• Ecclesiastes, Chapter 4 | സഭാപ്രസംഗകൻ, അദ്ധ്യായം 4 | Malayalam Bible | POC Translation

    1 വീണ്ടും ഞാന്‍ സൂര്യനു കീഴേയുള്ള എല്ലാ മര്‍ദനങ്ങളും വീക്ഷിച്ചു. മര്‍ദിതരുടെ കണ്ണീരു ഞാന്‍ കണ്ടു, അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ശക്തി മര്‍ദകര്‍ക്കായിരുന്നു; ആരും പ്രതികാരം ചെയ്യാന്‍ ഉണ്ടായിരുന്നില്ല.2 ജീവിച്ചിരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാരാണ് മരിച്ചുപോയവരെന്നു ഞാന്‍ വിചാരിച്ചു.3 എന്നാല്‍ ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്‍മാര്‍ ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനുകീഴേ നടക്കുന്നതിന്‍മകള്‍ കണ്ടിട്ടില്ലാത്തവരുമാണ്.4 എല്ലാ അധ്വാനവും എല്ലാ വൈദഗ്ധ്യവും മനുഷ്യരുടെ പരസ്പരസ്പര്‍ധയുടെ ഫലമാണെന്നു ഞാന്‍ ഗ്രഹിച്ചു. ഇതും മിഥ്യയും പാഴ്‌വേലയുമാണ്.5 ഭോഷന്‍ കൈയുംകെട്ടിയിരുന്ന് ക്ഷയിക്കുന്നു.6 ഒരുപിടി സ്വസ്ഥതയാണ് ഇരുകൈകളും നിറയെയുള്ള അധ്വാനത്തെക്കാളും പാഴ്‌വേലയെക്കാളും…

  • Ecclesiastes, Chapter 3 | സഭാപ്രസംഗകൻ, അദ്ധ്യായം 3 | Malayalam Bible | POC Translation

    ഓരോന്നിനുമുണ്ട് സമയം 1 എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവ സരമുണ്ട്.2 ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം.3 കൊല്ലാന്‍ ഒരു കാലം, സൗഖ്യമാക്കാന്‍ ഒരു കാലം, തകര്‍ക്കാന്‍ ഒരു കാലം, പണിതുയര്‍ത്താന്‍ ഒരു കാലം,4 കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം, വിലപിക്കാന്‍ ഒരു കാലം, നൃത്തംചെയ്യാന്‍ ഒരു കാലം.5 കല്ലുപെറുക്കിക്കളയാന്‍ ഒരുകാലം, കല്ലുപെറുക്കിക്കൂട്ടാന്‍ ഒരു കാലം, ആലിംഗനം ചെയ്യാന്‍ ഒരു കാലം. ആലിംഗനം…

  • Ecclesiastes, Chapter 2 | സഭാപ്രസംഗകൻ, അദ്ധ്യായം 2 | Malayalam Bible | POC Translation

    സുഖഭോഗങ്ങള്‍ മിഥ്യ 1 ഞാന്‍ എന്നോടുതന്നെ പറഞ്ഞു: സുഖഭോഗങ്ങളില്‍ ഞാന്‍ മുഴുകും; ഞാന്‍ അതിന്റെ ആസ്വാദ്യത പരീക്ഷിക്കും. എന്നാല്‍ ഇതും മിഥ്യ തന്നെ!2 ചിരി ഭ്രാന്താണെന്നും സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും ഞാന്‍ മനസ്‌സിലാക്കി.3 ജ്ഞാനത്തില്‍നിന്നു മനസ്‌സിളകാതെതന്നെ ശരീരത്തെ വീഞ്ഞുകൊണ്ട് ആഹ്ലാദിപ്പിക്കാന്‍ ഞാന്‍ നോക്കി; മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നും, ചുരുങ്ങിയ ആയുസ്‌സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നും അറിയാന്‍ ഞാന്‍ ഭോഷത്തത്തെ ആശ്ലേഷിച്ചു.4 ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്തു; ഞാന്‍ എനിക്കുവേണ്ടി മാളികകള്‍ പണിതു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു.5 ഉദ്യാനങ്ങളും ഉപവനങ്ങളും ഉണ്ടാക്കി, അവയില്‍ എല്ലാത്തരം…

  • Ecclesiastes, Chapter 1 | സഭാപ്രസംഗകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

    മിഥ്യകളില്‍ മിഥ്യ 1 ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന്‍ പറയുന്നു,2 മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!3 സൂര്യ നു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം?4 തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.5 സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു.6 കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു.7 നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു.8 സകല…

  • Ecclesiastes, Introduction | സഭാപ്രസംഗകൻ, ആമുഖം | Malayalam Bible | POC Translation

    കൊഹേലെത്ത് എന്ന ഹീബ്രുപദത്തിന്റെ ഏകദേശ തര്‍ജമയാണ് സഭാപ്രസംഗകന്‍. ദാവീദിന്റെ പുത്രനും ജറുസലെമില്‍ രാജാവും എന്നു ഗ്രന്ഥകാരന്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ സോളമനിലാണ് കര്‍ത്തൃത്വം ആരോപിക്കപ്പെടുന്നത്. എന്നാല്‍, ബി.സി. മൂന്നാംനൂറ്റാണ്ടില്‍ ഏതോ യഹൂദചിന്തകന്‍ ഈ ഗ്രന്ഥം രചിച്ചു എന്നാണ് പൊതുവായ അഭിപ്രായം. ഗ്രീക്കുതത്വചിന്തയുടെ സ്വാധീനം ഈ ഗ്രന്ഥത്തിലെ ഈ ചിന്താധാരകളില്‍ പ്രകടമാണ്. മനുഷ്യജീവിതത്തിന്റെ അര്‍ഥത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള ചിതറിയ ചിന്തകള്‍ എന്നല്ലാതെ ഗ്രന്ഥത്തിന് വ്യക്തമായ ഒരു ഘടന നിര്‍ദേശിക്കുക എളുപ്പമല്ല. എന്നാല്‍, അടിസ്ഥാനപരമായ ചില ആശയങ്ങള്‍ അവിടവിടെ ആവര്‍ത്തിക്കപ്പെടുന്നതിന്റെ വെളിച്ചത്തില്‍…

  • The Book of Ecclesiastes | സഭാപ്രസംഗകൻ | Malayalam Bible | POC Translation

  • Christian Kachery by Sr Julie Therese CSN

    CHRISTAIN DEVOTIONAL KACHERY / KRISTHAYA NAMAHA / FR. MATHEWS MCBS/ ROSINA PEETY /SR. JULIE THERESE CSN A unique offering in Christian Carnatic Music! This is the debut Christian Kacheri (Carnatic Concert/Composition) sung by Sr. Julie Therese CSN. Experience the blend of classical music with devotional Christian lyrics. Credits: Orchestration & Technical Team: SWARANGAL ARRANGED BY…

  • SUNDAY SERMON MT 20, 1-16

    ഏലിയാ-സ്ലീവാ-മൂശേക്കാലം മൂശേക്കാലം ഒന്നാം ഞായർ മത്താ 20, 1-16   ഏലിയാ സ്ലീവാ മൂശേ കാലത്തിലെ ഏലിയാ സ്ലീവാ കാലങ്ങൾ ആചരിച്ച ശേഷം, നാം ഈ ഞായറാഴ്ച്ച മൂശേക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്താണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറയുന്നത്? ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കി കാനാൻ ദേശത്തേക്ക് മോശെയുടെ നേതൃത്വത്തിൽ നയിച്ചതും, കുരിശുമരണം വഴി ക്രിസ്തു മാനവ കുലത്തിന് രക്ഷനേടിത്തന്നതും, അവിടുന്ന് വിശുദ്ധ കുർബാനയിലൂടെ ലോകാവസാനം വരെ നമ്മോടൊത്ത് വസിക്കുന്നതും, നമ്മെ…

  • Proverbs, Chapter 31 | സുഭാഷിതങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation

    ലമുവേലിന്റെ സൂക്തങ്ങള്‍ 1 മാസ്‌സാരാജാവായ ലമുവേലിന്റെ വാക്കുകള്‍. ഇവ അവനെ അമ്മ പഠിപ്പിച്ചതാണ്.2 ആറ്റുനോറ്റിരുന്ന് എന്റെ വയറ്റില്‍പിറന്ന മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?3 നിന്റെ പൗരുഷവും കഴിവുകളും, രാജാക്കന്‍മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി, ധൂര്‍ത്തടിക്കരുത്.4 അല്ലയോ ലമുവേല്‍, വീഞ്ഞുരാജാക്കന്‍മാര്‍ക്കു ചേര്‍ന്നതല്ല; ലഹരിപാനീയങ്ങളില്‍ ആസക്തിഭരണാധിപന്‍മാര്‍ക്ക് ഉചിതമല്ല.5 മദ്യപിക്കുമ്പോള്‍ അവര്‍ കല്‍പനകള്‍മറക്കുകയും കഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍അവഗണിക്കുകയും ചെയ്യും.6 ലഹരിപാനീയം, നാശത്തിന്റെ വക്കിലെത്തിയവനും വീഞ്ഞ്, കഠിനദുഃഖത്തില്‍അകപ്പെട്ടിരിക്കുന്നവര്‍ക്കും കൊടുക്കുക.7 അവര്‍ കുടിച്ച് ദാരിദ്ര്യവും ദുരിതവുംവിസ്മരിക്കട്ടെ.8 മൂകരും അനാഥരുമായവരുടെഅവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക.9 നീതിപൂര്‍വം വിധിക്കാനും ദരിദ്ര്യരുടെയും…

  • Proverbs, Chapter 30 | സുഭാഷിതങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation

    ആഗൂറിന്റെ സൂക്തങ്ങള്‍ 1 മാസ്‌സായിലെയാക്കേയുടെമകനായ ആഗൂറിന്റെ വാക്കുകള്‍. അവന്‍ ഇഥിയേലിനോട് – ഇഥിയേലിനോടുംയുക്കാളിനോടും – പറയുന്നു:2 മനുഷ്യനെന്നു കരുതാനാവാത്തമൂഢനാണു ഞാന്‍; മനുഷ്യന്റെ ബുദ്ധിശക്തി എനിക്കില്ല.3 ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.4 സ്വര്‍ഗത്തിലേക്കു കയറുകയുംഇറങ്ങുകയും ചെയ്തത് ആര്? കാറ്റിനെ മുഷ്ടിയില്‍ ഒതുക്കുന്നത് ആര്? സമുദ്രങ്ങളെ വസ്ത്രത്തില്‍പൊതിഞ്ഞുവച്ചിരിക്കുന്നതാര്? ഭൂമിയുടെ അതിരുകള്‍ ഉറപ്പിച്ചതാര്? അവന്റെ പേരെന്ത്? അവന്റെ പുത്രന്റെ പേരെന്ത്? തീര്‍ച്ചയായും നിനക്കറിയാമല്ലോ.5 ദൈവത്തിന്റെ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്.6 അവിടുത്തെ വാക്കുകളോട്ഒന്നും…

  • Proverbs, Chapter 29 | സുഭാഷിതങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation

    1 കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടുംമര്‍ക്കടമുഷ്ടി പിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും.2 നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍വിലപിക്കുന്നു.3 ജ്ഞാനത്തെ സ്‌നേഹിക്കുന്നവന്‍പിതാവിനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവസിക്കുന്നവന്‍സമ്പത്തു ധൂര്‍ത്തടിക്കുന്നു.4 നീതിയിലൂടെ രാജാവ് നാടിനുക്‌ഷേമം വരുത്തുന്നു; നിര്‍ബന്ധിച്ച് നികുതി ഈടാക്കുന്നവന്‍ നാടു നശിപ്പിക്കുന്നു.5 അയല്‍ക്കാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിനു കെണിവയ്ക്കുകയാണ്.6 ദുഷ്ടന്റെ അതിക്രമങ്ങള്‍ അവനെകുരുക്കിലാക്കുന്നു; നീതിമാന്‍ സന്തോഷത്തോടെ മുന്നേറുന്നു.7 നീതിമാന്‍ ദരിദ്രരുടെ അവകാശങ്ങള്‍അംഗീകരിക്കുന്നു; ദുഷ്ടന് അതിലൊന്നും ശ്രദ്ധയില്ല.8 പരിഹാസകന്‍ നഗരത്തിനു തീ വയ്ക്കുന്നു; ജ്ഞാനികള്‍ ക്രോധം അകറ്റിക്കളയുന്നു9…

  • Proverbs, Chapter 28 | സുഭാഷിതങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

    1 ആരും പിന്‍തുടരാത്തപ്പോഴുംദുഷ്ടര്‍ പേടിച്ചോടുന്നു; നീതിമാന്‍മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.2 അന്യായം പെരുകുമ്പോള്‍ നാട്ടില്‍പല ഭരണാധിപന്‍മാര്‍ ഉണ്ടാകുന്നു; ബുദ്ധിയും പരിജ്ഞാനവുമുള്ളവര്‍അതിന്റെ സുസ്ഥിതിദീര്‍ഘകാലം നിലനിര്‍ത്തും.3 ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരിഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നപേമാരിയാണ്.4 നിയമം ലംഘിക്കുന്നവന്‍ ദുഷ്ടരെപ്രശംസിക്കുന്നു; നിയമം പാലിക്കുന്നവന്‍ അവരോട്ഏറ്റുമുട്ടുന്നു.5 ദുഷ്ടര്‍ നീതി അറിയുന്നില്ല; കര്‍ത്താവിനെ തേടുന്നവര്‍ അതുപൂര്‍ണമായും മനസ്‌സിലാക്കുന്നു.6 വക്രബുദ്ധിയായ ധനവാനെക്കാള്‍, സത്യസന്ധനായ ദരിദ്രനാണു ശ്രേഷ്ഠന്‍.7 കല്‍പന പാലിക്കുന്ന പുത്രന്‍ജ്ഞാനിയാണ്; ദുര്‍വൃത്തന്‍മാരുമായി കൂട്ടുകൂടൂന്നവന്‍പിതാവിന് അപമാനം വരുത്തിവയ്ക്കുന്നു.8 പലിശയും കൊള്ളലാഭവും വഴിനേടിയ സമ്പത്ത് ദരിദ്രരോടു ദയയുളളവന്റെ കൈയില്‍ ചെന്നുചേരും.9 നിയമം വകവയ്ക്കാത്തവന്റെ…

  • Proverbs, Chapter 27 | സുഭാഷിതങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation

    1 നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ,ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.2 ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്‍േറതല്ല,അതു ചെയ്യേണ്ടത്.3 കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്; എന്നാല്‍, ഭോഷന്റെ പ്രകോപനം ഇവരണ്ടിനെയുംകാള്‍ ഭാരമുള്ളതത്രേ.4 ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്; എന്നാല്‍, അസൂയയെ നേരിടാന്‍ആര്‍ക്കാണു കഴിയുക?5 തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്‌നേഹത്തെക്കാള്‍ മെച്ചം.6 സ്‌നേഹിതന്‍മുറിപ്പെടുത്തുന്നത്ആത്മാര്‍ഥത നിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെചുംബിക്കുകമാത്രം ചെയ്യുന്നു.7 ഉണ്ടുനിറഞ്ഞവനു തേന്‍പോലുംമടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു.8 വീടുവിട്ട് അലയുന്നവന്‍ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്.9 തൈലവും…

  • Proverbs, Chapter 26 | സുഭാഷിതങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation

    1 വേനല്‍ക്കാലത്തു മഞ്ഞുംകൊയ്ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതി ഇണങ്ങുകയില്ല.2 പാറിപ്പറക്കുന്ന കുരുവിയുംതെന്നിപ്പറക്കുന്ന മീവല്‍പ്പക്ഷിയുംഎങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല.3 കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കുകടിഞ്ഞാണ്‍, ഭോഷന്റെ മുതുകിനു വടിയും.4 ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും.5 ഭോഷനു തന്റെ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്ഞാനിയാണെന്ന്അവന്‍ വിചാരിക്കും.6 ഭോഷന്റെ കൈയില്‍ സന്‌ദേശംകൊടുത്തയയ്ക്കുന്നവന്‍സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.7 നിരുപയോഗമായി തൂങ്ങിക്കിടക്കുന്നമുടന്തുകാലുപോലെയാണ്‌ഭോഷന്‍മാരുടെ നാവില്‍ ആപ്തവാക്യം.8 ഭോഷനു ബഹുമാനം കൊടുക്കുന്നതുകവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്.9…

  • Proverbs, Chapter 25 | സുഭാഷിതങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

    സോളമന്റെ സുഭാഷിതങ്ങള്‍ – തുടര്‍ച്ച 1 യൂദാരാജാവായ ഹെസക്കിയായുടെആളുകള്‍ പകര്‍ത്തിവച്ചസോളമന്റെ സുഭാഷിതങ്ങളാണ് താഴെപ്പറയുന്നവയും.2 നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്; രാജാക്കന്‍മാരുടെ മഹത്വമോ കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും.3 ആകാശങ്ങളുടെ ഉയരവും ഭൂമിയുടെആഴവുംപോലെ രാജാക്കന്‍മാരുടെ മനസ്‌സും അമേയമാണ്.4 വെള്ളിയില്‍നിന്നും കിട്ടം മാറ്റിക്കളഞ്ഞാല്‍ പണിക്കാരനു പാത്രനിര്‍മാണത്തിനുള്ളപദാര്‍ഥമായി.5 രാജസന്നിധിയില്‍നിന്നു ദുഷ്ടന്‍മാരെഅകറ്റിക്കളയുമ്പോള്‍ സിംഹാസനം നീതിയില്‍ ഉറച്ചുനില്‍ക്കും.6 രാജസന്നിധിയില്‍ മുന്‍നിരയില്‍കയറിനില്‍ക്കുകയോ സമുന്നതരോടൊപ്പം സ്ഥാനം പിടിക്കുകയോ അരുത്.7 എന്തെന്നാല്‍, രാജസന്നിധിയില്‍വച്ച്പിറകോട്ടു മാറ്റി നിര്‍ത്തപ്പെടുന്നതിനെക്കാള്‍ അഭികാമ്യം മുന്‍പോട്ടു കയറിവരുക എന്ന് ക്ഷണിക്കപ്പെടുന്നതാണ്.8 കണ്ടതാണെങ്കിലും ഒരു കാര്യവുംകോടതിയില്‍ തിടുക്കത്തില്‍ച്ചെന്ന്‌വെളിപ്പെടുത്തരുത്. എന്തെന്നാല്‍, പിന്നീട് നീ…

  • Proverbs, Chapter 24 | സുഭാഷിതങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

    1 ദുഷ്ടരെക്കുറിച്ച് അസൂയതോന്നരുത്; അവരോടു കൂട്ടുകൂടാന്‍ ആഗ്രഹിക്കുകയുമരുത്.2 അവരുടെ മനസ്‌സ് അക്രമം ചിന്തിക്കുകയും അവരുടെ അധരങ്ങള്‍ ഏഷണിപറയുകയും ചെയ്യുന്നു.3 ജ്ഞാനത്താല്‍ വീടു പണിയപ്പെടുന്നു; വിവേകത്താല്‍ അത് ഉറപ്പിക്കപ്പെടുന്നു.4 അമൂല്യവും മനോഹരവുമായവസ്തുക്കളാല്‍ വിജ്ഞാനം അതിലെ മുറികള്‍ നിറയ്ക്കുന്നു.5 ജ്ഞാനി കരുത്തനെക്കാള്‍ ബലവാനത്രേ; അറിവുള്ളവന്‍ ശക്തനെക്കാളും.6 വിവേകിയായ മാര്‍ഗദര്‍ശിയുണ്ടെങ്കിലേയുദ്ധത്തിനു പുറപ്പെടാവൂ; ഉപദേഷ്ടാക്കള്‍ ധാരാളം ഉണ്ടെങ്കില്‍വിജയം നേടാം.7 ജ്ഞാനം ഭോഷനു കൈയെത്താത്ത ഉയരത്തിലാണ്; സദസ്‌സില്‍ അവന്‍ വായ് തുറക്കുകയില്ല.8 തിന്‍മ നിനയ്ക്കുന്നവന്‍ ഉപജാപകന്‍എന്ന് അറിയപ്പെടും.9 ഭോഷന്‍ ആലോചിക്കുന്നതെന്തുംപാപമാണ്; പരിഹാസകന്‍മനുഷ്യരെ വെറുപ്പിക്കുന്നു.10 ആപദ്ഘട്ടങ്ങളില്‍…

  • Proverbs, Chapter 23 | സുഭാഷിതങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

    1 ഭരണാധിപനോടൊപ്പംഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്റെ മുന്‍പിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക.2 ഭക്ഷണക്കൊതിയനാണെങ്കില്‍ നീനിയന്ത്രണം പാലിക്കുക.3 അവന്റെ വിശിഷ്ട വിഭവങ്ങളില്‍കൊതി വയ്ക്കരുത്; അതു നിന്നെ ചതിക്കും;4 സമ്പത്തു നേടാന്‍ അമിതാധ്വാനം ചെയ്യരുത്, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ടവിവേകം കാണിക്കുക.5 സമ്പത്തിന്‍മേല്‍ കണ്ണുവയ്ക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്ന് അതു പറന്നുപോകുന്നു.6 പിശുക്കന്‍ തരുന്ന ആഹാരം കഴിക്കരുത്; അവന്റെ വിശിഷ്ട വിഭവങ്ങള്‍കൊതിക്കുകയുമരുത്.7 എന്തെന്നാല്‍, അവന്‍ മനസ്‌സില്‍എണ്ണിനോക്കുന്നുണ്ട്. തിന്നുക, കുടിക്കുക എന്ന് അവന്‍ പറയുമെങ്കിലും അവന്ആത്മാര്‍ഥതയില്ല.8 കഴിച്ച ഭക്ഷണം നീ ഛര്‍ദിച്ചുകളയും;നിന്റെ നല്ല വാക്കുകള്‍ പാഴായിപ്പോവുകയും…

  • Proverbs, Chapter 22 | സുഭാഷിതങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

    1 സത്കീര്‍ത്തി വലിയസമ്പത്തിനെക്കാള്‍ അഭികാമ്യമാണ്. ദയ സ്വര്‍ണത്തെയും വെള്ളിയെയുംകാള്‍വിലയേറിയതാണ്.2 ധനികരും ദരിദ്രരും ഒരു കാര്യത്തില്‍തുല്യരാണ്; ഇരുകൂട്ടരെയും സൃഷ്ടിച്ചത്കര്‍ത്താവാണ്.3 ജ്ഞാനി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു; അല്‍പബുദ്ധി മുന്‍പോട്ടുപോയിദുരന്തം വരിക്കുന്നു.4 വിനയത്തിനും ദൈവഭക്തിക്കുമുള്ളപ്രതിഫലം സമ്പത്തും ജീവനുംബഹുമതിയുമാണ്.5 വികടബുദ്ധികളുടെ മാര്‍ഗംമുള്ളുകളും കെണികളും നിറഞ്ഞതാണ്. കരുതലോടെ നടക്കുന്നവന്‍ അവയില്‍നിന്ന് ഒഴിഞ്ഞുമാറും.6 ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.7 ധനികന്‍ ദരിദ്രന്റെ മേല്‍ ഭരണം നടത്തുന്നു; കടം വാങ്ങുന്നവന്‍ കൊടുക്കുന്നവന്റെ അടിമയാണ്.8 അനീതി വിതയ്ക്കുന്നവന്‍ അനര്‍ഥംകൊയ്യും; അവന്റെ കോപദണ്‍ഡു പ്രയോജനപ്പെടുകയില്ല.9 ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍…

  • Proverbs, Chapter 21 | സുഭാഷിതങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

    1 രാജാവിന്റെ ഹൃദയം കര്‍ത്താവ്‌നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക്അതിനെ ഒഴുക്കിവിടുന്നു.2 മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നുതോന്നുന്നു. എന്നാല്‍, കര്‍ത്താവ് ഹൃദയത്തെതൂക്കി നോക്കുന്നു.3 നന്‍മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം.4 ഗര്‍വു നിറഞ്ഞകണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ.5 ഉത്‌സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധികൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു.6 കള്ളം പറയുന്ന നാവ് നേടിത്തരുന്നസമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്നനീരാവിയും മരണത്തിന്റെ കെണിയുമാണ്.7 ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും; കാരണം, നീതി പ്രവര്‍ത്തിക്കാന്‍ അവര്‍വിസമ്മതിക്കുന്നു.8 തെറ്റു ചെയ്യുന്നവരുടെ മാര്‍ഗംകുടിലമാണ്;…

  • Proverbs, Chapter 20 | സുഭാഷിതങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

    1 വീഞ്ഞ് പരിഹാസകനും,മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവന്‌വിവേകമില്ല.2 രാജാവിന്റെ ഉഗ്രകോപംസിംഹഗര്‍ജനംപോലെയാണ്. അവനെ പ്രകോപിപ്പിക്കുന്നവന്‍ജീവന്‍ അപകടത്തിലാക്കുന്നു.3 കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്‍മാര്‍ ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും.4 അലസന്‍ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല; കൊയ്ത്തുകാലത്തു തേടിനടക്കും;ഒന്നും ലഭിക്കുകയില്ല.5 മനസ്‌സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്; ഉള്‍ക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.6 തങ്ങള്‍ വിശ്വസ്തരാണെന്നു പലരുംകൊട്ടിഘോഷിക്കാറുണ്ട്; യഥാര്‍ഥത്തില്‍ വിശ്വസ്തനായഒരുവനെ ആര്‍ക്കു കണ്ടെത്താന്‍ കഴിയും?7 സത്യസന്ധതയില്‍ ചരിക്കുന്നനീതിമാന്റെ പിന്‍തലമുറകള്‍അനുഗ്രഹിക്കപ്പെട്ടതാണ്.8 ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ്‌നോട്ടംകൊണ്ട് എല്ലാ തിന്‍മകളെയുംപാറ്റിക്കൊഴിക്കുന്നു.9 ഹൃദയം നിര്‍മലമാക്കി, പാപത്തില്‍നിന്നുശുദ്ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും?10 വ്യാജമായ…

  • Proverbs, Chapter 19 | സുഭാഷിതങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

    1 സത്യസന്ധനായ ദരിദ്രന്‍ദുര്‍ഭാഷണം ചെയ്യുന്ന ഭോഷനെക്കാള്‍ ശ്രേഷ്ഠനാണ്.2 വിജ്ഞാനരഹിതമായ ഉത്‌സാഹംശ്രേയസ്‌കരമല്ല; തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു.3 സ്വന്തം ഭോഷത്തമാണ് നാശത്തിലെത്തിക്കുന്നത്; എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു.4 സമ്പത്ത് അനേകം പുതിയസ്‌നേഹിതരെ നേടുന്നു; ദാരിദ്ര്യം, ഉള്ള സ്‌നേഹിതരെപ്പോലുംഅകറ്റുന്നു.5 കള്ളസ്‌സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; കള്ളം പറയുന്നവന്‍ രക്ഷപെടുകയില്ല.6 ഉദാരമനസ്‌കന്റെ പ്രീതി നേടാന്‍പലരും ശ്രമിക്കുന്നു; സമ്മാനങ്ങള്‍ കൊടുക്കുന്നവന്എല്ലാവരും സ്‌നേഹിതരാണ്.7 സഹോദരര്‍പോലും ദരിദ്രനെ വെറുക്കുന്നു; പിന്നെ സ്‌നേഹിതര്‍ അവനില്‍നിന്ന്അകന്നുമാറാതിരിക്കുമോ? അവന്‍ നല്ല വാക്കുകള്‍ പറഞ്ഞ് അവരുടെ പിറകേ പോകുന്നെങ്കിലും അവര്‍ വശപ്പെടുന്നില്ല.8 ജ്ഞാനം നേടുന്നത്…

  • Proverbs, Chapter 18 | സുഭാഷിതങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

    1 വേറിട്ടു നില്‍ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്‍ക്കാന്‍ പഴുതു നോക്കുന്നു.2 ഭോഷനു സ്വന്തം അഭിപ്രായംപ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്പര്യമില്ല.3 ദുഷ്ടതയോടൊപ്പം അവജ്ഞയുംദുഷ്‌കീര്‍ത്തിയോടൊപ്പം അപമാനവും വന്നുഭവിക്കുന്നു.4 മനുഷ്യന്റെ വാക്കുകള്‍ അഗാധമായജലാശയമാണ്; ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.5 ദുഷ്ടനോട് പക്ഷപാതം കാണിക്കുന്നതോ നീതിമാന് നീതി നിഷേധിക്കുന്നതോ നന്നല്ല.6 മൂഢന്റെ അധരങ്ങള്‍ കലഹത്തിനുവഴിതെളിക്കുന്നു; അവന്റെ വാക്കുകള്‍ ചാട്ടയടിയെക്ഷണിച്ചുവരുത്തുന്നു.7 മൂഢന്റെ നാവ് അവനെ നശിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ അവനു കെണിയാണ്.8 ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍ പോലെയത്രേ; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.9 മടിയന്‍മുടിയന്റെ…

  • Proverbs, Chapter 17 | സുഭാഷിതങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

    1 കലഹം നിറഞ്ഞവീട്ടിലെവിരുന്നിനെക്കാള്‍ അഭികാമ്യംസ്വസ്ഥതയോടെ കഴിക്കുന്നഉണങ്ങിയ അപ്പക്കഷണമാണ്.2 ബുദ്ധിമാനായ അടിമ ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നയജമാനപുത്രന്റെ മേല്‍ ഭരണം നടത്തും; അവന്‍ പുത്രന്‍മാര്‍ക്കൊപ്പം കുടുംബ സ്വത്തിന് അവകാശിയുമാകും.3 മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത്കര്‍ത്താവാണ്.4 ദുഷ്ടന്‍ ദുര്‍വചസ്‌സുകള്‍ ശ്രദ്ധിക്കുന്നു; നുണയന്‍ അപവാദത്തിനുചെവികൊടുക്കുന്നു.5 ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്ടാവിനെ നിന്ദിക്കുന്നു; മറ്റുള്ളവരുടെ അത്യാഹിതത്തില്‍സന്തോഷിക്കുന്നവന്‍ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.6 പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്‍മാരത്രേ.7 ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല; കപടഭാഷണം അഭിജാതര്‍ക്ക്അത്രപോലുമില്ല.8 കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രേകൊടുക്കുന്നവന്റെ സങ്കല്‍പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.9…

  • Proverbs, Chapter 16 | സുഭാഷിതങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

    1 മനുഷ്യന്‍ പദ്ധതികള്‍ വിഭാവനംചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്‍േറതത്രേ.2 ഒരുവനു തന്റെ നടപടികള്‍അന്യൂനമെന്നു തോന്നുന്നു; കര്‍ത്താവ് ഹൃദയം പരിശോധിക്കുന്നു.3 നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും.4 കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; അനര്‍ഥദിനത്തിനുവേണ്ടി അവിടുന്ന്ദുഷ്ടരെയും സൃഷ്ടിച്ചു.5 അഹങ്കരിക്കുന്നവരോടു കര്‍ത്താവിന്‌വെറുപ്പാണ്; അവര്‍ക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീര്‍ച്ച.6 ആത്മാര്‍ഥതയും വിശ്വസ്തതയുമാണ്അധര്‍മത്തിനു പരിഹാരം; ദൈവഭയം തിന്‍മയില്‍നിന്ന്അകറ്റിനിര്‍ത്തുന്നു.7 ഒരുവന്റെ വഴികള്‍ കര്‍ത്താവിന്പ്രീതികരമായിരിക്കുമ്പോള്‍ശത്രുക്കള്‍പോലും അവനോട്ഇണങ്ങിക്കഴിയുന്നു.8 നീതിപൂര്‍വം നേടിയ ചെറിയആദായമാണ് അനീതിവഴി നേടിയവലിയ ആദായത്തെക്കാള്‍ വിശിഷ്ടം.9 മനുഷ്യന്‍ തന്റെ മാര്‍ഗംആലോചിച്ചുവയ്ക്കുന്നു; അവന്റെ കാലടികളെ…