- Homepage
-
Ezekiel, Chapter 44 | എസെക്കിയേൽ, അദ്ധ്യായം 44 | Malayalam Bible | POC Translation
ദേവാലയത്തിലെ നിബന്ധനകള്‍ 1 വിശുദ്ധസ്ഥലത്തിന്റെ പുറത്ത് കിഴക്കോട്ടു ദര്‍ശനമായി നില്‍ക്കുന്ന പടിപ്പുരയിലേക്ക് അവന്‍ എന്നെതിരിയെക്കൊണ്ടു വന്നു; അത് അടച്ചിരുന്നു.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഈ പടിപ്പുര എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ട് അത് അടഞ്ഞുകിടക്കണം.3 കര്‍ത്താവിന്റെ സന്നിധിയില്‍ അപ്പം ഭക്ഷിക്കാന്‍ രാജാവിനുമാത്രം അവിടെ ഇരിക്കാം. അവന്‍ പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോവുകയും വേണം.4 വടക്കേപടിപ്പുരയിലൂടെ അവന്‍ എന്നെ ദേവാലയത്തിന്റെ…
-
Ezekiel, Chapter 43 | എസെക്കിയേൽ, അദ്ധ്യായം 43 | Malayalam Bible | POC Translation
കര്‍ത്താവിന്റെ മഹത്വം മടങ്ങിവരുന്നു 1 പിന്നീട് അവന്‍ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു.2 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പല്‍പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജ സ്‌സുകൊണ്ടു പ്രകാശിച്ചു.3 നഗരം നശിപ്പിക്കാന്‍ അവിടുന്നു വന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍ നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനവും പോലെ തന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു.4 കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.5 അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ,…
-
Ezekiel, Chapter 42 | എസെക്കിയേൽ, അദ്ധ്യായം 42 | Malayalam Bible | POC Translation
1 അവന്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ള കെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്ക് അവന്‍ എന്നെ നയിച്ചു.2 വടക്കുവശത്തുള്ള കെട്ടിടത്തിന്റെ നീളം നൂറു മുഴവും വീതി അമ്പതു മുഴവും ആയിരുന്നു.3 അകത്തേ അങ്കണത്തിന്റെ ഇരുപതു മുഴത്തിനടുത്ത് പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നു നിലകളിലായി നടപ്പുരകളുണ്ടായിരുന്നു.4 മുറികള്‍ക്കു മുമ്പില്‍ അകത്തേക്ക് പത്തുമുഴം വീതിയും നൂറുമുഴം നീള വുമുള്ള ഒരു പാതയുണ്ടായിരുന്നു; അതിന്റെ വാതിലുകള്‍ വടക്കോട്ടായിരുന്നു.5 നടപ്പുരകള്‍ക്കു താഴെയും മധ്യത്തിലുമുള്ള മുറികളില്‍ നിന്ന് എടുത്തതിനെക്കാള്‍ കൂടുതല്‍…
-
Ezekiel, Chapter 41 | എസെക്കിയേൽ, അദ്ധ്യായം 41 | Malayalam Bible | POC Translation
1 അവന്‍ എന്നെ ദേവാലയത്തില്‍ വിശുദ്ധ സ്ഥലത്തേക്കു കൊണ്ടുവന്നു. അവന്‍ അവിടത്തെ കട്ടിളപ്പടികള്‍ അളന്നു. അവയുടെ ഓരോവശത്തിന്റെയും വീതി ആറുമുഴമായിരുന്നു.2 പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ അഞ്ചുമുഴം വീതമായിരുന്നു. അവന്‍ വിശുദ്ധസ്ഥലത്തിന്റെയും നീളം അളന്നു- നാല്‍പതുമുഴം; വീതി ഇരുപതു മുഴം.3 പിന്നെ അവന്‍ അകത്തു കടന്ന് കട്ടിളപ്പടി അളന്നു, കനം രണ്ടു മുഴം; കവാടത്തിന്റെ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴു മുഴം.4 വിശുദ്ധസ്ഥലത്തിനപ്പുറത്തുള്ള സ്ഥലം അവന്‍ അളന്നു. അതിനു ഇരുപതു മുഴം നീളവും ഇരുപതുമുഴം വീതിയും…
-
Ezekiel, Chapter 40 | എസെക്കിയേൽ, അദ്ധ്യായം 40 | Malayalam Bible | POC Translation
ഭാവിദേവാലയം 1 നമ്മുടെ പ്രവാസത്തിന്റെ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത് നഗരം പിടിച്ചടക്കപ്പെട്ടതിന്റെ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു.2 എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന് വളരെ ഉയര്‍ന്ന ഒരു മലയില്‍ നിര്‍ത്തി. അവിടെ എന്റെ മുമ്പില്‍ ഒരു പട്ടണത്തിന്‍േറ തുപോലെ ഒരു രൂപമുണ്ടായിരുന്നു.3 അവിടുന്ന് എന്നെ അവിടെകൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ട് ഉണ്ടാക്കിയതുപോലെ തോന്നുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ റ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു; അവന്‍…
-
Ezekiel, Chapter 39 | എസെക്കിയേൽ, അദ്ധ്യായം 39 | Malayalam Bible | POC Translation
ഗോഗിന്റെ പതനം 1 മനുഷ്യപുത്രാ, ഗോഗിനെതിരേ പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിന്റെയും തൂബാലിന്റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണ്.2 ഞാന്‍ നിന്നെതിരിച്ച് വടക്കേയ ററത്തുനിന്ന് ഇസ്രായേല്‍മലകള്‍ക്കെതിരേ കൊണ്ടുവരും.3 നിന്റെ ഇടത്തുകൈയില്‍നിന്ന് വില്ലു തെറിപ്പിച്ചു കളയും. വലത്തുകൈയില്‍ നിന്ന് അമ്പുകള്‍ താഴെ വീഴ്ത്തും.4 നീയും നിന്റെ സൈന്യവും നിന്നോടൊപ്പ മുള്ള ജനതയും ഇസ്രായേല്‍മലകളില്‍ വീഴും. എല്ലാവിധ ഹിംസ്രപക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇരയായി നിന്നെ ഞാന്‍ കൊടുക്കും.5 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തുറസ്‌സായ സ്ഥലത്തു വീഴും; ഞാനാണ് ഇതു…
-
Ezekiel, Chapter 38 | എസെക്കിയേൽ, അദ്ധ്യായം 38 | Malayalam Bible | POC Translation
ഗോഗിനെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, മാഗോഗ് ദേശത്തെ ഗോഗിനെതിരേ, മേഷെക്ക്, തൂബാല്‍ എന്നിവി ടങ്ങളിലെ പ്രധാന നാടുവാഴിക്കെതിരേ, മുഖം തിരിച്ചു പ്രവചിക്കുക.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിലെയും തൂ ബാലിലെയും അധിപതിയായഗോഗേ, ഞാന്‍ നിനക്കെതിരാണ്.4 ഞാന്‍ നിന്നെതിരിച്ചു നിര്‍ത്തി നിന്റെ കടവായില്‍ കൊളുത്തിട്ട് പുറത്തു കൊണ്ടുവരും; നിന്റെ കുതിരകളെയും സര്‍വായുധധാരികളായ കുതിരച്ചേവ കരെയും കവചവും പരിചയും വാളും ഏന്തിയ വലിയ സൈന്യസമൂഹത്തെയും പുറത്തുകൊണ്ടുവരും.5 പേര്‍ഷ്യക്കാരും, കുഷ്യരും, പുത്യരും, പരിചയും പടത്തൊപ്പിയും ധരിച്ച് അവരോടൊപ്പമുണ്ടായിരിക്കും.6 ഗോമെറും…
-
Ezekiel, Chapter 37 | എസെക്കിയേൽ, അദ്ധ്യായം 37 | Malayalam Bible | POC Translation
അസ്ഥികളുടെ താഴ്‌വര 1 കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍നിറഞ്ഞഒരു താഴ്‌വരയില്‍ കൊണ്ടുവന്നു നിര്‍ത്തി.2 അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു.3 അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേക്കറിയാമല്ലോ.4 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക.5 ദൈവമായ…
-
Ezekiel, Chapter 36 | എസെക്കിയേൽ, അദ്ധ്യായം 36 | Malayalam Bible | POC Translation
ഇസ്രായേലിനു നവജീവന്‍ 1 മനുഷ്യപുത്രാ, നീ ഇസ്രായേല്‍ മലകളോടു പ്രവചിക്കുക. ഇസ്രായേല്‍മലകളേ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍;2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആഹാ! പുരാതന ശൃംഗങ്ങള്‍ നമ്മുടെ അവകാശമായിത്തീര്‍ന്നിരിക്കുന്നു എന്നു നിങ്ങളെപ്പറ്റി ശത്രുക്കള്‍ പറഞ്ഞു.3 അതുകൊണ്ടു നീ പ്രവചിക്കുക, ദൈവമായ കര്‍ത്താവ് അരു ളിച്ചെയ്യുന്നു: നിങ്ങളെ അവര്‍ വിജനമാക്കി; എല്ലാവശത്തുംനിന്ന് ഞെരുക്കി. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ കൈവശമായി; അവരുടെ സംസാരത്തിനും നിന്ദയ്ക്കും നിങ്ങള്‍ പാത്രമായിത്തീര്‍ന്നു.4 ഇസ്രായേല്‍മലകളേ, ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ചുറ്റുമുള്ള ജനതകള്‍ക്കു പരിഹാസവിഷയവും ഇരയുമായിത്തീര്‍ന്ന…
-
Ezekiel, Chapter 35 | എസെക്കിയേൽ, അദ്ധ്യായം 35 | Malayalam Bible | POC Translation
ഏദോമിനു ശിക്ഷ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, സെയിര്‍മലയ്ക്കുനേരേ മുഖം തിരിച്ച് അതിനെതിരേ പ്രവചിക്കുക.3 അതിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സെയിര്‍മലയേ, ഇതാ, ഞാന്‍ നിനക്കെതിരാണ്. നിനക്കെതിരേ ഞാന്‍ കരം നീട്ടും.4 ഞാന്‍ നിന്നെ വിജനവും ശൂന്യവുമാക്കും. ഞാന്‍ നിന്റെ പട്ടണങ്ങള്‍ ശൂന്യമാക്കും. നീ വിജനമായിത്തീരും. ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.5 നീ ഇസ്രായേലിനോടു നിത്യമായ ശത്രുത പുലര്‍ത്തുകയും കഷ്ടകാലത്ത്, അന്തിമ ശിക്ഷയുടെ കാലത്ത്, വാളിന് അവരെ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.6 ദൈവമായ…
-
Ezekiel, Chapter 34 | എസെക്കിയേൽ, അദ്ധ്യായം 34 | Malayalam Bible | POC Translation
ഇസ്രായേലിന്റെ ഇടയന്‍മാര്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്?3 നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.4 ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി.5 ഇടയനില്ലാഞ്ഞതിനാല്‍…
-
Ezekiel, Chapter 33 | എസെക്കിയേൽ, അദ്ധ്യായം 33 | Malayalam Bible | POC Translation
പ്രവാചകന്‍ കാവല്‍ക്കാരന്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 നീ നിന്റെ ജനത്തോടു പറയുക; ഞാന്‍ ഒരു ദേശത്തിന്റെ മേല്‍ വാള്‍ അയയ്ക്കുകയും3 ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍ വരുന്നത് അവന്‍ കാണുകയും കാഹളമൂതി മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.4 കാഹളനാദം കേട്ടിട്ടും മുന്നറിയിപ്പ് സ്വീകരിക്കാത്തവനെ വാള്‍ വിച്‌ഛേദിച്ചുകളയും. അവന്റെ രക്തത്തിന് ഉത്തരവാദി അവന്‍ തന്നെ.5 അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്റെ രക്തത്തിന് ഉത്തരവാദി അവന്‍ തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു…
-
Ezekiel, Chapter 32 | എസെക്കിയേൽ, അദ്ധ്യായം 32 | Malayalam Bible | POC Translation
ഈജിപ്ത് ഒരു ഘോരസത്വം 1 പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീ ഒരു വിലാപ ഗാനം ആലപിക്കുക. അവനോടു പറയുക: ജനതകളുടെ ഇടയില്‍ ഒരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാല്‍, നീ കടലിലെ ഘോരസത്വം പോലെയാണ്. നീ നിന്റെ നദികളില്‍ ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികള്‍ മലിനമാക്കുന്നു.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്ന് ഞാന്‍ നിന്റെ മേല്‍ വലവീശും; അവര്‍ നിന്നെ വലിച്ചു…
-
Ezekiel, Chapter 31 | എസെക്കിയേൽ, അദ്ധ്യായം 31 | Malayalam Bible | POC Translation
ഈജിപ്ത് ഒരു ദേവദാരു 1 പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണ്?3 മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന് ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണ് നീ. അതിന്റെ അഗ്രം മേഘങ്ങളെ മുട്ടിനിന്നു.4 ജലം അതിനെ പോറ്റി. അതു നട്ടിരുന്ന സ്ഥലത്തിനു ചുറ്റും തന്റെ നദികളെ ഒഴുക്കി. വനത്തിലെ വൃക്ഷങ്ങള്‍ക്കെല്ലാം ജലം പകര്‍ന്ന് ആഴി അതിനെ ഉയരത്തില്‍ വളര്‍ത്തി.5 അങ്ങനെ വനത്തിലെ എല്ലാ വൃക്ഷങ്ങളെക്കാള്‍ അതു വളര്‍ന്നു…
-
Ezekiel, Chapter 30 | എസെക്കിയേൽ, അദ്ധ്യായം 30 | Malayalam Bible | POC Translation
ഈജിപ്തിനു ശിക്ഷ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ദിനം.3 ദിവസം അടുത്തു. കര്‍ത്താവിന്റെ ദിനം സമാഗതമായി, അതു കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണത്.4 ഈജിപ്തിന്റെ മേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്തില്‍ ജനം നിഹനിക്കപ്പെടുകയും ധനം അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനം തകര്‍ക്കപ്പെടുകയും ചെയ്യും.5 അപ്പോള്‍ എത്യോപ്യാ, പുത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.6 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിനെ പിന്താങ്ങുന്നവര്‍…
-
Ezekiel, Chapter 29 | എസെക്കിയേൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
ഈജിപ്തിനെതിരേ 1 പത്താംവര്‍ഷം പത്താംമാസം പന്ത്രണ്ടാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തു രാജാവായ ഫറവോയുടെനേരേ മുഖം തിരിച്ച് അവനും ഈജിപ്തുമുഴുവനുമെതിരേ പ്രവചിക്കുക.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോ, നൈല്‍ എന്‍േറതാണ്, ഞാനാണ് അത് നിര്‍മിച്ചത് എന്നു പറഞ്ഞുകൊണ്ട് നദികളുടെ മധ്യേ ശയിക്കുന്ന മഹാസര്‍പ്പമേ, ഞാന്‍ നിനക്കെതിരാണ്.4 നിന്റെ കടവായില്‍ ഞാന്‍ ചൂണ്ട കോര്‍ക്കും. നിന്റെ നദികളിലെ മത്‌സ്യങ്ങളെയെല്ലാം നിന്റെ ശല്‍ക്കങ്ങളില്‍ ഞാന്‍ ഒട്ടിക്കും. എന്നിട്ട്, അവയോടു കൂടെ നിന്നെ ഞാന്‍ വെള്ളത്തില്‍നിന്നു വലിച്ചു…
-
Ezekiel, Chapter 28 | എസെക്കിയേൽ, അദ്ധ്യായം 28 | Malayalam Bible | POC Translation
ടയിര്‍ രാജാവിനെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ടയിര്‍രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണ്; സമുദ്രമധ്യേ ദേവന്‍മാരുടെ സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുന്നു. എന്നാല്‍ നീ ദൈവത്തെപ്പോലെ ബുദ്ധിമാനെന്ന് തന്നത്താന്‍ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യന്‍മാത്രമാണ്.3 തീര്‍ച്ചയായും നീ ദാനിയേലിനെക്കാള്‍ ബുദ്ധിമാനാണ്. ഒരു രഹസ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല.4 ബുദ്ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ ഭണ്‍ഡാരത്തില്‍ സംഭരിച്ചു.5 വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു…
-
Ezekiel, Chapter 27 | എസെക്കിയേൽ, അദ്ധ്യായം 27 | Malayalam Bible | POC Translation
ടയിറിനെക്കുറിച്ചു വിലാപഗാനം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു.2 മനുഷ്യപുത്രാ, ടയിറിനെക്കുറിച്ച് ഒരു വിലാപഗാനം ആലിപിക്കുക.3 സമുദ്രമുഖത്ത് സ്ഥിതിചെയ്ത് അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ടയിര്‍, അവികല സൗന്ദര്യത്തിടമ്പ് എന്നു നീ അഹങ്കരിച്ചു.4 നിന്റെ അതിര്‍ത്തികള്‍ സമുദ്രത്തിന്റെ ഹൃദയഭാഗത്താണ്; നിന്റെ നിര്‍മാതാക്കള്‍ നിന്റെ സൗന്ദര്യം തികവുറ്റതാക്കി.5 സെനീറിലെ സരളമരംകൊണ്ട് അവര്‍ നിന്റെ തട്ടുപലകകള്‍ ഉണ്ടാക്കി. ലബനോനിലെ ദേവദാരുകൊണ്ട് അവര്‍ നിനക്കു പായ്മരം നിര്‍മിച്ചു.6 ബാഷാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി. സൈപ്രസ്തീരങ്ങളില്‍നിന്നുള്ള…
-
Ezekiel, Chapter 26 | എസെക്കിയേൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
ടയിറിനെതിരേ 1 പതിനൊന്നാംവര്‍ഷം മാസത്തിന്റെ ആദ്യദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ച് ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അത് എനിക്കായി തുറന്നിരിക്കുന്നു. അവള്‍ നശിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമ്പന്നയാകും.3 അതിനാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ടയിര്‍, ഇതാ ഞാന്‍ നിനക്കെതിരാണ്. കടല്‍ തിരമാലകളെയെന്നപോലെ ഞാന്‍ അനേകം ജനതകളെ നിനക്കെതിരേ അണിനിരത്തും.4 അവര്‍ ടയിറിന്റെ കോട്ടകള്‍ ഇടിച്ചുനിരത്തി ഗോപുരങ്ങള്‍ തകര്‍ക്കും. മണ്ണെല്ലാം വടിച്ചുകോരി ഞാന്‍ അവളെ വെറും പാറപോലെയാക്കും.5 സമുദ്രമധ്യത്തില്‍ വല വിരിച്ചുണക്കാനുള്ള സ്ഥലമായി…
-
Ezekiel, Chapter 25 | എസെക്കിയേൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
അമ്മോന്യര്‍ക്കെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 അമ്മോന്യരുടെനേരേ തിരിഞ്ഞ് അവര്‍ക്കെതിരേ പ്രവചിക്കുക.3 അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധ മന്ദിരം അശുദ്ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹ സിച്ചു.4 അതിനാല്‍ ഞാന്‍ നിന്നെ പൗര സ്ത്യര്‍ക്ക് അവകാശമായി കൊടുക്കാന്‍പോകുന്നു; അവര്‍ നിന്നില്‍ പാളയമടിച്ച് വാസമുറപ്പിക്കും. അവര്‍ നിനക്കുള്ള ഫലം ഭക്ഷിക്കുകയും പാല്‍ കുടിക്കുകയും ചെയ്യും.5…
-
Ezekiel, Chapter 24 | എസെക്കിയേൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
ക്‌ളാവു പിടിച്ച കലം 1 ഒമ്പതാംവര്‍ഷം പത്താംമാസം പത്താംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെ തന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവ് ജറുസലെമിനെ ആക്രമിച്ചത് ഈ ദിവസമാണ്.3 നീ ധിക്കാരികളുടെ ഈ ഭവനത്തോട് ഒരു അന്യാപദേശം പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു കലമെടുത്ത് അതില്‍ വെള്ളമൊഴിക്കുക.4 എന്നിട്ടു മാംസക്കഷണങ്ങള്‍, തുടയുടെയും കൈക്കുറകിന്റെയും നല്ല കഷണങ്ങള്‍ ഇടുക. നല്ല എല്ലുകൊണ്ട് അതു നിറയ്ക്കുക.5 ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും മികച്ചതിനെവേണം എടുക്കാന്‍; അതിനു കീഴില്‍ വിറകടുക്കി നല്ലതുപോലെ…
-
Ezekiel, Chapter 23 | എസെക്കിയേൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
രണ്ടു സഹോദരികള്‍ 1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.3 അവര്‍ ഈജിപ്തില്‍ വച്ച് തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ച് അവരുടെ പയോധരങ്ങള്‍ അമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്പര്‍ശിക്കപ്പെട്ടു.4 മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നും ആയിരുന്നു. അവര്‍ എന്‍േറതായി; അവര്‍ക്കു പുത്രന്‍മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.5 ഒഹോലാ എന്‍േറതായിരുന്നപ്പോള്‍ വ്യഭിചാരം ചെയ്തു. അവള്‍ അസ്‌സീറിയാക്കാരായ തന്റെ കാമുകന്‍മാരില്‍ അഭിലാഷം പൂണ്ടു.6…
-
Ezekiel, Chapter 22 | എസെക്കിയേൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
ജറുസലെമിന്റെ അകൃത്യങ്ങള്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്ത പങ്കിലമായ ഈ നഗരത്തെനീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകള്‍ അവളെ അറിയിക്കുക.3 നീ അവളോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, രക്തച്ചൊരിച്ചില്‍ നടത്തി തന്റെ വിധിദിനം ആസന്നമാക്കുകയും വിഗ്രഹങ്ങള്‍ നിര്‍മിച്ചു തന്നത്താന്‍ അശുദ്ധയാക്കുകയും ചെയ്യുന്ന നഗരമേ,4 നീ ചൊരിഞ്ഞരക്തത്താല്‍ നീ കുറ്റവാളിയായിത്തീര്‍ന്നിരിക്കുന്നു; നീ നിര്‍മിച്ചവിഗ്രഹങ്ങളാല്‍ നീ അശുദ്ധയായിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്‌സിന്റെ അവസാനം, നീ തന്നെ വിളിച്ചു വരുത്തിയിരിക്കുന്നു. ആകയാല്‍ ഞാന്‍…
-
Ezekiel, Chapter 21 | എസെക്കിയേൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
കര്‍ത്താവിന്റെ വാള്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനു നേരേ മുഖം തിരിച്ചു വിശുദ്ധസ്ഥലങ്ങള്‍ക്കെതിരായി പ്രഘോഷിക്കുക;3 ഇസ്രായേല്‍ ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേല്‍ ഭവനത്തോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്കെതിരാണ്. ഉറയില്‍ നിന്നു വാളൂരി നീതിമാന്‍മാരെയും ദുഷ്ടന്‍മാരെയും നിന്നില്‍നിന്നു ഞാന്‍ വെട്ടിമാറ്റും.4 നീതിമാന്‍മാരെയും ദുഷ്ടന്‍മാരെയും നിന്നില്‍നിന്ന് വെട്ടിമാറ്റാനായിത്തന്നെയാണ് തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാവര്‍ക്കുമെതിരായി ഞാന്‍ ഉറയില്‍നിന്നു വാളൂ രുന്നത്.5 കര്‍ത്താവായ ഞാന്‍ ഉറയില്‍നിന്നു വാള്‍ ഊരിയിരിക്കുന്നു എന്ന് എല്ലാവരും അറിയും. അത് ഇനി ഒരിക്കലും ഉറയിലിടുകയില്ല.6…
