• Ecclesiasticus, Chapter 7 | പ്രഭാഷകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

    വിവിധോപദേശങ്ങള്‍ 1 തിന്‍മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്‍മ ഭവിക്കുകയില്ല.2 ദുഷ്ടതയില്‍നിന്ന് അകലുക;അതു നിന്നില്‍നിന്ന് അകന്നുപോകും.3 മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല.4 കര്‍ത്താവിനോട് ഉയര്‍ന്ന സ്ഥാനവുംരാജാവിനോടു ബഹുമതിയുംഅപേക്ഷിക്കരുത്.5 കര്‍ത്താവിന്റെ മുമ്പില്‍ നീതിമാനെന്നുംരാജാവിന്റെ സന്നിധിയില്‍വിജ്ഞനെന്നും നടിക്കരുത്.6 അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍, ന്യായാധിപനാകാന്‍ ശ്രമിക്കരുത്; ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠകളങ്കിതമാവുകയും ചെയ്യും.7 സമൂഹത്തെനിന്ദിക്കരുത്. ജനങ്ങളുടെ മുമ്പാകെ നിനക്ക്അപകീര്‍ത്തി വരുത്തുകയുമരുത്.8 പാപം ആവര്‍ത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.9 എന്റെ നിരവധിയായ കാഴ്ചകള്‍അവിടുന്ന് പരിഗണിക്കും, ഞാന്‍ അര്‍പ്പിക്കുന്നത്…

  • Ecclesiasticus, Chapter 6 | പ്രഭാഷകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation

    1 ദുഷ്‌കീര്‍ത്തി അപമാനവും നിന്ദയും ഉളവാക്കുന്നു; കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം.2 അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവനിന്നെ കാളക്കൂറ്റനെപ്പോലെകുത്തിക്കീറും.3 അവനിന്റെ ഇലകള്‍ ഭക്ഷിക്കുകയുംനിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്കമരമായിത്തീരും.4 ദുഷിച്ചഹൃദയം അവനവനെത്തന്നെനശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും. സൗഹൃദം 5 മധുരമൊഴി സ്‌നേഹിതന്‍മാരെ ആകര്‍ഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു.6 എല്ലാവരിലും നിന്നു സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ.7 പരീക്ഷിച്ചറിഞ്ഞേസ്‌നേഹിതനെസ്വീകരിക്കാവൂ; വേഗം അവനെ വിശ്വസിക്കയുമരുത്.8 സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തില്‍ അവരെ കാണുകയില്ല.9 സ്‌നേഹിതന്‍…

  • Ecclesiasticus, Chapter 5 | പ്രഭാഷകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation

    1 സമ്പത്തില്‍ ആശ്രയിക്കരുത്; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്.2 സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്.3 ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്ഷിക്കും; തീര്‍ച്ച.4 പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ.5 ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്.6 അവിടുത്തെ കാരുണ്യം നിസ്‌സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവുംകര്‍ത്താവിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും.7 കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെ…

  • Ecclesiasticus, Chapter 4 | പ്രഭാഷകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

    1 മകനേ, പാവപ്പെട്ടവന്റെ ഉപജീവനംതടയരുത്; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്.2 വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്.3 കോപാകുലമായ മനസ്‌സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്; യാചകന് ദാനം താമസിപ്പിക്കയുമരുത്.4 കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെ നിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്.5 ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്.6 എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍ സ്രഷ്ടാവ് അതു കൈക്കൊള്ളും.7 സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക.8 പാവപ്പെട്ടവന്റെ വാക്കു ശ്രദ്ധിച്ചുകേട്ട്‌ സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക.9 മര്‍ദകന്റെ കൈയില്‍നിന്നു മര്‍ദിതനെ രക്ഷിക്കുക;…

  • Ecclesiasticus, Chapter 3 | പ്രഭാഷകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation

    മാതാപിതാക്കന്‍മാരോടുള്ള കടമകള്‍ 1 കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്റെ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍.2 മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്‍മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു.3 പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.4 അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്ക്കുന്നു.5 പിതാവിനെ ബഹുമാനിക്കുന്നവനെഅവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും.6 പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.7 ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും.8 പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്, അവന്റെ…

  • Ecclesiasticus, Chapter 2 | പ്രഭാഷകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

    കര്‍ത്താവില്‍ ആശ്രയിക്കുക 1 എന്റെ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.2 നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്.3 അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും.4 വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ശാന്തത വെടിയരുത്.5 എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും.6 കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന് നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക.7 കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെകരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍; വീഴാതിരിക്കാന്‍…

  • Ecclesiasticus, Chapter 1 | പ്രഭാഷകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

    ജ്ഞാനത്തിന്റെ രഹസ്യം 1 സര്‍വജ്ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.2 കടല്‍ത്തീരത്തെ മണല്‍ത്തരികളും മഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും?3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെവിസ്തൃതിയും പാതാളത്തിന്റെ ആഴവും നിര്‍ണയിക്കാന്‍ ആര്‍ക്കു സാധിക്കും?4 ജ്ഞാനമാണ് എല്ലാറ്റിനും മുമ്പുസൃഷ്ടിക്കപ്പെട്ടത്;5 വിവേകപൂര്‍ണമായ അറിവ് അനാദിയാണ്.6 ജ്ഞാനത്തിന്റെ വേരുകള്‍ ആര്‍ക്കുവെളിപ്പെട്ടിരിക്കുന്നു?7 അവളുടെ സൂക്ഷ്മമാര്‍ഗങ്ങള്‍ ആരറിയുന്നു?8 ജ്ഞാനിയായി ഒരുവനേയുള്ളു; ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.9 കര്‍ത്താവാണ് ജ്ഞാനത്തെ സൃഷ്ടിച്ചത്; അവിടുന്ന് അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു; തന്റെ സൃഷ്ടികളിലെല്ലാം അവിടുന്ന്…

  • Ecclesiasticus, Introduction | പ്രഭാഷകൻ, ആമുഖം | Malayalam Bible | POC Translation

    ഗ്രന്ഥകര്‍ത്താവിനെയും ഗ്രന്ഥത്തിന്റെ ഉദ്‌ദേശ്യത്തെയുംകുറിച്ചുള്ള സൂചനകള്‍ ഗ്രന്ഥത്തിന്റെ അവസാനഭാഗത്തുനിന്നു ലഭിക്കുന്നു. ജറുസലെംകാരനായ സീറാക്കിന്റെ മകന്‍ യേശു തന്റെ ജ്ഞാനത്തിന്റെ ബഹിര്‍പ്രകാശമനുസരിച്ച് ഈ ഗ്രന്ഥത്തിലുള്ള അന്യാപദേശങ്ങളും ജ്ഞാനസംപൂര്‍ണമായ ഉപദേശങ്ങളും എഴുതി (50, 27). ഹീബ്രുഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഗ്രീക്കുവിവര്‍ത്തനം, സീറാക്കിന്റെ പുത്രന്‍ യേശുവിന്റെ വിജ്ഞാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ബി.സി. രണ്ടാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഗ്രന്ഥരചന നടന്നത്. സുഭാഷിതങ്ങളുമായി വളരെ സാമ്യമുള്ള ഈ ഗ്രന്ഥത്തില്‍ ദീര്‍ഘകാലത്തെ വിശുദ്ധഗ്രന്ഥ ധ്യാനത്തില്‍നിന്ന് ഉരുത്തിരിഞ്ഞചിന്തകളാണുള്ളത്. ഘടന 1 to 43 : സാന്‍മാര്‍ഗിക നിര്‍ദേശങ്ങള്‍…

  • The Book of Ecclesiasticus | പ്രഭാഷകൻ | Malayalam Bible | POC Translation

  • 𝗪𝗵𝘆 𝗖𝗮𝘁𝗵𝗼𝗹𝗶𝗰𝘀 𝗖𝗮𝗹𝗹 𝗣𝗿𝗶𝗲𝘀𝘁𝘀 “𝗙𝗮𝘁𝗵𝗲𝗿”?

    One of the most repeated objections against Catholicism is the claim that calling priests “Father” disobeys Jesus’ words in Matthew 23:9. But a careful and complete reading of Scripture, combined with early Christian history, shows that this Catholic practice is entirely biblical, apostolic, and consistent with the faith of the early Church. 1. The Verse…

  • The miracle that made the Immaculate Virgin patroness of Spain and its infantry

    While the dogma of the Immaculate Conception would not be proclaimed until 1854, the Church in Spain had long venerated Our Lady’s Immaculate Conception. In 1585, a miracle attributed to the Immaculate Conception allowed the Spanish troops to win the Battle of Empel in Holland. As part of the Holy Roman Empire’s House of Habsburg…

  • THE DEVIL’S 10 DEADLIEST TRICKS

    Satan is a snake. Remember that. He is a liar and the Father of Lies. He is at work in your life trying to tempt you into sin and to draw you away from God, but he is also at work in the world, trying to deceive you, confuse you. He wants you to lose…

  • 𝐃𝐈𝐃 𝐘𝐎𝐔 𝐊𝐍𝐎𝐖 𝐓𝐇𝐀𝐓 𝐂𝐀𝐓𝐇𝐎𝐋𝐈𝐂𝐒 𝐇𝐀𝐕𝐄 𝐌𝐀𝐑𝐑𝐈𝐄𝐃 𝐏𝐑𝐈𝐄𝐒𝐓𝐒?

    (A Truth Many Protestants Don’t Expect to Hear) When some Protestants argue that the Catholic Church “forbids priests to marry” and therefore fulfills the prophecy of 1 Timothy 4:1–3 (“forbidding to marry and commanding to abstain from meats”), they usually don’t realize one important reality: The Catholic Church actually HAS married priests — right now.…

  • UNDERSTANDING THE IMMACULATE CONCEPTION

    THE MEANING Many people mistakenly believe that the Immaculate Conception refers to the conception of Jesus Christ. Jesus’ conception was most assuredly immaculate—that is, without the stain of sin—but the Immaculate Conception does not refer to Jesus at all. The Immaculate Conception is a doctrine of the Catholic Church in regards to THE CONCEPTION OF…

  • The Hour of Grace – 8th of December 12.00 – 1.00pm

    𝘛𝘩𝘦 𝘉𝘭𝘦𝘴𝘴𝘦𝘥 𝘷𝘪𝘳𝘨𝘪𝘯 𝘱𝘳𝘰𝘮𝘪𝘴𝘦𝘥 𝘵𝘩𝘢𝘵 𝘸𝘩𝘢𝘵𝘦𝘷𝘦𝘳 𝘢 𝘱𝘦𝘳𝘴𝘰𝘯 𝘢𝘴𝘬𝘦𝘥 𝘩𝘦𝘳 𝘧𝘰𝘳 𝘥𝘶𝘳𝘪𝘯𝘨 𝘵𝘩𝘪𝘴 𝘏𝘰𝘶𝘳 𝘰𝘧 𝘎𝘳𝘢𝘤𝘦 (𝘦𝘷𝘦𝘯 𝘪𝘯 𝘪𝘮𝘱𝘰𝘴𝘴𝘪𝘣𝘭𝘦 𝘤𝘢𝘴𝘦𝘴) 𝘸𝘰𝘶𝘭𝘥 𝘣𝘦 𝘨𝘳𝘢𝘯𝘵𝘦𝘥 𝘵𝘰 𝘵𝘩𝘦𝘮, 𝘪𝘧 𝘪𝘵 𝘸𝘢𝘴 𝘪𝘯 𝘢𝘤𝘤𝘰𝘳𝘥𝘢𝘯𝘤𝘦 𝘸𝘪𝘵𝘩 𝘵𝘩𝘦 𝘞𝘪𝘭𝘭 𝘰𝘧 𝘵𝘩𝘦 𝘌𝘵𝘦𝘳𝘯𝘢𝘭 𝘍𝘢𝘵𝘩𝘦𝘳. Date and Time: December 8, the Feast of the Immaculate Conception From 12:00 noon to 1:00 p.m. Origin:…

  • ACT OF CONSECRATION TO MOTHER MARY by St Maximilian Kolbe

    ACT OF CONSECRATION TO MOTHER MARY written by St. Maximilian Kolbe O Immaculata, Queen of Heaven and earth, refuge of sinners and our most loving Mother, God has willed to entrust the entire order of mercy to you. I, (name), a repentant sinner, cast myself at your feet humbly imploring you to take me with…

  • 𝙏𝙃𝙀 𝙁𝙊𝙐𝙍 𝙈𝘼𝙍𝙄𝘼𝙉 𝘿𝙊𝙂𝙈𝘼𝙎

    Doctrine taught by the Church to be believed by all the faithful as part of divine revelation. All dogmas, therefore, are formally revealed truths and promulgated as such by the Church. they are revealed either in Scripture or tradition. There are four dogmas stating Mary’s personal relationship with God and her role in human salvation…

  • Dn Jickson Pallivathuckal MCBS to be Ordained…

    ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ജിക്സൺ [ആന്റണി] പള്ളിവാതുക്കൽ 2025 ഡിസംബർ 27-ാം തീയതി ശനിയാഴ്ച രാവിലെ 9.00 ന് ഇടുവള്ളി സെൻ്റ് ആന്റണി ദൈവാലയത്തിൽ വച്ച് മാർ ജോസഫ് അരുമച്ചാടത്ത് പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ പ്രാർത്ഥന യാചിക്കുന്നു

  • Dn Lijo Thundiyil MCBS to be Ordained…

    ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ വർഗീസ് തുണ്ടിയിൽ, 2025 ഡിസംബർ 31-ാം തീയതി ബുധനാഴ്ച രാവിലെ 9.00 ന് ചൂരപ്പടവ് ഹോളി ക്രോസ് ദൈവാലയത്തിൽ വച്ച് ഷംഷാബാദ് അതിരൂപത അധ്യക്ഷൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ പ്രാർത്ഥനയും സ്നേഹവും യാചിക്കുന്നു.

  • Wisdom, Chapter 17 | ജ്ഞാനം, അദ്ധ്യായം 17 | Malayalam Bible | POC Translation

    ഇരുളും വെളിച്ചവും 1 അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്യവുമാണ്. അതിനാല്‍ ശിക്ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു.2 വിശുദ്ധജനം തങ്ങളുടെ പിടിയില്‍ അമര്‍ന്നെന്ന് കരുതിയ ധിക്കാരികള്‍ അന്ധകാരത്തിന് അടിമകളും നീണ്ട രാത്രിയുടെ തടവുകാരുമാണ്; നിത്യപരിപാലനയില്‍നിന്ന് പുറന്തള്ളപ്പെട്ട് അവര്‍ അവയുടെ ഉള്ളില്‍ അടയ്ക്കപ്പെട്ടു.3 വിസ്മൃതിയുടെ ഇരുണ്ട മറയ്ക്കുള്ളില്‍ തങ്ങളുടെ രഹസ്യപാപങ്ങള്‍ കണ്ടുപിടിക്കപ്പെടുകയില്ലെന്നു തെറ്റിദ്ധരിച്ച അവര്‍ ഭയചകിതരായി ചിതറിപ്പോയി; ദുര്‍ഭൂതങ്ങള്‍ അവരെ ഭയാക്രാന്തരാക്കി.4 ഉള്ളറകളിലായിരുന്നിട്ടും, അവര്‍ ഭയവിമുക്തരായില്ല; അവര്‍ക്കു ചുററും ഭീകരശബ്ദം മുഴങ്ങി, ഇരുണ്ട ഉഗ്രസത്വങ്ങള്‍ അവരെ വേട്ടയാടി.5 അഗ്‌നിക്കു പ്രകാശം പകരാന്‍…

  • Wisdom, Chapter 19 | ജ്ഞാനം, അദ്ധ്യായം 19 | Malayalam Bible | POC Translation

    ചെങ്കടലിലൂടെ 1 അധര്‍മികള്‍ അങ്ങയുടെ ജനത്തെ തിടുക്കത്തില്‍ വിട്ടയച്ചെങ്കിലും മനംമാറി അനുധാവനം ചെയ്യുമെന്ന് അങ്ങ് മുന്‍കൂട്ടികണ്ടിരുന്നതിനാല്‍2 നിര്‍ദയമായ കോപം അവസാനംവരെ അവരുടെമേല്‍ ആഞ്ഞടിച്ചു.3 അവര്‍ ദുഃഖം ആചരിക്കുകയും തങ്ങളുടെ മൃതരുടെ ശവക്കുഴിയിങ്കല്‍ വിലപിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനം എടുത്തു. നിര്‍ബന്ധിച്ചുംയാചിച്ചുംയാത്രയാക്കിയവരെ ഒളിച്ചോടുന്നവരെയെന്നപോലെ അവര്‍ പിന്തുടര്‍ന്നു.4 തങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷാവിധിയാണ് അവരെ അതിനു പേര്രിപ്പിക്കുകയും കഴിഞ്ഞസംഭവങ്ങള്‍ വിസ്മരിക്കാന്‍ ഇടയാക്കുകയും ചെയ്തത്. ഏറ്റ പീഡനങ്ങളുടെ കുറവുതീര്‍ത്തു പൂര്‍ത്തിയാക്കാനായിരുന്നു അത്.5 അങ്ങയുടെ ജനത്തിന് അദ്ഭുതാവഹമായയാത്രാനുഭവം ഉണ്ടാക്കാനും, ശത്രുക്കളെ അസാധാരണമായ മരണത്തിന്…

  • Wisdom, Chapter 18 | ജ്ഞാനം, അദ്ധ്യായം 18 | Malayalam Bible | POC Translation

    1 എന്നാല്‍, അങ്ങയുടെ വിശുദ്ധ ജനത്തിന്റെ മേല്‍ വലിയ പ്രകാശമുണ്ടായിരുന്നു. ശത്രുക്കള്‍ അവരുടെ ശബ്ദം കേട്ടു. എന്നാല്‍ അവരുടെ രൂപം കണ്ടില്ല. പീഡനം ഏല്‍ക്കാഞ്ഞതിനാല്‍ അവരെ സന്തുഷ്ടര്‍ എന്നു വിളിച്ചു.2 അങ്ങയുടെ വിശുദ്ധജനത്തോട് അവര്‍ മുന്‍ദ്രോഹങ്ങള്‍ക്കു പ്രതികാരം ചെയ്യാഞ്ഞതിനു നന്ദി പറഞ്ഞു; അവരോടു ശത്രുതകാട്ടിയതിനു മാപ്പു ചോദിച്ചു.3 അങ്ങയുടെ ജനത്തിന്റെ അനിശ്ചിതമാര്‍ഗത്തില്‍ ജ്വലിക്കുന്ന അഗ്‌നിസ്തംഭത്താല്‍ അങ്ങ് വഴികാട്ടി. അവരുടെ പ്രതീക്ഷാനിര്‍ഭരമായ കുടിയേറ്റത്തില്‍ അത് അവര്‍ക്കു പ്രശാന്തസൂര്യനായിരുന്നു.4 ആരിലൂടെ ലോകമെങ്ങും നിയമത്തിന്റെ നിത്യപ്രകാശം പരത്തേണ്ടിയിരുന്നോ ആ മക്കളെ ബന്ധന…

  • Wisdom, Chapter 16 | ജ്ഞാനം, അദ്ധ്യായം 16 | Malayalam Bible | POC Translation

    ജന്തുക്കളിലൂടെ ശിക്ഷ 1 മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു.2 സ്വജനത്തെ ശിക്ഷിക്കുന്നതിനു പകരം അങ്ങ് അവരോടു കാരുണ്യം കാണിച്ചു. അവര്‍ക്കു വിശപ്പടക്കാന്‍ രുചികരമായ കാടപ്പക്ഷികളെ നല്‍കി.3 ഭക്ഷണംകൊതിച്ച വൈരികള്‍ക്കാകട്ടെ, അരോചകമായ വിചിത്രജീവികളെ അയച്ചു. സ്വജനത്തിന്റെ അല്‍പകാലത്തെ ദാരിദ്ര്യത്തിനുശേഷം അങ്ങ് അവര്‍ക്കു വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി.4 ആ മര്‍ദകര്‍ക്കു കഠിനദാരിദ്ര്യം നല്‍കുക ആവശ്യകമായിരുന്നു. ശത്രുക്കളെ എത്രമാത്രം അങ്ങ് പീഡിപ്പിച്ചുവെന്ന് അങ്ങയുടെ ജനത്തെ ഇതുവഴി കാണിച്ചുകൊടുത്തു.5 അവിടുത്തെ ജനം വന്യമൃഗങ്ങളുടെ ക്രൗര്യത്തിനിരയാകുകയും സര്‍പ്പദംശനമേറ്റു…

  • Wisdom, Chapter 15 | ജ്ഞാനം, അദ്ധ്യായം 15 | Malayalam Bible | POC Translation

    1 ഞങ്ങളുടെ ദൈവമേ, അവിടുന്ന് ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമാണ്. അവിടുന്ന് എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.2 ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്; ഞങ്ങള്‍ അവിടുത്തെ ശക്തി അറിയുന്നു. അങ്ങ് ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന് അറിയുന്നതിനാല്‍ ഞങ്ങള്‍ പാപം ചെയ്യുകയില്ല;3 അങ്ങയെ അറിയുന്നതാണ് നീതിയുടെ പൂര്‍ണ ത. അങ്ങയുടെ ശക്തി അറിയുന്നതാണ് അമര്‍ത്യതയുടെ ആരംഭം.4 മനുഷ്യന്റെ കരവേലയുടെ ദുഷ്‌പ്രേരണയോ, ചിത്രകാരന്റെ നിഷ്ഫലയത്‌നമായ നാനാവര്‍ണാഞ്ചിതമായ ചിത്രങ്ങളോ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല.5 അവയുടെ രൂപം മൂഢരെ ആവേശം കൊള്ളിക്കുന്നു. നിര്‍ജീവവിഗ്രഹങ്ങളുടെ ജഡരൂപം അവരെ മോഹിപ്പിക്കുന്നു.6…