⚜️⚜️⚜️ February 21 ⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഡാമിയന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 21
Category: അനുദിനവിശുദ്ധർ
അനുദിനവിശുദ്ധർ – ഫെബ്രുവരി 20
⚜️⚜️⚜️ February 20 ⚜️⚜️⚜️ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍. 486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവനിഷേധികളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി വിശുദ്ധനില്‍ അനുരക്തയായി. മെത്രാന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 20
അനുദിനവിശുദ്ധർ – ഫെബ്രുവരി 19
⚜️⚜️⚜️ February19 ⚜️⚜️⚜️പിയാസെന്‍സായിലെ വിശുദ്ധ കോണ്‍റാഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിസ്കന്‍ മൂന്നാം വിഭാഗത്തില്‍പ്പെട്ട ഒരു സന്യാസിയായിരുന്നു വിശുദ്ധ കോണ്‍റാഡ്. ഇറ്റലിയിലെ പിയാസെന്‍സായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്. ഒരിക്കല്‍ നായാട്ടിനിടയില്‍ ഇദ്ദേഹം കൊളുത്തിയ തീ മൂലം അടുത്തുള്ള ഒരു വയല്‍ കത്തി നശിക്കുവാനിടയായി. എന്നാല്‍ ചിലര്‍ കൂടി ഒരു പാവപ്പെട്ട മനുഷ്യനില്‍ കുറ്റം ചുമത്തി കൊല്ലുവാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ വിശുദ്ധന്‍ സധൈര്യം മുന്‍പോട്ടു വരികയും തന്റെ തെറ്റു ഏറ്റു പറയുകയും ചെയ്തു. ഇതിനു പരിഹാരമായി അദ്ദേഹത്തിന് തന്റെ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 19
അനുദിനവിശുദ്ധർ – ഫെബ്രുവരി 18
⚜️⚜️⚜️ February 18 ⚜️⚜️⚜️വിശുദ്ധ ശിമയോന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ യേശുവിന്റെ രക്തബന്ധത്തില്‍ പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്‍. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ 'ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും' പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 18
അനുദിനവിശുദ്ധർ – ഫെബ്രുവരി 16
⚜️⚜️⚜️ February 16 ⚜️⚜️⚜️വിശുദ്ധ ജൂലിയാന ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം' (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ഇതില്‍ വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. നേപ്പിള്‍സിലും, സമീപ പ്രദേശങ്ങളിലും വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 16
അനുദിനവിശുദ്ധർ – ഫെബ്രുവരി 15
⚜️⚜️⚜️ February 15 ⚜️⚜️⚜️വിശുദ്ധന്മാരായ ഫൌസ്റ്റീനസും, ജോവിറ്റയും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഉന്നത കുലജാതരായ വിശുദ്ധ ഫൌസ്റ്റീനസും, വിശുദ്ധ ജോവിറ്റയും സഹോദരന്‍മാരായിരുന്നു. കൂടാതെ ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവര്‍ കൂടിയായിരിന്നു അവര്‍. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് യാതൊരു ഭയവും കൂടാതെ, ലൊമ്പാര്‍ഡിയിലെ ബ്രെസ്സിക്കാ പട്ടണത്തില്‍ ഈ വിശുദ്ധന്‍മാര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു പോന്നു. ക്രിസ്തുമതത്തോടുള്ള അവരുടെ ആവേശം അവിശ്വാസികളുടേയും വിഗ്രഹാരാധകരുടേയും ശത്രുത ക്ഷണിച്ചു വരുത്തി. ഫൌസ്റ്റീനസ് ഒരു പുരോഹിതനും, ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. സധൈര്യത്തോടെ അവര്‍ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 15
അനുദിനവിശുദ്ധർ – ഫെബ്രുവരി 14
⚜️⚜️⚜️ February 14 ⚜️⚜️⚜️വിശുദ്ധ വാലെന്റൈൻ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍. ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 14
അനുദിനവിശുദ്ധർ – ഫെബ്രുവരി 13
⚜️⚜️⚜️ February 13 ⚜️⚜️⚜️വിശുദ്ധ കാതറിന്‍ ഡി റിസ്സി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1522-ല്‍ പീറ്റര്‍ ഡെ റിസ്സി-കാതറീന്‍ ബോണ്‍സാ ദമ്പതികള്‍ക്ക് കാതറിന്‍ ഡെ റിസ്സി ജനിച്ചു. അലെക്സാണ്ട്രിന എന്നായിരുന്ന അവളുടെ മാമോദീസ പേര്, എന്നാല്‍ സന്യാസവൃതം സ്വീകരിച്ചപ്പോള്‍ അവള്‍ കാതറീന്‍ എന്ന നാമം സ്വീകരിച്ചു. വിശുദ്ധയുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടു, അതീവ ദൈവഭക്തയായിരുന്ന അവളുടെ അമ്മൂമ്മ വഴിയാണ് അവള്‍ നന്മയില്‍ വളര്‍ന്നു വന്നത്. അവള്‍ക്ക് 6നും 7നും ഇടക്ക് വയസ്സ് പ്രായമായപ്പോള്‍, അവളുടെ പിതാവ് … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 13
അനുദിനവിശുദ്ധർ – ഫെബ്രുവരി 12
⚜️⚜️⚜️ February 12 ⚜️⚜️⚜️അനിയാനയിലെ വിശുദ്ധ ബനഡിക്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ 750-ലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. മാഗ്യുലോണിലെ ഗവര്‍ണര്‍ ആയിരുന്ന വിസിഗോത്ത് ഐഗള്‍ഫിന്റെ മകനായിരുന്നു ബനഡിക്ട്. ആദ്യകാലങ്ങളില്‍ വിറ്റിസ എന്നാണ് അദ്ദേഹത്തെ വിളിച്ചിരിന്നത്. പെപിന്‍ രാജാവിന്റേയും ചാര്‍ളിമേയിന്റേയും രാജധാനിയില്‍ വിശിഷ്ടാഥിധികള്‍ക്കുള്ള ലഹരിപാനീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന ജോലിക്കാരനായിരുന്നു അദ്ദേഹം. കൂടാതെ ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 വയസ്സായപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടും കൂടി ദൈവരാജ്യത്തിനുവേണ്ടിയുള്ള അന്വോഷണമാരംഭിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ ശരീരത്തെ സ്വയം സഹനങ്ങള്‍ക്ക് വിധേയമാക്കി … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 12
അനുദിനവിശുദ്ധർ – ഫെബ്രുവരി 11
⚜️⚜️⚜️ February 11 ⚜️⚜️⚜️ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1858 ല്‍ ബെര്‍ണാഡെറ്റേക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 11
അനുദിനവിശുദ്ധർ – ഫെബ്രുവരി 10
⚜️⚜️⚜️ February 10 ⚜️⚜️⚜️വിശുദ്ധ സ്കോളാസ്റ്റിക ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തന്റെ സഹോദരനായ നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സ്കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്കൊളാസ്റ്റിക്കയെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്. ദൈവത്തോടുള്ള സംവാദങ്ങളെ കുറിച്ചുള്ള തന്റെ രണ്ടാമത്തെ ഗ്രന്ഥത്തില്‍ (Book of Dialogues - Ch. 33 & 34) വിശുദ്ധ ഗ്രിഗറി മാര്‍പാപ്പാ വിശുദ്ധരായ ഈ സഹോദരീ സഹോദരന്‍മാരുടെ അവസാന കൂടികാഴ്ചയെക്കുറിച്ച് നമുക്കായി വിവരിച്ചിട്ടുണ്ട്: “അവന്റെ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 10
അനുദിനവിശുദ്ധർ – ഫെബ്രുവരി 9
⚜️⚜️⚜️ February 09 ⚜️⚜️⚜️വിശുദ്ധ അപ്പോളോണിയ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ രക്തസാക്ഷികളെ കുറിച്ചുള്ള ചരിത്രരേഖകള്‍ പ്രകാരം, കന്യകയായിരുന്ന വിശുദ്ധ അപ്പോളോണിയ ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലെക്സാണ്ട്രിയയിലായിരുന്നു ജീവിച്ചിരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നിമിത്തം മതപീഡകര്‍ വിശുദ്ധയുടെ പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവനിന്ദാ വചനങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കില്‍ വിശുദ്ധയെ കത്തികൊണ്ടിരിക്കുന്ന ചിതയില്‍ ജീവനോടെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വിശുദ്ധ തന്നെ ദ്രോഹിക്കുന്നവരുടെ പിടിവിടുവിച്ച് കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ ചിതയിലേക്കു … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 9
അനുദിനവിശുദ്ധർ – ഫെബ്രുവരി 8
⚜️⚜️⚜️ February 08 ⚜️⚜️⚜️വിശുദ്ധ ജെറോം എമിലിയാനി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വെനീസ് നഗരത്തില്‍, യാതൊരു ഉത്തരവാദിത്വവും, ദൈവഭയവുമില്ലാതെ വളര്‍ന്നു വന്ന ഒരു ഭടനായിരുന്നു വിശുദ്ധ ജെറോം എമിലിയാനി. നഗരത്തിലെ ഒരു കാവല്‍പുരയില്‍ വെച്ചുണ്ടായ ചെറിയ യുദ്ധത്തില്‍ ശത്രുക്കള്‍ അദ്ദേഹത്തെ ചങ്ങലയാല്‍ ബന്ധനസ്ഥനാക്കുകയും കല്‍തുറുങ്കിലടക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ വെച്ച് വിശുദ്ധ ജെറോമിന് കഴിഞ്ഞകാല ജീവിതത്തെ പറ്റി ചിന്തിക്കുവാന്‍ ധാരാളം സമയം ലഭിച്ചു. എങ്ങിനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് സാവധാനം അദ്ദേഹം പഠിച്ചു. കാരാഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം വെനീസിലേക്ക് തിരികെ വരികയും തന്റെ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 8
അനുദിനവിശുദ്ധർ – ഫെബ്രുവരി 7
⚜️⚜️⚜️ February 07 ⚜️⚜️⚜️രാജാവായിരിന്ന വിശുദ്ധ റിച്ചാര്‍ഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മറ്റേതൊരു രാജവംശത്തേക്കാളും ആംഗ്ലോ സാക്സണ്‍സ് ക്രിസ്ത്യന്‍ സഭക്ക് വേണ്ടി വളരെയേറെ പ്രവര്‍ത്തികള്‍ നടപ്പാക്കിയിട്ടുള്ള ഒരു രാജകീയ വംശമാണ്. രാജാക്കന്‍മാരും അവരുടെ കുടുംബങ്ങളും അവരുടെ രാജ്യത്തും, വിദേശങ്ങളിലും സുവിശേഷം പ്രചരിപ്പിക്കുന്നതിനായി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. വിശുദ്ധ റിച്ചാര്‍ഡും കുടുംബവും ഇതില്‍ എടുത്തുപറയേണ്ട ഉദാഹരണങ്ങളാണ്. കെന്റ് രാജകീയ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന വെസ്സെക്സിലെ രാജാക്കന്‍മാരിലും, രാജകുമാരന്‍മാരിലും പെട്ട ഒരാളായിരിന്നു വിശുദ്ധ റിച്ചാര്‍ഡ്. വിശുദ്ധ റിച്ചാര്‍ഡ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായാണ് വളര്‍ന്നു വന്നത്. … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 7
അനുദിനവിശുദ്ധർ – ഫെബ്രുവരി 6
⚜️⚜️⚜️ February 06 ⚜️⚜️⚜️വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ഇന്ത്യയില്‍ നിന്നുമുള്ള വിശുദ്ധനാണ്. ഇന്നത്തെ മുംബൈ നഗരത്തിനുമപ്പുറമുള്ള ഒരു പടിഞ്ഞാറന്‍ തീരപ്രദേശ നഗരമാണ് വസായി. 1557 ഫെബ്രുവരി 5നാണ് ഗുണ്ടി സ്ലാവൂസ് ഗാര്‍ഷ്യാ എന്ന വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ജനിച്ചത്. വിശുദ്ധന്റെ പിതാവ് ഒരു പോര്‍ച്ചുഗീസുകാരനും, ബാസെയിനിലെ കൊങ്കണ്‍ തീര നിവാസിയായായിരുന്നു വിശുദ്ധന്റെ മാതാവ്. ബാസെയിന്‍ കോട്ടയില്‍ നിന്നാണ് അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിച്ചത്. ജപ്പാനിലെ ഫ്രാന്‍സിസ്ക്കന്‍ സഭയുടെ സുപ്പീരിയര്‍ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 6
അനുദിനവിശുദ്ധർ – ഫെബ്രുവരി 5
⚜️⚜️⚜️ February 05 ⚜️⚜️⚜️സിസിലിയായിലെ വിശുദ്ധ അഗത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആറാം നൂറ്റാണ്ട് മുതലുള്ള ഐതീഹ്യങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധയുടെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ചരിത്രരേഖകള്‍ പ്രകാരം വിശുദ്ധ അഗത സിസിലിയായിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച കന്യകയായിരുന്നു. സിസിലിയിലെ ഗവര്‍ണര്‍ ആയിരുന്ന ക്വിന്റ്യാനൂസ് അവളെ കാണുവാനിടയാകുകയും അവളില്‍ ആകൃഷ്ട്ടനാകയും ചെയ്തു. പക്ഷെ വിശുദ്ധ അദ്ദേഹത്തിന്റെ പ്രേമം നിരസിച്ചു. ഇതിന്റെ ഫലമായി, അവള്‍ ക്രിസ്ത്യാനിയാണെന്ന് കാരണം പറഞ്ഞ് ഗവര്‍ണറുടെ ന്യായാസനത്തിനു മുന്‍പില്‍ ഹാജരാക്കി. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 5
അനുദിനവിശുദ്ധർ – ഫെബ്രുവരി 4
⚜️⚜️⚜️ February 04 ⚜️⚜️⚜️വിശുദ്ധ ജോണ്‍ ബ്രിട്ടോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെകാലം ജോണ്‍ ജോണ്‍ ചിലവഴിച്ചത്. ജോണിന്‍റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ സുഖക്കേട് വരികയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്ന് മുതല്‍ ജോണിന്‍റെ ആഗ്രഹം വി.സേവ്യറെ അനുകരിക്കുകയായിരിന്നു. അദ്ദേഹത്തിന്റെ അഭിലാഷം യഥാവസരം പൂവണിഞ്ഞു. 1962 … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 4
അനുദിനവിശുദ്ധർ – ഫെബ്രുവരി 3
⚜️⚜️⚜️ February 03 ⚜️⚜️⚜️വിശുദ്ധ ബ്ലെയിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അര്‍മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അദ്ദേഹം രോഗശാന്തി നല്‍കിയിരുന്നു. ഐതീഹ്യമനുസരിച്ച്, അസുഖ ബാധിതരായ വന്യമൃഗങ്ങള്‍ വിശുദ്ധന്റെ അടുക്കല്‍ സ്വയം വരുമായിരുന്നുവെന്ന് പറയപെടുന്നു. പക്ഷേ അദ്ദേഹം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ മൃഗങ്ങൾ ഒന്നും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ലയെന്ന് പറയപെടുന്നു. ഈ സമയത്താണ് കാപ്പാഡോസിയായിലെ ഗവര്‍ണര്‍ ആയിരുന്ന അഗ്രികോള, ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാനായി സെബാസ്റ്റേയിലെത്തിയത്. അദ്ദേഹത്തിന്റെ വേട്ടക്കാര്‍ മൃഗങ്ങളെ വേട്ടയാടുന്നതിനായി അര്‍ഗിയൂസ് … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 3
അനുദിനവിശുദ്ധർ – ഫെബ്രുവരി 2
⚜️⚜️⚜️ February 02 ⚜️⚜️⚜️ നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു. വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 2
അനുദിനവിശുദ്ധർ – ഫെബ്രുവരി 1
⚜️⚜️⚜️ February 01 ⚜️⚜️⚜️വിശുദ്ധ ബ്രിജിത്ത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു വിശുദ്ധയുടെ പിതാവ്. തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. പുരാതന കാലത്ത് കില്‍ദാരേയില്‍ വിജാതീയരുടെ ഒരമ്പലമുണ്ടായിരുന്നു. … Continue reading അനുദിനവിശുദ്ധർ – ഫെബ്രുവരി 1
അനുദിനവിശുദ്ധർ – ജനുവരി 31
♦️♦️♦️ January 31 ♦️♦️♦️വിശുദ്ധ ജോണ്‍ ബോസ്കോ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള ഒരു മലയോര ഗ്രാമമായ ബെച്ചിയിലാണ് ജനിച്ചത്. വിശുദ്ധന് രണ്ടുവയസ്സ് കഴിഞ്ഞപ്പോഴേക്കും, വിശുദ്ധന്റെ അമ്മയായ മാര്‍ഗരെറ്റ് ബോസ്കൊയെ തങ്ങളുടെ മൂന്ന് ആണ്‍കുട്ടികളുടേയും ഉത്തരവാദിത്വം ഏല്‍പ്പിച്ചുകൊണ്ട് പിതാവ് മരണമടഞ്ഞു. ആദ്യകാലങ്ങള്‍ ഒരാട്ടിടയനായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. തന്റെ ആദ്യപാഠങ്ങള്‍ ജോണ്‍ സീകരിച്ചത് അവന്റെ ഇടവക വികാരിയില്‍ നിന്നുമായിരുന്നു. അദ്ദേഹം ഒരു ഫലിതപ്രിയനും, നല്ല … Continue reading അനുദിനവിശുദ്ധർ – ജനുവരി 31
അനുദിനവിശുദ്ധർ – ജനുവരി 30
♦️♦️♦️ January 30 ♦️♦️♦️വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1585-ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ പ്രായത്തിലുള്ളവരിൽ നിന്നും വിഭിന്നയായി ക്ലാരിസ് (ഹയസിന്തായുടെ പഴയ പേര് ) കാരുണ്യ പ്രവര്‍ത്തികളോടൊന്നും വലിയ ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ … Continue reading അനുദിനവിശുദ്ധർ – ജനുവരി 30
അനുദിനവിശുദ്ധർ – ജനുവരി 29
♦️♦️♦️ January 29 ♦️♦️♦️വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1058-ല്‍, ഗെയിറ്റായിലെ കെയ്റ്റാണി കുടുംബത്തിലാണ് വിശുദ്ധ ജെലാസിയൂസ് ജനിച്ചത്. മോന്‍ടെ കാസ്സിനോ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം. ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധനെ റോമിലേക്ക് കൊണ്ടുപോവുകയും 1088 ആഗസ്റ്റില്‍ പാപ്പായുടെ സബ്-ഡീക്കനായി നിയമിച്ചു. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍, സാന്താ മരിയ കോസ്മെഡിനിലെ കര്‍ദ്ദിനാള്‍ ഡീക്കനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. 1089 മുതല്‍ 1118 വരെ റോമന്‍ സഭയുടെ ചാന്‍സിലര്‍ ആയി നിയമിതനായ വിശുദ്ധന്‍ റോമിലെ ഭരണ … Continue reading അനുദിനവിശുദ്ധർ – ജനുവരി 29
അനുദിനവിശുദ്ധർ – ജനുവരി 28
♦️♦️♦️ January 28 ♦️♦️♦️വിശുദ്ധ തോമസ് അക്വിനാസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്‍മാരിലും ഒരാളായാണ് വിശുദ്ധ തോമസ് അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍ ബൈബിളിനു ശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ കൃതിയേയായിരുന്നു. ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു … Continue reading അനുദിനവിശുദ്ധർ – ജനുവരി 28