♦️♦️♦️ January 27 ♦️♦️♦️വിശുദ്ധ ആന്‍ജെലാ മെരീസി ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1474-ല്‍ വെരോണ രൂപതയിലാണ് വിശുദ്ധ ആന്‍ജെലാ മെരീസി ജനിച്ചത്. തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ വളരെ ദൈവഭക്തിയിൽ വളർന്ന അവൾ, തന്നെ ക്രിസ്തുവിന്റെ മണവാട്ടിയായി പ്രതിഷ്ട്ടിക്കുകയും ചെയ്തു. വിശുദ്ധയുടെ മാതാപിതാക്കളുടെ മരണത്തോടെ അവള്‍ നിശബ്ദതയിലും, ഏകാന്തതയിലും പൂര്‍ണ്ണമായി ദൈവത്തിനു വേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ചു, എന്നാല്‍ അവളുടെ അമ്മാവന്‍ കുടുംബകാര്യങ്ങള്‍ നോക്കിനടത്തുവാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാൽ, വിശുദ്ധയാകട്ടെ പൈതൃകസ്വത്തുക്കള്‍ ഉപേക്ഷിച്ച് താന്‍ ആഗ്രഹിച്ചപോലത്തെ ഒരു ജീവിതത്തിനായി ഫ്രാന്‍സിസ്കന്‍ മൂന്നാം … Continue reading അനുദിനവിശുദ്ധർ – ജനുവരി 27
Category: അനുദിനവിശുദ്ധർ
അനുദിനവിശുദ്ധർ – ജനുവരി 26
♦️♦️♦️ January 26 ♦️♦️♦️വിശുദ്ധ തിമോത്തിയോസും തീത്തൂസും ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന യൂണിസ് ഒരു ജൂതമത വിശ്വാസിയായിരിന്നു. പിന്നീട് മാതാവായ യൂണിസും അമ്മൂമ്മയായിരുന്ന ലോയിസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠനവിഷയമാക്കിയിരുന്നു. വിശുദ്ധ പൗലോസ് ലിക്കായ്യോണിയയില്‍ സുവിശേഷ പ്രഘോഷണത്തിനായി വന്നപ്പോള്‍ ഇക്കോണിയമിലേയും ലിസ്ട്രായിലേയും പ്രേഷിതർ വിശുദ്ധ തിമോത്തിയോസിനെ ഒരു നല്ല … Continue reading അനുദിനവിശുദ്ധർ – ജനുവരി 26
അനുദിനവിശുദ്ധർ – ജനുവരി 25
♦️♦️♦️ January 25 ♦️♦️♦️വിശുദ്ധ പൗലോസിന്റെ മാനസാന്തരം ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തെകുറിച്ചുള്ള മൂന്ന് വിവരണങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും (Acts 9:1-19, 22: 3-21, 26:9-23). സിലിസിയായിലെ ടാര്‍സസിലാണ് വിശുദ്ധ പൗലോസ് ജനിച്ചത്. സാവൂള്‍ എന്നായിരുന്നു വിശുദ്ധന്റെ ശരിയായ നാമം. ബെഞ്ചമിന്റെ ഗോത്രത്തില്‍പ്പെട്ട ജൂതവംശജരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. ജനനം കൊണ്ട് വിശുദ്ധന്‍ ഒരു റോമന്‍ പൗരനായിരുന്നു. ആദ്യ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനേയും, ഒരു വൃദ്ധനായ മനുഷ്യനേയും ഏതാണ്ട് 63-ല്‍ ഫിലമോന് ലേഖനമെഴുതി കൊണ്ടിരിക്കുന്ന … Continue reading അനുദിനവിശുദ്ധർ – ജനുവരി 25
അനുദിനവിശുദ്ധർ – ജനുവരി 24
♦️♦️♦️ January 24 ♦️♦️♦️വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1567 ആഗസ്റ്റ് 21ന് ആണ് വിശുദ്ധ ഫ്രാന്‍സിസ് ജനിച്ചത്, 1593-ല്‍ വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്‍ 1598 വരെ ചാബ്ലയിസിലെ പ്രൊട്ടസ്റ്റന്റു വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുക എന്ന കഠിനവും അപകടകരവുമായ ദൗത്യത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധന്റെ ശ്രമഫലമായി ഏതാണ്ട് 70,000 ത്തോളം ആത്മാക്കളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ വിശുദ്ധനു കഴിഞ്ഞു. 1602-ല്‍ വിശുദ്ധന്‍ ജെന്‍ഫിലെ മെത്രാനായി അഭിഷിക്തനായി, വിശ്വാസികള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അതിശക്തമായ … Continue reading അനുദിനവിശുദ്ധർ – ജനുവരി 24
അനുദിനവിശുദ്ധർ – ജനുവരി 23
♦️♦️♦️ January 23♦️♦️♦️വിശുദ്ധ ഇദേഫോണ്‍സസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ 'നിത്യമായ കന്യകാത്വത്തെ' പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിരിക്കുന്നു. 607-ല്‍ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍ ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്‍സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോക്ക് സമീപമുള്ള … Continue reading അനുദിനവിശുദ്ധർ – ജനുവരി 23
അനുദിനവിശുദ്ധർ – ജനുവരി 22
♦️♦️♦️ January 22 ♦️♦️♦️രക്തസാക്ഷിയായ വിശുദ്ധ വിന്‍സെന്റ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 304-ല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വ മകുടം ചൂടിയ വിശുദ്ധ വിന്‍സെന്റ് സറഗോസ്സയിലെ ഒരു ഡീക്കന്‍ ആയിരുന്നു. 275ലെ മതപ്രഭാഷണത്തില്‍ വിശുദ്ധ അഗസ്റ്റിന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലെ നാലാം നൂറ്റാണ്ടിന്റെ അവസാനംവരെ ആഫ്രിക്കയിലെ ദേവാലയങ്ങളില്‍ ഈ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു. ഇപ്പോള്‍ അറിവായിട്ടുള്ളവ വിവരങ്ങള്‍ 8, 9 നൂറ്റാണ്ടുകളിലെ പാരമ്പര്യങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്. വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള പ്രൂഡെന്റിയൂസിന്റെ ലേഖനപ്രകാരം സ്പെയിനിലെ സറഗോസയിലാണ് വിശുദ്ധന്‍ ജനിച്ചത്. യൂത്തിസിയൂസ്-എനോല എന്നായിരുന്നു … Continue reading അനുദിനവിശുദ്ധർ – ജനുവരി 22
അനുദിനവിശുദ്ധർ – ജനുവരി 21
♦️♦️♦️ January 21 ♦️♦️♦️വിശുദ്ധ ആഗ്നസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ റോമന്‍ ദിനസൂചികയിലെ ഏറ്റവും തിളക്കമാര്‍ന്ന വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ ആഗ്നസ്. മഹാന്‍മാരായ പല സഭാപിതാക്കളും വളരെയേറെ ബഹുമാനത്തോടെ എടുത്തു പറഞ്ഞിട്ടുള്ള വിശുദ്ധയാണ് വിശുദ്ധ ആഗ്നസ്. വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു “മിക്ക ലോകരാഷ്ട്രങ്ങളും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം, വാക്കുകളാലും, രചനകളാലും വിശുദ്ധ ആഗ്നസിന്റെ ജീവിതത്തെ സ്മരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും . തന്റെ ഇളം പ്രായത്തില്‍ തന്നെ ക്രൂരനായ ഭരണാധികാരിയുടേയും മേല്‍ വിജയം കൈവരിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. വിശുദ്ധ ആഗ്നസിന്റെ … Continue reading അനുദിനവിശുദ്ധർ – ജനുവരി 21
അനുദിനവിശുദ്ധർ – ജനുവരി 20
♦️♦️♦️ January 20 ♦️♦️♦️വിശുദ്ധ ഫാബിയാന്‍ പാപ്പ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന പാപ്പായായിരുന്നു റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍. തന്റെ നീണ്ട അപ്പസ്തോലിക ജിവിതത്തിനിടക്ക് നിരവധി മഹത്തായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വിശുദ്ധനു കഴിഞ്ഞു. മാക്സിമസ് ത്രാക്സ് ചക്രവര്‍ത്തിയുടെ മതപീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്, പിന്‍ഗാമികളായി വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാജീവിതം നയിക്കുവാന്‍ സാധിച്ചു. വര്‍ദ്ധിച്ചുവരുന്ന ദൈവജനത്തെ നയിക്കുവാനായി തന്റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. കൂടാതെ … Continue reading അനുദിനവിശുദ്ധർ – ജനുവരി 20
അനുദിനവിശുദ്ധർ – ജനുവരി 19
♦️♦️♦️ January 19 ♦️♦️♦️വിശുദ്ധ മാരിയൂസും കുടുംബവും ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്‍ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ് എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്തു. കൂടാതെ അനേകം രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു. അധികം താമസിയാതെ അവര്‍ പിടികൂടപ്പെട്ടു. വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ … Continue reading അനുദിനവിശുദ്ധർ – ജനുവരി 19
അനുദിനവിശുദ്ധർ – ജനുവരി 18
♦️♦️♦️ January 18 ♦️♦️♦️വിശുദ്ധ പ്രിസ്ക്കാ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ആദ്യകാല റോമന്‍ സഭയിലെ ഒരു വിശുദ്ധയാണ് പ്രിസില്ല എന്നറിയപ്പെടുന്ന വിശുദ്ധ പ്രിസ്ക്കാ. ഒരു കുലീന കുടുംബത്തിലെ ക്രിസ്തീയരായ മാതാപിതാക്കളുടെ മകളായി ജനിച്ച വിശുദ്ധ പ്രിസ്ക്കാ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസിന്റെ കാലത്താണ് ജീവിച്ചിരുന്നത്. മറ്റുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെയത്രയും മതപീഡനം ക്ലോഡിയസ് നടത്തിയില്ലായെങ്കിലും, ക്രിസ്ത്യാനികള്‍ തുറന്ന വിശ്വാസ പ്രകടനങ്ങള്‍ക്ക് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ വിശുദ്ധ പ്രിസ്ക്കായുടെ മാതാപിതാക്കള്‍ വലിയൊരളവ് വരെ തങ്ങളുടെ വിശ്വാസം മറച്ചുവക്കുന്നതില്‍ വിജയിച്ചിരുന്നതിനാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്ന സംശയം … Continue reading അനുദിനവിശുദ്ധർ – ജനുവരി 18
അനുദിനവിശുദ്ധർ – ജനുവരി 17
♦️♦️♦️ January 17 ♦️♦️♦️വിശുദ്ധ അന്തോണീസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ‘സന്യാസികളുടെ പിതാവ്’ എന്നറിയപ്പെടുന്ന മഹാനായ വിശുദ്ധ അന്തോണിയുടെ സ്ഥാനം വളരെ വലുതാണ്. ഏതാണ്ട് 250-ല്‍ മധ്യ-ഈജിപ്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വളരെ ശ്രേഷ്ഠരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അവരുടെ പെട്ടെന്നുള്ള മരണത്തോടെ വിശുദ്ധന്‍ തന്നെതന്നെ പൂര്‍ണ്ണമായും അനശ്വരതക്കര്‍ഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ചു. ഒരിക്കല്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു സുവിശേഷ വാക്യം ശ്രവിക്കുവാനിടയായി,ഇപ്രകാരമായിരിന്നു അത്, “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.” (മത്തായി 19:21) ഈ വാക്യം ക്രിസ്തു നേരിട്ട് … Continue reading അനുദിനവിശുദ്ധർ – ജനുവരി 17
അനുദിനവിശുദ്ധർ – ജനുവരി 16
♦️♦️♦️♦️ January 16 ♦️♦️♦️വിശുദ്ധ ഹോണോറാറ്റസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഗൌളില്‍ താമസമാക്കിയ ഒരു റോമന്‍ സ്ഥാനപതി കുടുംബത്തിലായിരുന്നു വിശുദ്ധ ഹോണോറാറ്റസിന്റെ ജനനം. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരിന്നു വിഗ്രഹാരാധന. എന്നാല്‍ യൌവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിക്കുവാന്‍ അദ്ധേഹത്തിന് കഴിഞ്ഞു. ഈ ലോക ജീവിതത്തിലെ നശ്വരതയേ കുറിച്ച് മനസ്സിലാക്കിയ അവര്‍, അത് ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് … Continue reading അനുദിനവിശുദ്ധർ – ജനുവരി 16
അനുദിനവിശുദ്ധർ – ജനുവരി 15
♦️♦️♦️ January 15 ♦️♦️♦️ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ ഒരു മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും മഹത്തായ വക്താക്കളായ സന്യാസിമാരുടെ ജീവിതം ആദരിക്കപ്പെടേണ്ട ഒന്നാണ്. ആദ്യത്തെ ക്രിസ്ത്യന്‍ സന്യാസിയെന്നാണ് വിശുദ്ധ പൌലോസിനെ ദൈവശാസ്ത്ര പണ്ഡിതര്‍ വിളിക്കുന്നത്. പലവിധ പ്രശ്നങ്ങളാലും, വിശ്വാസപരമായ ഭിന്നതയാലും തിരുസഭ കഷ്ടപ്പെട്ടമ്പോള്‍ സന്യസ്ഥരുടെ പ്രാര്‍ത്ഥനകളാണ് തിരുസഭയുടെ രക്ഷക്കെത്തിയിരുന്നത്. … Continue reading അനുദിനവിശുദ്ധർ – ജനുവരി 15
അനുദിനവിശുദ്ധർ – ജനുവരി 14
♦️♦️♦️ January 14 ♦️♦️♦️വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ … Continue reading അനുദിനവിശുദ്ധർ – ജനുവരി 14
അനുദിനവിശുദ്ധർ – ജനുവരി 13
♦️♦️♦️ January 13 ♦️♦️♦️പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായി. വി. ഗ്രന്ഥത്തിലെ സത്യവചനങ്ങള്‍ അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചു. താമസിയാതെ ഭാര്യയേയും മക്കളേയും അദ്ദേഹം ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇദ്ദേഹം മദ്ധ്യവയസ്‌കനായിരുന്നു. അല്പനാളുകള്‍ക്കുശേഷം ഹിലാരി തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 353 ല്‍ വിശുദ്ധനെ സ്വദേശത്തെ മെത്രാനായി … Continue reading അനുദിനവിശുദ്ധർ – ജനുവരി 13
അനുദിനവിശുദ്ധർ – ജനുവരി 12
♦️♦️♦️ January 12 ♦️♦️♦️വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നോര്‍ത്തംബ്രിയായിലെ ഒരു കുലീന കുടുംബത്തില്‍ AD 628-ലാണ് വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ജനിച്ചത്. ബിസ്കപ്പ് ബഡൂസിംഗ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ പേര്. യൌവനത്തിന്റെ പ്രാരംഭകാലങ്ങളില്‍ ഓസ്‌വിയൂ രാജാവിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളുടെ ഭൂവുടമയായി അദ്ദേഹം ജോലി ചെയ്തിരിന്നു. അദ്ദേഹത്തിന്റെ 25 -മത്തെ വയസ്സില്‍ ഈ സേവനം അവസാനിപ്പിക്കുകയും ഭൂമിയും തോട്ടവും ഉപേക്ഷിച്ച് റോമിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയ ആചാര രീതികളുടെ ഉറവിടം അയര്‍ലണ്ട് … Continue reading അനുദിനവിശുദ്ധർ – ജനുവരി 12
അനുദിനവിശുദ്ധർ – ജനുവരി 07
♦️♦️♦️ January 07 ♦️♦️♦️പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ അദ്ദേഹം ദൈവവചന വ്യാഖ്യാനത്തിന് കൂടുതല്‍ സമയം കണ്ടെത്തിയിരിന്നു. യൌവനത്തിന്റെ കുറച്ചു കാലഘട്ടം സാഹിത്യ-മാനവിക വിഷയങ്ങളില്‍ അദ്ധ്യാപകനായി ബാഴ്സിലോണയില്‍ സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ബൊളോണയിലേക്ക് പോയി. പൊതു-സഭാനിയമങ്ങളിലും വിശുദ്ധ ലിഖിത വ്യാഖ്യാനത്തിലും അഗ്രാഹ്യ പാണ്ഡിത്യം നേടിയ വിശുദ്ധന്‍, അവിടെ അറിയപ്പെടുന്ന ഒരു പണ്ഡിതനായി അംഗീകരിക്കപ്പെട്ടു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും … Continue reading അനുദിനവിശുദ്ധർ – ജനുവരി 07
അനുദിനവിശുദ്ധർ – ജനുവരി 09
♦️♦️♦️ January 09 ♦️♦️♦️വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഈജിപ്തിലാണ് വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ജീവിച്ചിരുന്നത്. വിവാഹബന്ധത്തിലൂടെ ഒന്നായെങ്കിലും പരസ്പര സമ്മതത്തോടെ ബ്രഹ്മചര്യപരവും, ആശ്രമ തുല്ല്യവുമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. തങ്ങളുടെ വരുമാനം മുഴുവനും പാവങ്ങളേയും, രോഗികളേയും സഹായിക്കുവാന്‍ അവര്‍ ചിലവഴിച്ചു. തങ്ങളുടെ ഭവനത്തില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി അവര്‍ സ്വഭവനത്തെ ഒരാശുപത്രിയാക്കി മാറ്റാന്‍ മടിച്ചില്ല. ആശുപത്രിയില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും വെവ്വേറെ താസസ്ഥലങ്ങള്‍ ഉണ്ടായിരുന്നു, ഇതില്‍ പൊതുവായുള്ള മേല്‍നോട്ടം വിശുദ്ധ ജൂലിയനും സ്ത്രീകളുടെ താമസ സ്ഥലത്തിന്റെ … Continue reading അനുദിനവിശുദ്ധർ – ജനുവരി 09
അനുദിനവിശുദ്ധർ – ജനുവരി 10
♦️♦️♦️ January 10 ♦️♦️♦️വിശുദ്ധ വില്യം ബെറൂയര്‍ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ബെല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറുയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കു തന്നെ വില്യം സമ്പത്തിനോടും ലൌകികാര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചിരിന്നു. അവയുടെ വിപത്തുകളെ പറ്റി ബോധവാനായിരിന്ന ബാലന്‍ പഠനത്തിലും വിശ്വാസ ജീവിതത്തില്‍ നിന്നും പൌരോഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. പുരോഹിതനായ ശേഷം സ്വാസ്സോണിലും പാരീസിലും അദ്ദേഹം സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ഗ്രാന്‍റ് മോന്തിലേക്ക് താമസം മാറി. അവിടെ വൈദികരും സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കണ്ട് വില്യം … Continue reading അനുദിനവിശുദ്ധർ – ജനുവരി 10
അനുദിനവിശുദ്ധർ – ജനുവരി 11
♦️♦️♦️ January 11 ♦️♦️♦️വിശുദ്ധ തിയോഡോസിയൂസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മകനെ ദൈവത്തിന് വേണ്ടി ബലികൊടുക്കുവാന്‍ തയ്യാറായ പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജീവിത മാതൃകയില്‍ നിന്നും പ്രചോദമുള്‍കൊണ്ട്, ദൈവത്തിനായി തന്റെ ജന്മദേശമായ കാപ്പാഡോസിയ ഉപേക്ഷിച്ച് ജെറൂസലേമിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ആളാണ് വിശുദ്ധ തിയോഡോസിയൂസ്. അവിടെ അദ്ദേഹം ലോന്‍ജിനൂസ് എന്ന ദിവ്യ മനുഷ്യനെ തന്റെ വഴികാട്ടിയായി തിരഞ്ഞെടുത്തു. അദ്ദേഹം തിയോഡോസിയൂസിനെ ബെത്ലഹേമിന് സമീപമുള്ള ഒരു ദേവാലയത്തിന്റെ മേല്‍നോട്ടക്കാരനായി നിയമിച്ചു. എന്നാല്‍ തിയോഡോസിയൂസ് അവിടെ അധികകാലം തങ്ങിയില്ല, … Continue reading അനുദിനവിശുദ്ധർ – ജനുവരി 11
അനുദിനവിശുദ്ധർ – ജനുവരി 6
♦️♦️♦️ January 06 ♦️♦️♦️എപ്പിഫനി അഥവാ ദെനഹാ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷത്തിനു പിന്നിലുള്ള ചരിത്രം ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ്സ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി 6 വരെ. ക്രിസ്തുമസ്സിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ (എപ്പിഫനി). കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, എന്ന പേരിലും അറിയപ്പെടുന്നു. കത്തോലിക്കാ … Continue reading അനുദിനവിശുദ്ധർ – ജനുവരി 6
അനുദിനവിശുദ്ധർ – ജനുവരി 5
♦️♦️♦️ January 05 ♦️♦️♦️വിശുദ്ധ ജോണ്‍ ന്യുമാന്‍ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1811 മാര്‍ച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍ ജനിച്ചത്. തന്റെ അമ്മയില്‍ നിന്നുമാണ് വിശുദ്ധന്‍ ദൈവഭക്തി ശീലിച്ചത്. അവളുടെ പ്രേരണയാല്‍ ജോണ്‍ ബഡ് വെയിസിലെ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരി ജീവിതത്തിനിടക്ക് ഒരു സുവിശേഷകനായി അമേരിക്കയില്‍ പോകണമെന്നായിരുന്നു ജോണ്‍ ആഗ്രഹിച്ചിരുന്നത്. അങ്ങിനെ അദ്ദേഹം തന്റെ ജന്മദേശം വിടുകയും, 1836-ല്‍ ന്യൂയോര്‍ക്കിലെ മെത്രാനായിരുന്ന ജോണ്‍ ഡുബോയിസില്‍ നിന്നും … Continue reading അനുദിനവിശുദ്ധർ – ജനുവരി 5
അനുദിനവിശുദ്ധർ – ജനുവരി 4
♦️♦️♦️ January 04 ♦️♦️♦️വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1774 ആഗസ്റ്റ് 28ന് ന്യുയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആന്‍ എലിസബെത്ത് സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ കോളംമ്പിയ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ ഒരു പ്രഗത്ഭനായ ഡോക്ടറും, അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസ്സറുമായിരുന്നു വിശുദ്ധയുടെ പിതാവ്. എപ്പിസ്കോപ്പല്‍ സഭാ വിശ്വാസ രീതിയിലായിരുന്നു അവള്‍ വളര്‍ന്ന്‍ വന്നത്, നല്ല വിദ്യാഭ്യാസവും അവള്‍ക്ക് ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ അവള്‍ … Continue reading അനുദിനവിശുദ്ധർ – ജനുവരി 4
അനുദിനവിശുദ്ധർ – ജനുവരി 3
♦️♦️♦️ January 03 ♦️♦️♦️വിശുദ്ധ ചാവറയച്ചൻ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ജീവചരിത്രം ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, … Continue reading അനുദിനവിശുദ്ധർ – ജനുവരി 3