാഗം മനുഷ്യരുടെയും നിലപാട്. എന്തെങ്കിലും കിട്ടണോ, അതിനായി പണിയെടുക്കണം. അതിനാണ് ‘എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം’ എന്ന് പറയുന്നതും. നല്ല principle ആണ്. പക്ഷേ അത് follow ചെയ്യാൻ ദൈവത്തെ പ്രതീക്ഷിച്ചാൽ പിന്നെ നമ്മുടെ നേർക്ക് അവന്റെ കാരുണ്യവും പ്രതീക്ഷിക്കരുത്, കാരണം നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്തത്ര ക്ഷമിക്കുന്ന കാരുണ്യം ഈലോകജീവിതത്തിലും, കണ്ണ് കണ്ടിട്ടില്ലാത്തതും കാത് കേട്ടില്ലാത്തതുമായ സൗഭാഗ്യങ്ങൾ നിത്യജീവിതത്തിലും, തരുന്നവനാണവൻ. ദൈവത്തിന്റെ പ്രിയമകൻ, മകൾ ആയിത്തീരുന്ന സന്തോഷം,…

  • September 27 | വി. വിൻസെന്റ് ഡി പോൾ

    ഒരു നല്ല തുടക്കം താൻ കുറെ മാസങ്ങളായി നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചില്ലറപൈസത്തുട്ടുകൾക്ക് വളരെയധികം മൂല്യമുണ്ടെന്നായിരുന്നു കഷ്ടിച്ച് പത്തുവയസ്സുള്ളപ്പോൾ വിൻസെന്റ് വിചാരിച്ചിരുന്നത്. അത്‌ സൂക്ഷിച്ചിരിക്കുന്ന പേഴ്‌സ് എവിടെപ്പോയാലും അവൻ എടുത്തുകൊണ്ടുനടന്നു. കുറെ പൈസ ഉള്ള പോലെ എന്നും എടുത്ത് എണ്ണി തിരിച്ചുവെക്കും. ഒരു കിലോ ആട്ടിറച്ചിക്കുള്ള പൈസപോലുമില്ല പക്ഷേ വിൻസെന്റ് വിചാരിച്ചത് അതിന് കുറെയേറെ ആടുകളെ വാങ്ങാൻ കിട്ടും എന്നായിരുന്നു. അങ്ങനെയിരിക്കെ കീറിയ വസ്ത്രങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഒരു കുട്ടിയെ ഒരു ദിവസം അവൻ കണ്ടു.…

  • September 23 | St Padre Pio | വി. പാദ്രെ പിയോ

    “എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക് വേണമെങ്കിൽ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താൽ നിറക്കൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കൂ, അപ്പോൾ പിന്നെ ഞാൻ നിന്നെ നിരസിക്കില്ല”. പാദ്രെ പിയോയുടെ ജീവിതത്തിലുടനീളം ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹം ഈ വാക്കുകളിൽ വ്യക്തമാണ്. സഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി തിരഞ്ഞുവന്നപ്പോഴും ഈ സ്നേഹമാണ് പിടിച്ചുനിൽക്കാൻ വിശുദ്ധനെ സഹായിച്ചത്.…

  • September 21 | St. Matthew, the Apostle | വിശുദ്ധ മത്തായി

    ചുങ്കം പിരിച്ചുകൊണ്ടിരിക്കെ ചുറ്റുമുള്ളവരുടെ വെറുപ്പും ദൈന്യതയും കാണാതിരിക്കാൻ നിസ്സംഗതയുടെ മുഖംമൂടിയണിഞ്ഞ്, മനസ്സിൽ പൊടിയുന്ന കരുണ തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന ലേവി. ഹേറോദേസ് അന്തിപ്പാസിനു വേണ്ടി കഫർണാമിൽ ആളുകളെ പിഴിഞ്ഞ് ചുങ്കം പിരിച്ചിരുന്ന ലേവിയെ കാണുമ്പോഴേ ആളുകൾ പുച്ഛത്തോടെ മുഖം തിരിച്ചിരുന്നു. വിശുദ്ധ മത്തായിയുടെ തിരുന്നാളായ ഇന്ന്, ഈ ചുങ്കക്കാരനോട്‌ ആളുകൾക്കുണ്ടായിരുന്ന വെറുപ്പിനെപ്പറ്റിയാണ്‌ ചിന്തിച്ചുതുടങ്ങിയെങ്കിലും താമസിയാതെ അത് ചെന്നുനിന്നത് ഈശോയുടെ പരിധിയില്ലാത്ത കരുണയിലാണ്. മനുഷ്യന്റെ ബാഹ്യഭാവമോ അവസ്ഥകളോ നോക്കാതെ ഹൃദയത്തിനുള്ളിലേക്ക്…

  • പുതിയ ഇടങ്ങളിലേക്ക് പോവാൻ

    ക്രിസ്ത്യാനി കൂട്ടായ്മയുടെ ഒരു യോഗം നടക്കുകയായിരുന്നു ബ്രസീലിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ. അതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും മീൻപിടുത്തക്കാരാണ്. അതിഥിയായി വന്ന പുരോഹിതൻ അവരോട് ചോദിച്ചു, “ഈശോ അപ്പസ്തോലൻമാരായി മുക്കുവരെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? അതിലൊരു മുക്കുവൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു, “കരയിലൂടെ യാത്ര ചെയ്യുന്നവർ വഴികളുണ്ടാക്കും. പിന്നാലെ വരുന്നവരും ആ വഴിയിലൂടെ തന്നെ നടന്നു നടന്ന് അതൊരു റോഡ് ആയി മാറും. കുറച്ചു കഴിയുമ്പോൾ കല്ലു പതിച്ച, ടാറിട്ട, റോഡാവും അത് “. “വെള്ളത്തിലൂടെ…

  • September 18 | വി. ജോസഫ് കൂപ്പർത്തീനോ

    ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ, വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പാവം ബാലൻ, ദൈവപരിപാലന കൊണ്ട് മാത്രം സെമിനാരി പഠനം പൂർത്തിയാക്കി, പറക്കും പുണ്യാളനെന്ന അപൂർവ്വബഹുമതിയോടെ കത്തോലിക്കാസഭയുടെ മുത്തായി, അതാണ്‌ കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ്, അല്ലെങ്കിൽ ജോസഫ് കൂപ്പർത്തീനോ. സംഭവബഹുലവും, വിശുദ്ധിയുടെ സുഗന്ധം പരത്തുന്നതുമായ, ആ ജീവചരിത്രത്തിലേക്ക് നമുക്കൊന്ന് പോയാലോ? അറിയണ്ടേ എഴുതാനും വായിക്കാനും അറിയാത്ത ആ ‘വിഡ്ഢി’…

  • എവിടെയാണ് നിന്റെ ദൈവം?

    താലന്തും ദനാറയും തമ്മിൽ എത്ര വ്യത്യാസം ഉണ്ടെന്നറിയുമോ? ഒരു താലന്തിന്റെ മൂല്യം 6,000 ദനാറയോളം ആണെന്നാണ് പറയുന്നത്. ഒരു ദിവസം മുഴുവൻ പണി എടുത്താൽ കിട്ടുന്നത് ഒരു ദനാറ ആയിരുന്നു. അങ്ങനെയാണെങ്കിൽ ആഴ്ചയിൽ 6 ദിവസം പണിയുണ്ടെങ്കിൽ ഇരുപത് കൊല്ലത്തോളം പണി എടുത്താലാണ് ഒരു താലന്ത് ആകുന്നത്. അപ്പോൾ 10,000 താലന്ത് എത്ര വലിയ തുക ആണെന്ന് ആലോചിച്ചു നോക്കു. 165,000 കൊല്ലങ്ങൾക്കടുത്ത് പണി ചെയ്‌താൽ വീട്ടാൻ കഴിയുന്ന തുക! ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ ആ…

  • September 15 | ജെനോവയിലെ വിശുദ്ധ കാതറിൻ

    ജെനോവയിലെ വിശുദ്ധ കാതറിൻ – കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം… നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ജെനോവയിലെ വിശുദ്ധ കാതറിൻ. വളരെയേറെ ആഗ്രഹിച്ച സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വിവാഹം കഴിക്കേണ്ടി വരിക, അതും ദൈവഭയമില്ലാത്ത, ക്രൂരനായ ഒരു ഭർത്താവ് ഇങ്ങനെയൊക്കെയുള്ള വിധിവൈപരീത്യങ്ങളുടെ ഇടയിലും ദൈവസ്നേഹത്തിന്റെ പാരമ്യത്തിലെത്തി ഒരു വിശുദ്ധയായെന്നതാണ് ജെനോവയിലെ വിശുദ്ധ കാതറിനെപ്പറ്റി അറിയുമ്പോൾ പലരെയും വിസ്മയിപ്പിക്കുന്നത്. സഹനത്തിലൂടെ അവളെ തന്നിലേക്ക് അടുപ്പിച്ച ദൈവം,…

  • വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ

    കുരിശും സന്തോഷവും തമ്മിൽ എന്താണ് ബന്ധം? പരസ്പരവിരുദ്ധമായ (Contradictory) ഇവ തമ്മിൽ പ്രത്യക്ഷത്തിൽ ചേർച്ചയില്ല. പക്ഷേ വിശുദ്ധ ജോസ്മരിയ എസ്ക്രീവയുടെ അഭിപ്രായത്തിൽ, നമ്മൾ കുരിശ് ചുമക്കുന്നത് സന്തോഷവും ആനന്ദവും കണ്ടെത്താനാണ്, “ക്രിസ്തുവിൽ ഒന്നാകാനും ക്രിസ്തു ആകാനും അങ്ങനെ ദൈവത്തിന്റെ കുഞ്ഞാവാനുമാണ് കുരിശ് വഹിക്കുന്നത് “. ഇന്ന് കുരിശെന്നു പറഞ്ഞാൽ ക്രിസ്തീയവിശ്വാസത്തിന്റെ സാർവ്വത്രികചിഹ്നമാണ്. നമ്മൾ അഭിമാനത്തോടെ അതിനെ പ്രതിഷ്ഠിക്കുന്നു, അണിയുന്നു, വണങ്ങുന്നു. പക്ഷെ ആദ്യകാല ക്രൈസ്തവർക്ക്, അന്യദൈവങ്ങളെ വണങ്ങാൻ കൂട്ടാക്കാത്ത റോമാക്കാർക്ക്, അത് പലപ്പോഴും ഭീതിയുണർത്തുന്ന , ഭീഷണിപ്പെടുത്തുന്ന…

  • എന്തിന് ഞാൻ ഇതനുഭവിക്കണം?

    സഹനത്തിനിടയിലും പ്രാർത്ഥിക്കാൻ മറക്കരുത്, പ്രാർത്ഥന ഉപേക്ഷിക്കരുത് എന്നൊക്കെ കേൾക്കാറില്ലേ? ചിലപ്പോഴെങ്കിലും അതിന് പറ്റിയെന്നു വരില്ല. ഭയങ്കരമായി hurt ആയാൽ പലപ്പോഴും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഒരു വാക്ക് പ്രാർത്ഥിക്കാൻ പറ്റാതെ മനസ്സിൽ കയ്പ്പ് നിറഞ്ഞ്, ഇരുന്നു പുകയാറുണ്ട്. കഠോരമായ ശരീരവേദന അനുഭവിക്കുമ്പോഴും മാറാരോഗത്താൽ വലയുമ്പോഴും ഇതുതന്നെ ആയിരിക്കാം അവസ്ഥ ചിലരുടെയൊക്കെ. സഹനത്തിന്റെ അർത്ഥമോ മഹത്വമോ ആ നിമിഷങ്ങളിൽ നമ്മൾ ഓർക്കണമെന്നില്ല. ‘എന്തിന് ഞാൻ ഇതനുഭവിക്കണം?’ എന്ന വേദനയും ദൈവത്തോട് പോലുമുള്ള ദേഷ്യവും ആകാം മനസ്സിൽ. Mind…

  • September 13 | വിശുദ്ധ ജോൺ ക്രിസോസ്റ്റം

    “നഗരത്തിൽ നിന്ന് ഓടി രക്ഷപ്പെടുമ്പോൾ എനിക്കത് ദൌര്‍ഭാഗ്യമാണെന്ന് തോന്നിയില്ല. എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താൽ കവിഞ്ഞൊഴുകുകയായിരുന്നു. ചക്രവർത്തിനി എന്നെ ഭ്രഷ്ടനാക്കുന്നെങ്കിൽ ഞാൻ കരുതും ഭൂമിയും അതുൾക്കൊള്ളുന്ന സകലതും കർത്താവിന്റെയാണെന്ന്. അവർ എന്നെ കടലിലെറിയുകയാണെങ്കിൽ ഞാൻ യോനായെപ്പോലെ കർത്താവിനെ വിളിച്ചപേക്ഷിക്കും. അവർ എന്നെ കല്ലെറിയാൻ കല്പിച്ചാൽ ഞാൻ വിശുദ്ധ സ്റ്റീഫൻറെ കൂട്ടാളിയാകും. അവർ എന്റെ ശിരസ്സ് ഛേദിക്കാൻ തീരുമാനിച്ചാൽ ഞാൻ വിശുദ്ധ സ്നാപകയോഹന്നാന്റെ മഹത്വം സ്വീകരിക്കും, എനിക്കുള്ളതെല്ലാം അവർ അപഹരിച്ചാൽ ഞാൻ ചിന്തിക്കും, ഞാൻ നഗ്നനായി ഭൂമിയുടെ അന്തരാളങ്ങളിൽ…

  • September 9 | വിശുദ്ധ പീറ്റർ ക്ലേവർ

    അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ. ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന (Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന തുറമുഖനഗരമായിരുന്നു.…

  • September 8 | ഉഷകാലനക്ഷത്രം

    ഉഷകാലനക്ഷത്രം പ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി വന്ന മറിയത്തിനു നക്ഷത്രം എന്നും കൂടി അർത്ഥമുള്ള പേരിടുമ്പോൾ പോലും അവരറിഞ്ഞട്ടുണ്ടായില്ല മനുഷ്യകുലത്തിനു വഴി കാണിക്കാനുള്ള സമുദ്രതാരമാണവളെന്ന് , ജന്മപാപരഹിതമായ ഒരാത്മാവാണ് അവൾക്കുള്ളതെന്ന്. അനുസരണക്കേടിലൂടെ സൗഭാഗ്യങ്ങൾ തട്ടിത്തെറിപ്പിച്ച് കൃപാവരം നഷ്ടപ്പെടുത്തിയ ആദ്യഹവ്വയെപ്പോലെതന്നെ ഉത്ഭവപാപമില്ലാതെ…

  • ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

    മാറ്റിനിറുത്തലിനോടും വഞ്ചിക്കപ്പെടുന്നതിനോടുമൊക്കെ നമ്മുടെ പ്രതികരണം എങ്ങനെയാണ്? രണ്ട് സംഭവങ്ങൾ കേട്ടാലോ? ശരിക്കും നടന്നതാണ് കേട്ടോ… റോബർട്ട് ഡി വിൻചെൻസോ (Roberto De Vincenzo) അർജെന്റിനയിലെ പ്രശസ്തനായ ഒരു ഗോൾഫ് കളിക്കാരനായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റ് വിജയത്തിന് ശേഷം സമ്മാനത്തുകയായ ചെക്കും വാങ്ങി, ക്യാമറകൾക്ക് മുൻപിൽ ചിരിച്ചു പോസ് ചെയ്ത്, അദ്ദേഹം മടങ്ങുകയായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറിനടുത്തേക്ക് നടക്കുമ്പോൾ ഒരു ചെറുപ്പക്കാരിയായ സ്ത്രീ അദ്ദേഹത്തിനടുത്തേക്ക് വന്നു. വിജയത്തിൽ അഭിനന്ദിച്ചതിന് ശേഷം അസുഖം വന്ന് ഗുരുതരാവസ്ഥയിൽ കിടക്കുന്ന തന്റെ മകനെക്കുറിച്ച്…

  • ഡോ. എസ്. രാധാകൃഷ്ണൻ

    Dr. സർവ്വേപള്ളി രാധാകൃഷ്ണൻ എന്ന എസ്. രാധാകൃഷ്ണൻ ഒരു മഹാനായ അധ്യാപകനും പ്രഭാഷകനും ദാർശനികനും തത്വചിന്തകനും മുൻ ഇന്ത്യൻ പ്രസിഡന്റും ഒക്കെ ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ ജന്മദിനമാണ് നമ്മൾ സെപ്റ്റംബർ 5 ന് അധ്യാപകദിനമായി ആചരിക്കുന്നത്. അതിനിപുണനായ ഭരണകർത്താവായിരുന്ന അദ്ദേഹത്തിന്റെ ബുദ്ധികൂർമ്മതയും നർമ്മബോധവും പ്രശസ്തമായിരുന്നു. ഒരിക്കൽ ഗ്രീസിലെ രാജാവ് ഇൻഡ്യ സന്ദർശിക്കാൻ വന്നു. പ്രസിഡന്റ്‌ ആയിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിക്കാൻ ചെന്നു. സംസാരത്തിനിടയിൽ രാജാവിനോട് പറഞ്ഞു, ” Your Majesty… ഞങ്ങളുടെ ക്ഷണം സ്വീകരിച്ച്…