ദിവ്യകാരുണ്യം

🪻🪻🪻 ദിവ്യകാരുണ്യം 🪻🪻🪻
🪄🪄🪄 “തുഷാരബിന്ദു പോലെ അനഘമാക്കണേ”🪄🪄🪄

സ്വർഗ്ഗത്തിലെ വലിയവൻ ഭൂമിയിലെ മനുഷ്യരോട് കൂടെ ആയിരിക്കാൻ വേണ്ടി സ്വയം ശൂന്യമായി തീർന്നു… അതാണ് ദിവ്യകാരുണ്യം. ഒരു ചെറിയ ഗോതമ്പപ്പത്തിനുള്ളിൽ ഒരുപാടു സ്നേഹം നിറച്ചുകൊണ്ട് നമ്മുടെ കൂടെ ആയിരിക്കാൻ വേണ്ടി അവൻ ഇത്രത്തോളം ചെറുതായി. മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയുന്നതിലും വലിയ രഹസ്യമാണ് ദിവകാരുണ്യം. ഓരോ ദിവ്യകാരുണ്യ സാനിദ്ധ്യവും ഓരോ അനുഭവമാണ്.

“𝓣𝓱𝓮 𝓽𝓲𝓶𝓮 𝔂𝓸𝓾 𝓼𝓹𝓮𝓷𝓭 𝔀𝓲𝓽𝓱 𝓙𝓮𝓼𝓾𝓼 𝓘𝓷 𝓽𝓱𝓮 𝓑𝓵𝓮𝓼𝓼𝓮𝓭 𝓢𝓪𝓬𝓻𝓪𝓶𝓮𝓷𝓽 𝓲𝓼 𝓽𝓱𝓮 𝓫𝓮𝓼𝓽 𝓽𝓲𝓶𝓮 𝓨𝓸𝓾 𝓦𝓲𝓵𝓵 𝓼𝓹𝓮𝓷𝓭 𝓸𝓷 𝓔𝓪𝓻𝓽𝓱”. നമ്മുടെ കൂടെ ആയിരിക്കാൻ ഹൃദയം നിറയെ സ്നേഹവുമായി ഈശോ വന്നു… ആ സ്നേഹം മാത്രം ആണ് ഈശോയെ ഇത്രയും മുറിയപ്പെടാൻ പ്രേരിപ്പിച്ചതും. നമ്മോടൊപ്പം ആയിരിക്കാൻ അവസാന അത്താഴ വേളയിൽ അവൻ ഒരു തിരുവോസ്തിയായി മാറി. തന്റെ ശിഷ്യർക്കു സ്വയം മുറിച്ചു നൽകിയ ഈശോ അവരോട് പറഞ്ഞത് “നിങ്ങൾ ഇതെന്റെ ഓർമ്മക്കായി ചെയ്യുവിൻ” എന്നാണ് സമ്മാനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. പക്ഷെ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയുന്നതിലും വച്ചു ഏറ്റവും വലിയ സമ്മാനമായി ഈശോ സ്വയം മുറിച്ചുനൽകി.. സ്നേഹിക്കാൻ ഓർമയും ഓർമ്മിക്കാൻ സ്നേഹവും വേണം. ഇവ രണ്ടും ഒന്നുചേർന്ന അനുഭവമാണ് ദിവ്യകാരുണ്യം. കാരണം അവിടെ ക്രിസ്തുവുണ്ട് അവന്റെ സ്നേഹമുണ്ട്… അവനു നമ്മളെ കുറിച്ച് ഓർമയുണ്ട് അതാണ് വലുതാകുവാൻ വേണ്ടി അവൻ ചെറുതായത്. വിശുദ്ധ തോമസ് ആക്വീനാസ് പറയുന്നതുപോലെ “വിശുദ്ധ കുർബാനയുടെ യഥാർത്ഥ പ്രതിഭലനം മനുഷ്യനെ ദൈവമാക്കി മാറ്റുക എന്നതാണ”. ക്രിസ്തുവിന്റെ കരുതൽ എത്രമാത്രം വലുതാണെന്ന് നമുക്ക് ഇതിലൂടെ മനസിലാക്കാൻ കഴിയും.

ക്രിസ്തു,… അവനെനിക്ക് പഠിപ്പിച്ചു തന്നു; എന്താണ് യഥാർത്ഥ സ്നേഹം എന്ന്… എങ്ങനെ ആണ് ഈ സ്നേഹം നിലനിർത്താനും കൂടെ ആയിരിക്കാനും ഉള്ള സ്മാരകം എന്ന്… ഞാൻ അറിയാതെ എന്നെ ഞാൻ ആയി സ്നേഹിച്ചവൻ ക്രിസ്തുവായിരുന്നു… ഞാൻ അറിയാൻ വൈകിയപ്പോളും സ്നേഹമായി എന്നിൽ അലിഞ്ഞു ചേർന്ന് ഒന്നായവൻ ആയിരുന്നു ക്രിസ്തു. ഞാൻ മുറിയാൻ മടിച്ചപ്പോളും എനിക്കായി മുറിഞ്ഞവൻ ആയിരുന്നു എനിക്കെന്റെ ക്രിസ്തു…

ഓ, എന്റെ ഈശോയെ നിന്നെ വഹിക്കുന്ന ഒരു ചെറിയ സക്രാരി ആകാൻ ഞാൻ എന്നെ ഇനിയും എത്രമാത്രം നിന്നോട് ചേർന്നിരിക്കേണ്ടിയിരിക്കുന്നു. 🪄💞

Advertisements
Advertisements

2 thoughts on “ദിവ്യകാരുണ്യം

Leave a comment