- Homepage
-
Proverbs, Chapter 27 | സുഭാഷിതങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation
1 നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ,ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.2 ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്‍േറതല്ല,അതു ചെയ്യേണ്ടത്.3 കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്; എന്നാല്‍, ഭോഷന്റെ പ്രകോപനം ഇവരണ്ടിനെയുംകാള്‍ ഭാരമുള്ളതത്രേ.4 ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്; എന്നാല്‍, അസൂയയെ നേരിടാന്‍ആര്‍ക്കാണു കഴിയുക?5 തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്‌നേഹത്തെക്കാള്‍ മെച്ചം.6 സ്‌നേഹിതന്‍മുറിപ്പെടുത്തുന്നത്ആത്മാര്‍ഥത നിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെചുംബിക്കുകമാത്രം ചെയ്യുന്നു.7 ഉണ്ടുനിറഞ്ഞവനു തേന്‍പോലുംമടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു.8 വീടുവിട്ട് അലയുന്നവന്‍ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്.9 തൈലവും…
-
Proverbs, Chapter 26 | സുഭാഷിതങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation
1 വേനല്‍ക്കാലത്തു മഞ്ഞുംകൊയ്ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതി ഇണങ്ങുകയില്ല.2 പാറിപ്പറക്കുന്ന കുരുവിയുംതെന്നിപ്പറക്കുന്ന മീവല്‍പ്പക്ഷിയുംഎങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല.3 കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കുകടിഞ്ഞാണ്‍, ഭോഷന്റെ മുതുകിനു വടിയും.4 ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും.5 ഭോഷനു തന്റെ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്ഞാനിയാണെന്ന്അവന്‍ വിചാരിക്കും.6 ഭോഷന്റെ കൈയില്‍ സന്‌ദേശംകൊടുത്തയയ്ക്കുന്നവന്‍സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.7 നിരുപയോഗമായി തൂങ്ങിക്കിടക്കുന്നമുടന്തുകാലുപോലെയാണ്‌ഭോഷന്‍മാരുടെ നാവില്‍ ആപ്തവാക്യം.8 ഭോഷനു ബഹുമാനം കൊടുക്കുന്നതുകവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്.9…
-
Proverbs, Chapter 25 | സുഭാഷിതങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation
സോളമന്റെ സുഭാഷിതങ്ങള്‍ – തുടര്‍ച്ച 1 യൂദാരാജാവായ ഹെസക്കിയായുടെആളുകള്‍ പകര്‍ത്തിവച്ചസോളമന്റെ സുഭാഷിതങ്ങളാണ് താഴെപ്പറയുന്നവയും.2 നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്; രാജാക്കന്‍മാരുടെ മഹത്വമോ കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും.3 ആകാശങ്ങളുടെ ഉയരവും ഭൂമിയുടെആഴവുംപോലെ രാജാക്കന്‍മാരുടെ മനസ്‌സും അമേയമാണ്.4 വെള്ളിയില്‍നിന്നും കിട്ടം മാറ്റിക്കളഞ്ഞാല്‍ പണിക്കാരനു പാത്രനിര്‍മാണത്തിനുള്ളപദാര്‍ഥമായി.5 രാജസന്നിധിയില്‍നിന്നു ദുഷ്ടന്‍മാരെഅകറ്റിക്കളയുമ്പോള്‍ സിംഹാസനം നീതിയില്‍ ഉറച്ചുനില്‍ക്കും.6 രാജസന്നിധിയില്‍ മുന്‍നിരയില്‍കയറിനില്‍ക്കുകയോ സമുന്നതരോടൊപ്പം സ്ഥാനം പിടിക്കുകയോ അരുത്.7 എന്തെന്നാല്‍, രാജസന്നിധിയില്‍വച്ച്പിറകോട്ടു മാറ്റി നിര്‍ത്തപ്പെടുന്നതിനെക്കാള്‍ അഭികാമ്യം മുന്‍പോട്ടു കയറിവരുക എന്ന് ക്ഷണിക്കപ്പെടുന്നതാണ്.8 കണ്ടതാണെങ്കിലും ഒരു കാര്യവുംകോടതിയില്‍ തിടുക്കത്തില്‍ച്ചെന്ന്‌വെളിപ്പെടുത്തരുത്. എന്തെന്നാല്‍, പിന്നീട് നീ…
-
Proverbs, Chapter 24 | സുഭാഷിതങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation
1 ദുഷ്ടരെക്കുറിച്ച് അസൂയതോന്നരുത്; അവരോടു കൂട്ടുകൂടാന്‍ ആഗ്രഹിക്കുകയുമരുത്.2 അവരുടെ മനസ്‌സ് അക്രമം ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണിപറയുകയും ചെയ്യുന്നു.3 ജ്ഞാനത്താല്‍ വീടു പണിയപ്പെടുന്നു; വിവേകത്താല്‍ അത് ഉറപ്പിക്കപ്പെടുന്നു.4 അമൂല്യവും മനോഹരവുമായവസ്തുക്കളാല്‍ വിജ്ഞാനം അതിലെ മുറികള്‍ നിറയ്ക്കുന്നു.5 ജ്ഞാനി കരുത്തനെക്കാള്‍ ബലവാനത്രേ; അറിവുള്ളവന്‍ ശക്തനെക്കാളും.6 വിവേകിയായ മാര്‍ഗദര്‍ശിയുണ്ടെങ്കിലേയുദ്ധത്തിനു പുറപ്പെടാവൂ; ഉപദേഷ്ടാക്കള്‍ ധാരാളം ഉണ്ടെങ്കില്‍വിജയം നേടാം.7 ജ്ഞാനം ഭോഷനു കൈയെത്താത്ത ഉയരത്തിലാണ്; സദസ്‌സില്‍ അവന്‍ വായ് തുറക്കുകയില്ല.8 തിന്‍മ നിനയ്ക്കുന്നവന്‍ ഉപജാപകന്‍എന്ന് അറിയപ്പെടും.9 ഭോഷന്‍ ആലോചിക്കുന്നതെന്തുംപാപമാണ്; പരിഹാസകന്‍മനുഷ്യരെ വെറുപ്പിക്കുന്നു.10 ആപദ്ഘട്ടങ്ങളില്‍…
-
Proverbs, Chapter 23 | സുഭാഷിതങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation
1 ഭരണാധിപനോടൊപ്പംഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്റെ മുന്‍പിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക.2 ഭക്ഷണക്കൊതിയനാണെങ്കില്‍ നീനിയന്ത്രണം പാലിക്കുക.3 അവന്റെ വിശിഷ്ട വിഭവങ്ങളില്‍കൊതി വയ്ക്കരുത്; അതു നിന്നെ ചതിക്കും;4 സമ്പത്തു നേടാന്‍ അമിതാധ്വാനം ചെയ്യരുത്, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ടവിവേകം കാണിക്കുക.5 സമ്പത്തിന്‍മേല്‍ കണ്ണുവയ്ക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്ന് അതു പറന്നുപോകുന്നു.6 പിശുക്കന്‍ തരുന്ന ആഹാരം കഴിക്കരുത്; അവന്റെ വിശിഷ്ട വിഭവങ്ങള്‍കൊതിക്കുകയുമരുത്.7 എന്തെന്നാല്‍, അവന്‍ മനസ്‌സില്‍എണ്ണിനോക്കുന്നുണ്ട്. തിന്നുക, കുടിക്കുക എന്ന് അവന്‍ പറയുമെങ്കിലും അവന്ആത്മാര്‍ഥതയില്ല.8 കഴിച്ച ഭക്ഷണം നീ ഛര്‍ദിച്ചുകളയും;നിന്റെ നല്ല വാക്കുകള്‍ പാഴായിപ്പോവുകയും…
-
Proverbs, Chapter 22 | സുഭാഷിതങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation
1 സത്കീര്‍ത്തി വലിയസമ്പത്തിനെക്കാള്‍ അഭികാമ്യമാണ്. ദയ സ്വര്‍ണത്തെയും വെള്ളിയെയുംകാള്‍വിലയേറിയതാണ്.2 ധനികരും ദരിദ്രരും ഒരു കാര്യത്തില്‍തുല്യരാണ്; ഇരുകൂട്ടരെയും സൃഷ്ടിച്ചത്കര്‍ത്താവാണ്.3 ജ്ഞാനി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു; അല്‍പബുദ്ധി മുന്‍പോട്ടുപോയിദുരന്തം വരിക്കുന്നു.4 വിനയത്തിനും ദൈവഭക്തിക്കുമുള്ളപ്രതിഫലം സമ്പത്തും ജീവനുംബഹുമതിയുമാണ്.5 വികടബുദ്ധികളുടെ മാര്‍ഗംമുള്ളുകളും കെണികളും നിറഞ്ഞതാണ്. കരുതലോടെ നടക്കുന്നവന്‍ അവയില്‍നിന്ന് ഒഴിഞ്ഞുമാറും.6 ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.7 ധനികന്‍ ദരിദ്രന്റെ മേല്‍ ഭരണം നടത്തുന്നു; കടം വാങ്ങുന്നവന്‍ കൊടുക്കുന്നവന്റെ അടിമയാണ്.8 അനീതി വിതയ്ക്കുന്നവന്‍ അനര്‍ഥംകൊയ്യും; അവന്റെ കോപദണ്‍ഡു പ്രയോജനപ്പെടുകയില്ല.9 ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍…
-
Proverbs, Chapter 21 | സുഭാഷിതങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation
1 രാജാവിന്റെ ഹൃദയം കര്‍ത്താവ്‌നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക്അതിനെ ഒഴുക്കിവിടുന്നു.2 മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നുതോന്നുന്നു. എന്നാല്‍, കര്‍ത്താവ് ഹൃദയത്തെതൂക്കി നോക്കുന്നു.3 നന്‍മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം.4 ഗര്‍വു നിറഞ്ഞകണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ.5 ഉത്‌സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധികൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു.6 കള്ളം പറയുന്ന നാവ് നേടിത്തരുന്നസമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്നനീരാവിയും മരണത്തിന്റെ കെണിയുമാണ്.7 ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും; കാരണം, നീതി പ്രവര്‍ത്തിക്കാന്‍ അവര്‍വിസമ്മതിക്കുന്നു.8 തെറ്റു ചെയ്യുന്നവരുടെ മാര്‍ഗംകുടിലമാണ്;…
-
Proverbs, Chapter 20 | സുഭാഷിതങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation
1 വീഞ്ഞ് പരിഹാസകനും,മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവന്‌വിവേകമില്ല.2 രാജാവിന്റെ ഉഗ്രകോപംസിംഹഗര്‍ജനംപോലെയാണ്. അവനെ പ്രകോപിപ്പിക്കുന്നവന്‍ജീവന്‍ അപകടത്തിലാക്കുന്നു.3 കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്‍മാര്‍ ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും.4 അലസന്‍ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല; കൊയ്ത്തുകാലത്തു തേടിനടക്കും;ഒന്നും ലഭിക്കുകയില്ല.5 മനസ്‌സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്; ഉള്‍ക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.6 തങ്ങള്‍ വിശ്വസ്തരാണെന്നു പലരുംകൊട്ടിഘോഷിക്കാറുണ്ട്; യഥാര്‍ഥത്തില്‍ വിശ്വസ്തനായഒരുവനെ ആര്‍ക്കു കണ്ടെത്താന്‍ കഴിയും?7 സത്യസന്ധതയില്‍ ചരിക്കുന്നനീതിമാന്റെ പിന്‍തലമുറകള്‍അനുഗ്രഹിക്കപ്പെട്ടതാണ്.8 ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ്‌നോട്ടംകൊണ്ട് എല്ലാ തിന്‍മകളെയുംപാറ്റിക്കൊഴിക്കുന്നു.9 ഹൃദയം നിര്‍മലമാക്കി, പാപത്തില്‍നിന്നുശുദ്ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും?10 വ്യാജമായ…
-
Proverbs, Chapter 19 | സുഭാഷിതങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation
1 സത്യസന്ധനായ ദരിദ്രന്‍ദുര്‍ഭാഷണം ചെയ്യുന്ന ഭോഷനെക്കാള്‍ ശ്രേഷ്ഠനാണ്.2 വിജ്ഞാനരഹിതമായ ഉത്‌സാഹംശ്രേയസ്‌കരമല്ല; തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു.3 സ്വന്തം ഭോഷത്തമാണ് നാശത്തിലെത്തിക്കുന്നത്; എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു.4 സമ്പത്ത് അനേകം പുതിയസ്‌നേഹിതരെ നേടുന്നു; ദാരിദ്ര്യം, ഉള്ള സ്‌നേഹിതരെപ്പോലുംഅകറ്റുന്നു.5 കള്ളസ്‌സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; കള്ളം പറയുന്നവന്‍ രക്ഷപെടുകയില്ല.6 ഉദാരമനസ്‌കന്റെ പ്രീതി നേടാന്‍പലരും ശ്രമിക്കുന്നു; സമ്മാനങ്ങള്‍ കൊടുക്കുന്നവന്എല്ലാവരും സ്‌നേഹിതരാണ്.7 സഹോദരര്‍പോലും ദരിദ്രനെ വെറുക്കുന്നു; പിന്നെ സ്‌നേഹിതര്‍ അവനില്‍നിന്ന്അകന്നുമാറാതിരിക്കുമോ? അവന്‍ നല്ല വാക്കുകള്‍ പറഞ്ഞ് അവരുടെ പിറകേ പോകുന്നെങ്കിലും അവര്‍ വശപ്പെടുന്നില്ല.8 ജ്ഞാനം നേടുന്നത്…
-
Proverbs, Chapter 18 | സുഭാഷിതങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation
1 വേറിട്ടു നില്‍ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്‍ക്കാന്‍ പഴുതു നോക്കുന്നു.2 ഭോഷനു സ്വന്തം അഭിപ്രായംപ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്പര്യമില്ല.3 ദുഷ്ടതയോടൊപ്പം അവജ്ഞയുംദുഷ്‌കീര്‍ത്തിയോടൊപ്പം അപമാനവും വന്നുഭവിക്കുന്നു.4 മനുഷ്യന്റെ വാക്കുകള്‍ അഗാധമായജലാശയമാണ്; ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.5 ദുഷ്ടനോട് പക്ഷപാതം കാണിക്കുന്നതോ നീതിമാന് നീതി നിഷേധിക്കുന്നതോ നന്നല്ല.6 മൂഢന്റെ അധരങ്ങള്‍ കലഹത്തിനുവഴിതെളിക്കുന്നു; അവന്റെ വാക്കുകള്‍ ചാട്ടയടിയെക്ഷണിച്ചുവരുത്തുന്നു.7 മൂഢന്റെ നാവ് അവനെ നശിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ അവനു കെണിയാണ്.8 ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍ പോലെയത്രേ; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.9 മടിയന്‍മുടിയന്റെ…
-
Proverbs, Chapter 17 | സുഭാഷിതങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation
1 കലഹം നിറഞ്ഞവീട്ടിലെവിരുന്നിനെക്കാള്‍ അഭികാമ്യംസ്വസ്ഥതയോടെ കഴിക്കുന്നഉണങ്ങിയ അപ്പക്കഷണമാണ്.2 ബുദ്ധിമാനായ അടിമ ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നയജമാനപുത്രന്റെ മേല്‍ ഭരണം നടത്തും; അവന്‍ പുത്രന്‍മാര്‍ക്കൊപ്പം കുടുംബ സ്വത്തിന് അവകാശിയുമാകും.3 മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത്കര്‍ത്താവാണ്.4 ദുഷ്ടന്‍ ദുര്‍വചസ്‌സുകള്‍ ശ്രദ്ധിക്കുന്നു; നുണയന്‍ അപവാദത്തിനുചെവികൊടുക്കുന്നു.5 ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്ടാവിനെ നിന്ദിക്കുന്നു; മറ്റുള്ളവരുടെ അത്യാഹിതത്തില്‍സന്തോഷിക്കുന്നവന്‍ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.6 പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്‍മാരത്രേ.7 ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല; കപടഭാഷണം അഭിജാതര്‍ക്ക്അത്രപോലുമില്ല.8 കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രേകൊടുക്കുന്നവന്റെ സങ്കല്‍പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.9…
-
Proverbs, Chapter 16 | സുഭാഷിതങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation
1 മനുഷ്യന്‍ പദ്ധതികള്‍ വിഭാവനംചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്‍േറതത്രേ.2 ഒരുവനു തന്റെ നടപടികള്‍അന്യൂനമെന്നു തോന്നുന്നു; കര്‍ത്താവ് ഹൃദയം പരിശോധിക്കുന്നു.3 നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും.4 കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; അനര്‍ഥദിനത്തിനുവേണ്ടി അവിടുന്ന്ദുഷ്ടരെയും സൃഷ്ടിച്ചു.5 അഹങ്കരിക്കുന്നവരോടു കര്‍ത്താവിന്‌വെറുപ്പാണ്; അവര്‍ക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീര്‍ച്ച.6 ആത്മാര്‍ഥതയും വിശ്വസ്തതയുമാണ്അധര്‍മത്തിനു പരിഹാരം; ദൈവഭയം തിന്‍മയില്‍നിന്ന്അകറ്റിനിര്‍ത്തുന്നു.7 ഒരുവന്റെ വഴികള്‍ കര്‍ത്താവിന്പ്രീതികരമായിരിക്കുമ്പോള്‍ശത്രുക്കള്‍പോലും അവനോട്ഇണങ്ങിക്കഴിയുന്നു.8 നീതിപൂര്‍വം നേടിയ ചെറിയആദായമാണ് അനീതിവഴി നേടിയവലിയ ആദായത്തെക്കാള്‍ വിശിഷ്ടം.9 മനുഷ്യന്‍ തന്റെ മാര്‍ഗംആലോചിച്ചുവയ്ക്കുന്നു; അവന്റെ കാലടികളെ…
-
Proverbs, Chapter 15 | സുഭാഷിതങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation
1 സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു.2 വിവേകിയുടെ നാവ് അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങള്‍ ഭോഷത്തംവര്‍ഷിക്കുന്നു.3 കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്ഉറ്റുനോക്കുന്നു.4 സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്; വികടമായ വാക്ക് മനസ്‌സ് പിളര്‍ക്കുന്നു.5 ഭോഷന്‍ തന്റെ പിതാവിന്റെ ഉപദേശംപുച്ഛിച്ചുതള്ളുന്നു; വിവേകി ശാസനം ആദരിക്കുന്നു.6 നീതിമാന്‍മാരുടെ ഭവനത്തില്‍ധാരാളം നിക്‌ഷേപങ്ങളുണ്ട്; ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു.7 വിവേകികളുടെ അധരങ്ങള്‍ അറിവ് പരത്തുന്നു; ഭോഷന്‍മാരുടെ മനസ്‌സ് അങ്ങനെയല്ല.8 ദുഷ്ടരുടെ ബലി കര്‍ത്താവിന് വെറുപ്പാണ്;…
-
Proverbs, Chapter 14 | സുഭാഷിതങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation
1 ജ്ഞാനം വീടുപണിയുന്നു; ഭോഷത്തം സ്വന്തം കൈകൊണ്ട്അത് ഇടിച്ചുനിരത്തുന്നു.2 സത്യസന്ധന്‍ കര്‍ത്താവിനെ ഭയപ്പെടുന്നു. കുടിലമാര്‍ഗി അവിടുത്തെനിന്ദിക്കുന്നു.3 ഭോഷന്റെ സംസാരം അവന്റെ മുതുകത്തു വീഴുന്ന വടിയാണ്; വിവേകികളുടെ വാക്ക് അവരെകാത്തുകൊള്ളും.4 കാളകളില്ലാത്തിടത്തു ധാന്യവുമില്ല; കാളയുടെ കരുത്തു സമൃദ്ധമായവിളവു നല്‍കുന്നു.5 വിശ്വസ്തനായ സാക്ഷി കള്ളംപറയുന്നില്ല; കള്ളസ്‌സാക്ഷി പൊളി പറഞ്ഞുകൂട്ടുന്നു.6 പരിഹാസകന്‍ വിവേകമന്വേഷിക്കുന്നത് നിഷ്ഫലമാണ്; ബുദ്ധിമാന് അറിവു ലഭിക്കുകഎളുപ്പവും.7 ഭോഷനില്‍നിന്ന് അകന്നുമാറിക്കൊള്ളുക; അവനില്‍നിന്നു സാരമുള്ള വാക്കുകള്‍ലഭിക്കുകയില്ല.8 തന്റെ മാര്‍ഗം വ്യക്തമായിഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്റെ വിവേകം; വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.9 ദുഷ്ടരെ ദൈവം…
-
Proverbs, Chapter 13 | സുഭാഷിതങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation
1 വിവേകമുള്ള മകന്‍ പിതാവിന്റെ ഉപദേശം കേള്‍ക്കുന്നു; പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.2 ഉത്തമനായ മനുഷ്യന്‍ തന്റെ വാക്കുകളുടെ സത്ഫലം അനുഭവിക്കുന്നു;വഞ്ചകന്‍മാര്‍ അക്രമമാണ് അഭിലഷിക്കുന്നത്.3 വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്റെ ജീവന്‍ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു.4 എത്ര ആഗ്രഹിച്ചാലും അലസന് ഒന്നും കിട്ടുന്നില്ല; സ്ഥിരോത്‌സാഹിക്കു സമൃദ്ധമായി ലഭിക്കുന്നു.5 നീതിമാന്‍ കാപട്യത്തെ വെറുക്കുന്നു; ദുഷ്ടന്‍ ലജ്ജയും അഭിമാനവുംവെടിഞ്ഞു പ്രവര്‍ത്തിക്കുന്നു.6 സത്യസന്ധമായി പെരുമാറുന്നവനെനീതി കാത്തുകൊള്ളും; ദുഷ്ടനെ പാപം നിലംപതിപ്പിക്കുന്നു,7 ഒരുവന്‍ ധനികനെന്നു നടിക്കുന്നു,എങ്കിലും അവന്‌യാതൊന്നും ഇല്ല. അപരന്‍ ദരിദ്രനെന്നു നടിക്കുന്നു,എങ്കിലും…
-
Proverbs, Chapter 12 | സുഭാഷിതങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation
1 ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍വിജ്ഞാനത്തെയാണ് സ്‌നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍മൂഢനത്രേ.2 ഉത്തമനായ മനുഷ്യന് കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കുന്നു; തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്ശിക്ഷയ്ക്കു വിധിക്കുന്നു.3 ദുഷ്ടതയിലൂടെ ആരും നിലനില്‍പ്‌നേടുന്നില്ല; നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല.4 ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടം; അപമാനം വരുത്തിവയ്ക്കുന്നവള്‍അവന്റെ അസ്ഥികളിലെ അര്‍ബുദവും.5 നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്തമാണ്; ദുഷ്ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്മകവും.6 ദുഷ്ടരുടെ വാക്കുകള്‍ രക്തത്തിനുപതിയിരിക്കുന്നു; സത്യസന്ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.7 ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്‌ശേഷം നശിക്കും; നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും.8 സദ്ബുദ്ധിയുള്ളവന്‍ അതിന്റെ പേരില്‍ പ്രശംസിക്കപ്പെടുന്നു; വികടബുദ്ധി നിന്ദിക്കപ്പെടുന്നു.9 ആഹാരത്തിനു വകയില്ലാതിരിക്കേവന്‍പു…
-
Proverbs, Chapter 11 | സുഭാഷിതങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
1 കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.2 അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും.3 സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.4 ക്രോധത്തിന്റെ ദിനത്തില്‍ സമ്പത്തുപ്രയോജനപ്പെടുകയില്ല.5 നീതി മരണത്തില്‍നിന്നു മോചിപ്പിക്കുന്നു. നിഷ്‌കളങ്കന്റെ നീതി അവനെനേര്‍വഴിക്കു നടത്തുന്നു; ദുഷ്ടന്‍ തന്റെ ദുഷ്ടത നിമിത്തംനിപതിക്കുന്നു.6 സത്യസന്ധരുടെ നീതി അവരെമോചിപ്പിക്കുന്നു; ദുഷ്ടരെ അവരുടെ അത്യാഗ്രഹംഅടിമകളാക്കുന്നു.7 ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ നശിക്കും; അധര്‍മിയുടെ പ്രതീക്ഷവ്യര്‍ഥമായിത്തീരും.8 നീതിമാന്‍ ദുരിതത്തില്‍നിന്ന്‌മോചിപ്പിക്കപ്പെടുന്നു; ദുഷ്ടന്‍ അതില്‍ കുടുങ്ങുകയും ചെയ്യുന്നു.9 അധര്‍മി വാക്കുകൊണ്ട്അയല്‍ക്കാരനെ നശിപ്പിക്കും;…
-
Proverbs, Chapter 10 | സുഭാഷിതങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation
സോളമന്റെ സുഭാഷിതങ്ങള്‍ 1 ജ്ഞാനിയായ മകന്‍ പിതാവിന്ആനന്ദമണയ്ക്കുന്നു; ഭോഷനായ മകനാകട്ടെ അമ്മയ്ക്കു ദുഃഖവും.2 അന്യായമായി നേടിയ ധനം ഉതകുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നുമോചിപ്പിക്കുന്നു.3 നീതിമാന്‍മാര്‍ വിശപ്പ് അനുഭവിക്കാന്‍കര്‍ത്താവ് അനുവദിക്കുകയില്ല; ദുഷ്ടരുടെ അതിമോഹത്തെ അവിടുന്ന്‌നിഷ്ഫലമാക്കുന്നു.4 അലസമായ കരം ദാരിദ്ര്യംവരുത്തിവയ്ക്കുന്നു; സ്ഥിരോത്‌സാഹിയുടെ കൈസമ്പത്തു നേടുന്നു.5 വേനല്‍ക്കാലത്തു കൊയ്‌തെടുക്കുന്നമകന്‍ മുന്‍കരുതലുള്ളവനാണ്; കൊയ്ത്തുകാലത്ത് ഉറങ്ങുന്ന മകന്‍ അപമാനം വരുത്തിവയ്ക്കുന്നു.6 നീതിമാന്‍മാരുടെ ശിരസ്‌സില്‍അനുഗ്രഹങ്ങള്‍ കുടികൊള്ളുന്നു; ദുഷ്ടരുടെ വായ് അക്രമം മറച്ചുവയ്ക്കുന്നു.7 നീതിമാന്‍മാരെ സ്മരിക്കുന്നത്അനുഗ്രഹമാണ്; ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു.8 ഹൃദയത്തില്‍ വിവേകമുള്ളവന്‍കല്‍പനകള്‍ ആദരിക്കും; വായാടിയായ ഭോഷന്‍ നാശമടയും.9…
-
Proverbs, Chapter 9 | സുഭാഷിതങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജ്ഞാനവും മൗഢ്യവും 1 ജ്ഞാനം തന്റെ ഭവനം പണിയുകയുംഏഴു തൂണുകള്‍ നാട്ടുകയുംചെയ്തിരിക്കുന്നു.2 അവള്‍ മൃഗങ്ങളെ കൊന്ന്, വീഞ്ഞു കലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു.3 നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളില്‍നിന്ന് ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ പരിചാരികമാരെ അയച്ചിരിക്കുന്നു.4 അല്‍പബുദ്ധികളേ, ഇങ്ങോട്ടു വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു:5 വന്ന് എന്റെ അപ്പം ഭക്ഷിക്കുകയുംഞാന്‍ കലര്‍ത്തിയ വീഞ്ഞ്കുടിക്കുകയും ചെയ്യുവിന്‍.6 ഭോഷത്തം വെടിഞ്ഞു ജീവിക്കുവിന്‍; അറിവിന്റെ പാതയില്‍ സഞ്ചരിക്കുവിന്‍.7 പരിഹാസകനെ തിരുത്തുന്നവന്ശകാരം കിട്ടും; ദുഷ്ടനെ കുറ്റപ്പെടുത്തുന്നവന്ക്ഷതമേല്‍ക്കേണ്ടിവരും.8 പരിഹാസകനെ കുറ്റപ്പെടുത്തരുത്,അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക,അവന്‍ നിന്നെ…
-
Proverbs, Chapter 8 | സുഭാഷിതങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജ്ഞാനം ദൈവദാനം 1 ജ്ഞാനം വിളിച്ചു പറയുന്നതും അറിവ് ഉച്ചത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ?2 വീഥികളിലും വഴിയരികിലുള്ളകുന്നുകളിലും, അവള്‍നിലയുറപ്പിക്കുന്നു.3 നഗരകവാടത്തില്‍ വാതിലിന് അരികേനിന്നുകൊണ്ട് അവള്‍വിളിച്ചുപറയുന്നു;4 മനുഷ്യരേ, ഞാന്‍ നിങ്ങളോടാണ്‌വിളിച്ചുപറയുന്നത്; നിങ്ങള്‍ എല്ലാവരെയുമാണ് ഞാന്‍ ആഹ്വാനം ചെയ്യുന്നത്.5 അല്‍പബുദ്ധികളേ, വകതിരിവുപഠിക്കുവിന്‍, ഭോഷരേ,ശ്രദ്ധിക്കുവിന്‍.6 കേള്‍ക്കുവിന്‍, ഉത്തമമായ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്; എന്റെ അധരങ്ങളില്‍നിന്ന് ഉചിതമായവാക്കുകള്‍ പുറപ്പെടും.7 ഞാന്‍ സത്യം വചിക്കും; തിന്‍മ എന്റെ അധരങ്ങള്‍ക്ക്അരോചകമാണ്.8 എന്റെ വാക്കുകള്‍ നീതിയുക്തമാണ്; വളച്ചൊടിച്ചതോ വക്രമോ ആയിഒന്നും അതിലില്ല.9 ഗ്രഹിക്കുന്നവന് അവ ഋജുവാണ്; അറിവു…
-
Proverbs, Chapter 7 | സുഭാഷിതങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation
1 മകനേ, എന്റെ വാക്കുകള്‍അനുസരിക്കുകയും, എന്റെ കല്‍പനകള്‍ നിധിപോലെകാത്തുസൂക്ഷിക്കുകയും ചെയ്യുക.2 എന്റെ കല്‍പനകള്‍ പാലിച്ചാല്‍നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്‍മണിപോലെകാത്തുകൊള്ളുക.3 അവനിന്റെ വിരലുകളില്‍ അണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക.4 ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്,5 മൃദുലഭാഷണം നടത്തുന്നസൈ്വരിണിയില്‍നിന്ന്, നിന്നെത്തന്നെ സംരക്ഷിക്കാന്‍ജ്ഞാനത്തോട് നീ എന്റെ സഹോദരിയാണെന്നും ഉള്‍ക്കാഴ്ചയോടു നീ എന്റെ ഉറ്റസുഹൃത്താണെന്നും പറയുക.6 ഞാന്‍ വീടിന്റെ ജനാലയ്ക്കല്‍നിന്ന്‌വിരിക്കിടയിലൂടെ വെളിയിലേക്കു നോക്കി.7 ശുദ്ധഗതിക്കാരായയുവാക്കളുടെകൂട്ടത്തില്‍, ബുദ്ധിശൂന്യനായ ഒരുവനെ ഞാന്‍ കണ്ടു.8 അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍,9 രാത്രിയുടെയും ഇരുളിന്റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ളവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു.10 അപ്പോള്‍ കുടിലഹൃദയയായ…
-
Proverbs, Chapter 6 | സുഭാഷിതങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation
വിവിധോപദേശങ്ങള്‍ 1 മകനേ, നീ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കുകയോ അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ?2 നീ നിന്റെ സംസാരത്താല്‍കുരുക്കിലാവുകയോ വാക്കുകളാല്‍കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?3 എങ്കില്‍, മകനേ, നീ അയല്‍ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്,രക്ഷപെടാന്‍ ഇങ്ങനെ ചെയ്യുക: ഉടനെ ചെന്ന് അയല്‍ക്കാരനോട ്‌നിര്‍ബന്ധമായി അപേക്ഷിക്കുക.4 നിന്റെ മിഴികള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്ക് മയക്കമോഅനുവദിക്കരുത്.5 വേട്ടക്കാരനില്‍നിന്നു മാനിനെപ്പോലെയും പക്ഷിയെപ്പോലെയുംരക്ഷപെട്ടുകൊള്ളുക.6 മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട് വിവേകിയാവുക.7 മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ8 അതു വേനല്‍ക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നു.9 മടിയാ, നീ എത്രനാള്‍നിശ്‌ചേഷ്ടനായിരിക്കും? നീ എപ്പോഴാണ് ഉറക്കത്തില്‍നിന്ന്…
-
Proverbs, Chapter 5 | സുഭാഷിതങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation
ദുശ്ചരിതയെ സൂക്ഷിക്കുക 1 മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ചെവികൊടുക്കുകയും ചെയ്യുക.2 അപ്പോള്‍ നീ വിവേചനാശക്തികാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.3 ദുശ്ചരിതയായ സ്ത്രീയുടെ അധരംതേന്‍ പൊഴിക്കുന്നു; അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍സ്‌നിഗ്ധമാണ്.4 എന്നാല്‍, ഒടുവില്‍ അവള്‍കാഞ്ഞിരംപോലെ കയ്പുള്ളവളുംഇരുതലവാള്‍പോലെമൂര്‍ച്ചയുള്ളവളുമായിത്തീരും.5 അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കുള്ള മാര്‍ഗത്തിലാണ്.6 അവള്‍ ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവള്‍ അത് അറിയുന്നുമില്ല.7 ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുകേള്‍ക്കുവിന്‍. എന്റെ വചനങ്ങളില്‍നിന്ന് വ്യതിചലിക്കരുത്.8 അവളില്‍ നിന്ന് അകന്നുമാറുവിന്‍.…
-
Proverbs, Chapter 4 | സുഭാഷിതങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
ജ്ഞാനസമ്പാദനം അഭികാമ്യം 1 മക്കളേ, പിതാവിന്റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച് അറിവു നേടുവിന്‍,2 ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്‍കുന്നു; എന്റെ പാഠങ്ങള്‍ തള്ളിക്കളയരുത്.3 ഞാന്‍ അമ്മയ്ക്ക് ഏക സന്താനമായി ഇളംപ്രായത്തില്‍ പിതാവിനോടൊപ്പംകഴിയവേ,4 അവന്‍ എന്നെ ഇപ്രകാരം പഠിപ്പിച്ചു: നിന്റെ ഹൃദയം എന്റെ വാക്കുകള്‍മുറുകെപ്പിടിക്കട്ടെ; എന്റെ കല്‍പനകള്‍ പാലിച്ചാല്‍ നീ ജീവിക്കും.5 വിജ്ഞാനവും ഉള്‍ക്കാഴ്ചയും നേടുക;എന്റെ വാക്കുകള്‍ വിസ്മരിക്കരുത്; അവയില്‍നിന്നു വ്യതിചലിക്കയുമരുത്.6 ജ്ഞാനം ഉപേക്ഷിക്കരുത്;അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്‌നേഹിക്കുക;അവള്‍ നിന്നെ സംരക്ഷിക്കും.7 ജ്ഞാനം സമ്പാദിക്കുകയാണ്‌സര്‍വപ്രധാനം. എന്തു…
