- Homepage
-
2 Maccabees, Chapter 12 | 2 മക്കബായർ, അദ്ധ്യായം 12 | Malayalam Bible | POC Translation
യൂദാസിന്റെ പ്രതികാരം 1 ഉടമ്പടിയുണ്ടാക്കിയതിനുശേഷം ലിസിയാസ് രാജാവിന്റെ അടുക്കലേക്കും യഹൂദര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങളിലേക്കും മടങ്ങി.2 എന്നാല്‍, സൈപ്രസ്‌ദേശാധിപതിയായ നിക്കാനോറും മറ്റു ദേശാധിപതികളായ തിമോത്തേയോസ്, ഗന്നേയൂസിന്റെ പുത്രന്‍ അപ്പൊളോണിയൂസ്, ഹിയെറോണിമൂസ്, ദമോഫോണ്‍ എന്നിവരും യഹൂദരെ ശാന്തിയിലും സമാധാനത്തിലും ജീവിക്കാന്‍ അനുവദിച്ചില്ല.3 ജോപ്പായില്‍നിന്നുള്ള ചിലര്‍ ഇങ്ങനെ ഒരു നീചകൃത്യം ചെയ്തു: തങ്ങള്‍ ഒരുക്കിനിര്‍ത്തിയിരുന്ന വഞ്ചിയില്‍ ഭാര്യമാരോടും കുട്ടികളോടുമൊപ്പം കയറാന്‍ തങ്ങളുടെ ഇടയില്‍ പാര്‍ത്തിരുന്ന യഹൂദരെ അവര്‍ ക്ഷണിച്ചു. യഹൂദരോടു വിരോധമൊന്നുമില്ലെന്ന് അവര്‍ നടിച്ചു.4 ശത്രു പൊതുസമ്മതപ്രകാരം ആസൂത്രണം ചെയ്ത പ്രവൃത്തിയായിരുന്നു…
-
2 Maccabees, Chapter 11 | 2 മക്കബായർ, അദ്ധ്യായം 11 | Malayalam Bible | POC Translation
ലിസിയാസിന്റെ പരാജയം 1 ഈ സംഭവങ്ങള്‍ രാജാവിന്റെ രക്ഷാകര്‍ത്താവും ചാര്‍ച്ചക്കാരനും ഭരണച്ചുമതല വഹിച്ചിരുന്നവനുമായ ലിസിയാസിനെ അമര്‍ഷംകൊള്ളിച്ചു.2 അവന്‍ ഉടനെ എണ്‍പതിനായിരം പടയാളികളെയും കുതിരപ്പട മുഴുവനെയും ശേഖരിച്ച് യഹൂദര്‍ക്കെതിരേ നീങ്ങി. നഗരത്തെ ഗ്രീക്ക് അധിനിവേശസ്ഥല മാക്കുകയായിരുന്നു അവന്റെ ലക്ഷ്യം.3 മറ്റു ജനതകളുടെ ക്‌ഷേത്രങ്ങള്‍ക്കെന്നപോലെ അവരുടെ ദേവാലയത്തിനും നികുതി ചുമത്താനും പ്രധാന പുരോഹിതസ്ഥാനം ആണ്ടുതോറും വില്‍പനയ്ക്കു വയ്ക്കാനും അവന്‍ ഉദ്‌ദേശിച്ചു.4 ലിസിയാസ് ദൈവശക്തിയെ തൃണവദ്ഗണിച്ചെന്ന് മാത്രമല്ല, പതിനായിരക്കണക്കിനുള്ള കാലാള്‍പ്പടയാളികളുടെയും ആയിരക്കണക്കിനുള്ള കുതിരപ്പടയാളികളുടെയും എണ്‍പത് ആനകളുടെയും ബലത്തില്‍ പൂര്‍ണമായി വിശ്വസിച്ച് അഹങ്കരിക്കുകയും…
-
2 Maccabees, Chapter 10 | 2 മക്കബായർ, അദ്ധ്യായം 10 | Malayalam Bible | POC Translation
ദേവാലയശുദ്ധീകരണം 1 കര്‍ത്താവിനാല്‍ നയിക്കപ്പെട്ട്, മക്കബേയൂസും അനുയായികളും നഗരവും ദേവാലയവും വീണ്ടെടുത്തു.2 വിദേശീയര്‍ പൊതുസ്ഥലത്തു സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു.3 ദേവാലയം ശുദ്ധീകരിച്ചതിനുശേഷം അവര്‍ ബലിയര്‍പ്പണത്തിനു മറ്റൊരു പീഠം നിര്‍മിച്ചു; കല്ലുകളുരച്ച് തീകത്തിച്ച് ബലിയര്‍പ്പിക്കുകയും, കുന്തുരുക്കം പുകയ്ക്കുകയും വിളക്കു കൊളുത്തുകയും ചെയ്ത് തിരുസാന്നിധ്യയപ്പം പ്രതിഷ്ഠിച്ചു.4 രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു അവിടെ ബലിയര്‍പ്പിച്ചിട്ട്. അവര്‍ സാഷ്ടാംഗം വീണ്, ഇത്തരം ദുരിതങ്ങള്‍ മേലില്‍ തങ്ങള്‍ക്കു വരുത്തരുതേ എന്നും, എപ്പോഴെങ്കിലും പാപംചെയ്താല്‍ ക്ഷമാപൂര്‍വം ശിക്ഷണം നല്‍കി രക്ഷിക്കണമേ എന്നും തങ്ങളെ ദൈവദൂഷകരും…
-
2 Maccabees, Chapter 9 | 2 മക്കബായർ, അദ്ധ്യായം 9 | Malayalam Bible | POC Translation
അന്തിയോക്കസിന്റെ അവസാനം 1 അക്കാലത്ത് അന്തിയോക്കസ് പേര്‍ഷ്യാദേശത്തുനിന്നു തോറ്റു പിന്‍വാങ്ങി.2 പെര്‍സെപ്പോളിസ് നഗരത്തില്‍ പ്രവേശിച്ച് ക്‌ഷേ ത്രങ്ങള്‍ കവര്‍ച്ച ചെയ്യാനും നഗരം കീഴ്‌പെ ടുത്താനും ഉദ്യമിച്ചു; എന്നാല്‍, നഗരവാസികള്‍ ആയുധവുമായി പാഞ്ഞെത്തി അവനെയും അനുയായികളെയും തോല്‍പിച്ചു. അന്തിയോക്കസ് ലജ്ജിതനായി തിരിച്ചോടി.3 നിക്കാനോറിനും തിമോത്തേയോസിന്റെ സൈന്യത്തിനും സംഭവിച്ചത് എക്ബത്താനായിലെത്തിയപ്പോള്‍ അവന്‍ അറിഞ്ഞു.4 കോപാക്രാന്തനായി അവന്‍ , തന്നെതുരത്തിയവരോടുള്ള പക യഹൂദരോടു വീട്ടാന്‍ തീരുമാനിച്ചു; ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ രഥം നിര്‍ത്താതെ ഓടിക്കാന്‍ സാരഥിക്കു കല്‍പന നല്‍കി; ദൈവത്തിന്റെ വിധി അവനെ…
-
2 Maccabees, Chapter 8 | 2 മക്കബായർ, അദ്ധ്യായം 8 | Malayalam Bible | POC Translation
മക്കബായവിപ്‌ളവം 1 മക്കബേയൂസ് എന്നൂകൂടി വിളിക്കപ്പെടുന്ന യൂദാസ് തന്റെ സ്‌നേഹിതന്‍മാരോടുകൂടെ ആരുമറിയാതെ ഗ്രാമങ്ങളില്‍ പ്രവേശിച്ച് ചാര്‍ച്ചക്കാരെയും യഹൂദവിശ്വാസത്തില്‍ തുടര്‍ന്നുപോന്നവരെയും വിളിച്ചുകൂട്ടി, ആറായിരത്തോളം പേരുടെ ഒരു സൈന്യമുണ്ടാക്കി.2 എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന ജനത്തെ കടാക്ഷിക്കണമെന്നും അധര്‍മികള്‍ അശുദ്ധമാക്കിയ ദേവാലയത്തിന്റെ മേല്‍ കരുണ കാണിക്കണമെന്നും അവര്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.3 നശിച്ചു നിലംപതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും4 നിഷ്‌കളങ്കരായ പൈതങ്ങളുടെ ക്രൂരവധവും അവിടുത്തെനാമത്തിനെതിരായ ദൂഷണവും അനുസ്മരിക്കണമെന്നും, തിന്‍മയോടുള്ള അവിടുത്തെ വിദ്വേഷം തെളിയിക്കണമെന്നും അവര്‍ തുടര്‍ന്നു പ്രാര്‍ഥിച്ചു.5 മക്കബേയൂസ്…
-
2 Maccabees, Chapter 7 | 2 മക്കബായർ, അദ്ധ്യായം 7 | Malayalam Bible | POC Translation
അമ്മയും ഏഴു മക്കളും 1 ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധ മായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു.2 അവരിലൊരുവന്‍ അവരുടെ വക്താവെന്ന നിലയില്‍ പറഞ്ഞു: ഞങ്ങളോട് എന്തു ചോദിച്ചറിയാനാണു നീ ശ്രമിക്കുന്നത്? പിതാക്കന്‍മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.3 ഇതുകേട്ടു രാജാവ് കോപാവേശംപൂണ്ടു വറചട്ടികളും കുട്ടകങ്ങളും പഴുപ്പിക്കാന്‍ ആജ്ഞാപിച്ചു.4 ഉടനെ അവര്‍ അങ്ങനെ ചെയ്തു. സഹോദരന്‍മാരും അമ്മയും കാണ്‍കെ അവരുടെ വക്താവിന്റെ നാവും കൈകാലുകളും ഛേദിക്കാനും ശിരസ്‌സിലെ…
-
2 Maccabees, Chapter 6 | 2 മക്കബായർ, അദ്ധ്യായം 6 | Malayalam Bible | POC Translation
മതപീഡനം 1 ഏറെക്കാലം കഴിയുന്നതിനുമുന്‍പ് തങ്ങളുടെ പിതാക്കന്‍മാരുടെ ആചാരങ്ങളിലും ദൈവത്തിന്റെ നിയമങ്ങളിലുംനിന്നു പിന്തിരിയാന്‍ യഹൂദരെ നിര്‍ബന്ധിക്കാന്‍ രാജാവ് പ്രതിനിധിസഭാംഗമായ ഒരു ആഥന്‍സുകാരനെ അയച്ചു.2 ജറുസലെംദേവാലയ ത്തെ അശുദ്ധമാക്കി, അതിനെ ഒളിമ്പസിലെ സേവൂസിന്റെ ക്‌ഷേത്രമെന്നും, ഗരിസിംദേവാലയത്തെ, തദ്‌ദേശീയരെ അനുകരിച്ച് വിദേശികളുടെ സംരക്ഷകനായ സേവൂസിന്റെ ക്‌ഷേത്രമെന്നും വിളിക്കാന്‍ നിര്‍ബന്ധിക്കണമെന്നും രാജാവ് അവനോടു നിര്‍ദേശിച്ചു.3 തിന്‍മയുടെ കടന്നാക്രമണം കഠിന വും അത്യന്തം ക്രൂരവുമായിരുന്നു.4 കാരണം, വിജാതീയര്‍ പരിശുദ്ധസ്ഥലങ്ങളില്‍ വച്ചു വേശ്യകളുമായി ഉല്ലസിക്കുകയും, മറ്റു സ്ത്രീകളുമായി സംഗമത്തിലേര്‍പ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ ദേവാലയത്തെ…
-
2 Maccabees, Chapter 5 | 2 മക്കബായർ, അദ്ധ്യായം 5 | Malayalam Bible | POC Translation
ജാസന്റെ മരണം 1 ഇക്കാലത്ത് അന്തിയോക്കസ് രണ്ടാമതും ഈജിപ്തിനെ ആക്രമിച്ചു.2 ജറുസലെംനഗരത്തിനു മുകളില്‍ നാല്‍പതു ദിവസം ദര്‍ശനമുണ്ടായി, സുവര്‍ണകവചം ധരിച്ച അശ്വസേന കുന്തങ്ങളും ഊരിയ വാളുമേന്തി ആ കാശത്തിലൂടെ സംഘങ്ങളായി പായുന്നതു ദൃശ്യമായി.3 കുതിരപ്പട അണിനിരന്നു; ആക്രമണവും പ്രത്യാക്രമണവും എല്ലായിടത്തും; പരിചകള്‍ വീശി, കുന്തങ്ങളും ശൂലങ്ങളും ചുഴറ്റിയെറിഞ്ഞു; സ്വര്‍ണവിഭൂഷകള്‍ തിളങ്ങി, പടച്ചട്ടകള്‍ മിന്നി.4 ആദൃശ്യം ശുഭശകുനമായിത്തീരാന്‍ എല്ലാവരും പ്രാര്‍ഥിച്ചു.5 അന്തിയോക്കസ് അന്തരിച്ചുവെന്നൊരു വ്യാജശ്രുതി പരന്നു; ജാസന്‍ ആയിരത്തില്‍ കുറയാത്ത സൈന്യത്തെ ശേഖരിച്ച് നഗരത്തില്‍ മിന്നലാക്രമണം നടത്തി. അവര്‍…
-
2 Maccabees, Chapter 4 | 2 മക്കബായർ, അദ്ധ്യായം 4 | Malayalam Bible | POC Translation
ഓനിയാസിനെതിരേ ആരോപണങ്ങള്‍ 1 ഹെലിയോദോറസിനെ പ്രേരിപ്പിച്ചു അനര്‍ഥങ്ങള്‍ക്കിടയാക്കിയത് ഓനിയാസാണെന്ന് ധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സ്വരാജ്യത്തെ വഞ്ചിച്ച പ്രസ്തുത ശിമയോന്‍ പറഞ്ഞു പരത്തി.2 നഗരത്തിന്റെ ഉപകാരിയും ജനത്തിന്റെ സംരക്ഷകനും നിയമങ്ങളില്‍ തീക്ഷണമതിയുമായ അവനെ ഭരണകൂടത്തെ എതിര്‍ക്കുന്ന ഉപജാപ കനായി മുദ്രകുത്താന്‍ അവന്‍ മടിച്ചില്ല.3 ഈ വിരോധം വളര്‍ന്ന് ശിമയോന്റെ വിശ്വസ്തരായ അനുചരന്‍മാരില്‍ ഒരുവന്‍ കൊലപാതകങ്ങള്‍ പോലും നടത്താന്‍തുടങ്ങി.4 അപ്പോള്‍ ശിമയോന്റെ വിരോധം ഗുരുതരമാണെന്നും, മെനെസ്‌തെവൂസിന്റെ പുത്രനും ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും ഭരണാധിപനുമായ അപ്പോളോണിയൂസ് അവന്റെ ദുഷ്ടതയ്ക്കു മൂര്‍ച്ചകൂട്ടുന്നുവെന്നും ഓനിയാസ് മനസ്‌സിലാക്കി.5…
-
2 Maccabees, Chapter 3 | 2 മക്കബായർ, അദ്ധ്യായം 3 | Malayalam Bible | POC Translation
ദേവാലയത്തിനു സംരക്ഷണം 1 പ്രധാനപുരോഹിതന്‍ ഓനിയാസ് ദൈവ ഭക്തനും തിന്‍മയെ വെറുക്കുന്നവനുമായിരുന്നതിനാല്‍ വിശുദ്ധനഗരത്തില്‍ സമാധാനം അന്യൂനമായി നിലനിന്നു; നിയമങ്ങള്‍ നന്നായി പാലിക്കപ്പെട്ടു.2 അന്ന്, രാജാക്കന്‍മാര്‍ വിശുദ്ധസ്ഥലത്തെ ആദരിക്കുകയും വിശിഷ്ടമായ സമ്മാനങ്ങള്‍ നല്‍കി ദേവാലയത്തെ മഹത്വപ്പെടുത്തുകയും ചെയ്തു.3 ഏഷ്യയിലെ രാജാവായ സെല്യൂക്കസ്‌പോലും ബലിയര്‍പ്പണത്തിനാവശ്യമായ തുക സ്വന്തം ഭണ്‍ഡാരത്തില്‍ നിന്നു നല്‍കിപ്പോന്നു.4 എന്നാല്‍, ബഞ്ചമിന്‍ഗോത്രജനായ ശിമയോന്‍ ദേവാലയവിചാരിപ്പുകാരനായി നിയമിക്കപ്പെട്ടപ്പോള്‍ നഗരത്തിലെ ചന്തയുടെ നടത്തിപ്പ് സംബന്ധിച്ച് പ്രധാനപുരോഹിതന്‍ ഓനിയാസുമായി ഇടഞ്ഞു.5 ഓനിയാസ് വഴങ്ങാഞ്ഞതിനാല്‍, ശിമയോന്‍ ദക്ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപതിയും താര്‍സൂസുകാരനുമായ…
-
2 Maccabees, Chapter 2 | 2 മക്കബായർ, അദ്ധ്യായം 2 | Malayalam Bible | POC Translation
1 മുന്‍പു പറഞ്ഞതുപോലെ, നാടു കടത്തപ്പെട്ടവരോടു ജറെമിയാപ്രവാചകന്‍ അല്‍പം അഗ്‌നി എടുത്തു സൂക്ഷിക്കാന്‍ ആജ്ഞാപിച്ചു.2 നിയമം നല്‍കിയതിനുശേഷം അവരോടു കര്‍ത്താവിന്റെ കല്‍പന വിസ്മരിക്കരുതെന്നും സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടുമുള്ള വിഗ്രഹങ്ങളും അവയുടെ അലങ്കാരങ്ങളും കണ്ടു വഴിതെറ്റിപ്പോകരുതെന്നും3 അവരുടെ ഹൃദയത്തില്‍നിന്നു നിയമം വെടിയരുതെന്നും അവന്‍ ഉപദേശിച്ചു. ഇതെല്ലാം രേഖകളില്‍ കാണുന്നുണ്ട്.4 രേഖയില്‍ ഇങ്ങനെയും കാണുന്നു: ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് കൂടാരവും പേടകവും തന്റെ പിന്നാലെകൊണ്ടുവരാന്‍ പ്രവാചകന്‍ കല്‍പിച്ചു. ദൈവം നല്‍കുന്ന അവകാശഭൂമി കാണാന്‍ മോശ കയറിയ മലയിലേക്ക് അവന്‍ പോയി.5 അവിടെ ജറെമിയാ…
-
2 Maccabees, Chapter 1 | 2 മക്കബായർ, അദ്ധ്യായം 1 | Malayalam Bible | POC Translation
ദേവാലയപ്രതിഷ്ഠ: ഒന്നാമത്തെ കത്ത് 1 ഈജിപ്തിലെ യഹൂദ സഹോദരന്‍മാര്‍ക്ക് ജറുസലെമിലും യൂദയാദേശത്തുമുള്ള യഹൂദസഹോദരര്‍ സമാധാനം ആശംസിക്കുന്നു.2 ദൈവം നിങ്ങള്‍ക്കു ശുഭം വരുത്തുകയും തന്റെ വിശ്വസ്തദാസന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി സ്മരിക്കുകയും ചെയ്യട്ടെ!3 സര്‍വാത്മനാ അവിടുത്തെ ഹിതം അനുവര്‍ത്തിക്കുന്നതിനും നിങ്ങളെ അനുഗ്രഹിക്കട്ടെ!4 തന്റെ കല്‍പനകളും പ്രമാണങ്ങളും പ്രവേശിക്കാന്‍ അവിടുന്ന് നിങ്ങളുടെ ഹൃദയം തുറക്കുകയും നിങ്ങള്‍ക്കു സമാധാനം നല്‍കുകയും ചെയ്യട്ടെ!5 അവിടുന്ന് നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കുകയും നിങ്ങളോടു രഞ്ജിപ്പിലാവുകയും ചെയ്യട്ടെ! കഷ്ടകാലത്തു നിങ്ങളെ അവിടുന്നു കൈവെടിയാതിരിക്കട്ടെ!6 ഇപ്പോള്‍…
-
1 Maccabees, Chapter 16 | 1 മക്കബായർ, അദ്ധ്യായം 16 | Malayalam Bible | POC Translation
സെന്തെബേയൂസിന്റെ മേല്‍ വിജയം 1 യോഹന്നാന്‍ ഗസറായില്‍നിന്നു തന്റെ പിതാവ് ശിമയോന്റെ അടുക്കലെത്തി, സെന്തെബേയൂസ് പ്രവര്‍ത്തിച്ചതൊക്കെയും അറിയിച്ചു.2 ശിമയോന്‍ തന്റെ മൂത്തപുത്രന്‍മാരായ യൂദാസിനെയും യോഹന്നാനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഞങ്ങളുടെ ചെറുപ്പംമുതല്‍ ഈ ദിവസംവരെ ഞാനും എന്റെ സഹോദരന്‍മാരും പിതൃഭവനവും ഇസ്രായേലിനുവേണ്ടിയുദ്ധം ചെയ്തു. ഞങ്ങളുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുകയും ഞങ്ങള്‍ പലപ്പോഴും ഇസ്രായേലിനു മോചനം നേടിക്കൊടുക്കുകയും ചെയ്തു.3 ഇപ്പോള്‍ എനിക്കു വയസ്‌സായി, ദൈവകൃപയാല്‍ നിങ്ങള്‍ക്കു പ്രായപൂര്‍ത്തി വന്നിരിക്കുന്നു. അതിനാല്‍, എന്റെയും എന്റെ സഹോദരന്‍മാരുടെയും സ്ഥാനം ഏറ്റെടുത്ത്…
-
1 Maccabees, Chapter 15 | 1 മക്കബായർ, അദ്ധ്യായം 15 | Malayalam Bible | POC Translation
അന്തിയോക്കസുമായി സഖ്യം 1 ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ്, പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും, യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍നിന്ന് ഒരു കത്തയച്ചു.2 അതിന്റെ ഉള്ളടക്കം ഇതാണ്: പ്രധാന പുരോഹിതനും അധിപനുമായ ശിമയോനും യഹൂദജനത്തിനും അന്തിയോക്കസ് രാജാവിന്റെ അഭിവാദനം!3 ചില രാജ്യദ്രോഹികള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ രാജ്യം പിടിച്ചടക്കിയിരുന്നു. അതിന്‍മേലുള്ള എന്റെ അവകാശം സ്ഥാപിച്ച് രാജ്യം പൂര്‍വ സ്ഥിതിയിലാക്കാന്‍ ഞാന്‍ ഉദ്‌ദേശിക്കുന്നു. അതിനുവേണ്ടി ഞാന്‍ വലിയ ഒരു കൂലിപ്പട്ടാളം ശേഖരിക്കുകയും പടക്കോപ്പുകള്‍ സജ്ജ മാക്കുകയും ചെയ്തിട്ടുണ്ട്.4 ഞങ്ങളുടെ രാജ്യം നശിപ്പിക്കുകയും അതിലെ…
-
1 Maccabees, Chapter 14 | 1 മക്കബായർ, അദ്ധ്യായം 14 | Malayalam Bible | POC Translation
ശിമയോന്റെ മഹത്വം 1 നൂറ്റിയെഴുപത്തിരണ്ടാമാണ്ടില്‍, ദമെത്രിയൂസ് രാജാവ് ട്രിഫൊയ്‌ക്കെതിരേയുദ്ധം ചെയ്യാനാവശ്യമായ സഹായം ഉറപ്പുവരുത്താന്‍ സൈന്യസമേതം മെദിയായിലേക്കു പുറപ്പെട്ടു.2 ദമെത്രിയൂസ് രാജ്യാതിര്‍ത്തി ലംഘിച്ചുവെന്നു കേട്ട്, പേര്‍ഷ്യായുടെയും മെദിയായുടെയും രാജാവായ അര്‍സാക്കസ് അവനെ ജീവനോടെ പിടികൂടാന്‍, തന്റെ സൈന്യാധിപന്‍മാരില്‍ ഒരുവനെ അയച്ചു.3 അവന്‍ പോയി ദമെത്രിയൂസിന്റെ സൈന്യത്തെ തോല്‍പിച്ച് അവനെ ബന്ധ നസ്ഥനാക്കി; അര്‍സാക്കസിന്റെ അടുക്കല്‍ കൊണ്ടുവന്നു. അര്‍സാക്കസ് അവനെ തടവിലാക്കി.4 ശിമയോന്റെ നാളുകളില്‍ ദേശത്ത് ശാന്തിയുണ്ടായിരുന്നു. ജനക്‌ഷേമമാണ് അവന്‍ തേടിയിരുന്നത്. അവന്റെ ഭരണം അവരെ സംപ്രീതരാക്കി. അവന്റെ ജീവിത…
-
1 Maccabees, Chapter 13 | 1 മക്കബായർ, അദ്ധ്യായം 13 | Malayalam Bible | POC Translation
ശിമയോന്‍ നേതാവ് 1 യൂദാദേശം ആക്രമിച്ച് നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്ന് ശിമയോന്‍ അറിഞ്ഞു.2 ജനങ്ങള്‍ ഭയചകിതരും പരിഭ്രാന്തരുമാണെന്ന് അവന്‍ കണ്ടു.3 അതിനാല്‍, ജറുസലെമില്‍ ചെന്നു ജനത്തെ വിളിച്ചുകൂട്ടി, അവര്‍ക്ക് ആത്മധൈര്യം പകര്‍ന്നു കൊണ്ട് അവന്‍ പറഞ്ഞു: നിയമങ്ങള്‍ക്കും വിശുദ്ധസ്ഥലത്തിനും വേണ്ടി ഞാനും എന്റെ സഹോദരന്‍മാരും, പിതൃഭവനവും എത്ര മഹത്തായ കാര്യങ്ങളാണു ചെയ്തിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ നടത്തിയയുദ്ധങ്ങളും അനുഭവിച്ച ദുരിതങ്ങളും നിങ്ങള്‍ക്കറിയാം.4 ഇങ്ങനെ ഇസ്രായേലിനുവേണ്ടി എന്റെ സഹോദരന്‍മാരെല്ലാവരും ജീവന്‍ ഹോമിക്കുകയും ചെയ്തിരിക്കുന്നു; ഞാന്‍ മാത്രം അവശേഷിക്കുന്നു.5…
-
1 Maccabees, Chapter 12 | 1 മക്കബായർ, അദ്ധ്യായം 12 | Malayalam Bible | POC Translation
സ്പാര്‍ത്തായുമായി സഖ്യം 1 സമയം അനുകൂലമാണെന്നു കണ്ട് ജോനാഥാന്‍ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതിനും നവീകരിക്കുന്നതിനും വേണ്ടി ഏതാനും പേരെ തിരഞ്ഞെടുത്ത് റോമായിലേക്കയച്ചു.2 അതിനുവേണ്ടിത്തന്നെ സ്പാര്‍ത്തായിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അവന്‍ സന്‌ദേശം അയച്ചു.3 അവര്‍ റോമായിലെത്തി, അവിടത്തെ പ്രതിനിധിസഭയില്‍ പ്രവേശിച്ചു പറഞ്ഞു: പ്രധാനപുരോഹിതനായ ജോനാഥാനും യഹൂദജനതയും റോമാക്കാരുമായുള്ള മുന്‍സൗഹൃദവും സഖ്യവും നവീകരിക്കുന്നതിനു ഞങ്ങളെ അയച്ചിരിക്കുന്നു.4 യൂദാദേശത്തേക്കു സുര ക്ഷിതരായി മടങ്ങിപ്പോകുന്നതിന് അവര്‍ക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്തുകള്‍ റോമാക്കാര്‍ അവരെ ഏല്‍പിച്ചു.5 ജോനാഥാന്‍ സ്പാര്‍ത്താക്കാര്‍ക്ക് എഴുതിയ…
-
1 Maccabees, Chapter 11 | 1 മക്കബായർ, അദ്ധ്യായം 11 | Malayalam Bible | POC Translation
അലക്‌സാണ്ടറിന്റെ പതനം 1 ഈജിപ്തു രാജാവ് കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു; അനേകം കപ്പലുകള്‍ ഒരുക്കി. തന്ത്രപൂര്‍വം അലക്‌സാണ്ടറിന്റെ സാമ്രാജ്യം തട്ടിയെടുത്തു തന്‍േറ തിനോടു ചേര്‍ക്കാന്‍ അവന്‍ ഉദ്യമിച്ചു.2 സമാധാന വച സ്‌സുകളുമായി അവന്‍ സിറിയായിലേക്കു പുറപ്പെട്ടു. അലക്‌സാണ്ടര്‍ രാജാവിന്റെ ആജ്ഞയനുസരിച്ചു ശ്വശുരനെ സ്വീകരിക്കാന്‍ കവാടങ്ങള്‍ തുറന്ന് ജനങ്ങള്‍ നഗരങ്ങളില്‍നിന്നു പുറത്തുവന്നു.3 എന്നാല്‍, താന്‍ പ്രവേശിച്ച ഓരോ നഗരത്തിലും ടോളമി ഓരോ കാവല്‍സേനയെ നിര്‍ത്തി.4 അവന്‍ അസോത്തൂസിനെ സമീപിച്ചപ്പോള്‍ അഗ്‌നിക്കിരയായ ദാഗോണ്‍ ക്‌ഷേത്രവും നശിപ്പിക്കപ്പെട്ട അസോത്തൂസും…
-
1 Maccabees, Chapter 10 | 1 മക്കബായർ, അദ്ധ്യായം 10 | Malayalam Bible | POC Translation
ദമെത്രിയൂസും ജോനാഥാനും 1 നൂറ്റിയറുപതാമാണ്ടില്‍ അന്തിയോക്കസിന്റെ പുത്രന്‍ അലക്‌സാണ്ടര്‍ എപ്പിഫാനസ് വന്നു ടോളമായിസ് കൈവശപ്പെടുത്തി. അവര്‍ അവനു സ്വാഗതമരുളി, അവന്‍ ഭരണവും തുടങ്ങി.2 ദമെത്രിയൂസ് രാജാവ് ഇതുകേട്ട് വലിയൊരു സൈന്യവുമായി അവനെതിരേ ചെന്നു.3 ദമെത്രിയൂസ് ജോനാഥാനെ പ്രശംസിച്ചുകൊണ്ടു സൗഹൃദപൂര്‍വമായ ഒരു കത്തയച്ചു. അവന്‍ ഇങ്ങനെ വിചാരിച്ചു:4 ജോനാഥാന്‍ നമുക്കെതിരേ അലക്‌സാണ്ടറുമായി സഖ്യത്തിലേര്‍പ്പെടുന്നതിനുമുന്‍പേ നമുക്ക് ആദ്യം അവനുമായി സഖ്യം ചെയ്യാം.5 അവനോടും അവന്റെ സഹോദരന്‍മാരോടും രാജ്യത്തോടും നമ്മള്‍ ചെയ്ത ദ്രോഹങ്ങളെല്ലാം അവന്‍ ഓര്‍ക്കുന്നുണ്ടാകും.6 സൈന്യശേഖരം നടത്താനും അവരെ ആയുധസജ്ജരാക്കാനും…
-
1 Maccabees, Chapter 9 | 1 മക്കബായർ, അദ്ധ്യായം 9 | Malayalam Bible | POC Translation
യൂദാസിന്റെ മരണം 1 നിക്കാനോറും സൈന്യവുംയുദ്ധത്തില്‍ പരാജിതരായി എന്ന് അറിഞ്ഞപ്പോള്‍ ദമെത്രിയൂസ് ബക്കിദെസിനെയും അല്‍കിമൂസിനെയും യൂദാദേശത്തേക്കു വീണ്ടും അയച്ചു. തന്റെ ദക്ഷിണപാര്‍ശ്വസേനയെയും അവരോടുകൂടെ വിട്ടു.2 അവര്‍ ഗില്‍ഗാലിലേക്കുള്ള വഴിയിലൂടെ പോയി മെസാലോത്തിനെ തിരേ അര്‍ബേലായില്‍ പാളയമടിച്ചു; അതു കൈവശപ്പെടുത്തി, അനേകംപേരെ വധിച്ചു.3 നൂറ്റിയന്‍പത്തിരണ്ടാമാണ്ട് ഒന്നാംമാസം അവര്‍ ജറുസലെമിനെതിരേ പാളയമടിച്ചു.4 അനന്തരം, അവര്‍ ഇരുപതിനായിരം ഭടന്‍മാരോടും രണ്ടായിരം കുതിരപ്പടയാളികളോടും കൂടെ അവിടെനിന്നു ബെരയായിലേക്കു നീങ്ങി.5 അപ്പോള്‍ യൂദാസ് മൂവായിരം ധീരയോദ്ധാക്കളുമായി എലാസായില്‍ പാളയ മടിച്ചിരിക്കുകയായിരുന്നു.6 ശത്രുസൈന്യത്തിന്റെ സംഖ്യാബലം കണ്ട്…
-
1 Maccabees, Chapter 8 | 1 മക്കബായർ, അദ്ധ്യായം 8 | Malayalam Bible | POC Translation
റോമാക്കാരുമായി സഖ്യം 1 റോമാക്കാരുടെ കീര്‍ത്തിയെപ്പറ്റി യൂദാസ് കേട്ടു; അവര്‍ പ്രബലരും തങ്ങളോടു സഖ്യം ചേരുന്നവര്‍ക്കു ഗുണകാംക്ഷികളും തങ്ങളെ സമീപിക്കുന്നവര്‍ക്കു സൗഹൃദം നല്‍കുന്നവരുമാണ്.2 അവര്‍ നടത്തിയയു ദ്ധങ്ങളെക്കുറിച്ചും ഗലാത്യര്‍ക്കിടയില്‍ ചെയ്ത വീരകൃത്യങ്ങളെക്കുറിച്ചും ഗലാത്യരെ പരാജിതരാക്കി കപ്പം ഈടാക്കിയതിനെക്കുറിച്ചും ആളുകള്‍ അവനോടു പറഞ്ഞു.3 സ്‌പെയിന്‍ദേശത്തെ വെള്ളിയും സ്വര്‍ണ ഖനികളും കൈവശപ്പെടുത്താന്‍ അവര്‍ അവിടെ എന്തുചെയ്‌തെന്നും4 സ്ഥലം വിദൂരത്തായിരുന്നിട്ടും തങ്ങളുടെ ക്ഷമാപൂര്‍വ മായ ആസൂത്രണങ്ങള്‍വഴി അവര്‍ ആ പ്രദേശം മുഴുവന്‍ എങ്ങനെ കീഴ്‌പ്പെടുത്തിയെന്നും അവന്‍ അറിഞ്ഞു. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു തങ്ങള്‍ക്കെതിരേ…
-
1 Maccabees, Chapter 7 | 1 മക്കബായർ, അദ്ധ്യായം 7 | Malayalam Bible | POC Translation
ദമെത്രിയൂസ് ഒന്നാമന്‍ 1 നൂറ്റിയന്‍പത്തൊന്നാമാണ്ട് സെല്യൂക്കസിന്റെ മകന്‍ ദമെത്രിയൂസ് റോമായില്‍ നിന്നു കുറെ ആളുകളോടുകൂടെ ജലമാര്‍ഗം കടല്‍ത്തീരത്തുള്ള ഒരു നഗരത്തിലെത്തി അവിടെ ഭരണം തുടങ്ങി.2 അവന്‍ പിതാക്കന്‍മാരുടെ രാജധാനിയില്‍ പ്രവേശിച്ചപ്പോള്‍, അവന് ഏല്‍പിച്ചുകൊടുക്കാന്‍വേണ്ടി പട്ടാളം അന്തിയോക്കസിനെയും ലിസിയാസിനെയും പിടികൂടി.3 ഇതറിഞ്ഞരാജാവു പറഞ്ഞു: അവരുടെ മുഖം കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ.4 അതനുസരിച്ച് സൈന്യം അവരെ വധിച്ചു; ദമെത്രിയൂസ് സിംഹാസനാരൂഢനായി.5 ഇസ്രായേലിലെ നിയമനിഷേധകരും അധര്‍മികളുമായ എല്ലാവരും അവനോടു ചേര്‍ന്നു. പ്രധാന പുരോഹിതനാകാന്‍ മോഹിച്ച അല്‍കിമൂസ് ആയിരുന്നു അവരുടെ നേതാവ്.6 അവര്‍…
-
1 Maccabees, Chapter 6 | 1 മക്കബായർ, അദ്ധ്യായം 6 | Malayalam Bible | POC Translation
അന്തിയോക്കസ് എപ്പിഫാനസിന്റെ മരണം 1 അന്തിയോക്കസ്‌രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ എലിമായിസ് സ്വര്‍ണത്തിനും വെള്ളിക്കും പ്രശസ്തിയാര്‍ജിച്ച ഒരു നഗരമാണെന്നു കേട്ടു.2 ഫിലിപ്പിന്റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്‌സാണ്ടര്‍ ഉപേക്ഷിച്ചിട്ടുപോയ സ്വര്‍ണപരിചകള്‍, കവചങ്ങള്‍, ആയുധങ്ങള്‍ എന്നിവ സൂക്ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്‌ഷേത്രം വളരെ സമ്പന്നമായിരുന്നു.3 അതിനാല്‍, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ളചെയ്യാന്‍ ശ്രമിച്ചു. പക്‌ഷേ, അതു സാധിച്ചില്ല. കാരണം, അവന്റെ തന്ത്രം മനസ്‌സിലാക്കിയ നഗരവാസികള്‍ അവനോടുയുദ്ധംചെയ്തു ചെറുത്തുനിന്നു.4 യുദ്ധക്കളത്തില്‍നിന്നു പലായനംചെയ്ത അന്തിയോക്കസ് ഭഗ്‌നാശനായി ബാബിലോണിലേക്കു പിന്‍വാങ്ങി.5…
-
1 Maccabees, Chapter 5 | 1 മക്കബായർ, അദ്ധ്യായം 5 | Malayalam Bible | POC Translation
ഇദുമേയര്‍ക്കും അമ്മോന്യര്‍ക്കുമെതിരേ 1 ബലിപീഠം പണിതെന്നും വിശുദ്ധസ്ഥലം പുനഃപ്രതിഷ്ഠിച്ചെന്നും അറിഞ്ഞപ്പോള്‍ ചുറ്റുമുള്ള വിജാതീയര്‍ അത്യധികം കുപിതരായി.2 തങ്ങളുടെ ഇടയില്‍ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാന്‍ അവര്‍ ഉറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനും തുടങ്ങി.3 ഇദുമെയായിലുള്ള ഏസാവിന്റെ മക്കളെ യൂദാസ് അക്രബത്തേനെയില്‍ വച്ച് ആക്രമിച്ചു. കാരണം, അവന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തക്കംനോക്കി കഴിയുകയായിരുന്നു. അവന്‍ അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു; അവരെ അപമാനിത രാക്കുകയും കൊള്ളയടിക്കുകയും ചെയ്തു.4 തന്റെ ജനത്തിനു കെണിയൊരുക്കുകയും പെരുവഴികളില്‍ അവര്‍ക്കെതിരേ ഒളിപ്പോരു നടത്തുകയും ചെയ്തിരുന്ന…
