- Homepage
-
Job, Chapter 25 | ജോബ്, അദ്ധ്യായം 25 | Malayalam Bible | POC Translation
ബില്‍ദാദ് മൂന്നാമതും സംസാരിക്കുന്നു 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍സമാധാനം സ്ഥാപിക്കും.3 അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ്ഉദിക്കാതിരിക്കുക?4 അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുന്‍പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മലനാകും?5 ഇതാ അവിടുത്തെ ദൃഷ്ടിയില്‍ ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മലമല്ല.6 അപ്പോള്‍ കൃമിയായ മനുഷ്യന്റെ ,പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്?
-
Job, Chapter 24 | ജോബ്, അദ്ധ്യായം 24 | Malayalam Bible | POC Translation
1 സര്‍വശക്തന്‍ വിധിനടത്താന്‍ സമയം നിശ്ചയിക്കാത്തത് എന്തുകൊണ്ട്? അവിടുന്ന് നിശ്ചയിച്ച ദിനങ്ങള്‍അവിടുത്തെ ഭക്തന്‍മാര്‍കാണാതിരിക്കുന്നതും എന്തുകൊണ്ട്?2 മനുഷ്യന്‍ അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയുംമേയിക്കുകയും ചെയ്യുന്നു.3 അവര്‍ അനാഥരുടെ കഴുതയെ തട്ടിക്കൊണ്ടുപോകുന്നു. അവര്‍ വിധവയുടെ കാളയെ പണയം വാങ്ങുന്നു.4 അവര്‍ ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു; പാവങ്ങള്‍ ഒളിച്ചു കഴിയുന്നു.5 മക്കള്‍ക്കുവേണ്ടി മരുഭൂമിയില്‍ഇരതേടുന്ന കാട്ടുകഴുതകളെപ്പോലെഅവര്‍ അധ്വാനിക്കുന്നു.6 അവര്‍ വയലില്‍നിന്നു ഭക്ഷണം ശേഖരിക്കുന്നു. ദുഷ്ടരുടെ മുന്തിരിത്തോട്ടത്തില്‍ അവര്‍കാലാപെറുക്കുന്നു.7 അവര്‍ രാത്രി മുഴുവന്‍ നഗ്‌നരായി ശയിക്കുന്നു. തണുപ്പില്‍ പുതയ്ക്കാന്‍ അവര്‍ക്ക് ഒന്നുമില്ല.8 മലയില്‍…
-
Job, Chapter 23 | ജോബ്, അദ്ധ്യായം 23 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ഇന്നും എന്റെ ആവലാതി തിക്തമാണ്. ഞാന്‍ എത്ര വിലപിച്ചിട്ടുംഎന്റെ മേലുള്ള അവിടുത്തെ കരം ഭാരമേറിയതാണ്.3 എവിടെ ഞാന്‍ അവിടുത്തെ കണ്ടെണ്ടത്തുമെന്നറിഞ്ഞിരുന്നെങ്കില്‍! അവിടുത്തെ സിംഹാസനത്തെ സമീപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!4 എന്റെ പരാതി അവിടുത്തെ മുന്‍പില്‍ബോധിപ്പിക്കുകയും ഞാന്‍ ന്യായവാദം നടത്തുകയും ചെയ്യുമായിരുന്നു.5 അവിടുന്ന് എനിക്ക് എന്തു പ്രത്യുത്തരംനല്‍കുമെന്നും എന്നോട് എന്തു സംസാരിക്കുമെന്നുംഞാന്‍ അറിയുമായിരുന്നു.6 അവിടുന്ന് തന്റെ ശക്തിയുടെമഹത്ത്വത്തില്‍ എന്നോടുന്യായവാദം നടത്തുമോ? ഇല്ല, അവിടുന്ന് ഞാന്‍ പറയുന്നത് ശ്രദ്ധിക്കും.7 നീതിമാന് അവിടുത്തോട് വാദിക്കാന്‍ കഴിയും; എന്റെ…
-
Job, Chapter 22 | ജോബ്, അദ്ധ്യായം 22 | Malayalam Bible | POC Translation
എലിഫാസ് മൂന്നാമതും സംസാരിക്കുന്നു 1 തേമാന്യനായ എലിഫാസ് പറഞ്ഞു:2 ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്ത് ഉപകാരം? ഒരുവന്‍ ജ്ഞാനിയായതുകൊണ്ട്പ്രയോജനം അവനുതന്നെ.3 നീ നീതിമാനായിരിക്കുന്നതുകൊണ്ട്‌സര്‍വശക്തനു നേട്ടമുണ്ടോ? നിന്റെ മാര്‍ഗം കുറ്റമറ്റതെങ്കില്‍അവിടുത്തേക്ക് എന്തെങ്കിലും ലാഭമുണ്ടോ?4 നിന്റെ ഭക്തിനിമിത്തമാണോ അവിടുന്ന് നിന്നെ ശാസിക്കുകയും നിന്റെ മേല്‍ന്യായവിധി നടത്തുകയും ചെയ്യുന്നത്?5 നിന്റെ ദുഷ്ടത വലുതല്ലേ? നിന്റെ അകൃത്യങ്ങള്‍ക്കതിരില്ല.6 നീ സഹോദരരില്‍നിന്ന് അകാരണമായി പണം ഈടാക്കി. വസ്ത്രം ഊരിയെടുത്ത് നീ അവരെ നഗ്‌നരാക്കി.7 ക്ഷീണിച്ചവനു നീ ദാഹജലം നല്‍കിയില്ല; വിശക്കുന്നവന്റെ അപ്പം പിടിച്ചുവയ്ക്കുകയും ചെയ്തു.8 ബലവാന്‍…
-
Job, Chapter 21 | ജോബ്, അദ്ധ്യായം 21 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 എന്റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളെനിക്കു തരുന്ന ഏറ്റവും വലിയസമാശ്വാസം അതായിരിക്കട്ടെ.3 അല്‍പം സംസാരിക്കാന്‍ എന്നെ അനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട് നിങ്ങള്‍ക്കുപരിഹാസം തുടരാം.4 എന്റെ ആവലാതി മനുഷ്യനെതിരായിട്ടാണോ? എങ്ങനെ ഞാന്‍ അക്ഷമനാകാതിരിക്കും?5 എന്നെ നോക്കി നിങ്ങള്‍ സംഭീതരാകുവിന്‍; കൈകൊണ്ടു വായ്‌പൊത്തുവിന്‍.6 അതെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ശരീരം വിറകൊള്ളുന്നു.7 ദുഷ്ടന്‍മാര്‍ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ട്? അവര്‍ വാര്‍ധക്യം പ്രാപിക്കുകയും, ശക്തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്?8 സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നതു കാണാന്‍ അവര്‍ ജീവിച്ചിരിക്കുന്നു.9 അവരുടെ…
-
Job, Chapter 20 | ജോബ്, അദ്ധ്യായം 20 | Malayalam Bible | POC Translation
സോഫാര്‍ വീണ്ടും സംസാരിക്കുന്നു 1 നാമാത്യനായ സോഫാര്‍ പറഞ്ഞു:2 അക്ഷമ നിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.3 എന്നെ നിന്ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടി പറയാന്‍ ഞാന്‍ ഉത്തേജിതനാകുന്നു.4 പണ്ടുമുതല്‍ക്കേ, മനുഷ്യന്‍ ഭൂമുഖത്ത് ഉദ്ഭവിച്ച കാലം മുതല്‍ക്കേ, നിനക്ക് അറിയില്ലേ,5 ദുഷ്ടന്റെ ജയഭേരി ക്ഷണികമാണെന്ന്, അധര്‍മിയുടെ സന്തോഷം നൈമിഷികമാണെന്ന്?6 അവന്‍ ആകാശത്തോളം ഉയര്‍ന്നാലും, അവന്റെ ശിരസ്‌സു മേഘങ്ങളെ ഉരുമ്മിനിന്നാലും,7 തന്റെ വിസര്‍ജനവസ്തുപോലെ അവന്‍ നശിച്ചുപോകും; അവന്‍ എവിടെയെന്ന്, അവനെ മുന്‍പുകണ്ടിട്ടുള്ളവര്‍ ചോദിക്കും.8 സ്വപ്നംപോലെ അവന്‍ മാഞ്ഞുപോകും. പിന്നീട്…
-
Job, Chapter 19 | ജോബ്, അദ്ധ്യായം 19 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 എത്രകാലം നിങ്ങള്‍ എന്നെ പീഡിപ്പിക്കുകയും വാക്കുകൊണ്ടു നുറുക്കുകയും ചെയ്യും?3 ഇപ്പോള്‍ പത്തുപ്രാവശ്യം നിങ്ങള്‍എന്റെ മേല്‍ നിന്ദചൊരിഞ്ഞിരിക്കുന്നു.എന്നെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?4 ഞാന്‍ തെറ്റുചെയ്‌തെങ്കില്‍ത്തന്നെ അത് എന്നോടുകൂടെ ഇരുന്നുകൊള്ളും.5 നിങ്ങള്‍ എന്നെക്കാള്‍ വലിയവരെന്നു ഭാവിക്കുന്നെങ്കില്‍, എന്റെ ദൈന്യം എനിക്കെതിരേ തെളിവായിനിങ്ങള്‍ സ്വീകരിക്കുന്നെങ്കില്‍,6 ദൈവമാണ് എന്നോട് ഇതു ചെയ്തതെന്നും എന്നെ വലയിലകപ്പെടുത്തിയതെന്നുംനിങ്ങള്‍ മനസ്‌സിലാക്കണം.7 അതിക്രമം എന്ന് ഉറക്കെവിളിച്ചുപറഞ്ഞാലും എനിക്കു മറുപടി ലഭിക്കുന്നില്ല. മുറവിളികൂട്ടിയാലും എനിക്കു നീതി ലഭിക്കുന്നില്ല.8 കടന്നുപോകാന്‍ ആവാത്തവിധം അവിടുന്ന് എന്റെ…
-
Job, Chapter 18 | ജോബ്, അദ്ധ്യായം 18 | Malayalam Bible | POC Translation
ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു. 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 എത്രനേരം നീ ഇങ്ങനെസംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.3 എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു ഭോഷന്‍മാരായി ഞങ്ങളെ കണക്കാക്കുന്നു.4 കോപാവേശത്താല്‍ തന്നെത്തന്നെചീന്തിക്കളയുന്ന നിനക്കുവേണ്ടി ഭൂമി പരിത്യക്തമാകണമോ? പാറയെ അതിന്റെ സ്ഥാനത്തുനിന്നു നീക്കണമോ?5 ദുഷ്ടന്റെ പ്രകാശം കെടുത്തിയിരിക്കുന്നു. അവന്റെ അഗ്‌നി ജ്വലിക്കുന്നില്ല.6 അവന്റെ കൂടാരത്തില്‍ പ്രകാശം ഇരുളായി മാറിയിരിക്കുന്നു; അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു.7 ദൃഢമായിരുന്ന അവന്റെ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവന്റെ പദ്ധതികള്‍തന്നെ അവനെ…
-
Job, Chapter 17 | ജോബ്, അദ്ധ്യായം 17 | Malayalam Bible | POC Translation
1 എന്റെ മനസ്‌സു നുറുങ്ങിയിരിക്കുന്നു; എന്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു.2 പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം ഞാന്‍ നിസ്‌സഹായനായി നോക്കിയിരിക്കുന്നു.3 അങ്ങുതന്നെ എനിക്കു ജാമ്യം നില്‍ക്കണമേ! മറ്റാരാണ് എനിക്കുവേണ്ടി ജാമ്യം നില്‍ക്കുക?4 അങ്ങുതന്നെ അവരുടെ ബോധത്തെഅന്ധമാക്കിയതുകൊണ്ട് എന്നെജയിക്കാന്‍ അവരെ അനുവദിക്കരുതേ!5 സ്‌നേഹിതന്റെ സ്വത്തില്‍ പങ്കുകിട്ടാന്‍വേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്റെ സന്തതികളുടെ കണ്ണ് അന്ധമായിപ്പോകും.6 അവിടുന്ന് എന്നെ ജനങ്ങള്‍ക്കു പഴമൊഴിയാക്കിത്തീര്‍ത്തു; ആളുകള്‍ എന്റെ മുഖത്തുതുപ്പുന്നതിനിടയാക്കുന്നു.7 ദുഃഖാധിക്യത്താല്‍ എന്റെ കണ്ണുകള്‍ മങ്ങി. എന്റെ അവയവങ്ങള്‍ നിഴല്‍പോലെയായി.8 ഇതു…
-
Job, Chapter 16 | ജോബ്, അദ്ധ്യായം 16 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ഇതൊക്കെ മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ നല്‍കുന്ന ആശ്വാസംദയനീയമാണ്.3 പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെപ്രേരിപ്പിക്കുന്നതെന്ത്?4 നീ എന്റെ സ്ഥാനത്തായിരുന്നെങ്കില്‍നിന്നെപ്പോലെ സംസാരിക്കാന്‍എനിക്കും കഴിയുമായിരുന്നു. നിനക്കെതിരേ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.5 എന്നാല്‍, എന്റെ സംസാരംകൊണ്ടു നിന്നെ ഞാന്‍ ശക്തിപ്പെടുത്തുമായിരുന്നു. സാന്ത്വനവാക്കുകള്‍കൊണ്ടു നിന്റെ വേദന ലഘൂകരിക്കുകമായിരുന്നു.6 ഞാന്‍ സംസാരിച്ചതുകൊണ്ട് എന്റെ വേദന ശമിക്കുന്നില്ല. മിണ്ടാതിരുന്നാലും അതെന്നെ വിട്ടുമാറുന്നില്ല.7 ദൈവം ഇപ്പോള്‍ എന്നെതളര്‍ത്തിയിരിക്കുകയാണ്. എന്റെ സ്‌നേഹിതന്‍മാരെയും അവിടുന്ന് അകറ്റിക്കളഞ്ഞിരിക്കുന്നു.8 അവിടുന്ന്…
-
Job, Chapter 15 | ജോബ്, അദ്ധ്യായം 15 | Malayalam Bible | POC Translation
എലിഫാസ് വീണ്ടും സംസാരിക്കുന്നു 1 തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?2 അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?3 നിഷ്പ്രയോജനമായ വിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍ അവന്‍ ഉപയോഗിക്കുമോ?4 എന്നാല്‍, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലുംനിന്റെ മനസ്‌സിലില്ല.5 അകൃത്യങ്ങളാണു നിന്റെ നാവിനെ ഉപദേശിക്കുന്നത്. വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.6 ഞാനല്ല നീ തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്. നിന്റെ അധരംതന്നെ നിനക്കെതിരേസാക്ഷ്യം നല്‍കുന്നു.7 നീയാണോ ആദ്യത്തെ മനുഷ്യന്‍? പര്‍വതങ്ങള്‍ക്കുമുന്‍പേ നീ ജനിച്ചുവോ?8 ദൈവത്തിന്റെ ആലോചനാസഭയിലെവിചിന്തനങ്ങള്‍ നീ…
-
Job, Chapter 14 | ജോബ്, അദ്ധ്യായം 14 | Malayalam Bible | POC Translation
1 സ്ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്യന്‍ അല്‍പായുസ്‌സാണ്; അവന്റെ ദിനങ്ങള്‍ ദുരിതം നിറഞ്ഞതും.2 അവന്‍ പുഷ്പംപോലെ വിടരുന്നു.കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു;നിലനില്‍ക്കുന്നില്ല.3 അങ്ങനെയുള്ളവനെയാണോ അങ്ങ്‌നോട്ടമിട്ടിരിക്കുന്നത്? അവനെയാണോ അങ്ങ് വിധിക്കാന്‍കൊണ്ടുവരുന്നത്?4 അശുദ്ധമായതില്‍നിന്നു ശുദ്ധമായത്ഉണ്ടാക്കാന്‍ ആര്‍ക്കു കഴിയും? ആര്‍ക്കും സാധിക്കയില്ല.5 അവന്റെ ദിനങ്ങള്‍നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേക്ക് അധീനമാണ്. അവനു കടക്കാന്‍ പാടില്ലാത്ത പരിധി അങ്ങ് നിശ്ചയിച്ചിരിക്കുന്നു.6 അവനില്‍നിന്ന് അങ്ങ് കണ്ണെടുക്കുക.അവനെ തനിയെ വിട്ടേക്കുക. കൂലിക്കാരനെപ്പോലെ അവന്‍ തന്റെ ദിവസം ആസ്വദിക്കട്ടെ.7 വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും;…
-
Job, Chapter 13 | ജോബ്, അദ്ധ്യായം 13 | Malayalam Bible | POC Translation
1 ഞാന്‍ ഇതെല്ലാം കാണുകയുംകേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.2 നിങ്ങളറിയുന്നത് ഞാനും അറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല.3 ഞാന്‍ സര്‍വശക്തനോടു സംസാരിക്കും, ദൈവവുമായിന്യായവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്.4 നിങ്ങളാകട്ടെ വ്യാജംകൊണ്ടു വെള്ളപൂശുന്നു; നിങ്ങള്‍ വിലയില്ലാത്ത വൈദ്യന്‍മാരാണ്.5 നിങ്ങള്‍ മൗനമവലംബിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു.6 ഇപ്പോള്‍ എന്റെ ന്യായവാദം ശ്രവിക്കുവിന്‍, അഭ്യര്‍ഥനകള്‍ ശ്രദ്ധിക്കുവിന്‍.7 നിങ്ങള്‍ ദൈവത്തിനുവേണ്ടി നുണ പറയുമോ? അവിടുത്തേക്കുവേണ്ടി വഞ്ചന സംസാരിക്കുമോ?8 നിങ്ങള്‍ ദൈവത്തോടു പക്ഷപാതം കാണിക്കുമോ? അവിടുത്തേക്കുവേണ്ടിന്യായവാദം നടത്തുമോ?9 അവിടുന്ന് നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്‍മ കണ്ടെണ്ടത്തുമോ?…
-
Job, Chapter 12 | ജോബ്, അദ്ധ്യായം 12 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 നിങ്ങളുടേത് ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവും ഇല്ലാതാകും.3 എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?4 ഞാന്‍ എന്റെ സ്‌നേഹിതന്‍മാര്‍ക്കുപരിഹാസപാത്രമാണ്. ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് എനിക്കുത്തരമരുളി; ഞാന്‍ നിഷ്‌കളങ്കനും നീതിമാനുമാണ്, എന്നിട്ടും ഞാന്‍ പരിഹാസപാത്രമായിത്തീര്‍ന്നു.5 സ്വസ്ഥത അനുഭവിക്കുന്നവന്‍ നിര്‍ഭാഗ്യത്തെഅവജ്ഞയോടെ നോക്കുന്നു. കാലിടറുന്നവനെ അതു തള്ളിയിടുന്നു.6 കവര്‍ച്ചക്കാരുടെ കൂടാരങ്ങള്‍സമാധാനപൂര്‍ണമാണ്. ദൈവം തങ്ങള്‍ക്ക് അധീനനെന്നുവിചാരിച്ച് അവിടുത്തെ പ്രകോപിപ്പിക്കുന്നവന്‍ സുരക്ഷിതനാണ്.7 വന്യമൃഗങ്ങളോടു ചോദിക്കുവിന്‍,അവനിങ്ങളെ പഠിപ്പിക്കും, ആകാശപ്പറവകളോടു…
-
Job, Chapter 11 | ജോബ്, അദ്ധ്യായം 11 | Malayalam Bible | POC Translation
സോഫാറിന്റെ പ്രഭാഷണം 1 നാമാത്യനായ സോഫാര്‍ പറഞ്ഞു:2 അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ന്യായീകരണമാകുമോ?3 നിന്റെ ജല്‍പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെ ലജ്ജിതനാക്കുകയില്ലേ?4 ഞാന്‍ പറയുന്നത് കളങ്കരഹിതമാണ്; ദൈവത്തിന്റെ ദൃഷ്ടിയില്‍ ഞാന്‍ നിര്‍മലനാണ് എന്നു നീ പറയുന്നു.5 ദൈവം അധരം തുറന്ന് നിന്നോടു സംസാരിക്കുകയും6 ദുര്‍ഗ്രഹമായ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ നിന്നെ അറിയിക്കുകയും ചെയ്തിരുന്നെങ്കില്‍! നിന്റെ അകൃത്യങ്ങള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കുറച്ചുമാത്രമേ ദൈവം നിന്നില്‍നിന്ന് ഈടാക്കിയിട്ടുള്ളുഎന്നു മനസ്‌സിലാക്കുക.7 ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങള്‍ഗ്രഹിക്കാന്‍ നിനക്കു കഴിയുമോ? സര്‍വശക്തന്റെ സീമ നിര്‍ണയിക്കാന്‍നിനക്കു…
-
Job, Chapter 10 | ജോബ്, അദ്ധ്യായം 10 | Malayalam Bible | POC Translation
1 എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍നിന്ന് ഞാന്‍ സംസാരിക്കും.2 എന്നെ കുറ്റം വിധിക്കരുതെന്നും എന്നെ എതിര്‍ക്കാന്‍ കാരണമെന്തെന്ന്അറിയിക്കണമെന്നും ഞാന്‍ ദൈവത്തോടു പറയും.3 അങ്ങയുടെ സൃഷ്ടികളെപീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും ദുഷ്ടന്റെ പദ്ധതികളെ4 അനുകൂലിക്കുന്നതും അങ്ങേക്ക് യോജിച്ചതാണോ?5 ഞാന്‍ നിഷ്‌കളങ്കനാണെന്നും അങ്ങയുടെ കരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്നും6 അറിയുന്ന അങ്ങ് എന്റെ അനീതികളും പാപങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അങ്ങേക്ക് മനുഷ്യനേത്രങ്ങളാണോ ഉള്ളത്?7 മനുഷ്യന്‍ കാണുന്നതുപോലെയാണോഅങ്ങ് ദര്‍ശിക്കുന്നത്? അങ്ങയുടെ ദിനങ്ങളും വര്‍ഷങ്ങളും മനുഷ്യന്‍േറ…
-
Job, Chapter 9 | ജോബ്, അദ്ധ്യായം 9 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: അത് അങ്ങനെ തന്നെ.2 ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?3 ഒരുവന്‍ അവിടുത്തോട്‌വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലുംഅവിടുത്തോട് ഉത്തരം പറയാന്‍ കഴിയുകയില്ല.4 അവിടുന്ന് ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടുത്തോട് എതിര്‍ത്ത് ആര്‍ ജയിച്ചിട്ടുണ്ട്?5 അവിടുന്ന് പര്‍വതങ്ങളെ നീക്കിക്കളയുന്നു. തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു, എന്നാല്‍ അവ അതറിയുന്നില്ല.6 അവിടുന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. അതിന്റെ തൂണുകള്‍ വിറയ്ക്കുന്നു.7 അവിടുന്ന് സൂര്യനോടു കല്‍പിക്കുന്നു;അത് ഉദിക്കുന്നില്ല. അവിടുന്ന് നക്ഷത്രങ്ങള്‍ക്കു മുദ്രവയ്ക്കുന്നു.8 അവിടുന്ന് മാത്രമാണ്…
-
Job, Chapter 8 | ജോബ്, അദ്ധ്യായം 8 | Malayalam Bible | POC Translation
ബില്‍ദാദിന്റെ പ്രസംഗം 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 നിന്റെ പ്രചണ്‍ഡഭാഷണത്തിന്അവസാനമില്ലേ?3 ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്‍വശക്തന്‍ന്യായം വളച്ചൊടിക്കുമോ?4 നിന്റെ മക്കള്‍ അവിടുത്തേക്കെതിരായിപാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു.5 നീ ദൈവത്തെ അന്വേഷിക്കുകയുംസര്‍വശക്തനോടു കേണപേക്ഷിക്കുകയും ചെയ്താല്‍ നീ നിര്‍മലനും6 നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന്‌നിശ്ചയമായും നിനക്കുവേണ്ടിഉണര്‍ന്നെഴുന്നേല്‍ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന്‌നിനക്കു സമ്മാനിക്കും.7 നിന്റെ ആരംഭം എളിയതായിരുന്നെങ്കില്‍തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും.8 ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു; കടന്നുപോയ തലമുറകളോട് ആരായുക; പിതാക്കന്‍മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക.9 ഇന്നലെപ്പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ…
-
Job, Chapter 7 | ജോബ്, അദ്ധ്യായം 7 | Malayalam Bible | POC Translation
1 മനുഷ്യജീവിതം നിര്‍ബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ?2 അടിമ തണലിനുവേണ്ടിയെന്നപോലെയും കൂലിക്കാരന്‍ കൂലിക്കുവേണ്ടിയെന്നപോലെയും;3 ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെരാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.4 ഉറങ്ങാന്‍ കിടക്കുമ്പോള്‍ എപ്പോഴാണ്പ്രഭാതമാവുക എന്നു ഞാന്‍ ചിന്തിക്കുന്നു. എന്നാല്‍, രാത്രി നീണ്ടതാണ്.പ്രഭാതംവരെ ഞാന്‍ കിടന്നുരുളുന്നു.5 പുഴുക്കളും മാലിന്യവും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു. എന്റെ തൊലി വിണ്ടുകീറി ചലം ഒലിക്കുന്നു.6 എന്റെ ദിനങ്ങള്‍ നെയ്ത്തുകാരന്റെ ഓടത്തെക്കാള്‍ വേഗത്തില്‍ കടന്നുപോകുന്നു. പ്രത്യാശയില്ലാതെ അസ്തമിക്കുന്നു.7 എന്റെ ജീവന്‍ ഒരു ശ്വാസംമാത്രമാണെന്ന് അനുസ്മരിക്കണമേ! എന്റെ കണ്ണുകള്‍ ഇനി…
-
Job, Chapter 6 | ജോബ്, അദ്ധ്യായം 6 | Malayalam Bible | POC Translation
ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍!2 എന്റെ അനര്‍ഥങ്ങള്‍ തുലാസ്‌സില്‍വച്ചിരുന്നെങ്കില്‍!3 അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍വിവേകശൂന്യമായിപ്പോയി.4 സര്‍വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു. എന്റെ ജീവന്‍ അവയുടെ വിഷംപാനം ചെയ്യുന്നു; ദൈവത്തിന്റെ ഭീകരതകള്‍എനിക്കെതിരായി അണിനിരന്നിരിക്കുന്നു.5 തിന്നാന്‍ പുല്ലുള്ളപ്പോള്‍ കാട്ടുകഴുത കരയുമോ? തീറ്റി മുന്‍പിലുള്ളപ്പോള്‍ കാള മുക്രയിടുമോ?6 രുചിയില്ലാത്തത് ഉപ്പുചേര്‍ക്കാതെ തിന്നാനാകുമോ? മുട്ടയുടെ വെള്ളയ്ക്കു വല്ല രുചിയുമുണ്ടോ?7 എനിക്കു തിന്നാന്‍പറ്റാത്ത ഇവയാണ് ഇപ്പോള്‍ എന്റെ ആഹാരം.8 ദൈവം എന്റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കില്‍! എന്റെ…
-
Job, Chapter 5 | ജോബ്, അദ്ധ്യായം 5 | Malayalam Bible | POC Translation
1 വിളിച്ചുനോക്കൂ, ആരെങ്കിലും നിനക്കുത്തരം നല്‍കുമോ? ഏതു വിശുദ്ധദൂതനെയാണു നീആശ്രയിക്കുക?2 ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.3 ഭോഷന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്ക്ഷണം അവന്റെ ഭവനത്തെ ഞാന്‍ ശപിച്ചു.4 അവന്റെ മക്കള്‍ അഭയസ്ഥാനത്തുനിന്ന് അകലെയാണ്. കവാടത്തിങ്കല്‍ വച്ചുതന്നെ അവര്‍തകര്‍ക്കപ്പെടുന്നു. അവരെ രക്ഷിക്കാന്‍ ആരുമില്ല.5 അവന്റെ വിളവ് വിശക്കുന്നവന്‍തിന്നുകളയുന്നു, മുള്ളുകളില്‍നിന്നു പോലും അവന്‍ അത് പറിച്ചെടുക്കുന്നു. ദാഹാര്‍ത്തര്‍ അവന്റെ സമ്പത്തിനുവേണ്ടി ഉഴറുന്നു.6 അനര്‍ഥങ്ങളുദ്ഭവിക്കുന്നത്‌പൊടിയില്‍നിന്നല്ല. കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല.7 അഗ്‌നിസ്ഫുലിംഗങ്ങള്‍ മുകളിലേക്കുപറക്കുന്നതുപോലെ മനുഷ്യന്‍ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.8 ഞാനായിരുന്നെങ്കില്‍…
-
Job, Chapter 4 | ജോബ്, അദ്ധ്യായം 4 | Malayalam Bible | POC Translation
എലിഫാസിന്റെ പ്രഭാഷണം 1 തേമാന്യനായ എലിഫാസ് ചോദിച്ചു:2 സംസാരിച്ചാല്‍ നിനക്ക് അഹിതമായി തോന്നുമോ? എങ്കിലും മൗനമവലംബിക്കാന്‍ ആര്‍ക്കു കഴിയും?3 നീ അനേകരെ ഉപദേശിച്ചിട്ടുണ്ട്; ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.4 കാലിടറിയവരെ നിന്റെ വാക്കുകള്‍ താങ്ങിനിര്‍ത്തി; ദുര്‍ബലപാദങ്ങള്‍ക്കു നീ കരുത്തുപകര്‍ന്നു.5 നിനക്ക് ഇതു സംഭവിച്ചപ്പോള്‍ നിന്റെ ക്ഷമ കെട്ടുപോയി. അതു നിന്നെ സ്പര്‍ശിച്ചപ്പോള്‍ നീ സംഭ്രാന്ത നായിത്തീര്‍ന്നു.6 നിന്റെ ദൈവഭക്തി നിനക്കു ബലം പകരുന്നില്ലേ? നിഷ്‌കളങ്കത നിനക്കു പ്രത്യാശ നല്‍കുന്നില്ലേ?7 ചിന്തിച്ചു നോക്കൂ, നിഷ്‌കളങ്കന്‍ എന്നെങ്കിലും നാശ മടഞ്ഞിട്ടുണ്ടോ? നീതിനിഷ്ഠന്‍ വിച്‌ഛേദിക്കപ്പെട്ടിട്ടുണ്ടോ?8…
-
Job, Chapter 3 | ജോബ്, അദ്ധ്യായം 3 | Malayalam Bible | POC Translation
ജോബിന്റെ പരാതി 1 അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട്2 അവന്‍ പറഞ്ഞു:3 ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ!4 ആദിവസം അന്ധകാരാവൃതമാകട്ടെ! ആദിനത്തെ ദൈവം വിസ്മരിക്കട്ടെ! അതിന്റെ മേല്‍ പ്രകാശം ചൊരിയാതിരിക്കട്ടെ!5 അന്ധകാരം – സാന്ദ്രതമസ്‌സുതന്നെ- അതിനെ ഗ്രസിക്കട്ടെ! കാര്‍മേഘം അതിനെ ആവരണം ചെയ്യട്ടെ! അന്ധകാരംകൊണ്ട് അത് ഭീകരമായിത്തീരട്ടെ!6 ആ രാത്രി കട്ടിപിടിച്ച ഇരുട്ടുകൊണ്ടുനിറയട്ടെ! ആണ്ടുവട്ടത്തിലെ മാസങ്ങളുടെയുംദിവസങ്ങളുടെയും ഗണത്തില്‍അതുള്‍പ്പെടാതെ പോകട്ടെ!7 ആ രാത്രി ശൂന്യമായിപ്പോകട്ടെ! അതില്‍നിന്ന് ആനന്ദാരവം ഉയരാതിരിക്കട്ടെ!8…
-
Job, Chapter 2 | ജോബ്, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ദൈവപുത്രന്‍ മാര്‍ വീണ്ടും ഒരു ദിവസം കര്‍ത്തൃസന്നിധിയില്‍ ചെന്നു. സാത്താനും അവരോടൊപ്പം എത്തി.2 കര്‍ത്താവ് സാത്താനോടു ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു വരുകയാണ് അവന്‍ പറഞ്ഞു.3 കര്‍ത്താവ് അവനോടു വീണ്ടും ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ നിഷ്‌കളങ്കനും നീതിനിഷ്ഠനും തിന്‍മയില്‍നിന്ന് അകന്നു ജീവിക്കുന്നവനുമായി മറ്റാരെങ്കിലും ഭൂമുഖത്തുണ്ടോ? അകാരണമായി അവനെ നശിപ്പിക്കാന്‍ നീ എന്നെ സമ്മതിപ്പിച്ചെങ്കിലും അവന്റെ വിശ്വസ്തത അചഞ്ച ലമായി നില്‍ക്കുന്നു.4 സാത്താന്‍ പറഞ്ഞു: ചര്‍മത്തിനുപകരം ചര്‍മം!…
