- Homepage
-
പുഞ്ചിരി
😊 പുഞ്ചിരി 😊 🌹ഓരോ മനം നിറയുന്ന പുഞ്ചിരികൾക്ക് പിന്നിൽ ഉണ്ടാകും ഒരുപാടു മനം മുറിവേറ്റ ഒരുവന്റെ ഹൃദയതാളവും🌹.. ചിരിക്കാനും ചിരിപ്പിക്കാനും ചിരിക്കുന്നവരെ കാണാനുമൊക്കെ ഇഷ്ടപെടുന്നവരുടെ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ പലപ്പോളും ഈ പുഞ്ചിരിയുടെ അർത്ഥം മനസിലാക്കാൻ കഴിയാതെ പോകുന്നവർ ആയി നാം ഇടക്കൊക്കെ മാറാറുണ്ട് എന്നതാണ് സത്യം… അത്തരം ഒരു ലോകത്തിൽ സഹനങ്ങളുടെ തീചൂളയിൽ എറിയപ്പെട്ടപ്പോളും ഒരു പുഞ്ചിരിയോടെ സമചിത്തയോടെ എല്ലാം നേരിട്ടവൻ ആണ്, ക്രിസ്തു… തന്റെ പുഞ്ചിരിയിലൂടെ അനേകരെ തന്റെ പിതാവിന്റെ…
-
നഷ്ടം
❤️❤️❤️ നഷ്ടം ❤️❤️❤️ “ചില നഷ്ടപ്പെടുത്തലുകൾ വേണം… അതിലും വലിയ ഇഷ്ടങ്ങളെ സ്വന്തമാക്കാൻ… “ ദൈവം തന്റെ സ്വപ്‌നങ്ങൾ എഴുതിയ തൂലികയാണ് നാം ഓരോരുത്തരും. പക്ഷെ ഇടക്കെപ്പോളോ ആ തൂലിക അതിന്റെ ഇഷ്ടത്തിന് നീങ്ങി എന്ന് തോന്നി… ക്രിസ്തു… അവനെ ഓർത്തുകൊണ്ട് പലതും നഷ്ടപ്പെടുത്താൻ നിന്റെ ജീവിതത്തിൽ കഴിയുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് ഓരോ നിമിഷവും അവൻ നിന്നെ സമീപിക്കുന്നത്… എല്ലാവരെയും സ്നേഹിക്കണം സ്വന്തം ജീവിതത്തോട് ചേർത്തുനിർത്തുകയും വേണം. എന്നാൽ ഒന്നുണ്ട് ഇവയൊന്നും നിനക്ക് സ്വന്തമാക്കാൻ കഴിയില്ല… ഒഴുകുന്ന…
-
സ്നേഹത്തിന്റെ ഉപകരണം
❤️❤️❤️ സ്നേഹത്തിന്റെ ഉപകരണം ❤️❤️❤️ 🪄🪄🪄 “ഉടഞ്ഞ മൺപാത്രം പോലും പറഞ്ഞുതരും… ദൈവം കൂട്ടിചേർത്ത സ്നേഹത്തിന്റെ സന്ദേശം”. 🪄🪄🪄 ദൈവം സ്നേഹിച്ചു സ്നേഹിച്ചു തന്റെ ആ സ്നേഹത്തിന്റെ ഉപകരണം ആക്കിയ ഒരു വിശുദ്ധൻ ഉണ്ട്. രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സിസി… ഉടഞ്ഞുപോയ മൺപാത്രം ആയിരുന്നു ഒരിക്കൽ അവനും എന്നാൽ ഉടയോനെ കണ്ടുമുട്ടിയപ്പോൾ അവനും പറഞ്ഞു തന്നു ദൈവം ആ ചെറു ജീവിതവും തന്റെ സ്നേഹത്തിന്റെ ഉപകരണം ആക്കിയ കഥ. നാം എല്ലാവരും ഉടഞ്ഞുപോയ ഒരു…
-
മുറിവിൽ നിന്നും തിരുമുറിവിലേക്ക്
💔💔💔 മുറിവിൽ നിന്നും തിരുമുറിവിലേക്ക് 💔💔❤️ “🪄ചില മുറിവുകളൊക്കെ വേണം; എന്തിനെന്നോ നസ്രായന്റെ തിരുമുറിവുകൾ സ്വന്തമാക്കാൻ…”🪄 ക്രിസ്തു സ്നേഹത്തിന്റെ മറ്റൊരടയാളം അവന്റെ മുറിവുകൾ… നമൊക്കെ ഏതെങ്കിലും വിധത്തിൽ മുറിവേറ്റ മനുഷ്യരാണ്… സ്നേഹിക്കുന്നവരിൽ നിന്നും കിട്ടിയ മുറിവുകൾ… പ്രിയപെട്ടവരിൽ നിന്നും ഏറ്റെടുത്ത മുറിവുകൾ… അങ്ങനെ നീളുന്നു നമ്മുടെയൊക്കെ മുറിവേറ്റ അവസരങ്ങളുടെ നീണ്ട നിരതന്നെ… എന്നാൽ സ്നേഹത്തിന്റെ പേരിൽ… അധികമായി സ്നേഹിച്ചു എന്നതിന്റെ പേരിൽ മുറിവേറ്റവനാണ് ക്രിസ്തു… എന്റെ മുറിവുകളിലേക്ക് നോക്കി ഞാൻ പരിഭവം പറഞ്ഞപ്പോൾ അവയെ സ്നേഹിക്കാൻ പറഞ്ഞവൻ…
-
ഇടയന്റെ കുഞ്ഞാട്
😇🐑🐑 ഇടയന്റെ കുഞ്ഞാട് 🐑🐑😇 “നസ്രായന്റെ ഇഷ്ടപെട്ട കുഞ്ഞാടായിരുന്നു ഒരിക്കൽ ഞാനും… നഷ്ടപ്പെട്ടു എങ്കിലും അന്വേഷിച്ചു കണ്ടെത്തി ഒരു സ്നേഹ ഗീതം പോലെ…” “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്…” എന്ന് പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമായി വന്നപ്പോൾ… ക്രിസ്തുവാകുന്ന കുഞ്ഞാട് ഒരു ഇടയനായി മാറുകയായിരുന്നു… നഷ്ടമായ തന്റെ പ്രിയപ്പെട്ട കുഞ്ഞാടുകളെയും അന്വേഷിച്ചു കണ്ടെത്തി തന്റെ ആലയിലേക്കവൻ കൊണ്ടുവരുവാൻ. തൊണ്ണൂറ്റിഒൻപത് ആടുകൾ ഉണ്ടായിട്ടും തനിക്ക് നഷ്ടപെട്ട തന്റെ പ്രിയപ്പെട്ട ആ കുഞ്ഞാടിനെയും അന്വേഷിച്ചു…
-
ഒരാൾ മാത്രം
🪄🪄🪄 ഒരാൾ മാത്രം 🪄🪄🪄 ❤️ “എല്ലാം ഒരുപോലെ നീങ്ങുമ്പോളും അതിനെതിരെ നീങ്ങുന്ന ഒരാൾ ആവാൻ നിനക്ക് കഴിയുന്നുണ്ടോ? ആ ഒരാളിലേക്കുള്ള യാത്ര”. ❤️ ഒഴുകിനൊത്തു നീന്തുക എന്നത് എല്ലാവരും കേട്ടിട്ടുള്ള ഒരു പദപ്രയോഗമാണ്. എന്താണിത് അർത്ഥമാകുന്നത് എന്ന് നമുക്കറിയാം. എന്നാൽ ഈ ഒഴുക്കിനെതിരെ നീന്താൻ നിന്നെ കൊണ്ട് കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം. സന്തോഷത്തിന്റെയും സുഖലോലുപതയുടെയും വഴിയേ നീങ്ങാൻ ഒരുപാടു പേരുണ്ടാവും എന്നാൽ സഹനങ്ങളെയും ദാരിദ്ര്യത്തെയും പ്രണയിക്കാൻ കഴിയുന്നവർ വളരെ ചുരുക്കമാണ്. അത്തരത്തിൽ ഒരാളെ നമുക്ക്…
-
ഹിതം
🪄🪄🪄 ഹിതം 🪄🪄🪄 ✨ പിതാവേ എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്ന പ്രാർത്ഥനക്കുള്ളിൽ ഉണ്ടായിരുന്ന ഒരു ഉൾവിളി… ശൂന്യമാകുക ✨ മനുഷ്യൻ സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും പിന്നാലെ ഓടുന്ന കാഴ്ച ഒരു പുതുമ നിറഞ്ഞ ഒന്നല്ല… കാരണം നാം എല്ലാവരും നമ്മിലേക്കും നമ്മുടെ ഇഷ്ടങ്ങളിലേക്കും ഇറങ്ങിനടക്കാൻ ആഗ്രഹിക്കുന്നവരാണ്… എന്നാൽ സ്വന്തം ഹിതം അല്ലാതെ മറ്റൊരാളുടെ താല്പര്യങ്ങൾ നിറവേറ്റാൻ ആരെങ്കിലും തയ്യാറാകുമോ?… എന്നാൽ അതിന് പോലും ഒരുങ്ങി സ്വപിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഒരു പൊന്നുതമ്പുരാൻ…
-
കണ്ണുനീർ
💧💧🥲 കണ്ണുനീർ 🥲 💧💧 🥹 “ഓരോ തുള്ളി കണ്ണുനീരിനും പറയാനുണ്ട് ഒരുപാടു വേദനകളുടെയും നൊമ്പരങ്ങളുടെയും കഥ” 🥹 ചില നേരം നമുക്ക് തോന്നാറില്ലേ… ഒന്ന് മനസ്സു തുറന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്…. ചിലപ്പോൾ തോന്നാറില്ലേ ആരും കൂടെ ഇല്ല എന്ന്… ഒരു തരം വിരസത… കൂടെ ആരുമില്ലെന്നുള്ള തോന്നൽ… ഇതൊക്കെ ഉണ്ടാകുമ്പോളും ഓടി എത്തേണ്ട ഒരിടം ഉണ്ട്… അത് നമ്മുടെ ഈശോടെ അടുത്തു തന്നെയാണ്. കണ്ണുനീരുകൊണ്ട് ഈശോയുടെ പാദം കഴുകിയ ഒരാളെ ബൈബിളിൽ നമ്മൾ കാണുന്നുണ്ട്…
-
കൂടെ
🫂🫂🫂 കൂടെ 🫂🫂🫂 ✨✨✨ “നിന്റെ തനിച്ചാകലിന്റെ കാൽവരിയിൽ നിനക്കായി മുറിഞ്ഞവൻ കൂടെ ഉണ്ടെന്നേ… ഒന്നുമാത്രം അവനിലേക്ക് നിന്റെ ഹൃദയം ഉയരട്ടെ…” ✨✨✨ ചില മനുഷ്യരില്ലേ, അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂ മറുത്തൊന്നും പ്രതീക്ഷിക്കാതെ… ഏകരായി അവസാനം അവർക്ക് പടിയിറങ്ങേണ്ടി വരും… പുതിയ ആളുകൾ വരുമ്പോൾ . എങ്കിലും പരിഭവം ഒന്നുമില്ല… താൻ സ്നേഹിച്ചവർ ഹാപ്പി ആണേൽ പിന്നെ എന്താണ് അതിൽ പരം വേണ്ടു… പറ്റിക്കപ്പെടുവാണെന്നു അറിഞ്ഞിട്ടും ചിലരുണ്ട് വീണ്ടും വീണ്ടും സ്നേഹിക്കും… കാരണം അവർക്ക് ആരെയും…
-
മരണം
⚰️🪄🪄 മരണം 🪄🪄⚰️ “ക്രിസ്തു… സ്നേഹത്തിന്റെ കാൽവരിമലമുകളിൽ സ്വന്തം ശരീരം മുറിച്ചുനൽകിയതും… രക്തം പകർന്നു നൽകിയതും ആണ് മരണം…”🪦 മരണം… അത്രമേൽ ആർക്കും ഇഷ്ടമില്ലാത്തതും… ആഗ്രഹം ഇല്ലാത്തതും ആയ ഒന്ന്… മരണം ഭയത്തിന്റെ ഏറ്റവും വലിയ സൂചന… ശരീരമാകുന്ന ഈ ചട്ടക്കൂടിനെയും ഇതിന്റെ ആഗ്രഹങ്ങളും ത്യചിച്ചുകൊണ്ട് മറ്റൊരു അവസ്ഥയിൽ എത്തുക എന്നത് നമ്മുടെ ചിന്തകൾക്കതീതമാണ്… പ്രവാചകൻ പറഞ്ഞുകഴിഞ്ഞു “നശ്വരശരീരം ആത്മാവിന് ദുർവഹമാണ്. ഈ കളിമൺകൂടാരം ചിന്താശീലമുള്ള മനസിനെ ഞെരുക്കുന്നു”. (Wisdom 9:15) എന്ന്. മരണം എന്നത് ആത്മാവിന്റെ…
-
പ്രണയിച്ചുകൊണ്ടേയിരിക്കുക, പ്രിയ പുരോഹിത
❤️❤️❤️ പ്രണയിച്ചുകൊണ്ടേയിരിക്കുക, പ്രിയ പുരോഹിത ❤️❤️❤️ 🪄🪄🪄 “ക്രിസ്തുവിനു വേണ്ടി… അവന്റെ അജഗണത്തിനായി… സ്വയം ഇല്ലാതെ ആകാൻ… ഒരു വിശുദ്ധ ജന്മം… പുരോഹിതൻ…” 🪄🪄🪄 ഓഗസ്റ്റ് 4, വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം… എല്ലാ വൈദികർക്കും തിരുനാൾ ആശംസകൾ. ആരായിരുന്നു ജോൺ എന്ന വൈദികൻ? ഒരു പാവപെട്ട കർഷക കുടുംബത്തിൽ ജനിച്ചവൻ… പഠിക്കാൻ കഴിവുകുറഞ്ഞവൻ എന്നാൽ ദൈവത്തെയും പരിശുദ്ധ അമ്മയെയും കുറിച്ച് പറയുമ്പോൾ അവന്റെ അറിവുകൾ വലുതായിരുന്നു… ആദ്യമായി ആർസിലേക്ക് വന്ന വിയാനിക്ക് വഴി…
-
കുർബാന കുപ്പായം
💞💞💞 കുർബാന കുപ്പായം 💞💞💞 “ഈശോയുടെ ഹൃദയമാവാൻ ബലിപീഠത്തിൽ ആരംഭിച്ച് അവസാനം അതെ ബലിപീഠത്തിൽ ഒന്നാവാൻ… പുരോഹിതൻ”..🪄 “മെൽക്കിസദക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതൻ ആകുന്നു അതിനു മാറ്റം ഉണ്ടാവുകയില്ല” (Ps.110, 4) എന്ന് പറഞ്ഞുകൊണ്ട് ഓരോ പുരോഹിതനും ക്രിസ്തുവാകുന്ന നിത്യപുരോഹിതന്റെ ഹൃദയത്തിന്റെ സ്‌നേഹിതരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ പൗരോഹിത്യം സഭയിൽ തുടരാൻ അവൻ തിരഞ്ഞെടുത്ത ബലഹീന ജന്മങ്ങൾ… ലോകദൃഷ്ട്യ അവർ അയോഗ്യരായിരിക്കാം എന്നാൽ ക്രിസ്തു അവരെ യോഗ്യരെന്ന് പരിഗണിക്കുകയും… തന്റെ സ്നേഹത്തിന്റെ പാതയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു.…
-
സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ
💞💞💞 സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ 💞💞💞 “സ്വർഗം നൽകിയ വലിയ സമ്മാനം… കുരിശിന്റെ താഴെ നിന്ന യോഹന്നാനിലൂടെ… ആ അമ്മസ്നേഹത്തെ നമ്മിലേക്ക്….”🪄 “അമ്മ…” ഇത്രയും മനോഹരമായ ഒരു പദം വേറെ ഉണ്ടാവില്ല… നമ്മുടെയൊക്കെ അമ്മമാരെ ഒരുപാടു സ്നേഹിക്കുന്നവരാണല്ലോ നാം എല്ലാരും… എന്നാൽ സ്വർഗ്ഗം സ്നേഹത്തോടെ നമുക്കു നൽകിയ ഒരു അമ്മയുണ്ട്… ഈശോയുടെ അമ്മ, പരിശുദ്ധ മാതാവ്. ദൈവതിരുമുൻപിൽ എളിമയോടെ നിന്നപ്പോൾ സ്വർഗ്ഗത്തിന്റെ സ്വപനങ്ങൾ പൂർത്തിയാക്കാൻ ദൈവം ഈ അമ്മയെ ഉപകാരണമാക്കി. എളിമയോടെ നിൽക്കുന്നവരെ ദൈവം…
-
ഏകാന്തത
❤️❤️💔 ഏകാന്തത 💔❤️❤️ 🫂 🫂 🫂 “തനിയെ അവനോടു കൂടെ”. 🫂 🫂🫂 ഏകാന്തതയെ പ്രണയിച്ചവൻ ആയിരുന്നു ക്രിസ്തു എനിക്ക്. അവൻ എത്രമാത്രം ഏകാന്തതയെ ഇഷ്ടപെട്ടിരുന്നു. എന്നാൽ അവന്റെ ജീവനോളം. ഈശോയ്ക്കു ഇത് ഒരു തനിച്ചാകൽ ആയിരുന്നില്ല പിന്നെയോ തന്റെ സ്നേഹം നിറഞ്ഞ പിതാവിനോടുള്ള സ്നേഹ സംഭാഷണം ആയിരുന്നു. നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒന്ന് കടന്നുചെല്ലാം… തനിച്ചാക്കുക എന്നാൽ ഉൾഭയത്തോടെ ആണ് നമ്മിൽ പലരും നോക്കി കാണുന്നത്… അത്തരം നിമിഷങ്ങളിൽ ഓർക്കേണ്ട ഒന്നുണ്ട് ക്രിസ്തുവിന്റെ മനോഭാവം എന്തായിരുന്നു…
-
സഹന ഗീതം
🎻💞💞 സഹന ഗീതം 💞💞🎻 “ആത്മാവിനെ മൃദുവായി മുറിപ്പെടുത്തുന്ന ഒരു സ്നേഹ സ്പർശം… അവനോടു കൂടെ.” ക്രിസ്തു… അവന്റെ സഹനങ്ങൾ എന്നും കഠിനമായിരുന്നു… അവന്റെ വേദനകളോ ഒന്നിനോടും തുലനം ചെയ്യാൻ കഴിയാത്തതും. എങ്കിലും ആ ക്രിസ്തുവിന് ആരോടും ഒരു പരിഭവവും ഇല്ല… സ്നേഹം മാത്രം… ദ്രോഹിച്ചവനെയും തള്ളി പറഞ്ഞവനെയും ഒറ്റികൊടുത്തവനെയും എല്ലാം ഒരുപോലെ സ്നേഹിച്ചവൻ… സഹനങ്ങളെ ഇത്രമാത്രം ആത്മസംയമനത്തോടെ സമീപിച്ച ആരെയും ക്രിസ്തുവിൽ അല്ലാതെ ഞാൻ കണ്ടിട്ടില്ല. കാലിത്തൊഴുത്തു മുതൽ ആരംഭിച്ച സഹനങ്ങൾ കാൽവരിയോളം നീണ്ടു നിന്നിരുന്നു.…
-
മർത്തയെ പോലെ
💞💞💞 മർത്തയെ പോലെ 💞💞💞 “അതിഥി ദേവോ ഭവ” മർത്ത ബൈബിളിൽ ഈശോ താൻ ഒരുപാടു ഇഷ്ടപെട്ടിരുന്ന ഒരു കുടുംബം. അവിടെ മറിയവും ലാസറും ഉണ്ട്… ഈശോ സുവിശേഷത്തിൽ കരഞ്ഞു എന്ന് പറയുന്നത് ലാസറിന്റെ മരണം നടന്ന ശേഷം ആണ്…നമ്മുക്ക് മർത്തയുടെ ജീവിതത്തിലേക്ക് ഒന്ന് കടന്നുചേല്ലാം. തന്റെ പ്രിയ ഗുരു ജറുസലേമിലേക്കുള്ള യാത്രക്കിടയിൽ അവരുടെ ഭവനത്തിൽ വരുന്ന അവസരം… മറിയം ഈശോയെ ശ്രവിച്ചു അവിടെ ഇരുന്നു എന്ന് പറയുമ്പോൾ മർത്ത ഒരുപാടു കാര്യങ്ങൾ ഓടി നടന്നു ചെയ്യാൻ…
-
സഹനവഴിയിലെ തിരിനാളം
💞🕯️ സഹനവഴിയിലെ തിരിനാളം 💞🕯️ ” ചില ജന്മങ്ങൾ അങ്ങനെ ആണ്… സ്വയം അഴിഞ്ഞു മറ്റുള്ളവർക്ക് വേണ്ടി പ്രകാശമാകാൻ സ്വർഗം തിരഞ്ഞെടുത്ത അത്ഭുത ജീവിതങ്ങൾ… വിശുദ്ധ അൽഫോൻസാമ്മയെ പോലെ…“ 🪄 കുടമാളൂരിലെ വീട്ടിൽ ജനിച്ചു… ആരാലും അറിയപ്പെടാത്ത ഒരു സന്യാസഭവനത്തിലെ നാല് ചുവരുകൾക്കുള്ളിലിരുന്നുകൊണ്ട് ഈശോയെ ആഴമയി സ്നേഹിച്ചവൾ… ഓർമ്മവച്ച നാൾമുതൽ സ്വർഗീയ രാജകുമാരനായ ഈശോയെ സ്വന്തമാക്കാൻ ആഗ്രഹിച്ചവൾ… അന്നക്കുട്ടി എന്ന നമ്മുടെ അൽഫോൻസാമ്മ. “സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപെടുന്നു സഹനത്തിന്റെ തീചൂളയിൽ കർത്താവിനു സ്വീകാര്യരായ മനുഷ്യരും” എന്ന്…
-
ബലി
❤💔💘 ബലി ❤💔💘 🪄 “നിൻ ബലിയാകനും ബലിയേകാനും… ജീവിതം ഒരു നൈവേദ്യമായി… ഇതാ ഞാനും… “🪄 ക്രിസ്തു… അവൻ എന്നും എനിക്കൊരു അത്ഭുതമാണ്. എത്രകണ്ട് അവനെ അറിയാൻ ശ്രമിച്ചപ്പോളും അത്രമേൽ ആഴത്തിൽ അവന്റെ സ്നേഹം എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിച്ചുതന്നു. ഇപ്പോളിതാ സ്വയം കുറി വീണ ഒരു കുഞ്ഞാടിനെ പോലെ ബലിയായി തീരാൻ അവൻ പോകുവാൻ തയ്യാറാകുന്നു. അപരന്റെ മിഴിനീരിനെ തുടക്കുവാൻ… ആരും നഷ്ടമാകാതെ അവസാനം തന്നോട് കൂടെ ഉണ്ടാകുവാൻ അവൻ അവർക്കെല്ലാം വേണ്ടി അവൻ…
-
ആനന്ദം
🥰🥰🥰 ആനന്ദം 🥰🥰🥰 🕯️🕯️🪄 “പുറമെയുള്ള ഒന്നിനും കെടുത്താനാകാത്ത ഹൃദയത്തിലെ ക്രിസ്തുവിനായി എരിയുന്ന തിരിനാളം പോലെ”. 🪄🕯️🕯️ ക്രിസ്തു… സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചു തന്നു എന്താണ് യഥാർത്ഥ ആനന്ദം എന്ന്. ഒരിക്കലും ഒന്നിനോടും ഈശോയ്ക്കു പരിഭവം ഇല്ലായിരുന്നു. എല്ലാ സമയത്തും അവന്റെ മുഖത്തെ പുഞ്ചിരിക്ക് ഒരു മാറ്റവും വന്നിരുന്നില്ല. സഹനങ്ങളിലും അതിന്റെ പൂർണത ആനന്ദം ആണെന്നവൻ അറിഞ്ഞിരുന്നു… തലചായ്ക്കാനിടം നഷ്ടപ്പെട്ടാലും ശിരസ്സ് തന്നെ നഷ്ടപ്പെട്ടാലും അവൻ നമ്മളോട് പറയാൻ ആഗ്രഹിച്ചത് ഒന്ന് മാത്രം… ശരീരത്തെ കൊല്ലുകയും…
-
Flowers, Drawing
Flowers: A Simple Pencil Drawing by Jismaria
-
വല്ലാത്തൊരിഷ്ടം
💞💞💞 വല്ലാത്തൊരിഷ്ടം 💞💞💞 🥰 “മെനെഞ്ഞെടുത്തു സ്വന്തം ഇഷ്ടംപോലെ… വിളിച്ചു വിശുദ്ധീകരിച്ചു… സ്വന്തമാക്കി” 🥰 സന്യാസം എത്ര സുന്ദരമായ… ആനന്ദത്തിന്റെ തികവുള്ള ഒരു ജീവിതം… കൽക്കരിക്കട്ടെയെയും വൈഡ്യൂര്യമാക്കാൻ കഴിവുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ അടയാളം. ബലഹീനതകളും കുറവുകളും അറിഞ്ഞുകൊണ്ടു ക്രിസ്തു തന്റെ പ്രിയപ്പെട്ട ശിഷ്യരെ തിരഞ്ഞെടുത്തതുപോലെ… അവന്റെ കൂടെ ആയിരിക്കാൻ വേണ്ടി അവനുവേണ്ടി അനേകം ആത്മാക്കളെ നേടാൻ മൺപാത്രത്തിൽ ക്രിസ്തു തന്ന വലിയ ദാനമായ ദൈവവിളി ആണ് ഓരോ സന്യാസജീവിതവും. അതിനൊരു അർത്ഥം ഉണ്ട് അതിനൊരു ആനന്ദം ഉണ്ട്.…
-
യോഹന്നാൻ
💞💞💞 യോഹന്നാൻ 💞💞💞 💞 “ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്ന് നിന്ന് സ്നേഹപൂർവ്വം… 💞” യോഹന്നാൻ… ക്രിസ്തു താൻ സ്നേഹിച്ചിരുന്ന ശിഷ്യൻ എന്ന് ബൈബിൾ രേഖപെടുത്തിയിരിക്കുന്ന ഏക ശിഷ്യൻ. അന്ത്യ അത്താഴ വേളയിൽ ക്രിസ്തുവിന്റെ വക്ഷസോട് ചാരിയിരുന്നവൻ… ക്രിസ്തുവിന്റെ ഹൃദയത്തുടിപ്പുകൾ തന്റെ ഹൃദയത്തുടിപ്പുകളോട് ചേർത്തവൻ… കാൽവരി കുരിശോളം അവന്റെ കൂടെ ഉണ്ടായിരുന്നവൻ… ഒടുവിൽ ആ കുരിശിൻ താഴെ നിന്നെകൊണ്ട് ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചവൻ… 💞 യോഹന്നാൻ 💞 ഇന്ന് നമ്മളെ നോക്കി ഈശോ…
-
സൗഹൃദം
🪄🪄🪄🫂 സൗഹൃദം 🫂🪄🪄🪄 🪄🪄🪄 ക്രിസ്തു ഹൃദയം കൊണ്ട് എഴുതിയ സ്നേഹ വാക്യം 🪄🪄🪄 ആരെങ്കിലും ആയിട്ട് സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടപെടുന്നവർ ആണ് നാം എല്ലാവരും. അത് നിലനിർത്താൻ എന്ത് ത്യാഗവും ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്യുന്നു. കാരണം ഓരോ മനുഷ്യനും ആരെ എങ്കിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ്… ബൈബിളിൽ നമുക്ക് ഒരാളെ കണ്ടെത്താൻ കഴിയും… അത് മാറ്റാരുമല്ല നമ്മുടെ സ്വന്തം ഈശോ തന്നെയാ. ‘ഞാൻ നിങ്ങളെ സ്നേഹിതരെന്ന് വിളിച്ചു’ എന്നാണ് ഈശോ തന്നെ നമ്മുക്ക് പറഞ്ഞു തരുന്നേ.…
-
ദിവ്യകാരുണ്യം
🪻🪻🪻 ദിവ്യകാരുണ്യം 🪻🪻🪻🪄🪄🪄 “തുഷാരബിന്ദു പോലെ അനഘമാക്കണേ”🪄🪄🪄 സ്വർഗ്ഗത്തിലെ വലിയവൻ ഭൂമിയിലെ മനുഷ്യരോട് കൂടെ ആയിരിക്കാൻ വേണ്ടി സ്വയം ശൂന്യമായി തീർന്നു… അതാണ് ദിവ്യകാരുണ്യം. ഒരു ചെറിയ ഗോതമ്പപ്പത്തിനുള്ളിൽ ഒരുപാടു സ്നേഹം നിറച്ചുകൊണ്ട് നമ്മുടെ കൂടെ ആയിരിക്കാൻ വേണ്ടി അവൻ ഇത്രത്തോളം ചെറുതായി. മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയുന്നതിലും വലിയ രഹസ്യമാണ് ദിവകാരുണ്യം. ഓരോ ദിവ്യകാരുണ്യ സാനിദ്ധ്യവും ഓരോ അനുഭവമാണ്. “𝓣𝓱𝓮 𝓽𝓲𝓶𝓮 𝔂𝓸𝓾 𝓼𝓹𝓮𝓷𝓭 𝔀𝓲𝓽𝓱 𝓙𝓮𝓼𝓾𝓼 𝓘𝓷 𝓽𝓱𝓮 𝓑𝓵𝓮𝓼𝓼𝓮𝓭 𝓢𝓪𝓬𝓻𝓪𝓶𝓮𝓷𝓽 𝓲𝓼 𝓽𝓱𝓮 𝓫𝓮𝓼𝓽…
