• Ecclesiasticus, Chapter 19 | പ്രഭാഷകൻ, അദ്ധ്യായം 19 | Malayalam Bible | POC Translation

    1 മദ്യപനായ തൊഴിലാളി ഒരിക്കലുംധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍അല്‍പാല്‍പമായി നശിക്കും.2 വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍മാരെവഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്ടപ്പെടുന്നു.3 വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും. സംസാരത്തില്‍ സൂക്ഷിക്കുക 4 മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്‌സിന് ആഴമില്ല; പാപം ചെയ്യുന്നവന്‍ തനിക്കുതന്നെതിന്‍മ വരുത്തുന്നു.5 ദുഷ്ടതയില്‍ ആനന്ദിക്കുന്നവന്‍ശിക്ഷിക്കപ്പെടും.6 വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന്‍തിന്‍മയില്‍ നിന്ന് ഒഴിഞ്ഞിരിക്കും.7 കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല.8 മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്; പാപം ആവുകയില്ലെങ്കില്‍, അതുനീ വെളിപ്പെടുത്തരുത്.9 കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം…

  • Ecclesiasticus, Chapter 18 | പ്രഭാഷകൻ, അദ്ധ്യായം 18 | Malayalam Bible | POC Translation

    ദൈവത്തിന്റെ മഹത്വം 1 എന്നേക്കും ജീവിക്കുന്നവന്‍പ്രപഞ്ചം സൃഷ്ടിച്ചു.2 കര്‍ത്താവ് മാത്രമാണ് നീതിമാന്‍.3 അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍ പോരുന്ന ശക്തി ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.4 അവിടുത്തെ മഹത്തായ പ്രവൃത്തികള്‍അളക്കാന്‍ ആര്‍ക്കു കഴിയും?5 അവിടുത്തെ മഹത്വപൂര്‍ണമായ ശക്തിതിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കും? അവിടുത്തെ കാരുണ്യം വര്‍ണിക്കാന്‍ആര്‍ക്കു കഴിയും?6 അവ കൂട്ടുകയോ കുറയ്ക്കുകയോ സാധ്യമല്ല; അവിടുത്തെ അദ്ഭുതങ്ങളെ അളക്കാന്‍ആര്‍ക്കും കഴിയുകയില്ല.7 മനുഷ്യന്റെ അന്വേഷണംഅങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്‍ക്കുകയേ ഉള്ളു; അവന് അത് എന്നും പ്രഹേളികയായിരിക്കും.8 മനുഷ്യന്‍ എന്താണ്? അവനെക്കൊണ്ട് എന്തു പ്രയോജനം? എന്താണ് അവനിലെ…

  • Ecclesiasticus, Chapter 17 | പ്രഭാഷകൻ, അദ്ധ്യായം 17 | Malayalam Bible | POC Translation

    1 കര്‍ത്താവ് മനുഷ്യരെ മണ്ണില്‍നിന്നു സൃഷ്ടിക്കുകയും അതിലേക്കുതന്നെ മടക്കി അയയ്ക്കുകയും ചെയ്തു.2 ചുരുങ്ങിയകാലം മാത്രം അവിടുന്നുമനുഷ്യര്‍ക്കു നല്‍കി; എന്നാല്‍, ഭൂമിയിലുള്ള സകലത്തിന്റെയുംമേല്‍ അവര്‍ക്ക് അധികാരം കൊടുത്തു.3 അവിടുന്ന് അവര്‍ക്ക് തന്റെ ശക്തിക്കുസദൃശമായ ശക്തി നല്‍കുകയുംതന്റെ സാദൃശ്യത്തില്‍ അവരെസൃഷ്ടിക്കുകയും ചെയ്തു.4 എല്ലാ ജീവജാലങ്ങളിലും അവരെക്കുറിച്ചുള്ള ഭീതി അവിടുന്ന് ഉളവാക്കി;5 മൃഗങ്ങളുടെയും പക്ഷികളുടെയുംമേല്‍ അവിടുന്ന് അവര്‍ക്ക് അധികാരം നല്‍കി.6 അവിടുന്ന് അവര്‍ക്കു നാവും കണ്ണുകളും ചെവികളും ചിന്തിക്കാന്‍മനസ്‌സും നല്‍കി.7 അവിടുന്ന് അറിവും വിവേകവുംകൊണ്ട്അവരെ നിറയ്ക്കുകയും നന്‍മയും തിന്‍മയും അവര്‍ക്ക് കാണിച്ചുകൊടുക്കുകയും…

  • Ecclesiasticus, Chapter 16 | പ്രഭാഷകൻ, അദ്ധ്യായം 16 | Malayalam Bible | POC Translation

    ദുഷ്ടനു ശിക്ഷ 1 കൊള്ളരുതാത്ത മക്കളുടെകൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ആനന്ദിക്കുകയും അരുത്.2 ദൈവഭയമില്ലാത്ത പുത്രര്‍പെരുകുമ്പോള്‍ ആനന്ദിക്കരുത്.3 അവരുടെ ദീര്‍ഘായുസ്‌സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവന്‍ ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കള്‍ഉണ്ടാകുന്നതിനെക്കാള്‍ ഭേദംഅനപത്യനായി മരിക്കുന്നതാണ്.4 വിവേകമുള്ള ഒരുവനാല്‍ നഗരംജനനിബിഡമാകും; നിയമനിഷ്ഠയില്ലാത്തഒരു വര്‍ഗംവഴി അതു ശൂന്യമാകും.5 ഇങ്ങനെയുള്ള പലതും എന്റെ കണ്ണു കണ്ടിട്ടുണ്ട്; ഇതിനെക്കാള്‍ വലുത് എന്റെ ചെവി കേട്ടിട്ടുമുണ്ട്.6 പാപികള്‍ സംഘംചേരുമ്പോള്‍അഗ്‌നി ജ്വലിക്കുന്നു; അനുസരണയില്ലാത്ത ജനതക്രോധം ആളിക്കത്തിക്കുന്നു;7 സ്വശക്തിയില്‍ വിശ്വസിച്ച്, ദൈവത്തോടു…

  • Ecclesiasticus, Chapter 15 | പ്രഭാഷകൻ, അദ്ധ്യായം 15 | Malayalam Bible | POC Translation

    നീതിമാന്റെ സമ്മാനം 1 കര്‍ത്താവിന്റെ ഭക്തന്‍ ഇതു ചെയ്യും; കല്‍പനകളില്‍ ഉറച്ചു നില്‍ക്കുന്നവനു ജ്ഞാനം ലഭിക്കും.2 അമ്മയെപ്പോലെ അവള്‍ അവനെ സമീപിക്കും; നവവധുവിനെപ്പോലെ സ്വീകരിക്കും.3 അറിവിന്റെ അപ്പംകൊണ്ട് അവള്‍അവനെ പോഷിപ്പിക്കും; ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുക്കും.4 അവന്‍ അവളെ ചാരി നില്‍ക്കും;വീഴുകയില്ല. അവളില്‍ ആശ്രയിക്കും;ലജ്ജിതനാവുകയില്ല.5 അവള്‍ അവന് അയല്‍ക്കാരുടെ ഇടയില്‍ ഔന്നത്യം നല്‍കും; സമൂഹമധ്യേ സംസാരിക്കാന്‍അവനു കഴിവു നല്‍കും.6 അവന്‍ സന്തോഷിച്ച് ആനന്ദത്തിന്റെ കിരീടം അണിയും; അനന്തമായ കീര്‍ത്തി ആര്‍ജിക്കുകയും ചെയ്യും.7 ഭോഷന്‍മാര്‍ക്ക് അവളെ സ്വന്തമാക്കാനോ പാപിക്ക്…

  • Ecclesiasticus, Chapter 14 | പ്രഭാഷകൻ, അദ്ധ്യായം 14 | Malayalam Bible | POC Translation

    സമ്പത്തിന്റെ വിനിയോഗം 1 വാക്കില്‍ പിഴയ്ക്കാത്തവന്‍അനുഗൃഹീതന്‍; അവനു പാപത്തെപ്രതിദുഃഖിക്കേണ്ടിവരുകയില്ല.2 മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവനും പ്രത്യാശ കൈവെടിയാത്തവനും ഭാഗ്യവാന്‍.3 ലുബ്ധന്‍ സമ്പത്ത് അര്‍ഹിക്കുന്നില്ല; അസൂയാലുവിന് സമ്പത്തുകൊണ്ട്എന്തു പ്രയോജനം?4 സ്വന്തം കാര്യത്തില്‍ പിശുക്കു കാണിക്കുന്നവന്റെ സമ്പത്ത് അന്യര്‍ക്കു പോകും; അവര്‍ അതുകൊണ്ട് ആഡംബരപൂര്‍വംജീവിക്കും.5 തന്നോടുതന്നെ പിശുക്കു കാണിക്കുന്നവന്‍ ആരോടെങ്കിലും ഔദാര്യം കാണിക്കുമോ? അവന്‍ സ്വന്തം സമ്പത്ത് ആസ്വദിക്കുകയില്ല6 സ്വന്തം കാര്യത്തില്‍ അല്‍പത്തംകാണിക്കുന്നതിനെക്കാള്‍ അല്‍പനായി ആരുമില്ല; അവനുള്ള ശിക്ഷയും അതുതന്നെ.7 അവന്‍ നന്‍മ ചെയ്യുന്നെങ്കില്‍ അത്അറിയാതെയാണ്; അവസാനം അവന്‍ തന്റെ അല്‍പത്തം വെളിപ്പെടുത്തുകയും…

  • Ecclesiasticus, Chapter 13 | പ്രഭാഷകൻ, അദ്ധ്യായം 13 | Malayalam Bible | POC Translation

    വ്യാജ സുഹൃത്തുക്കള്‍ 1 കീല്‍ തൊട്ടാല്‍ കറ പറ്റും; അഹങ്കാരിയോട് അടുക്കുന്നവന്‍അവനെപ്പോലെയാകും.2 ശക്തിക്കതീതമായ ഭാരം എടുക്കരുത്; നിന്നെക്കാള്‍ ശക്തനും ധനികനുമായഒരുവനുമായി ഇടപഴകരുത്. മണ്‍കലത്തിന് ഇരുമ്പുപാത്രവുമായിഒത്തുപോകാന്‍ കഴിയുമോ? മണ്‍കലം അതില്‍ തട്ടി തകരുകയില്ലേ?3 ധനവാന്‍ ദ്രോഹിക്കുക മാത്രമല്ലനിന്ദിക്കുകകൂടി ചെയ്യുന്നു; പാവപ്പെട്ടവന്‍ ദ്രോഹം സഹിച്ചാല്‍ പോരാ; ക്ഷമായാചനവും ചെയ്യണം.4 നിന്നെക്കൊണ്ടു പ്രയോജനം ഉണ്ടെന്നു കണ്ടാല്‍ ധനവാന്‍ നിന്നെ ചൂഷണം ചെയ്യും; എന്നാല്‍ നിനക്ക് ആവശ്യം വന്നാല്‍ അവന്‍ നിന്നെ പരിത്യജിക്കും.5 നിനക്കു വകയുണ്ടെങ്കില്‍ അവന്‍ നിന്നോടുകൂടെ കാണും; കൂസലില്ലാതെ നിന്റെ…

  • Ecclesiasticus, Chapter 12 | പ്രഭാഷകൻ, അദ്ധ്യായം 12 | Malayalam Bible | POC Translation

    1 അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും.2 ദൈവഭക്തനു നന്‍മ ചെയ്താല്‍നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്.3 തിന്‍മയില്‍ മുഴുകുന്നവനും, ഭിക്ഷകൊടുക്കാത്തവനും നന്‍മ വരുകയില്ല.4 ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്.5 എളിയവനു നന്‍മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്‍മയ്ക്കു പകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക.6 അത്യുന്നതന്‍ പാപികളെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു.7 നല്ലവനെ സഹായിക്കുക; പാപിയെ അരുത്.8 ഐശ്വര്യത്തില്‍ സ്‌നേഹിതനെഅറിയാന്‍ സാധിക്കുകയില്ല; കഷ്ടതയില്‍ ശത്രു മറഞ്ഞിരിക്കുകയുമില്ല.9…

  • Ecclesiasticus, Chapter 11 | പ്രഭാഷകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation

    1 ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു.2 അഴകിന് അമിതവില കല്‍പിക്കരുത്. അഴകില്ലെന്നോര്‍ത്ത് അവഗണിക്കരുത്.3 പറക്കുന്ന ജീവികളില്‍ തേനീച്ച എത്ര ചെറുത്! എന്നാല്‍, അത് ഉത്പാദിപ്പിക്കുന്ന വസ്തു മാധുര്യമുള്ളവയില്‍ അതിശ്രേഷ്ഠം.4 വസ്ത്രമോടിയില്‍ അഹങ്കരിക്കരുത്, ബഹുമാനിതനാകുമ്പോള്‍ ഞെളിയരുത്, എന്തെന്നാല്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മയകരവും മനുഷ്യദൃഷ്ടിക്ക് അഗോചരവുമാണ്.5 കിരീടധാരികള്‍ തറപറ്റുന്നു; ഒന്നുമല്ലാത്തവന്‍ കിരീടമണിയുന്നു.6 എത്രയോ മന്നന്‍മാര്‍ അവമാനിതരായിട്ടുണ്ട്! എത്രയോ പ്രസിദ്ധന്‍മാര്‍ കരുണയ്ക്ക്‌കൈക്കുമ്പിള്‍ നീട്ടിയിട്ടുണ്ട്! സംയമനം പാലിക്കുക 7 അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്; ആദ്യം ആലോചന, പിന്നെ ശാസനം.8 കേള്‍ക്കുന്നതിനുമുമ്പു മറുപടി…

  • Ecclesiasticus, Chapter 10 | പ്രഭാഷകൻ, അദ്ധ്യായം 10 | Malayalam Bible | POC Translation

    ഭരണാധിപന്‍ 1 ജ്ഞാനിയായന്യായാധിപന്‍ജനത്തിനു ശിക്ഷണം നല്‍കുന്നു; അറിവുള്ളവന്‍ ചിട്ടയോടെ ഭരിക്കുന്നു;2 ഭരണാധിപനെപ്പോലെ പരിജനം; രാജാവിനെപ്പോലെ പ്രജകളും.3 വിവരമില്ലാത്ത രാജാവ് ജനത്തിനു വിനാശം; രാജ്യത്തിന്റെ ഐശ്വര്യത്തിനു നിദാനംരാജാവിന്റെ ജ്ഞാനമാണ്.4 കര്‍ത്താവിന്റെ കരങ്ങളാണ് ഭൂമിയെനിയന്ത്രിക്കുന്നത്; അവിടുന്ന് തക്കസമയത്തു യോഗ്യനായഭരണാധിപനെ നിയമിക്കുന്നു.5 മനുഷ്യന്റെ വിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്; നിയമജ്ഞന്റെ മേല്‍ അവിടുന്ന് ബഹുമതി ചൊരിയുന്നു. അഹങ്കാരം 6 എന്തു കുറ്റത്തിനായാലും അയല്‍ക്കാരനുതിന്‍മ ചെയ്യരുത്; വികാരാവേശംകൊണ്ട് ഒന്നും പ്രവര്‍ത്തിക്കരുത്.7 അഹങ്കാരം കര്‍ത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, ഇരുവര്‍ക്കും നിന്ദ്യമാണ്.8 അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം…

  • Ecclesiasticus, Chapter 9 | പ്രഭാഷകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation

    സ്ത്രീകളോടുള്ള സമീപനം 1 ഇഷ്ടപത്‌നിയോട് അസൂയ അരുത്; അവള്‍ക്കു നിന്നെ വഞ്ചിക്കാന്‍ തോന്നും.2 സ്ത്രീക്കു വഴങ്ങരുത്; അവള്‍നിന്റെ മേല്‍ ആധിപത്യം ഉറപ്പിക്കും.3 സൈ്വരിണിയെ സന്ദര്‍ശിക്കരുത്; നീ അവളുടെ വലയില്‍ കുടുങ്ങും.4 അഴിഞ്ഞാട്ടക്കാരിയോട് അടുക്കരുത്;നീ അവളുടെ കുടുക്കില്‍പ്പെടും.5 കന്യകയുടെമേല്‍ കണ്ണുവയ്ക്കരുത്;നീ കാലിടറി വീഴും; പരിഹാരം ചെയ്യേണ്ടിയും വരും.6 കുലടയ്ക്ക് അടിമയാകരുത്; നിനക്കുള്ളതെല്ലാം നഷ്ടപ്പെടും.7 നഗരവീഥികളില്‍ അങ്ങുമിങ്ങുംനോക്കി നടക്കരുത്; ആളൊഴിഞ്ഞകോണുകളില്‍ അലയരുത്.8 രൂപവതിയില്‍ കണ്ണു പതിയരുത്; മറ്റൊരുവനു സ്വന്തമായ സൗന്ദര്യത്തെഅഭിലഷിക്കരുത്. സ്ത്രീസൗന്ദര്യം അനേകരെവഴിതെറ്റിച്ചിട്ടുണ്ട്; വികാരം അഗ്‌നിപോലെ ആളിക്കത്തുന്നു.9 അന്യന്റെ ഭാര്യയോടൊത്ത്…

  • Ecclesiasticus, Chapter 8 | പ്രഭാഷകൻ, അദ്ധ്യായം 8 | Malayalam Bible | POC Translation

    1 ശക്തനോടു മത്‌സരിക്കരുത്‌; നീ അവന്റെ പിടിയില്‍പ്പെടും.2 ധനവാനുമായി കലഹിക്കരുത്; അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്.3 വായാടിയോടു വാദിച്ച് അവന്റെ അഗ്‌നിയില്‍ വിറകിട്ടു കൊടുക്കരുത്.4 സംസ്‌കാരശൂന്യനോട് അധികം അടുക്കരുത്; നിന്റെ പൂര്‍വികന്‍മാര്‍കൂടി അപമാനമേല്‍ക്കും.5 പശ്ചാത്തപിക്കുന്ന പാപിയെപരിഹസിക്കരുത്; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓര്‍ക്കണം.6 വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ?7 ആരുടെയും മരണത്തില്‍ സന്തോഷിക്കരുത്; നമുക്കും മരണമുണ്ട്.8 ജ്ഞാനികളുടെ മൊഴികളെ നിസ്‌സാരമാക്കരുത്; ആപ്തവാക്യങ്ങള്‍ ഹൃദിസ്ഥമാക്കുക; അവനിന്നെ പ്രബോധിപ്പിക്കും; മഹാന്‍മാരെ സേവിക്കേണ്ടതെങ്ങനെയെന്നു നീ ശീലിക്കുകയും ചെയ്യും.9 വൃദ്ധരുടെ…

  • Ecclesiasticus, Chapter 7 | പ്രഭാഷകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

    വിവിധോപദേശങ്ങള്‍ 1 തിന്‍മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്‍മ ഭവിക്കുകയില്ല.2 ദുഷ്ടതയില്‍നിന്ന് അകലുക;അതു നിന്നില്‍നിന്ന് അകന്നുപോകും.3 മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല.4 കര്‍ത്താവിനോട് ഉയര്‍ന്ന സ്ഥാനവുംരാജാവിനോടു ബഹുമതിയുംഅപേക്ഷിക്കരുത്.5 കര്‍ത്താവിന്റെ മുമ്പില്‍ നീതിമാനെന്നുംരാജാവിന്റെ സന്നിധിയില്‍വിജ്ഞനെന്നും നടിക്കരുത്.6 അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍, ന്യായാധിപനാകാന്‍ ശ്രമിക്കരുത്; ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠകളങ്കിതമാവുകയും ചെയ്യും.7 സമൂഹത്തെനിന്ദിക്കരുത്. ജനങ്ങളുടെ മുമ്പാകെ നിനക്ക്അപകീര്‍ത്തി വരുത്തുകയുമരുത്.8 പാപം ആവര്‍ത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.9 എന്റെ നിരവധിയായ കാഴ്ചകള്‍അവിടുന്ന് പരിഗണിക്കും, ഞാന്‍ അര്‍പ്പിക്കുന്നത്…

  • Ecclesiasticus, Chapter 6 | പ്രഭാഷകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation

    1 ദുഷ്‌കീര്‍ത്തി അപമാനവും നിന്ദയും ഉളവാക്കുന്നു; കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം.2 അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവനിന്നെ കാളക്കൂറ്റനെപ്പോലെകുത്തിക്കീറും.3 അവനിന്റെ ഇലകള്‍ ഭക്ഷിക്കുകയുംനിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്കമരമായിത്തീരും.4 ദുഷിച്ചഹൃദയം അവനവനെത്തന്നെനശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും. സൗഹൃദം 5 മധുരമൊഴി സ്‌നേഹിതന്‍മാരെ ആകര്‍ഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു.6 എല്ലാവരിലും നിന്നു സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ.7 പരീക്ഷിച്ചറിഞ്ഞേസ്‌നേഹിതനെസ്വീകരിക്കാവൂ; വേഗം അവനെ വിശ്വസിക്കയുമരുത്.8 സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തില്‍ അവരെ കാണുകയില്ല.9 സ്‌നേഹിതന്‍…

  • Ecclesiasticus, Chapter 5 | പ്രഭാഷകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation

    1 സമ്പത്തില്‍ ആശ്രയിക്കരുത്; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്.2 സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്.3 ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്ഷിക്കും; തീര്‍ച്ച.4 പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ.5 ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്.6 അവിടുത്തെ കാരുണ്യം നിസ്‌സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവുംകര്‍ത്താവിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും.7 കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെ…

  • Ecclesiasticus, Chapter 4 | പ്രഭാഷകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

    1 മകനേ, പാവപ്പെട്ടവന്റെ ഉപജീവനംതടയരുത്; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്.2 വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്.3 കോപാകുലമായ മനസ്‌സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്; യാചകന് ദാനം താമസിപ്പിക്കയുമരുത്.4 കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെ നിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്.5 ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്.6 എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍ സ്രഷ്ടാവ് അതു കൈക്കൊള്ളും.7 സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക.8 പാവപ്പെട്ടവന്റെ വാക്കു ശ്രദ്ധിച്ചുകേട്ട്‌ സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക.9 മര്‍ദകന്റെ കൈയില്‍നിന്നു മര്‍ദിതനെ രക്ഷിക്കുക;…

  • Ecclesiasticus, Chapter 3 | പ്രഭാഷകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation

    മാതാപിതാക്കന്‍മാരോടുള്ള കടമകള്‍ 1 കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്റെ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍.2 മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്‍മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു.3 പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.4 അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്ക്കുന്നു.5 പിതാവിനെ ബഹുമാനിക്കുന്നവനെഅവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും.6 പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.7 ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും.8 പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്, അവന്റെ…

  • Ecclesiasticus, Chapter 2 | പ്രഭാഷകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

    കര്‍ത്താവില്‍ ആശ്രയിക്കുക 1 എന്റെ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.2 നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്.3 അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും.4 വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ശാന്തത വെടിയരുത്.5 എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും.6 കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന് നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക.7 കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെകരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍; വീഴാതിരിക്കാന്‍…

  • Ecclesiasticus, Chapter 1 | പ്രഭാഷകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

    ജ്ഞാനത്തിന്റെ രഹസ്യം 1 സര്‍വജ്ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.2 കടല്‍ത്തീരത്തെ മണല്‍ത്തരികളും മഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും?3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെവിസ്തൃതിയും പാതാളത്തിന്റെ ആഴവും നിര്‍ണയിക്കാന്‍ ആര്‍ക്കു സാധിക്കും?4 ജ്ഞാനമാണ് എല്ലാറ്റിനും മുമ്പുസൃഷ്ടിക്കപ്പെട്ടത്;5 വിവേകപൂര്‍ണമായ അറിവ് അനാദിയാണ്.6 ജ്ഞാനത്തിന്റെ വേരുകള്‍ ആര്‍ക്കുവെളിപ്പെട്ടിരിക്കുന്നു?7 അവളുടെ സൂക്ഷ്മമാര്‍ഗങ്ങള്‍ ആരറിയുന്നു?8 ജ്ഞാനിയായി ഒരുവനേയുള്ളു; ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.9 കര്‍ത്താവാണ് ജ്ഞാനത്തെ സൃഷ്ടിച്ചത്; അവിടുന്ന് അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു; തന്റെ സൃഷ്ടികളിലെല്ലാം അവിടുന്ന്…

  • Ecclesiasticus, Introduction | പ്രഭാഷകൻ, ആമുഖം | Malayalam Bible | POC Translation

    ഗ്രന്ഥകര്‍ത്താവിനെയും ഗ്രന്ഥത്തിന്റെ ഉദ്‌ദേശ്യത്തെയുംകുറിച്ചുള്ള സൂചനകള്‍ ഗ്രന്ഥത്തിന്റെ അവസാനഭാഗത്തുനിന്നു ലഭിക്കുന്നു. ജറുസലെംകാരനായ സീറാക്കിന്റെ മകന്‍ യേശു തന്റെ ജ്ഞാനത്തിന്റെ ബഹിര്‍പ്രകാശമനുസരിച്ച് ഈ ഗ്രന്ഥത്തിലുള്ള അന്യാപദേശങ്ങളും ജ്ഞാനസംപൂര്‍ണമായ ഉപദേശങ്ങളും എഴുതി (50, 27). ഹീബ്രുഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഗ്രീക്കുവിവര്‍ത്തനം, സീറാക്കിന്റെ പുത്രന്‍ യേശുവിന്റെ വിജ്ഞാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ബി.സി. രണ്ടാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഗ്രന്ഥരചന നടന്നത്. സുഭാഷിതങ്ങളുമായി വളരെ സാമ്യമുള്ള ഈ ഗ്രന്ഥത്തില്‍ ദീര്‍ഘകാലത്തെ വിശുദ്ധഗ്രന്ഥ ധ്യാനത്തില്‍നിന്ന് ഉരുത്തിരിഞ്ഞചിന്തകളാണുള്ളത്. ഘടന 1 to 43 : സാന്‍മാര്‍ഗിക നിര്‍ദേശങ്ങള്‍…

  • The Book of Ecclesiasticus | പ്രഭാഷകൻ | Malayalam Bible | POC Translation

  • 𝗪𝗵𝘆 𝗖𝗮𝘁𝗵𝗼𝗹𝗶𝗰𝘀 𝗖𝗮𝗹𝗹 𝗣𝗿𝗶𝗲𝘀𝘁𝘀 “𝗙𝗮𝘁𝗵𝗲𝗿”?

    One of the most repeated objections against Catholicism is the claim that calling priests “Father” disobeys Jesus’ words in Matthew 23:9. But a careful and complete reading of Scripture, combined with early Christian history, shows that this Catholic practice is entirely biblical, apostolic, and consistent with the faith of the early Church. 1. The Verse…

  • The miracle that made the Immaculate Virgin patroness of Spain and its infantry

    While the dogma of the Immaculate Conception would not be proclaimed until 1854, the Church in Spain had long venerated Our Lady’s Immaculate Conception. In 1585, a miracle attributed to the Immaculate Conception allowed the Spanish troops to win the Battle of Empel in Holland. As part of the Holy Roman Empire’s House of Habsburg…

  • THE DEVIL’S 10 DEADLIEST TRICKS

    Satan is a snake. Remember that. He is a liar and the Father of Lies. He is at work in your life trying to tempt you into sin and to draw you away from God, but he is also at work in the world, trying to deceive you, confuse you. He wants you to lose…