• Ecclesiasticus, Chapter 37 | പ്രഭാഷകൻ, അദ്ധ്യായം 37 | Malayalam Bible | POC Translation

    യഥാര്‍ഥസ്‌നേഹിതന്‍ 1 ഞാനും നിന്റെ സ്‌നേഹിതനാണെന്ന് എല്ലാവരും പറയും; എന്നാല്‍, ചിലര്‍ നാമമാത്രസുഹൃത്തുക്കളാണ്.2 സ്‌നേഹിതന്‍ ശത്രുവായി മാറുന്നത്മരണതുല്യമായ ദുഃഖമല്ലേ?3 ദുഷിച്ച ഭാവനയേ, ലോകത്തെ വഞ്ചനകൊണ്ടു നിറയ്ക്കാന്‍ നീ എന്തിനുണ്ടായി?4 ചില സ്‌നേഹിതന്‍മാര്‍ കൂട്ടുകാരന്റെ സന്തോഷത്തില്‍ ആനന്ദിക്കുന്നു; എന്നാല്‍, ആപത്തു വരുമ്പോള്‍അവനെതിരായി തിരിയും.5 ചിലര്‍ സ്‌നേഹിതരായി സഹായിക്കുന്നത് ഉദരപൂരണത്തിനുവേണ്ടിയാണ്; എങ്കിലുംയുദ്ധം വരുമ്പോള്‍ അവര്‍അവനുവേണ്ടി പരിചയായി നില്‍ക്കും.6 സ്‌നേഹിതനെ മറക്കരുത്; നിന്റെ ഐശ്യര്യകാലത്ത് അവനെഅവഗണിക്കരുത്.7 എല്ലാ ഉപദേശകരും മാര്‍ഗനിര്‍ദ്‌ദേശംനല്‍കുന്നു; എന്നാല്‍, ചിലരുടെ ഉപദേശംസ്വാര്‍ഥപരമാണ്.8 ഉപദേശകനെ സൂക്ഷിച്ചുകൊള്ളുക; ആദ്യം അവന്റെ ലക്ഷ്യം…

  • Ecclesiasticus, Chapter 36 | പ്രഭാഷകൻ, അദ്ധ്യായം 36 | Malayalam Bible | POC Translation

    ഇസ്രായേലിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ഥന 1 എല്ലാറ്റിന്റെയും ദൈവമായ കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വം കടാക്ഷിക്കണമേ!2 എല്ലാജനതകളും അങ്ങയെഭയപ്പെടാന്‍ ഇടയാക്കണമേ!3 അന്യജനതകള്‍ക്കെതിരേ അവിടുന്ന് കരമുയര്‍ത്തണമേ! അവിടുത്തെ ശക്തി അവര്‍ ദര്‍ശിക്കട്ടെ.4 അവരുടെ മുമ്പില്‍ ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നതുപോലെ ഞങ്ങളുടെ മുമ്പില്‍ അവര്‍ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ ഇടയാക്കണമേ!5 കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു െൈദവമില്ലെന്നു മനസ്‌സിലാക്കുകയും ചെയ്യട്ടെ.6 അടയാളങ്ങളും അദ്ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ!7 കോപത്തെ ഉണര്‍ത്തി ക്രോധം വര്‍ഷിച്ച് ശത്രുവിനെ നിശ്‌ശേഷം…

  • Ecclesiasticus, Chapter 35 | പ്രഭാഷകൻ, അദ്ധ്യായം 35 | Malayalam Bible | POC Translation

    1 നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;2 കല്‍പനകള്‍ അനുസരിക്കുന്നത്‌സമാധാനബലിക്കു തുല്യവും.3 കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;4 ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.5 ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്.6 വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.7 എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു.8 നീതിമാന്റെ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; അതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നു.9 നീതിമാന്റെ ബലി സ്വീകാര്യമാണ്;അതു വിസ്മരിക്കപ്പെടുകയില്ല.10 കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്ധു കാട്ടരുത്.11 കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം…

  • Ecclesiasticus, Chapter 34 | പ്രഭാഷകൻ, അദ്ധ്യായം 34 | Malayalam Bible | POC Translation

    വ്യര്‍ഥ സ്വപ്നങ്ങള്‍ 1 അവിവേകിയുടെ പ്രതീക്ഷകള്‍വ്യര്‍ഥവും നിരര്‍ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്‍മാര്‍ക്കുചിറകു നല്‍കുന്നു.2 സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെ പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുമാണ്.3 സ്വപ്നത്തിലെ ദര്‍ശനംയഥാര്‍ഥമുഖത്തിന്റെ പ്രതിച്ഛായമാത്രമാണ്.4 അശുദ്ധിയില്‍നിന്നു ശുദ്ധിയുണ്ടാകുമോ? അസത്യത്തില്‍നിന്നു സത്യവും?5 ഗര്‍ഭിണിയുടെ ഭാവനപോലെ ശകുനം,നിമിത്തം, സ്വപ്നം ഇവയെല്ലാം മിഥ്യയാണ്.6 അത്യുന്നതനില്‍നിന്നുള്ള ദര്‍ശനമല്ലെങ്കില്‍ അതിനെ അവഗണിക്കുക.7 സ്വപ്നങ്ങള്‍ അനേകരെ വഞ്ചിച്ചിട്ടുണ്ട്; അവയില്‍ ആശ്രയിച്ചവര്‍ പരാജയപ്പെട്ടിട്ടുണ്ട്.8 അത്തരം വഞ്ചനകള്‍ കൂടാതെനിയമം നിറവേറ്റാം; സത്യസന്ധമായ ചുണ്ടുകളില്‍ വിജ്ഞാനത്തിനു പൂര്‍ണത ലഭിക്കുന്നു.9 വിദ്യാസമ്പന്നന്‍ വളരെ കാര്യങ്ങള്‍ അറിയുന്നു; അനുഭവസമ്പന്നന്‍ വിവേകത്തോടെസംസാരിക്കുന്നു.10 അനുഭവജ്ഞാനമില്ലാത്തവന്…

  • Ecclesiasticus, Chapter 33 | പ്രഭാഷകൻ, അദ്ധ്യായം 33 | Malayalam Bible | POC Translation

    1 കര്‍ത്താവിനെ ഭയപ്പെടുന്നവന്അനര്‍ഥം സംഭവിക്കുകയില്ല; ആപത്തില്‍നിന്ന് അവിടുന്ന് അവനെ രക്ഷിക്കും.2 ജ്ഞാനി നിയമത്തെ വെറുക്കുകയില്ല; അതിനോട് ആത്മാര്‍ഥത ഇല്ലാത്തവന്‍കൊടുങ്കാറ്റില്‍പെട്ട തോണിപോലെയാണ്.3 വിവേകി നിയമത്തില്‍ ആശ്രയിക്കും. ഉറീംകൊണ്ടുള്ള നിശ്ചയംപോലെനിയമം അവനു വിശ്വാസ്യമാണ്.4 മുന്‍കൂട്ടി തയ്യാറായേ സംസാരിക്കാവൂ;അപ്പോള്‍ നീ ശ്രദ്ധിക്കപ്പെടും; ചിന്തിച്ചുറച്ച് ഉത്തരം പറയുക.5 വിഡ്ഢിയുടെ ഹൃദയംവണ്ടിച്ചക്രംപോലെയാണ്; അവന്റെ ചിന്തകള്‍ തിരിയുന്നഅച്ചുതണ്ടുപോലെയും.6 പരിഹസിക്കുന്ന സ്‌നേഹിതന്‍ വിത്തുകുതിരയെപ്പോലെയാണ്; ആരു പുറത്തിരുന്നാലും അത്‌ഹേഷാരവം മുഴക്കുന്നു. അസമത്വങ്ങള്‍ 7 വര്‍ഷത്തിലെ എല്ലാ ദിവസങ്ങളെയുംപ്രകാശിപ്പിക്കുന്നത് സൂര്യനാണെങ്കില്‍ ഒരു ദിവസം മറ്റൊന്നിനെക്കാള്‍മെച്ചപ്പെട്ടതാകുന്നതെങ്ങനെ?8 കര്‍ത്താവിന്റെ നിശ്ചയമനുസരിച്ചാണ്അവ വ്യത്യസ്തമാകുന്നത്; ഋതുക്കളും…

  • Ecclesiasticus, Chapter 32 | പ്രഭാഷകൻ, അദ്ധ്യായം 32 | Malayalam Bible | POC Translation

    1 വിരുന്നില്‍ നീ മുഖ്യാതിഥിആണെങ്കില്‍ കേമത്തം നടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേനീ ഇരിക്കാവൂ.2 കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷംസ്വസ്ഥാനത്തിരുന്ന് അവരോടൊത്ത്, ആഹ്ലാദിക്കുക; നിന്റെ സമര്‍ഥമായ നേതൃത്വത്തിന്അവര്‍ നിന്നെ അഭിനന്ദിക്കും.3 നിങ്ങളില്‍ പ്രായം കൂടിയവര്‍ സംസാരിക്കട്ടെ; അതാണുയുക്തം. ശരിയായ അറിവോടുകൂടി സംസാരിക്കുക; എന്നാല്‍, സംഗീതത്തിനു തടസ്‌സമാകരുത്.4 വിനോദപരിപാടികള്‍ക്കിടയില്‍സംസാരിച്ചുകൊണ്ടിരിക്കരുത്; അനവസരത്തില്‍ സാമര്‍ഥ്യംപ്രകടിപ്പിക്കരുത്.5 വീഞ്ഞുസത്കാരത്തിലെ സംഗീതംസ്വര്‍ണത്തില്‍ പതിച്ചമാണിക്യംപോലെയാണ്.6 വീഞ്ഞുസത്കാരവേളയിലെശ്രുതിമധുരമായ സംഗീതംസ്വര്‍ണാഭരണത്തിലെ മരതകമുദ്രയാണ്.7 യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ഒന്നിലേറെത്തവണനിര്‍ബന്ധിച്ചാല്‍ മാത്രം.8 ഒതുക്കിപ്പറയുക; കുറഞ്ഞവാക്കുകളില്‍ വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍…

  • Ecclesiasticus, Chapter 31 | പ്രഭാഷകൻ, അദ്ധ്യായം 31 | Malayalam Bible | POC Translation

    സമ്പത്തിന്റെ വിനിയോഗം 1 ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.2 ഉത്കണ്ഠ ഉറക്കത്തെ തടസ്‌സപ്പെടുത്തുകയും കഠിനരോഗം നിദ്രയെ ഇല്ലാതാക്കുകയുംചെയ്യുന്നു.3 ധനികന്‍ പണം കുന്നുകൂട്ടാന്‍ അദ്ധ്വാനിക്കുന്നു; വിശ്രമവേളയില്‍ അവന്‍ സുഖഭോഗങ്ങളില്‍ മുഴുകുന്നു.4 ദരിദ്രന്‍ അദ്ധ്വാനിക്കുന്നത്ഉപജീവനത്തിനുവേണ്ടിയാണ്; വിശ്രമിച്ചാല്‍ അവനു ദാരിദ്ര്യം വര്‍ദ്ധിക്കും.5 സ്വര്‍ണത്തെ സ്‌നേഹിക്കുന്നവനുനീതീകരണമില്ല; പണത്തെ പിന്തുടരുന്നവനുമാര്‍ഗഭ്രംശം സംഭവിക്കും.6 സ്വര്‍ണംനിമിത്തം പലരും നശിച്ചിട്ടുണ്ട്; നാശത്തെ അവര്‍ മുഖാഭിമുഖം ദര്‍ശിക്കുന്നു.7 അതിനുവേണ്ടി ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അതു കെണിയാണ്; ഭോഷന്‍മാര്‍ അതില്‍ വീഴും.8 കുറ്റമറ്റവനും സ്വര്‍ണത്തെകാംക്ഷിക്കാത്തവനുമായധനവാന്‍ അനുഗൃഹീതനാണ്.9 അങ്ങനെയുള്ളവന്‍ ആരുണ്ട്?അവനെ…

  • Ecclesiasticus, Chapter 30 | പ്രഭാഷകൻ, അദ്ധ്യായം 30 | Malayalam Bible | POC Translation

    കുട്ടികളുടെ ശിക്ഷണം 1 പുത്രനെ സ്‌നേഹിക്കുന്നവന്‍അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെസന്തോഷിപ്പിക്കും.2 മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.3 മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെ മുമ്പില്‍ അവന്അഭിമാനിക്കാം.4 ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവന്‍ അവശേഷിപ്പിച്ചിട്ടുണ്ട്.5 ജീവിച്ചിരുന്നപ്പോള്‍ അവന്‍ മകനെകണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല.6 ശത്രുക്കളോടു പകരംവീട്ടാനുംസ്‌നേഹിതന്‍മാര്‍ക്കു പ്രത്യുപകാരംചെയ്യാനും അവന്‍ ഒരുവനെഅവശേഷിപ്പിച്ചിട്ടുണ്ട്.7 മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും; അവന്റെ ഓരോ നിലവിളിയും…

  • Ecclesiasticus, Chapter 29 | പ്രഭാഷകൻ, അദ്ധ്യായം 29 | Malayalam Bible | POC Translation

    കടവും ദാനവും 1 കരുണയുള്ളവന്‍ അയല്‍ക്കാരനുകടം കൊടുക്കും; അവനെ തുണയ്ക്കുന്നവന്‍ കല്‍പനകളനുസരിക്കുന്നു.2 അയല്‍ക്കാരന് ആവശ്യംവരുമ്പോള്‍കടംകൊടുക്കുക; നീ കടംവാങ്ങിയാല്‍ സമയത്തിന്തിരിച്ചുകൊടുക്കണം.3 വാക്കുപാലിച്ച് അയല്‍ക്കാരനോടുവിശ്വസ്തത കാണിക്കുക; നിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും.4 വീണുകിട്ടിയ നിധിപോലെകടത്തെ കരുതുന്ന വളരെപ്പേരുണ്ട്; അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക്ഉപദ്രവം വരുത്തും.5 കടം കിട്ടുന്നതുവരെ അയല്‍ക്കാരന്റെ കൈ ചുംബിക്കുകയും അവന്റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്; കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ഥകമായ വാഗ്ദാനം നല്‍കുകയും സമയംപോരെന്നു പരാതി പറയുകയും ചെയ്യുന്നു.6 നിര്‍ബന്ധം ചെലുത്തിയാലുംകടം കൊടുത്തവനു കഷ്ടിച്ച്പകുതിയേ തിരിച്ചു കിട്ടുകയുള്ളൂ; അവന്‍…

  • Ecclesiasticus, Chapter 28 | പ്രഭാഷകൻ, അദ്ധ്യായം 28 | Malayalam Bible | POC Translation

    തെറ്റുകള്‍ ക്ഷമിക്കുക 1 പ്രതികാരം ചെയ്യുന്നവനോട്കര്‍ത്താവ് പ്രതികാരം ചെയ്യും; അവിടുന്ന് അവന്റെ പാപം മറക്കുകയില്ല.2 അയല്‍ക്കാരന്റെ തിന്‍മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.3 അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ?4 തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടിപ്രാര്‍ഥിക്കുന്നതെങ്ങനെ?5 മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?6 ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത്കല്‍പനകള്‍ പാലിക്കുക.7 കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടു കോപിക്കാതിരിക്കുക; അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച്മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.8 കലഹത്തില്‍ നിന്നൊഴിഞ്ഞാല്‍പാപങ്ങള്‍…

  • Ecclesiasticus, Chapter 27 | പ്രഭാഷകൻ, അദ്ധ്യായം 27 | Malayalam Bible | POC Translation

    വിവിധോപദേശങ്ങള്‍ 1 നിസ്‌സാരലാഭത്തിനുവേണ്ടിപാപം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട്. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നു നടിക്കുന്നു2 കല്ലുകള്‍ക്കിടയില്‍ കുറ്റി ഉറച്ചിരിക്കുന്നതു പോലെ ക്രയവിക്രയങ്ങള്‍ക്കിടയില്‍ പാപം ഉറയ്ക്കുന്നു.3 ദൈവഭക്തിയില്‍ ദൃഢതയുംതീക്ഷ്ണതയും ഇല്ലാത്തവന്റെഭവനം അതിവേഗം നശിക്കും.4 ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതുപോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്‍ക്കും.5 കുശവന്റെ പാത്രങ്ങള്‍ചൂളയിലെന്നപോലെ മനുഷ്യന്‍ ന്യായവാദത്തിലൂടെ പരിശോധിക്കപ്പെടുന്നു.6 വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ഥ്യം വെളിവാക്കുന്നു; ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും.7 ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്; അതാണ് മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗം.8 നീതിയെ പിന്തുടര്‍ന്നാല്‍ നിനക്കതു ലഭിക്കും;…

  • Ecclesiasticus, Chapter 26 | പ്രഭാഷകൻ, അദ്ധ്യായം 26 | Malayalam Bible | POC Translation

    ഉത്തമഭാര്യ 1 ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്റെ ആയുസ്‌സ് ഇരട്ടിക്കും.2 വിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ സമാധാനത്തോടെ ആയുസ്‌സു തികയ്ക്കും.3 ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്കുലഭിക്കുന്ന ദാനങ്ങളില്‍ ഒന്നാണ് അവള്‍.4 ധനവാനോ ദരിദ്രനോ ആകട്ടെ, അവന്റെ ഹൃദയം സന്തുഷ്ടവുംഅവന്റെ മുഖം സദാ പ്രസന്നവുമായിരിക്കും.5 മൂന്നു കാര്യങ്ങള്‍ എനിക്കു ഭയമാണ്; നാലാമതൊന്ന് എന്നെ നടുക്കുന്നു. നഗരത്തില്‍ പരന്ന അപകീര്‍ത്തി, ആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍വച്ചുള്ളവിസ്താരം, വ്യാജസാക്ഷ്യം – ഇവ മരണത്തെക്കാള്‍ ഭയാനകമാണ്.6 മറ്റൊരുവളില്‍ ഭാര്യയ്ക്കു തോന്നുന്ന അസൂയ…

  • The Story of Saint Juan Diego

    In the early decades of the sixteenth century—when the land known today as Mexico was still emerging from the upheaval of conquest—there lived a quiet, humble man named Cuauhtlatoatzin, meaning “the one who speaks like an eagle.” He belonged to the indigenous Chichimeca people of Anáhuac and grew up in the village of Cuauhtitlán, far…

  • 𝑾𝒉𝒚 𝑨𝒓𝒆 𝑹𝒐𝒎𝒂𝒏 𝑪𝒂𝒕𝒉𝒐𝒍𝒊𝒄 𝑷𝒓𝒊𝒆𝒔𝒕𝒔 𝑺𝒊𝒏𝒈𝒍𝒆?

    𝑾𝒉𝒚 𝑨𝒓𝒆 𝑹𝒐𝒎𝒂𝒏 𝑪𝒂𝒕𝒉𝒐𝒍𝒊𝒄 𝑷𝒓𝒊𝒆𝒔𝒕𝒔 𝑺𝒊𝒏𝒈𝒍𝒆? One of the most common questions asked is: “Why are Catholic priests not married?” Many assume it’s simply “because the Church forbids it.” But the real answer is far deeper — historical, biblical, and spiritually profound. 1. 𝐂𝐞𝐥𝐢𝐛𝐚𝐜𝐲 𝐢𝐬 𝐚 𝐃𝐢𝐬𝐜𝐢𝐩𝐥𝐢𝐧𝐞—𝐧𝐨𝐭 𝐚 𝐃𝐨𝐠𝐦𝐚 The Catholic Church has 23 different…

  • 𝗗𝗶𝗱 𝗬𝗼𝘂 𝗞𝗻𝗼𝘄? 𝗧𝗵𝗲 𝗙𝗶𝗿𝘀𝘁 𝗣𝗿𝗶𝗻𝘁𝗶𝗻𝗴 𝗣𝗿𝗲𝘀𝘀 𝗪𝗮𝘀 𝗜𝗻𝘃𝗲𝗻𝘁𝗲𝗱 𝗯𝘆 𝗮 𝗖𝗮𝘁𝗵𝗼𝗹𝗶𝗰!

    𝗗𝗶𝗱 𝗬𝗼𝘂 𝗞𝗻𝗼𝘄? 𝗧𝗵𝗲 𝗙𝗶𝗿𝘀𝘁 𝗣𝗿𝗶𝗻𝘁𝗶𝗻𝗴 𝗣𝗿𝗲𝘀𝘀 𝗪𝗮𝘀 𝗜𝗻𝘃𝗲𝗻𝘁𝗲𝗱 𝗯𝘆 𝗮 𝗖𝗮𝘁𝗵𝗼𝗹𝗶𝗰! Before modern technology, all books were written by hand — every letter, every page, every illustration. Producing a single book required enormous effort, time, and cost. And among all handwritten books, the Bible was the most labor-intensive of all, often taking around 3…

  • Ecclesiasticus, Chapter 25 | പ്രഭാഷകൻ, അദ്ധ്യായം 25 | Malayalam Bible | POC Translation

    ആദരണീയര്‍ 1 എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ ആനന്ദംകൊള്ളുന്നു; അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ് – സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കു പരസ്പരമുള്ള ലയം.2 മൂന്നു തരക്കാരെ എന്റെ ഹൃദയം വെറുക്കുന്നു; അവരുടെ ജീവിതം എന്നില്‍കടുത്ത അമര്‍ഷം ഉളവാക്കുന്നു – ഗര്‍വിഷ്ഠനായയാചകന്‍,വ്യാജം പറയുന്ന ധനവാന്‍,മൂഢനായ വൃദ്ധവ്യഭിചാരി.3 യൗവനത്തില്‍ സമ്പാദിക്കാന്‍ കഴിയാത്തനിനക്കു വാര്‍ദ്ധക്യത്തില്‍ എന്തു നേടാന്‍ കഴിയും?4 നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്!5 വൃദ്ധനില്‍ വിജ്ഞാനവുംമഹത്തുക്കളില്‍ വിവേകവും ഉപദേശവും എത്ര മനോഹരം!6…

  • Ecclesiasticus, Chapter 24 | പ്രഭാഷകൻ, അദ്ധ്യായം 24 | Malayalam Bible | POC Translation

    ജ്ഞാനത്തിന്റെ മാഹാത്മ്യം 1 ജ്ഞാനത്തിന്റെ വാക്കുകള്‍അവള്‍ക്കുതന്നെ പുകഴ്ചയാണ്; തന്റെ ജനത്തിന്റെ മധ്യത്തില്‍അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.2 അത്യുന്നതന്റെ സഭയില്‍അവള്‍ വായ് തുറക്കുന്നു; അവിടുത്തെ സൈന്യത്തിന്റെ മുമ്പാകെഅവള്‍ പ്രഘോഷിക്കുന്നു;3 അത്യുന്നതന്റെ നാവില്‍നിന്നു പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു.4 ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു;മേഘത്തൂണിലായിരുന്നുഎന്റെ സിംഹാസനം.5 ഞാന്‍ തനിയേ ആകാശത്തിനു പ്രദക്ഷിണം വയ്ക്കുകയും പാതാളത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുകയും ചെയ്തു.6 ആഴിയിലെ അലകളിലും ഊഴിയിലുംഎല്ലാ ജനതകളിലും രാജ്യങ്ങളിലുംഎനിക്ക് ആധിപത്യം ലഭിച്ചു.7 ഇവയിലെല്ലാം ഞാന്‍ വിശ്രമസങ്കേതംഅന്വേഷിച്ചു; ആരുടെ ദേശത്തു വസിക്കണമെന്നുഞാന്‍ ആലോചിച്ചു.8 അപ്പോള്‍ സകലത്തിന്റെയും…

  • Ecclesiasticus, Chapter 23 | പ്രഭാഷകൻ, അദ്ധ്യായം 23 | Malayalam Bible | POC Translation

    ആത്മനിയന്ത്രണത്തിനുവേണ്ടി പ്രാര്‍ഥന 1 എന്റെ പിതാവും ജീവിതത്തിന്റെ നിയന്താവുമായ കര്‍ത്താവേ, അവയുടെ ഇഷ്ടത്തിന് എന്നെഏല്‍പ്പിച്ചു കൊടുക്കരുതേ! അവനിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ!2 എന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കാന്‍ ഒരു ചാട്ടയും എന്റെ വികാരങ്ങള്‍ക്ക് വിവേകപൂര്‍ണമായനിയന്ത്രണവും ഉണ്ടായിരുന്നെങ്കില്‍! എന്റെ പാപങ്ങള്‍ ശിക്ഷിക്കപ്പെടാതെപോവുകയില്ല; എന്റെ കുറ്റങ്ങള്‍അവഗണിക്കപ്പെടുകയുമില്ല.3 എന്റെ പാപങ്ങളും കുറ്റങ്ങളും പെരുകിഞാന്‍ എന്റെ ശത്രുക്കള്‍ക്ക് കീഴ്‌പ്പെടുകയോ അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കുകയോ ചെയ്യുകയില്ല.4 എന്റെ പിതാവും ദൈവവുമായകര്‍ത്താവേ, എന്റെ ദൃഷ്ടികള്‍ഔദ്ധത്യം നിറഞ്ഞതാകരുതേ!5 അധമവികാരങ്ങള്‍ക്കു ഞാന്‍ അടിമയാകരുതേ!6 അമിതമായ ആഹാരപ്രിയമോ ഭോഗാസക്തിയോ എന്നെ കീഴടക്കാതിരിക്കട്ടെ! നിര്‍ലജ്ജമായ…

  • Ecclesiasticus, Chapter 22 | പ്രഭാഷകൻ, അദ്ധ്യായം 22 | Malayalam Bible | POC Translation

    അലസതയും ഭോഷത്തവും 1 ചെളിയില്‍ പൂണ്ട കല്ലുപോലെയാണ്അലസന്‍; അവന്റെ നിന്ദ്യാവസ്ഥയെഎല്ലാവരും പരിഹസിക്കുന്നു.2 അലസന്‍ ശുചിത്വമില്ലാത്ത ചാണകക്കൂനയിലെ ചേറിനുതുല്യം; അതിനെ സ്പര്‍ശിക്കുന്നവന്‍കൈ കുടഞ്ഞുകളയുന്നു.3 ദുര്‍മാര്‍ഗിയുടെ പിതാവായിരിക്കുക അപകീര്‍ത്തികരമാണ്; പെണ്‍കുട്ടി ജനിക്കുന്നതു നഷ്ടമാണ്.4 വിവേകമുള്ള പുത്രിക്കു വരനെ ലഭിക്കും; ലജ്ജാകരമായി പ്രവര്‍ത്തിക്കുന്ന പുത്രിപിതാവിനു ദുഃഖഹേതുവാണ്.5 അടക്കമില്ലാത്ത മകള്‍ പിതാവിനും ഭര്‍ത്താവിനും അപകീര്‍ത്തി വരുത്തുകയും ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു.6 അനവസരത്തില്‍ പറയുന്ന കഥവിലാപവേളയില്‍ സംഗീതം പോലെയാണ്; എന്നാല്‍, ജ്ഞാനത്തിന്റെ ശിക്ഷണംഎപ്പോഴും ഉചിതമാണ്.7 മൂഢനെ വിദ്യ അഭ്യസിപ്പിക്കുന്നത്‌പൊട്ടിയ കലത്തിന്റെ കഷണങ്ങള്‍ഒട്ടിച്ചു ചേര്‍ക്കുന്നതുപോലെയാണ്; അല്ലെങ്കില്‍,…

  • Ecclesiasticus, Chapter 21 | പ്രഭാഷകൻ, അദ്ധ്യായം 21 | Malayalam Bible | POC Translation

    പാപം വര്‍ജിക്കുക 1 മകനേ, നീ പാപം ചെയ്തിട്ടുണ്ടോ? ഇനി ചെയ്യരുത്. പഴയ പാപങ്ങളില്‍ നിന്നുള്ളമോചനത്തിനായി പ്രാര്‍ഥിക്കുക.2 സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും.3 നിയമലംഘനം ഇരുവായ്ത്തലവാള്‍പോലെയാണ്; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല.4 ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനംശൂന്യമായിത്തീരുന്നു.5 ദരിദ്രന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നു; അവനു നീതി ലഭിക്കാന്‍ വൈകുകയില്ല.6 ശാസന വെറുക്കുന്നവന്‍പാപികളുടെ വഴിയിലാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ഹൃദയം കൊണ്ടു പശ്ചാത്തപിക്കുന്നു.7 വാക്ചാതുര്യമുള്ളവന്‍ പ്രശസ്തി…

  • Ecclesiasticus, Chapter 20 | പ്രഭാഷകൻ, അദ്ധ്യായം 20 | Malayalam Bible | POC Translation

    അവസരോചിതമായി സംസാരിക്കുക 1 സമയോചിതമല്ലാത്ത ശാസനയുണ്ട്; മൗനം അവലംബിക്കുന്ന ബുദ്ധിമാനുമുണ്ട്;2 കോപം ഉള്ളില്‍ വയ്ക്കുന്നതിനെക്കാള്‍ഭേദമാണ് ശാസിക്കുന്നത്;3 കുറ്റമേറ്റു പറയുന്നവനു ശിക്ഷഒഴിഞ്ഞുകിട്ടും.4 അക്രമം കൊണ്ട് നീതി നടത്തുന്നവന്‍ കന്യകയുടെ ശുദ്ധി അപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്‍ഡനെപ്പോലെയാണ്.5 മൗനം കൊണ്ടു ബുദ്ധിമാനായികരുതപ്പെടുന്നവന്‍ ഉണ്ട്; അതിഭാഷണം കൊണ്ടുവെറുക്കപ്പെടുന്നവനുമുണ്ട്;6 മറുപടിപറയാന്‍ കഴിവില്ലാത്തതുകൊണ്ട് മൗനം ദീക്ഷിക്കുന്നവനുമുണ്ട്. സംസാരിക്കേണ്ടത് എപ്പോഴെന്ന്അറിയാവുന്നതുകൊണ്ടുമൗനം പാലിക്കുന്നവനുമുണ്ട്:7 ഉചിതമായ സമയംവരെ ബുദ്ധിമാന്‍മൗനം പാലിക്കും. പൊങ്ങച്ചക്കാരനും ഭോഷനും സമയനോട്ടമില്ല.8 അമിതഭാഷി നിന്ദ്യനാണ്; തള്ളിക്കേറി സംസാരിക്കുന്നവനുംവെറുക്കപ്പെടും.9 ദൗര്‍ഭാഗ്യം ഭാഗ്യമായിത്തീരാം; ഭാഗ്യം ദൗര്‍ഭാഗ്യമായും.10 നിഷ്പ്രയോജനമായ ദാനമുണ്ട്; ഇരട്ടി…

  • Ecclesiasticus, Chapter 19 | പ്രഭാഷകൻ, അദ്ധ്യായം 19 | Malayalam Bible | POC Translation

    1 മദ്യപനായ തൊഴിലാളി ഒരിക്കലുംധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍അല്‍പാല്‍പമായി നശിക്കും.2 വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍മാരെവഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്ടപ്പെടുന്നു.3 വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും. സംസാരത്തില്‍ സൂക്ഷിക്കുക 4 മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്‌സിന് ആഴമില്ല; പാപം ചെയ്യുന്നവന്‍ തനിക്കുതന്നെതിന്‍മ വരുത്തുന്നു.5 ദുഷ്ടതയില്‍ ആനന്ദിക്കുന്നവന്‍ശിക്ഷിക്കപ്പെടും.6 വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന്‍തിന്‍മയില്‍ നിന്ന് ഒഴിഞ്ഞിരിക്കും.7 കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല.8 മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്; പാപം ആവുകയില്ലെങ്കില്‍, അതുനീ വെളിപ്പെടുത്തരുത്.9 കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം…

  • Ecclesiasticus, Chapter 18 | പ്രഭാഷകൻ, അദ്ധ്യായം 18 | Malayalam Bible | POC Translation

    ദൈവത്തിന്റെ മഹത്വം 1 എന്നേക്കും ജീവിക്കുന്നവന്‍പ്രപഞ്ചം സൃഷ്ടിച്ചു.2 കര്‍ത്താവ് മാത്രമാണ് നീതിമാന്‍.3 അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍ പോരുന്ന ശക്തി ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.4 അവിടുത്തെ മഹത്തായ പ്രവൃത്തികള്‍അളക്കാന്‍ ആര്‍ക്കു കഴിയും?5 അവിടുത്തെ മഹത്വപൂര്‍ണമായ ശക്തിതിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കും? അവിടുത്തെ കാരുണ്യം വര്‍ണിക്കാന്‍ആര്‍ക്കു കഴിയും?6 അവ കൂട്ടുകയോ കുറയ്ക്കുകയോ സാധ്യമല്ല; അവിടുത്തെ അദ്ഭുതങ്ങളെ അളക്കാന്‍ആര്‍ക്കും കഴിയുകയില്ല.7 മനുഷ്യന്റെ അന്വേഷണംഅങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്‍ക്കുകയേ ഉള്ളു; അവന് അത് എന്നും പ്രഹേളികയായിരിക്കും.8 മനുഷ്യന്‍ എന്താണ്? അവനെക്കൊണ്ട് എന്തു പ്രയോജനം? എന്താണ് അവനിലെ…

  • Ecclesiasticus, Chapter 17 | പ്രഭാഷകൻ, അദ്ധ്യായം 17 | Malayalam Bible | POC Translation

    1 കര്‍ത്താവ് മനുഷ്യരെ മണ്ണില്‍നിന്നു സൃഷ്ടിക്കുകയും അതിലേക്കുതന്നെ മടക്കി അയയ്ക്കുകയും ചെയ്തു.2 ചുരുങ്ങിയകാലം മാത്രം അവിടുന്നുമനുഷ്യര്‍ക്കു നല്‍കി; എന്നാല്‍, ഭൂമിയിലുള്ള സകലത്തിന്റെയുംമേല്‍ അവര്‍ക്ക് അധികാരം കൊടുത്തു.3 അവിടുന്ന് അവര്‍ക്ക് തന്റെ ശക്തിക്കുസദൃശമായ ശക്തി നല്‍കുകയുംതന്റെ സാദൃശ്യത്തില്‍ അവരെസൃഷ്ടിക്കുകയും ചെയ്തു.4 എല്ലാ ജീവജാലങ്ങളിലും അവരെക്കുറിച്ചുള്ള ഭീതി അവിടുന്ന് ഉളവാക്കി;5 മൃഗങ്ങളുടെയും പക്ഷികളുടെയുംമേല്‍ അവിടുന്ന് അവര്‍ക്ക് അധികാരം നല്‍കി.6 അവിടുന്ന് അവര്‍ക്കു നാവും കണ്ണുകളും ചെവികളും ചിന്തിക്കാന്‍മനസ്‌സും നല്‍കി.7 അവിടുന്ന് അറിവും വിവേകവുംകൊണ്ട്അവരെ നിറയ്ക്കുകയും നന്‍മയും തിന്‍മയും അവര്‍ക്ക് കാണിച്ചുകൊടുക്കുകയും…