ഇടയന്റെ കുഞ്ഞാട്

“ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്…” എന്ന് പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമായി വന്നപ്പോൾ… ക്രിസ്തുവാകുന്ന കുഞ്ഞാട് ഒരു ഇടയനായി മാറുകയായിരുന്നു… നഷ്ടമായ തന്റെ പ്രിയപ്പെട്ട കുഞ്ഞാടുകളെയും അന്വേഷിച്ചു കണ്ടെത്തി തന്റെ ആലയിലേക്കവൻ കൊണ്ടുവരുവാൻ.

തൊണ്ണൂറ്റിഒൻപത് ആടുകൾ ഉണ്ടായിട്ടും തനിക്ക് നഷ്ടപെട്ട തന്റെ പ്രിയപ്പെട്ട ആ കുഞ്ഞാടിനെയും അന്വേഷിച്ചു ഇറങ്ങിയ ഒരു ഇടയൻ… മനുഷ്യബുദ്ധിയിൽ മണ്ടത്തരം എന്ന് തോന്നാം എങ്കിലും ഒന്നിനെപോലും നഷ്ടമാക്കാൻ ആഗ്രഹിക്കാത്ത സ്നേഹമുള്ള ഒരു ഇടയൻ… ഈശോക്ക് എന്താകാം ആ കുഞ്ഞാടിനെ ഒരുപാടിഷ്ടം എന്ന് ചിന്തിക്കാം… അതിന് കാരണം ആ ഉണ്ടായിരുന്ന ആടുകളിൽ ഏറ്റവും ദുർബലൻ അവനായിരുന്നു… അവനെ എപ്പോളും ഈ ഇടയൻ തന്റെ ഹൃദയത്തോടു ചേർത്ത് കൊണ്ട് നടന്നിരുന്നു… അവനെ എപ്പോളും തന്റെ ചുമലിൽ എടുത്തിരുന്നു… എന്നിട്ടും അവനെപ്പോളോ ആ സ്നേഹം നിറഞ്ഞ ഇടയന്റെ അരികിലേക്ക് വരുവാൻ വൈകിപ്പോയി… അവനറിയാതെ വഴി തെറ്റിപ്പോയി…

എങ്കിലും സ്നേഹം മാത്രമായ ഈ ഇടയന് അവനെ മറക്കാൻ കഴിഞ്ഞില്ല… അവനെയും അന്വേഷിച്ചു ഇറങ്ങി… ഒടുവിൽ കണ്ടെത്തി മുള്ളുകൾക്കിടയിൽ നിസ്സഹായനായി കരഞ്ഞു തളർന്ന കണ്ണുകളുമായി ആ ഇടയന്റെ പ്രിയപ്പെട്ട കുഞ്ഞാട്… അവനെ കണ്ടപ്പോ ആ ഇടയന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞു… അവനെ വാരിപ്പുണർന്നു തന്റെ നെഞ്ചോടു ചേർത്ത് നിർത്തി… ഇത്രമേൽ ദുർബലൻ ആയിട്ടും അത്രമേൽ അവനെ സ്നേഹിച്ച ഒരു ഇടയൻ…

ക്രിസ്തു… നേടിയെക്കുന്ന കാര്യത്തിലും എന്നെ അത്ഭുതപെടുത്തി… ലോകം നഷ്ടമെന്ന് കരുതിയ പലതിനെയും ക്രിസ്തു നേട്ടമായി കണ്ടു… അതാണല്ലോ തന്റെ തൊണ്ണൂറ്റിഒൻപത് ആടുകളെയും മലമുകളിൽ വിട്ടിട്ടു തനിക്കു നഷ്ടമായ തന്റെ പ്രിയപ്പെട്ട കുഞ്ഞടിനെ അന്വേഷിച്ചു ഇറങ്ങിയ ഒരു ഇടയൻ… സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരിടയൻ…

ആ കുഞ്ഞാടിനെ പോലെ ഇടയന്റെ സ്വരം കേൾക്കാതെ തനിയെ ലോകമാകുന്ന മുൾചെടികൾക്കിടയിൽ പെട്ടുപോയ കുഞ്ഞാടുകൾ ആവാം നാം ഓരോരുത്തരും… എന്നിട്ടും ആ വലിയ ഇടയൻ വരികയാണ് തന്റെ പ്രിയപ്പെട്ട നഷ്ടപെട്ട കുഞ്ഞാടിനെ അന്വേഷിച്ചുകൊണ്ട്… ആ ഇടയനറിയാം നഷ്ടമായതിന്റെ വേദന; അതാണല്ലോ താൻ സ്നേഹിക്കുന്ന ആരും നഷ്ടമായി പോകാതിരിക്കാൻ അവസാനം തന്റെ ചങ്കിലെ ചോരയും വെള്ളവും വരെ നമുക്കായി ചിന്തിയത്… 🥹

എന്റെ ഈശോയെ, നീയാകുന്ന വലിയ ഇടയന്റെ നല്ല കുഞ്ഞാടായി മാറാൻ നിന്റെ സ്വരത്തിനു കാതോർക്കാൻ ഞാൻ ഇനിയും എത്രകണ്ട് നിന്റെ ഹൃദയത്തോട് ചേർന്നിരിക്കെണ്ടിയിരിക്കുന്നു…?

നന്ദി ഈശോയെ, ഇടയനായും കൂടെ ഉണ്ടെന്നുള്ള നിന്റെ സ്നേഹത്തിന്റെ ഓർമപ്പെടുത്തലിന് 🪄.

✍🏻✍🏻✍🏻 𝕁𝕚𝕤𝕞𝕒𝕣𝕚𝕒 𝔾𝕖𝕠𝕣𝕘𝕖 ✍🏻✍🏻✍🏻

Advertisements
Advertisements
Advertisements

2 thoughts on “ഇടയന്റെ കുഞ്ഞാട്

Leave a comment